അപരാജിതൻ 11 [Harshan] 7206

Views : 586589

 

വൈശാലിയിലെ പ്രജാപതിരാജകൊട്ടാരം

സന്ധ്യ സമയം

 

ഹിരണ്യകേശി നദിക്കരയിൽ നൂറ്റാണ്ടുകൾക്ക് മുന്നേ പണികഴിപ്പിച്ചിട്ടുള്ളതാണ് വെണ്ണക്കല്ലിൽ തീർത്ത മഹാസൗധം. ഏക്കറു കണക്കിന് വലിയ ഭൂമിയിൽ ആണ് തലയെടുപ്പോടെ ആ കൊട്ടാരം നിലകൊള്ളുന്നത്. അവിടെ മനോഹരമായ വലിയ പൂജാമുറിയിൽ രാജമാതാവ് ആയ മഹാശ്വേതാദേവി ഉപവാസപൂജയിൽ ആണ്.

 

കൂടെ അവരുടെ മൂത്ത മകനും ഇപ്പോഴത്തെ കിരീടാവകാശിയും ആയ ശ്രീധർമ്മസേനനും മറ്റു സഹോദരങ്ങളും അവിടത്തെ സകലകുടുംബങ്ങളും  പങ്കു കൊള്ളുന്നുണ്ട്.

പൂജാമുറിയില്‍ മഞ്ഞപ്പട്ട് കൊണ്ട് മൂടിയ ഒരു ശിശുവിന്റെ  ഉയരത്തില്‍ ഉള്ള ഒരു വിഗ്രഹം. പൂജയുടെ അവസാന ഘട്ടത്തിൽ ആരതി ഉഴിയുന്നതിനു മുന്നേ ആയി ആ മഞ്ഞ പട്ടു വസ്ത്രം ആ വിഗ്രഹത്തിൽ നിന്നും മാറ്റി.

അതിവിശിഷ്ടമായ സാളഗ്രാമ ശിലയിൽ സ്വയംഭൂവായി ഉണ്ടായ മഹാവിഷ്ണു വിഗ്രഹം.

വൈഷ്‌ണവ വിശ്വാസം അനുസരിച്ചു വിശിഷ്ടമായതും പുണ്യമായതുമായ ശിലകൾ ആണ് സാളഗ്രാമം, വിഷ്ണു പ്രതീകങ്ങൾ ആണ് സാളഗ്രാമം, നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നുമാണ് അമൂല്യമായ സാളഗ്രാമങ്ങൾ ലഭിക്കുന്നത് , നാരായണമൂർത്തിരൂപം കൊത്തി ഉണ്ടാക്കുന്നത് ഗോളാകൃതിയിൽ ഉളള ശ്യാമവർണ്ണമാർന്ന ഈ  കല്ലുകളിൽ ആണ് , ഇതിൽ സുദർശന ചക്രരൂപം പോലെ പ്രകൃതിദത്തമായ ചിഹ്ന൦ ഉണ്ടാകും, പത്തൊൻപതു വിവിധ തരത്തിലുള്ള സാളഗ്രാമങ്ങളെ കുറിച്ച് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു

ലക്ഷ്മിനാരായണ ലക്ഷ്മിജനാർദ്ദന രഘുനാഥ വാമന ശ്രീധര ദാമോദര രണരാമ രാജരാജേശ്വര അനന്ത മധുസൂദന സുദർശന ഗദാധര ഹയഗ്രീവ നരസിംഹ ലക്ഷ്മീനരസിംഹ വാസുദേവ പ്രദ്യുമ്ന സങ്കർഷണ അനിരുദ്ധ സാളഗ്രാമങ്ങൾ, ഇവക്കു ഓരോന്നിനും ഓരോരോ ലക്ഷണങ്ങൾ, എല്ലാം നാരായണന്റെ  വിവിധ അവതാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

പ്രജാപതിവംശം സൂക്ഷിച്ചു പൂജിക്കുന്ന വിഗ്രഹ൦  ദശവതാര ചിഹ്‌നങ്ങൾ അടങ്ങിയതും ലക്ഷ്മിദേവിയുടെ സാന്നിധ്യമായി സ്വർണ്ണ൦ കൂടെ കലർന്നതുമാണ്. അത്യധികം അമൂല്യമായ സ്വയംഭൂവായ സാളഗ്രാമ ലക്ഷ്മിനാരായണ വിഗ്രഹം.

അവർ അതിൽ ആരതി ഉഴിഞ്ഞു വീണ്ടും വിധമുള്ള പുഷ്പാർപ്പണം നടത്തി വീണ്ടും മഞ്ഞപ്പട്ടു കൊണ്ട് മൂടി

നാരായണപൂജ കഴിഞ്ഞു തുളസിതീർത്ഥം എല്ലാവർക്കും വിളമ്പി, എല്ലാവരും ആ തുളസിതീർത്ഥം സേവിച്ചു.

മഹാശ്വേതദേവിയുടെ മുഖത്തു നല്ല പോലെ ഭയാശങ്കകള്‍ ഉണ്ട്,

ശ്രീധർമ്മ…….അവർ മകനെ വിളിച്ചു.

പറയു അമ്മെ ,,,,

മോനെ …ഈ പ്രാവശ്യം എങ്കിലും നമ്മുക് ഭഗവാന്റെ വിഗ്രഹപ്രതിഷ്‌ഠ നടത്തണം, അഞ്ചു നൂറ്റാണ്ടുകൾ ആയി നമ്മുക് സാധിക്കാതെ പോയ കാര്യം ആണ്, ഇത്തവണ എങ്കിലും നമ്മുക് സാധിച്ചില്ലെങ്കിൽ.

“മുത്തശ്ശി ,,,,ഇത്തവണ ഒരു കുഴപ്പവും വരില്ല ,,,ഞാൻ ഉണ്ട് ,,,എന്റെ ജീവൻ കൊടുത്തു ആണെകിൽ പോലും ഭഗവാന്റെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കും.. കൊച്ചുമകനായ സൂര്യസേന൯ അവരോടു പറഞ്ഞു.

മോനെ…..കൊടുത്ത വാക്കു പാലിക്കുന്നവർ ആണ് പ്രജാപതികുലം ,,,,അന്നും ഇന്നും… ഈ വാക്കു കൊടുത്തതു വേറെആർക്കും അല്ല, നൂറ്റാണ്ടുകൾക്കു മുന്നേ നമ്മുടെ ശ്രേഷ്ഠകാരണവന്മാർ ഭഗവാന് തന്നെ കൊടുത്ത വാക്ക് ആണ്, ഇത് ആ വാക്ക് പാലിക്കാൻ ഉള്ള അവസാനഘട്ടവും ,,,, കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചില്ലെങ്കിൽ അതും ഭഗവാന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അനർത്ഥങ്ങൾ മാത്രേ ഉണ്ടാകൂ,,,,നമ്മൾ ജീവിച്ചിരിക്കുനതിനു പോലും ഒരു അർത്ഥവും ഉണ്ടാകില്ല,,,

“‘അമ്മ ഒന്ന് കൊണ്ട് പേടിക്കണ്ട …പഴയ പോലെ അല്ല ,,,,ഇത്തവണ നമ്മൾ എന്ത് വിലകൊടുത്തും അത് പൂർത്തീകരിയ്ക്കും ,,,എന്‍റെ മകൻ സൂര്യസേനൻ ,,,അവൻ വീരൻ ആണ് , പോരാളി ,,,അവനെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.  അവനൊപ്പം ഇവിടതെ കുട്ടികള്‍ ഉണ്ട്, ഇത്തവണ നമ്മുടെ വംശത്തിന്റെ ഏറ്റവും വലിയ ലക്‌ഷ്യം നമ്മള്‍ സാധ്യമാക്കും.

“മോനെ ,,,,,

“എന്താ അമ്മെ ?”

“കലിശ൯മാരെ അത്ര ചെറുതായികാണരുത്, അവരെ തോൽപ്പിക്കുക എന്നത് അത്ര നിസാരകാര്യവും അല്ല, ചതിയും വഞ്ചനയും അവരുടെ പാരമ്പര്യം ,,,ജയിക്കാനായി അവർ എന്തും ചെയ്യും, ഈ പ്രതിഷ്‌ഠ നടക്കാതെ ഇരിക്കുക അവരുടെ മാത്രം ലക്‌ഷ്യം ആണ് ….കാലകേയനും സഹോദരങ്ങളും അതിശക്തരാണ്, കൂടെ ദുര്മന്ത്രവാദ പ്രയോഗങ്ങളും…

“‘അമ്മ ഒന്ന് കൊണ്ടും വിഷമിക്കണ്ട …ഈ തവണ ആ പുണ്യഭൂമിയിൽ നാരായണ പ്രതിഷ്ഠ നമ്മൾ നടത്തിയിരിക്കും, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകൾ ആയി നമ്മുടെ പ്രപിതാമഹന്മാർക്ക് സാധിക്കാത്തതു ഇത്തവണ നമ്മൾ സാധിച്ചു കൊടുത്തിരിക്കും…..

ശ്രീധർമ്മസേനൻ മഹശ്വേതാദേവിക്ക് വാക്കു കൊടുത്തു.

<<<<<<<<<()>>>>>>>>>>>

അന്ന് രാത്രി

കലിശപുര൦

കാലകേയന്റെ  മാളിക (കൊട്ടാരം).

ആ മാളികക്ക് പുറത്തു കാലകേയന്റെ ആദ്യഭാര്യ എണ്പതു വയസിനു മേലെ ഉള്ള വൃദ്ധ ശരീരമാകെ ശോഷിച്ചു ചുക്കി ചുളിഞ്ഞു വെളുത്ത മുടിയും കയ്യിൽ ഒരു വടിയും കുത്തി വീടിനു ചുറ്റുമായി നടക്കുന്നുണ്ട്.

അവരുടെ മുഖത്തേക്ക് നോക്കിയാൽ തന്നെ ഭയം ആകും. അത്രക്ക് ഭയാനകം ആണ് അവരുടെ ചുക്കിച്ചുളിഞ്ഞ മുഖം.

ആ  മാളികക്ക് ഉള്ളിലെ നിലവറയിൽ ഒരു വികൃതരൂപം പൂണ്ട വിഗ്രഹത്തിനു മുന്നിൽ കാലകേയനും സഹോദരങ്ങളും മുട്ടുകുത്തി നിൽക്കുന്നു,

നാല് പേരും ചാര  നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്, ആണുങ്ങൾ മുണ്ടു തറ്റുടുത്തു ഇരിക്കുന്നു നീളത്തിൽ.

അതിശക്തനായ കാലകേയൻ ഏറ്റവും മുന്നിൽ.

അയാളുടെ രണ്ടാമത്തെ സഹോദരൻ കാലമേഘ൯  പിന്നിൽ

ഇളയ ആൾ കാലബീജ൯   പിന്നിൽ

അവർക്കു പിന്നിലായി അവരുടെ സഹോദരി കലിമിത്ര

നാലുപേരുടെയും കൈകളിൽ ചെറുമുള്ളുകൾ അടങ്ങിയ മണിചങ്ങലകൾ

പ്രത്യേക തരം മന്ത്രങ്ങൾ ജപിച്ചു കൊണ്ട് ആ ചങ്ങലകൾ കൊണ്ട് അതി ശക്തമായി നാലുപേരും അവരുടെ പുറം ഭാഗത്തു ആഞ്ഞു അടിക്കുക ആണ്, ആ അടിയുടെ വേദനയിൽ ഹാ …………..എന്ന് ശബ്ദമുണ്ടാക്കുന്നുണ്ട്.

വീണ്ടും അതിനോടൊപ്പം ചുണ്ടിൽ മന്ത്രങ്ങൾ മുഴക്കി ദേഹത്തു ആഞ്ഞടിച്ചു, ഹാ ,,,,,,,,,,,,എന്ന് അവർ അലറുന്നുണ്ട്, അപ്പോളും നിർത്താതെ മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു, വീണ്ടും വീണ്ടും നിർത്താതെ അവർ അവരുടെ ദേഹത്തു ചെറുമുള്ളുകലുള്ള ആ മണിച്ചങ്ങലകൊണ്ട് പുറത്തും മാറത്തും തുടകളിലും ആഞ്ഞടിച്ചു കൊണ്ടിരുന്നു, അവരുടെ ദേഹത്ത് അടിയുടെ ആഘാതത്തിൽ രക്തം ഒലിക്കുവാൻ ആരംഭിച്ചു.

ആ മന്ത്രങ്ങൾ തീരുന്നതു വരെ സ്വയം വേദനിപ്പിച്ചു അവരുടെ ഉപാസനാ മൂർത്തിയെ പ്രസാദിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ നാലുപേരും തളർന്നു വീണു അവിടെ ആകെ നിലത്തു അടിക്കുമ്പോൾ തെറിച്ചു വീണ  ചോര തളം കെട്ടി കിടന്നു.

കുറച്ചു നേരം അവരാ കിടപ്പു കിടന്നു

അത് കഴിഞ്ഞു അവിടെ നിന്നും എഴുന്നേറ്റു

അവിടെ ഉള്ള വലിയ മരപ്പലകയിൽ നാലുപേരും ഇരുന്നു.

മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് തന്നെ അവിടെ ഒരു ചെമ്പു പാത്രത്തിൽ വെച്ച കറുപ്പു കലർന്ന വെള്ളി നിറത്തിൽ ഉള്ള ഗൗരിപാഷാണ0  സഹോദരി ആയ കലീമിത്രക്ക് നേരെ നീട്ടി, ആ സ്ത്രീ അത് വാങ്ങി അത് കയ്യിൽ എടുത്തു ധ്യാനിച്ച് വായിലേക്ക് ഇട്ടു  ചവചു വിഴുങ്ങി.

(ഗൌരി പാഷാണം – ആഴ്സനിക് ഓക്സൈഡ്, മാരകമായ വിഷം )

അപ്പോളേക്കും ഭൃത്യന്മാർ അവർക്കായി ഒരു വലിയ കൂട കൊണ്ടുവന്നു അവിടെ അവ൪ക്കു നടുക്കായി വെച്ചു.

കൂടെ മദ്യം പോലെ കറുത്ത ഒരു ദ്രാവകവും.

കാലകെയ൯ ആ കൂട തുറന്നു.

പെട്ടെന്നു ആ കൂടയിൽ നിന്നും അഞ്ചടി  മേലെ നീളമുള്ള ഒരു കരിമൂര്‍ഖന്‍ പുറത്തേക്ക് ചീറ്റി പത്തി വിടർത്തി,

കാലകേയൻ ഒരു പുഞ്ചിരിയോടെ ആ വിഷസർപ്പത്തിന്റെ പത്തിയിൽ മുറുകെ പിടിച്ചു കൊണ്ട് ആ സർപ്പത്തെ സഹോദരി ആയ കലീമിത്രക്ക് നേരെ നീട്ടി

അവർ ആ കരിമൂര്‍ഖനെ  കയ്യിൽ വാങ്ങി

അതിന്റെ തന്റെ മുഖത്തോടു ചേർത്ത്

അവരുടെ കയ്യിൽ ആ കരിമൂര്‍ഖന്‍ പത്തി വിടർത്തി വിഷ പല്ലു കാട്ടി നാവ് നീട്ടി ക്രുദ്ധനായി നിന്നു

ആ സ്ത്രീ ആ സർപ്പത്തിന് നേരെ തന്റെ ചുവന്ന നാവു പുറത്തേക്ക് നീട്ടി കാണിച്ചു പതുക്കെ പത്തിയിലെ പിടി അയച്ചു

ദേഷ്യത്തോടെ ആ കരിമൂര്‍ഖന്‍ അതി ശക്തിയിൽ മുന്നോട്ടേക് ആഞ്ഞു ആ സ്ത്രീയുടെ നാവിൽ തന്നെ ശക്തിയിൽ വിഷപ്പല്ലുകൾ ആഴ്ത്തി നാവിലേക് അതിമാരകമായ വിഷം പകർന്നു.

ആവോളം വിഷ൦ കിട്ടിയപ്പോൾ ആ സ്ത്രീ സർപ്പത്തെ സഹോദരനെ ഏൽപ്പിച്ചു ചോര ഒലിക്കുന്ന നാവു പുറത്തേക്ക് നീട്ടി മലർന്നു കിടന്നു ലഹരിയോടെ.

അവർ മൂവരും അത് നോക്കി ചിരിച്ചു

കാലകേയൻ മൂന്ന് സ്ഫടിക പാത്രങ്ങളിൽ ആ കറുത്ത ദ്രാവകം പകർന്നു, അത് പതഞ്ഞു പൊന്തി തുടങ്ങി.

കാലകേയൻ ആ സർപ്പത്തെ കൈകളിൽ പിടിച്ചു അതിന്റെ പത്തിയിൽ നോക്കി.

അപ്പോൾ അയാളുടെ സഹോദരനായ കാലമേഘ൯ ഒരു ചുരിക കാലകേയനു കൊടുത്തു.

അയാൾ ഇടത്തെ കയ്യിൽ പത്തി വിടർത്തി നില്കുന്ന ആ അതിമാരക വിഷം ഉള്ള കരിമൂര്‍ഖന്റെ പത്തിക്ക് കീഴെ മുറുകെ പിടിച്ചു കൊണ്ട് അതിനെ ചലിക്കാൻ പറ്റാത്ത വിധത്തിൽ നിർത്തി, മറ്റു രണ്ടു സഹോദരങ്ങളും ആ കരിമൂര്‍ഖന്റെ ഉടലിൽ മുറുകെ പിടിച്ചു.

കാലകേയൻ കയ്യിലെ ചുരിക കൊണ്ട് വിടർന്നിരിക്കുന്ന ആ സർപ്പത്തിന്റെ പത്തിയിൽ ചുരിക മുട്ടിച്ചു ഒരു വശതെക്ക് ആയി ചരിച്ചു ചുരിക കൊണ്ട് അറുത്തു അറുത്തു കൊണ്ട് വന്നു, പത്തി മുറിഞ്ഞു വരുമ്പോൾ കൊടിയ വേദന കൊണ്ട് ആ സർപ്പം ശക്തിയിൽ പിടയുവാനും കുതറുവാനും തുടങ്ങി, പക്ഷെ കരുത്തുറ്റ കൈകളിൽ അതിനു പോലും സാധിക്കാതെ ആ സർപ്പത്തിന്റെ പത്തിയിൽ നിന്നും ചോര ചീറ്റി തെറിച്ചു ആ ചോര അവർ മദ്യം പാതി നവെച്ചിരിക്കുന്ന മൂന്നു  സ്ഫടികപാത്രങ്ങളിൽ ശേഖരിച്ചു,

വേണ്ട അത്രയും ചോര ആയപ്പോ ആ പത്തി മുറിഞ്ഞ സർപ്പത്തെ വലിച്ചു എറിഞ്ഞു, പിടഞ്ഞു പിടഞ്ഞു ഏറെ നേരം പിടഞ്ഞു അതിനു അനക്കമില്ലാതെ ആയി.

സ്വയം പീഡ കൊണ്ട് ശരീരത്തിൽ നിന്നും നഷ്ടപെട്ട രക്തത്തിനു പകരമായി കരിമൂര്‍ഖന്റെ രക്തം കലർന്ന മദ്യം അവർ മൂവരും അകത്താക്കി.കുറെ നേര൦ ലഹരി പിടിച്ചു മൂവരും ഇരുന്നു. കുറച്ചു കഴിഞ്ഞു അവർ എഴുന്നേറ്റു

അപ്പോളേക്കും സഹോദരിയും എഴുന്നേറ്റു .

അവർ ആ നിലവറക്കു ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി

നിഗൂഢ കർമ്മങ്ങൾ കഴിഞ്ഞു അവർ മാളികയിൽ എത്തി.

എല്ലാവരും പോയി കുളിച്ചു വസ്ത്രം മാറി വന്നു,

സമ്പന്നമായ കൊത്തുപണികൾ നിറഞ്ഞ വലിയ കൊട്ടാരം ആണ്, നിറയെ വേലക്കാർ ഉണ്ട്, മാളികക്ക് പ്രധാന മുറിയിൽ തന്നെ നായാടി കൊന്ന കരിമ്പുലി കരടി മാൻ കടുവ തുടങ്ങിയ വന്യജീവികളുടെ തല മെഴുകു ഉരുക്കി ഒഴിച്ച് നിറച്ചു ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു.

സഹോദരങ്ങള്‍ എല്ലാവരും കൂടെ ഭക്ഷണം കഴിക്കുവാന്‍ ആയി തീന്‍മേശയില്‍ ഇരുന്നു.

കാലകേയന്റെ ഭാര്യമാരും സഹോദരപത്നികളും അവിടെ അവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ ഒക്കെ കൊണ്ട് വെക്കുന്നു. വിഭവസമൃധമായ സദ്യ തന്നെ ആണ് ഏറിയതും മാംസവിഭവങ്ങൾ അതിൽ കാട്ടുപോത്തു കലമാൻ കാട്ടുപന്നി കോലാട് എന്നി മൃഗങ്ങളുടെ മാംസം തന്നെ ആണ്.

സഹോദരി ആയ കലിമിത്ര ശക്തമായ ഉപാസനയും ആയി ബന്ധപ്പെട്ടു വിവാഹിത അല്ല, ഒരുപാട് നിഗൂഢതകൾ ഉള്ള സ്ത്രീ ആണ് കലിമിത്ര.

കലിശവംശത്തിന്റെ അവസാന കണ്ണികൾ ആണ് ഈ നാലു സഹോദരങ്ങളൂം, കാലകേയന്റെ രണ്ടു സഹോദരങ്ങളും മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്, കാലകേയൻ അടക്കം മൂന്ന് സഹോദരങ്ങൾക്കു൦ സന്തതി പരമ്പരകൾ ഇല്ല.

അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ ഒക്കെ കഴുത്തി മാളികക്ക് പുറത്തേക്ക് ഇറങ്ങി അവിടെ ഉള്ള വലിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു.

“കാലമേഘാ”

“എന്താ ചേട്ടാ ”

“നമ്മുടെ വീരന്മാർ ഒക്കെ സജ്ജരല്ലേ ”

“തീർച്ചയായും ”

“അങ്ങനെ എങ്കിൽ വിജയം നമ്മുടെ ഒപ്പം തന്നെ, പ്രജാപതികളെയും അവരെ സഹായിക്കുന്ന ഒന്നിനെ പോലും ബാക്കി വെച്ചേക്കരുത്, സംഹാര൦ ആണ് ഇത്തവണ അതുപോലെ നമ്മുടെ അതിലും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം, ഇനി ചുരുങ്ങിയ സമയമേ ഉള്ളു കൂടിവന്നാൽ അതിനുള്ളിൽ കലിശകുലരായ നമ്മൾ സകല പ്രതിബന്ധങ്ങളെയും തകർത്തു നമ്മുടെ ലക്‌ഷ്യം പൂര്‍ത്തീകരിക്കണം ”

എല്ലാം ഇത്തവണ നല്ലപടിയായി നടക്കും ചേട്ടാ ” ഇളയ സഹോദരൻ അഭിപ്രായം പറഞ്ഞു.

കലീമിത്രേ……..അയാൾ സഹോദരിയെ വിളിച്ചു

എന്താ ചേട്ടാ

നീ ഒന്ന് മറക്കണ്ട, നിന്റെ ഉപാസന ബലം തന്നെ ആണ് നമ്മുടെ ശക്തി, അതിൽ ഒരു കുറവും വരുത്തരുത്, ആവശ്യമെങ്കിൽ നിന്റെ സഹായവും വേണ്ടി വരും

തീർച്ചയായും ചേട്ടാ ,, എന്റെ ശരീരവും മനസും നമ്മുടെ കുലത്തിന്റെ ലക്ഷ്യത്തിനായി ഞാൻ എന്നെ അർപ്പിച്ചു കഴിഞ്ഞതാണ്…

ഇനി ഒരിക്കല്‍ കൂടെ പരാജയം ഏറ്റുവാങ്ങാന്‍ സാധിക്കില്ല.

കാലകേയന്‍ അത് പറഞ്ഞു നിര്‍ത്തിയപ്പോ ആണ് മാളികക്ക് വെളിയിൽ ഗേറ്റിനു അപ്പുറത്തു  നിന്നും ശബ്ദം മുഴങ്ങിയത്.

 

കാലകേയ……………..എടാ കാലകേയ …നീചാ

ഇത് ആ ഭ്രാന്തൻ ആണ്, ശല്യം കാലബീജൻ പറഞ്ഞു.

മകളെ നമ്മുടെ ആളുകൾ ബലാത്കാരം ചെയ്തു കൊന്നത് കണ്ടു ഭ്രാന്തനായ ബ്രാഹ്മണൻ അല്ലെ അയാൾ ??

കലിമിത്ര ചോദിച്ചു

ആ അത് തന്നെ ശല്യം

എടാ കാലകെയാ,,,,,നിന്റെ ഒടുക്കം വരുമെടാ,,,,,, നിന്റെയും നിന്റെ കൂട്ടത്തിന്റെയും ഒക്കെ ഒടുക്കം വരുമെടാ, നീ വെള്ളം കിട്ടാതെ കിടന്നു പിടഞ്ഞു ചാകുമെടാ, ഒന്നുപോലും നിന്റെ കുടുംബത്തിൽ ബാക്കി ഉണ്ടാവില്ലെടാ,,,, നിന്റെ ഒടുക്കം…..

ആ ഭ്രാന്തൻ അവിടെ നിന്നും പ്രാകി കൊണ്ടിരുന്നു

അപ്പോളേക്കും വേലക്കാർ ഓടി വന്നു ഗേറ്റ് തുറന്നു, തലയു൦ താടിയും ഒക്കെ നീട്ടി വളർത്തിയ ആ ഭ്രാന്തനെ കല്ലെറിഞ്ഞു ഓടിച്ചു.

അത് കേട്ട് കാലകേയൻ ചിരിക്കുക ആയിരുന്നു.

മരണം എനിക്കല്ല ,,,,എന്നെ വധിക്കണം എന്ന് ആര് വിചാരിക്കുന്നുവോ, അവനാണ് മരണം, അതും എന്റെ കൈകള്‍ കൊണ്ട് ,,,,,,,,,,,,,,,,,,ഹ ഹ ഹ ഹ ……………….

അയാൾ അട്ടഹസിചു കൊണ്ടിരുന്നു.

<<<<<<<<<()>>>>>>>>>>>                                                                                                                                                                  

Recent Stories

The Author

82,305 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ 😁

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ 😜

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് 😍

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ 🥺💖

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു 🥺😭😭😭

    പാറു രഞ്ജൻ ഫോൺ കാൾ 🤢🤮🤮🤮🤮🤮

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം 🤢🤢

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി 😭😪😞😞

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു 🙏🔥🤯

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ 😡😡

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം 🔥⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് 🥰🥰👌💞

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും 🥺😭😭😭😭

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ 😭😞

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best 👍

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? 🤔🤔

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. 🤔

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com