അപരാജിതൻ 11 [Harshan] 7219

Views : 587964

ഒരു എട്ടുമണിയോടെ അവൻ ലോഡ്ജിൽ എത്തി ഷേണായിടെ കടയിൽ നിന്നും ഭക്ഷണവും കഴിച്ചു മുറിയിൽ വന്നു.

അവൻ തന്റെ ചെയറിൽ ഇരുന്നു, മുത്തശ്ശിയുടെ ചേലയും കാള പ്രതിമയും മരക്കട്ടയും   ലക്ഷ്മി അമ്മയുടെ ഫോട്ടോയും ഒക്കെ എടുത്തു ഒരുമിച്ചു വെച്ചു.

അവന്റെ മനസു നിറയെ സന്തോഷം മാത്രം ആയിരുന്നു, ആ തൊഴിലാളികളുടെ സന്തോഷം ഒക്കെ കണ്ടതിൽ അങ്ങെ അറ്റം അവന്റെ മനസു തൃപ്തനായിരുന്നു,

“എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലട്ടോ, ഇത്രേം ഒക്കെ വേഗത്തിൽ ഇങ്ങനെ ഒക്കെ പ്രശ്ങ്ങൾ പരിഹരിച്ചു എന്നൊക്കെ, എന്നാലും നിങ്ങളൊക്കെ എന്റെ കൂടെ ഇല്ലേ, എനിക്ക് അപ്പപ്പോ ഓരോ തോന്നലുകൾ തരുവാൻ ആയി, മുത്തശ്ശിയെ കിട്ടി ലക്ഷ്മി അമ്മ ഉണ്ട്, സായി അപ്പൂപ്പൻ ഉണ്ട്,  … അമ്മയുടെ കുടുംബത്തെ ഇങ്ങനെ എങ്കിലും കിട്ടി, അച്ഛനേം അച്ഛന്റെ കുടുംബത്തെ കുറിച്ചും ഒക്കെ എന്തേലും വിവരം കിട്ടിയിരുന്നെ എത്ര നന്നാകുമായിരുന്നു, ”

അവൻ ആ വസ്തുക്കളോട് പറഞ്ഞു, അവൻ ആ മരക്കട്ടയും ചെറിയ വിഗ്രഹവും കയ്യിൽ എടുത്തു, നിങ്ങൾ എന്താണെന്നു മാത്രം അപ്പുവിന് മനസിലാകുന്നില്ലലോ, അവൻ ആ വിഗ്രഹം മേശയിൽ വെച്ച്, എന്നിട്ടു മരക്കട്ട കയ്യിൽ എടുത്തു, നീ എന്തിനാ ഇടയ്ക്കിടെ മറഞ്ഞു വീഴുന്നെ, എന്തേലും എന്നോട് പറയാൻ ഉണ്ടോ,, അപ്പു ആ മരക്കട്ടെ മൊത്തത്തിൽ പരിശോധിച്ചു നോക്കി, അത് തുറക്കാൻ ആയി ഒരു വഴിയും കാണുന്നില്ല.

അവൻ ആ മരക്കട്ടയും മേശയിൽ വെച്ചു.

“അപ്പു മാലിനി കൊച്ചമ്മേയോടും ശ്യാമിനോടും ഒക്കെ ഇപ്പൊ ഇഷ്ടക്കേട് കാണിക്കുന്നില്ല, പോട്ടെ എന്തിനാ നമ്മള് മനസിൽ ഇഷ്ടക്കേട് ഒക്കെ കൊണ്ട് നടക്കുന്നത് അല്ലെ”

“അതെ ,,,അപ്പുനു ഒരു സങ്കട൦ ഉണ്ട്, മുത്തശ്ശനെ കുറിച്ച് ഒരു അറിവും ഇല്ലാത്തതിൽ, മുത്തശ്ശനും അപ്പുനെ ഒരുപാട് ഇഷ്ടായിരിക്കും ല്ലേ മുത്തശ്ശി ,,,, മുത്തശ്ശൻ ഉണ്ടായിരുന്നെ അപ്പുനെ എടുത്തുകൊണ്ട് ഒക്കെ നടന്നു കുറെ ഉമ്മ ഒക്കെ തന്നു അപ്പുനു കളിപ്പാട്ടങ്ങൾ ഒക്കെ വാങ്ങി തന്നു അപ്പുന്റെ ഒപ്പം കളിയ്ക്കാൻ ഒക്കെ കൂടി അപ്പുന്റെ ഫ്രണ്ട് ആയി അപ്പുനെ ഒപ്പം ഉണ്ടാകുമായിരുന്നേനെ ല്ലേ മുത്തശ്ശി ,,,, അപ്പുനു അതിനൊന്നും ഭാഗ്യമില്ലാലോ ,,,അപ്പുനു വയസായവരെ ഒക്കെ ഒരുപാട് ഇഷ്ടമാ ,,,അവർക്കൊക്കെ ഒരുപാട് സ്നേഹം ഉണ്ടാകുമല്ലോ ,,, ഒന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.

അതൊക്ക പറഞ്ഞു അവൻ ആ കസേരയിൽ ചാരി ഇരുന്നു , കണ്ണുകൾ അടച്ചു

ടപ്പ്..എന്ന ശബ്ദം കേട്ട് അവൻ കണ്ണുകൾ തുറന്നു

ആ മരക്കട്ട അവനു നേരെ ആയി മറിഞ്ഞു കിടക്കുന്നു.ഒരു പക്ഷെ വീഴ്ച കൊണ്ട് അവന്റെ ഒപ്പം ആരോ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതു  പോലെ

<<<<<<<<O>>>>>>>>

അന്ന് രാത്രീ

പാറുവിന്റെ ഫോണിൽ ഒരു കോള്‍ വന്നു.

ശിവയുടെ ആയിരുന്നു.

“പാറു …….” സ്നേഹാർദ്രമായി ശിവ പാറുവിനെ വിളിച്ചു.

“മ്…….” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്തെടുക്കുകയാ പാറു?”

“റൂമിൽ ആണ് ബെഡിൽ വെറുതെ കിടക്കുക ആയിരുന്നു കയ്യിൽ അന്ന് തന്ന ആ സമ്മാനവും പിടിച്ചിട്ടുണ്ട്

“ആ രാധകൃഷ്ണവിഗ്രഹമോ ? ”

“അതെ …അത് തന്നെ അല്ലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ ”

“അത്രക്കും പ്രിയപ്പെട്ടതാണോ ”

“അതേല്ലോ ”

“അപ്പൊ ഞാനോ ആ വിഗ്രഹമോ പ്രിയപ്പെട്ടത്‌ ?”

“എനിക്കറിയില്ല ,,ഇഷ്ടമുള്ളതും ഇഷ്ടമുള്ളആൾ തന്നതും ഒക്കെ ഇഷ്ടം തന്നെ അല്ലെ, അപ്പൊ എല്ലാം പ്രിയപ്പെട്ടത്‌ ആകില്ലേ”

“പാറു …………”

“മ് ………….”

“എന്ത് ശാന്തിയും സമാധാനവും ആണ് പാറുനോട്  ഇങ്ങനെ സംസാരിക്കുമ്പോ എനിക്ക് കിട്ടുന്നത്ന്നറിയോ ?”

“അത് തന്നെ അല്ലെ എനിക്കും ”

“എന്താ പാറു ,,നമ്മുക് രണ്ടു പേർക്കും ഇങ്ങനെ ഒകെ തോന്നുന്നത് ?”

“അത് തന്നെ ആണ് ഞാനും ചോദിക്കുന്നത് ”

“കണ്ണടച്ചാൽ നിന്റെ മുഖം ആണ് പാറു എന്റെ മനസിൽ, നിന്റെ ശബ്ദം ആണ് എന്റെ കാതിൽ, അതെനിക് അറുത്തു മാറ്റാൻ പറ്റുന്നില്ല, അത്രക്കും ആഴത്തിൽ എന്റെ ഉള്ളിൽ അങ്ങ് പതിഞ്ഞു കിടക്കുന്നപോലെ, എനിക്കറിയില്ല ഈ ശിവരഞ്ജൻ എന്ന എനിക്കു എന്താ സംഭവിക്കുന്നത് എന്ന്”

പാർവതിക്ക് മറുപടി ഉണ്ടായിരുന്നില്ല, അവളുടെ കണ്ണുകൾ ആനന്ദം കൊണ്ട് അശ്രുകണങ്ങൾ പൊഴിക്കുന്നുണ്ടായിരുന്നു.

“എത്ര ഞാൻ കാത്തിരുന്നു ന്നു അറിയോ, എന്തോരം ഞാൻ എന്റെ കണ്ണനോട് പ്രാർത്ഥിച്ചുന്നറിയോ, ഈ ഗന്ധർവനെ എനിക്കു മുന്നിൽ കൊണ്ടുതരുവാൻ ആയി”

“അയ്യോ ,,പാറു ഞാൻ ഗന്ധർവനൊന്നുമല്ല ഒരു പാവം മനുഷ്യൻ ആണ് ”

“പക്ഷെ രാജകുമാരൻ അല്ലെ ?”

“പാറുവും രാജകുമാരി തന്നെ അല്ലെ ”

“ഞാൻ ആരു൦ അല്ല, ഞാൻ ഒരു പാവം ആശ്രമകന്യക ആണ് എന്ന് വിചാരിച്ച മതി ന്നെ”

“ആണോ ,,,എന്ന അങ്ങനെ വിചാരിക്കാട്ടോ”

“ഇനി എന്ന എനിക്കൊന്നു കാണാൻ കഴിയുക, കാണാതെ ആകുമ്പോ എനിക്ക് ഒരുപാട് വിഷമ൦ ആകുന്നു”

“നിന്നെ കാണണം എന്ന് എനിക്കും ഉണ്ട് പാറു, കണ്ടു കൊണ്ട് അങ്ങ് ഇരിക്കണം എന്ന് , ജീവിതത്തിന്റെ അറ്റം വരെ ,,,,,”

“അതിനു എനിക്ക് ഭാഗ്യം ഉണ്ടാവില്ലല്ലോ,നിങ്ങൾ ഒക്കെ എവിടെ നിക്കുന്നു ഞാനോ”

“എന്തിനാ പാറു അങ്ങനെ ഒക്കെ സംസാരിക്കുന്നതു,”

“മറന്നു പോകുമോ എന്നെ ???” പാറു അത് ചോദിച്ചപ്പോ അവളുടെ സ്വരത്തിനു ഒരു ഇടർച്ച ഉണ്ടായി.

“എന്താ പാറു ഈ പറയുന്നത് , എനിക്കങ്ങനെ മറക്കാൻ സാധിക്കുമോ നിന്നെ ”

“എന്ന കൂടെ എന്നെയും കൂട്ടി കൂടെ ? ” അവൾ ആശയോടെ ചോദിച്ചു.

ശിവക്കു മറുപടി ഉണ്ടായിരുന്നില്ല

“ഓരോരോ പൊട്ട തോന്നലുകളാ ഈ പൊട്ടിപെണ്ണിന്റെ ,,,എന്ന് കരുതിയ മതി ” അവൾ അവനെ ആശ്വസിപ്പിച്ചു.

“പാറു …”

“മ് ………………….

ഈ മാസം തന്നെ എനിക്ക് അബ്രോഡ്‌ പോകേണ്ടി വരും , ഡേറ്റ് കൺഫെർമ് ആയിട്ടില്ല ”

“പോകാല്ലേ ,,,,,,ഇനി എന്ന എന്ന് കാണാൻ സാധിക്ക്യ, എനിക്കറിയാ൦, തിരികെ വരുമ്പോ ഞാൻ ഉണ്ടാകില്ലന്നു ആ മനസിൽ ”

“അങ്ങനെ പറയല്ലേ പാറു ,,,അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാകില്ല ”

“പാറു ………ഞാൻ ഒരു കാര്യം പറയട്ടെ ”

“എന്തിനാ ചോദിക്കുന്നെ എന്ത് പറഞ്ഞാലും ഞാൻ കേൾക്കില്ലേ ……………”

“ഞാൻ അച്ഛൻതമ്പുരാനോടും അമ്മയോടും ഈ കാര്യം സംസാരിക്കാൻ തീരുമാനിച്ചു”

ഒരു ഞെട്ടൽ ആണ് അവളിൽ ഉണ്ടായതു, ഒരു ഭയം പോലെ.

“അത് വേണോ ,,,,നിങ്ങൾക് ഒത്തവർ ഒന്നും അല്ല ഞാൻ ,,,അവര് ഇതറിഞ്ഞ സമ്മതിക്കില്ല, ടെന്ഷനടിച്ചു ഇരിക്ക്യാ൯ എനിക്ക് ഒക്കില്ല, എന്തിനാ എനിക്ക് ഒരു നോവ് ഉണ്ടാക്കുന്നത്”

“എനിക്ക് അറിയാം എന്റെ അച്ഛനമ്മമാരെ, എന്റെ ഒരു ആഗ്രഹത്തിനും ഇന്നുവരെ ഒരു മുടക്കവും അവർ വരുത്തിയിട്ടില്ല, ഇതും അങ്ങനെ ആകില്ല എന്ന് തന്നെ ആണ് എന്റെ ഉറപ്പു”

“അവര് സമ്മതിച്ചില്ലലോ ?”

“അങ്ങനെ ഒന്നും ചോദിക്കല്ലേ പാറു,,,, അവർ സമ്മതിക്കും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നതു.

“എന്നെ ഇഷ്ടാവോ അവർക്ക്? ”

“ഈ ദേവതയെ ഇഷ്ടായില്ലെങ്കിൽ പിന്നെ ആരെയാ അവർക്കു ഇഷ്ടമാകുക ? പാറു ”

“കളിയാക്കിയതാണല്ലേ എന്നെ ,,,,,അവൾ ലജ്ജവിവശയായി ചോദിച്ചു

“ഒരിക്കലും അല്ല ,,,എന്റെ പാർവതി ഒരു ദേവത തന്നെ ആണ്, ഞാൻ എങ്ങോ എന്റെ സ്വപ്നത്തിലോ മുജ്ജന്മത്തിലോ കണ്ടു പരിചയം ഉള്ള ഒരു ദേവത ,,,,നീ തന്നെ ആണ് ഈ ശിവയുടെ ദേവത ”

“ചി ,,,,പോ ,,,,കളിയാക്കാതെ”

“പാറു…..പാറു വേറെ ആരേലു൦ വിവാഹം ചെയ്യുമോ? ”

“എനിക്ക് അതിനു സാധിക്കില്ലല്ലോ ”

“അതെന്താ ,,,,??”

മുൻപ് ഞാൻ ദക്ഷിണേശ്വരത്തു ശിവനാഡി നോക്കാൻ പോയപ്പോൾ എന്റെ കൈരേഖ നോക്കി എന്റെ താളിയോല എടുത്തു എന്നോട് പറഞ്ഞത് ഞാൻ കഴിഞ ജന്മത്തിൽ ഒരു രാജകുമാരി ആയിരുന്നു എന്നാണ്, മുജ്ജന്മ ബന്ധമുള്ള ഒരാൾ, എന്റെ ജീവിതത്തിലേക്ക് വരും എന്നും, ഒരു രാജകുമാരൻ ,,,ആ ആൾ ഏറ്റവും ഉന്നതമായ തീവ്രമായ സ്നേഹം എനിക്കു തരും എന്ന് പറഞ്ഞു, അയാളുടെ പേരിൽ ശിവനാമം ഉണ്ടാകും, മഹാദേവന്റെ പോലെ തന്നെ ഉള്ള സനേഹം എനിക്ക് തരു൦ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്”

“അതും ഞാനും തമ്മിൽ ബന്ധമുണ്ടോ പാറു ?”

“ഉണ്ടല്ലോ ,,,, അത് ഉള്ളത് കൊണ്ട് തന്നെ അല്ലെ നമ്മൾ ഇങ്ങനെ സംസാരിക്കുന്നതു ”

“എന്തോ ….കേട്ടിട്ട് തന്നെ അതിശയം ആകുന്നു പാറു ”

“ഒരു അതിശയവും വേണ്ട …എന്റെ കാര്യം ഒക്കെ എന്റെ കണ്ണൻ നോക്കിക്കൊള്ളും ,,എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ ആണ് എന്റെ കണ്ണൻ ”

“അതുകൊള്ളാമല്ലോ ,,,ഭഗവാനെ വരെ കൂട്ടാക്കി വെച്ചേക്കുക ആണല്ലേ ”

“അതേല്ലോ ….”

“അത് പോട്ടെ പാറു ,,,,വീട്ടിൽ ഉള്ളവർ എല്ലാവരും സുഖായി ഇരിക്കുന്നോ ?”

“ഹമ്,,,,എല്ലാരും സുഖായിരിക്കുന്നു , ”

ആന്റിയെ വിളിച്ചിട്ടു കുറച്ചു കുറെ നാൾ ആയി, എന്റെ അന്വേഷണം പറയണേ എല്ലാരോടും

“ഹമ്,,,,പറയാംട്ടോ ”

“വീട്ടിൽ എല്ലാര്ക്കും സുഖല്ലേ ”

പിന്നെ ,,,,,,

എന്ന ശരി പാറു.

ഹ്മ്മ്……

ലവ് യു  …………….

ആ സംസാരത്തിനു ശേഷം പാറു തലയിണയിൽ കൈകൾ ചേർത്ത്. മധുരസ്വപ്നങ്ങൾ കണ്ടു കൊണ്ട് തന്നെ ആ ചന്ദന വിഗ്രഹ൦ കൈകളിൽ മുറുകെ പിടിച്ചു കിടന്നു.

<<<<<<<0>>>>>>>

 അന്ന് രാത്രി

ആദിയുടെ മനസിനെ പ്രക്ഷുബ്ദമാക്കിയിരുന്ന ഒരു കാര്യം ആയിരുന്നു, ഇടയ്ക്കു വെച്ച് മുഴുമിപ്പിക്കാതെ പോകുന്ന അന്വേഷണം, പല തിരക്കുകള്‍ താന്‍ പോലും അറിയാതെ തന്നെ  തേടി വരുന്നു, ഇനി അത് വൈകിക്കാൻ സാധിക്കില്ല, പാതി വെച്ച് മുടങ്ങി കിടക്കുകയാണ് മൂർത്തി അതുപോലെ മാർവെൽ എലെക്ട്രിക്കൽസ്.

പിറ്റേന്ന്, ആദി പതിവു പോലെ തന്നെ ഓഫീസിൽ പോയി.

വിശ്വനാഥൻ സാറിനെ കൂടെ പോയി കണ്ടിരുന്നു.

“ഇതിപ്പോ വലിയ തിരക്ക് ആണല്ലോ ആദിക്ക്,  മുന്പൊനും കിട്ടാത്ത ലീവ് ഒക്കെ എടുത്ത് ആഘോഷിക്കുക ആണോ ? ഒരു ചെറിയ നർമ്മം കലർത്തി അദ്ദേഹം ചോദിച്ചു.

“ഇല്ല സാർ , ചില അത്യാവശ്യങ്ങൾ ”

“ഞാൻ വെറുതെ പറഞ്ഞതാ ,,,തനിക് ആവശ്യത്തിന് ലീവ് എടുത്തോ, കുറെ നാൾ അവിടെ കിടന്നു പണി എടുത്തു ബുദ്ധിമുട്ടിയതല്ലേ ,,,ഇനി നല്ല പോലെ ലീവ് ഒക്കെ എടുത്ത് അടിച്ചു പൊളിക്ക്,,,ഇപ്പൊ ജീപ്പ് കൂടെ ഇല്ലേ, സമയ൦ പോലെ ഒരു റൈഡ്നോക്കെ പോ ,,,ഈ പ്രായത്തിലെ ഇതൊക്കെ സാധിക്കു, പിന്നെ കുടുംബവും കുട്ടികളൂം ആയാ ഇതൊന്നും സാധിച്ചുന്നു വരില്ല, അതാ പറയുന്നത്,

ഈ സാർ നല്ല ആൾ ആണല്ലോ, ഇങ്ങനെ തന്നെ വേണ സബോർഡിനേട്ടിനെ മോട്ടിവേറ്റ് ചെയ്യാൻ ,,ആദി അദ്ദേഹത്തോട് പറഞ്ഞു.

ഞാൻ സീരിയസ് ആയി പറഞ്ഞതാ ,,,തന്റെ പ്രായത്തിൽ എനിക്ക്  ഒരു ആർ ഡി ഉണ്ടായിരുന്നു അതും കൊണ്ട് ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ഞാൻ പോയിരിക്കുന്നത്, അതൊക്കെ ഒരു കാലം, എന്റെ ഒരു പോളിസി അനുസരിച്ചു ആദി,  ഓരോ ദിവസവും ഒരു പുതിയ കാഴ്ചയുടെ പുതിയ കേൾവിയുടെ അനുഭൂതിയായിരിക്കണം ഓരോ ദിനവും, അതിനു യാത്രകൾ മാത്രമേ വഴിയുള്ളു, നല്ലപോലെ യാത്ര ചെയ്യണം, പുതിയ കാര്യങ്ങൾ ഒക്കെ അതിലൂടെ മാത്രമേ പഠിക്കാൻ സാധിക്കു.

സ൪…കുറച്ചു നാൾ ആയി ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്കുന്നു,

എന്നിട്ടെന്ത ചോദിക്കാഞ്ഞേ, ചോദിക്കു.

സാർ ഈ ഇവിടത്തെ പാർട്ണർ കൃഷ്ണചന്ദ്രൻ ആൾ എങ്ങനെ ആണ് ?

ഹമ്,,,എന്താ ചോദിച്ചത് ആദി, ഇപ്പോ കൃഷ്ണചന്ദ്രനെ കുറിച്ച്.

അല്ല …ഞാൻ ഇങ്ങോട്ടു വന്നത് മുതൽ അങ്ങേർക്കും അങ്ങേരുടെ പി എ ക്കും എന്നോട് ഒരു വക മോശം  പെരുമാറ്റം ആയിരുന്നു, പി എ നെ അന്ന് ഞാൻ തള്ളി താഴെ ഇടാൻ നോക്കിയതുമാണല്ലോ, അതിനു ശേഷം ഈ കൃഷ്ണചന്ദ്രനും ഒതുങ്ങിയിട്ടുണ്ട് .

ഓ … ഞാൻ ഇപ്പൊ എന്താ പറയുക ആദി, എനിക്ക് അയാളെ അത്രയ്ക്ക് താല്പര്യം ഇല്ല,,, പണ്ട് മുതലേ.

അതെന്താ സ൪ ,,

അയാളുടെ ആ ബിഹേവിയറും അനാവശ്യമായ ദുര്‍വാശികളും ഒകെ കൊണ്ട്

പക്ഷെ അയാള് ഇവിടത്തെ പാർട്ണർ അല്ലെ സാർ ?

എന്ത് പാർട്ണർ ….അയാള് വെറും വർക്കിങ് പാർട്ണർ ആണ്, ഇൻവെസ്റ്റ്മെന്റ് ഒന്നും ചെയ്തിട്ടില്ല, ഈ കൃഷ്ണചന്ദ്രന്റെ അച്ഛൻ  നമ്മുടെ എം ഡി യുടെ ഒരു ഗുരുതുല്യൻ ആയ വ്യക്തി ആയിരുന്നു, സത്യത്തിൽ ബിസിനസ് ഒക്കെ പഠിപ്പിച്ചത് അദ്ദേഹം ആണ് ,,,അങ്ങേരുടെ പേര് ,,, ഗോപാലകൃഷ്ണ൯ തമ്പി, ഈ കൃഷ്ണചന്ദ്രൻ ഒരു മുടിയനായ പുത്രൻ ആയിരുന്നു ഉള്ളതൊക്കെ പലവഴിക്ക് നശിപ്പിച്ചു ,,കുറെ കടവും ഒക്കെ ഉണ്ടാക്കി വെച്ച് ,,, ഇടയിൽ കുറെ കേസുകൾ ഒക്കെ ഉണ്ടായിരുന്നു പലതും ചെക്ക് കേസുകൾ ഒക്കെ ,,,ഉള്ളതൊക്കെ വിറ്റു കേസുകൾ ഒകെ തീർപ്പാക്കി.

ആദി ശ്രദ്ധപൂർവ്വം എല്ലാം കേട്ടിരുന്നു.

എന്നിട്ടോ സാർ ???

ഈ തമ്പി സാറിന് അപ്പോളേക്കും അസുഖ൦ ഒക്കെ കൂടി, കിഡ്നിക്കും ലിവറിനും ഒകെ പ്രശ്നം ഉണ്ടായിരുന്നു, അങ്ങേരുടെ ഏറ്റവും വലിയ വേദന ആയിരുന്നു മകനെ കുറിച്ച് ,,,മുടിയനായ പുത്രൻ അല്ലെ ,,,,ഉള്ളതൊക്കെ നശിപ്പിക്കുകയും ചെയ്ത മകൻ ,,,

ഒരിക്കൽ മരണസമയത്തിന് മുന്നേ നമ്മുടെ എം ഡി കാണാൻ ചെന്നപ്പോ മകന്റെ കാര്യം പറഞ്ഞു ഒരുപാട് കരച്ചിലും പിഴിച്ചിലും ഒക്കെ ആയിരുന്നു, മകൻ ഒരു നില എത്തി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ,,,അങ്ങനെ എം ഡി ആണ് ഇങ്ങേ൪ക്കു ഒരു നില ഉറപ്പിക്കാൻ ആയി ഇവിടെ ഇങ്ങനെ ഒരു പോസ്റ് കൊടുത്തതു …തമ്പി സാറിന്റെ മകനെ ഒരു ജോലിക്കാരൻ ആക്കാൻ പറ്റില്ലല്ലോ ,,,അതോണ്ട് വർക്കിങ് പാർട്ണർ ആക്കി ,, ഒരു ഡയറക്ടർ ആക്കി ,,, അപ്പൊ പിന്നെ മാസം നല്ലൊരു തുക കയ്യിൽ കിട്ടുമല്ലോ ,,,ഇതാണ് ഇങ്ങേരുടെ ചരിത്രം….. അതുകൊണ്ടു തന്നെ എനിക്ക് അയാളെ വലിയ ഒരു കാര്യം ഒന്നും ഇല്ല ,,,

ഓ ,,,ഇങ്ങനെ ഒരു ബാക്ഗ്രൗണ്ട് ഇങ്ങേർക്ക് ഉണ്ടായിരുന്നുല്ലേ?? ,,,,

പിന്നല്ല ,,,,,, കടിക്കുന്ന പാമ്പിനെ പറയാൻ പറ്റാത്തിടന്തു വെച്ചു എന്ന പോലെ ആണ്, ആ ശ്യാമിനെ ഉപദേശിച്ചു ഉപദേശിച്ചു ഓരോ വഴിക്കാക്കി ,,,, അന്ന് ആദി പറഞ്ഞതല്ലേ അനവവശ്യ ബിസിനസിൽ നിന്ന് വിട്ടു നില്ക്കാൻ ഒക്കെ ആയി ..ഓരോരോ വയ്യവേലികൾ …

ഹമ്…..സാർ …ഈ കൃഷ്ണചന്ദ്രൻ എന്റെ അച്ഛനുമായി ഒക്കെ എങ്ങെന ആയിരുന്നു? ,,,

ആദി ,,,നിന്റെ അച്ഛൻ എന്നല്ല ,,,പലരുമായും ഇങ്ങേരു രസത്തിൽ അല്ല ,,, ഇങ്ങേരുടെ കുറെ റാൻമൂളികളുണ്ടു ..അല്ലാതെ ഒരാൾക്കും ഇയാളെ ഒരു കാര്യവും ഇല്ല …

ആദി എല്ലാം കേട്ടിട്ടിരുന്നു.

അപ്പൊ ശരി സാർ ,,ഞാൻ എന്ന ചെല്ലട്ടെ

അതുപോട്ടെ ,,,തന്റെ ആഡ് എന്തായി, വൈഫ് എന്നും ചോദിക്കുന്നുണ്ട് ?

ആദി അതിനെ കുറിച്ച് എം ജെ പറഞ്ഞ കാര്യങ്ങൾ ഒക്കെ അദ്ദേഹത്തോട് പറഞ്ഞു

അത് കഷ്ടായില്ലോ ,,,,,ആ വിഷമം വേണ്ട ഇതു ശരി ആയില്ലെങ്കിൽ അടുത്ത് വരുംന്നെ കാലം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ ആദി ,,,എന്തായാലും പോയത് കൊണ്ട് ഫിന൯ഷ്യലി കുറച്ചു ഗുണം ഉണ്ടായില്ലേ അപ്പൊ അത് മാത്രം നോക്കിയാ മതി ..ആൾ ദി ബെസ്ററ്.

അത്രേ ഉള്ളു സാർ ,,എനിക്ക് ഒരു വിഷമവും ഇല്ല ഞാൻ ഹാപ്പി ആണ്.

ഒരു കാര്യം മാത്രേ പറയാന്‍ ഉള്ളു ,, ഉള്ളത് ഏതേലും നല്ല എഫ് ഡിയോ ഇല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലോ ഇടുക, നശിപ്പിച്ചു കളയരുത്, ആദിയുടെ ഭാവി സേഫ് ആക്കണം കേട്ടോ ,,,ഇനി നിനക്കും ഒരു വിവാഹം വീട് ഈ കാര്യങ്ങള്‍ ഒക്കെ മനസില്‍ ഉണ്ടാകണം,,

അത് കേട്ട് ആദി ഒന്ന് ചിരിച്ചു , ഉവ്വ് സര്‍ …. എന്ന ഞാൻ ചെല്ലട്ടെ സാർ ,,,,

ഓക്കേ ആദി

ആദി അവിടെ നിന്നും ഇറങ്ങി

ഇറങ്ങുമ്പോ അവന്റെ മനസിൽ ഉയർന്നു വന്ന ആ വാക്കുകൾ ആയിരുന്നു.

കൃഷ്ണചന്ദ്രൻ,, മുടിയനായ പുത്രൻ ഉള്ളതൊക്കെ നശിപ്പിച്ചു ,,,,,

പാർട്ണർ ആയതു കൊണ്ട് കമ്പനിയുടെ പല പോളിസി കാര്യങ്ങളും അറിവുണ്ടാകണ൦ അങ്ങനെ എങ്കിൽ കമ്പനിയിലെ രഹസ്യങ്ങൾ ഒക്കെ ചോർത്തി കൊമ്പെറിറ്റേഴ്‌സ്നു കൊടുക്കാൻ ഇയാൾക്കും പങ്കു ഉണ്ടായേക്കാം ,,അതൊന്നും തള്ളി കളയാൻ സാധിക്കില്ല ,,,,,

വരും വഴി പർച്ചേസ് ഇൻ ചാർജ് ഭുവനേന്ദ്രനെ കണ്ടു, അയാൾ ആണെങ്കിൽ ഒരു മുരടൻ ആണ്, ആരുമായും അടുക്കുകയും ഇല്ല, അടുപ്പിക്കുകയും ഇല്ല, അതെ സമയം കൃഷ്ണചന്ദ്രനുമായി നല്ല കൂട്ടും ആണ്….അപ്പൊ ഇയാളെയും സംശയത്തിന്റെ നിഴലിൽ തന്നെ നിർത്തേണ്ടി വരും ,,എന്തായാലും ശനിയാഴ്ച മൂർത്തിയുടെ വീട് അന്വേഷിച്ചു ഒന്ന് ഇറങ്ങണം……..കണ്ടുപിടിക്കാം.

എന്നൊക്കെ മനസ്സില്‍ ആലോചിച്ചു അവ൯ നടന്നു  നീങ്ങി.

<<<<<<<<<O>>>>>>>>

അന്ന് വൈകുന്നേരം ആദിയെ റോയ് വിളിച്ചു,
റോയ് ഒരു സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ ആയി പ്ലാൻ ഉണ്ട്,  ഇപ്പോ അവന്റെ ക്ലിനിക് പ്രവർത്തിക്കുന്നത് ലീസിനെടുത്ത ബിൽഡിങ്ങിൽ ആണ്. ടൗണിൽ നിന്നും ഒരു ഏഴു കിലോമീറ്റർ മാറി റോയിക്കു സ്ഥലം ഉണ്ട് അത് അവന്റെ ഭാര്യ നേഹയുടെ ഷെയറിൽ ഉള്ളതാണ് ഒരു ഒരേക്കർ കാണും. അവിടെ ഒരു ബിൽഡിങ് നിർമ്മിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ശരി ആയിട്ടുണ്ട്.

നേഹയുടെ അപ്പച്ചൻ നല്ലൊരു തുക തന്നെ ഹോസ്‌പിറ്റൽ നിർമാണത്തിനായി മകൾക് കൊടുക്കുവാനും തയാർ ആണ്, കൂടെ റോയും പൈസ ഇറക്കുന്നുണ്ട്, കുറച്ചു ലോണും എടുക്കുന്നു,  നാളെ അവിടെ  നിർമാണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ആണ്, അതിനു മുന്നോടി ആയി ഉള്ള വെഞ്ചേരിപ്പും തറക്കലിടലും ഒക്കെ ആണ്.

ഈ കാര്യം ആദിക്ക് അറിവുള്ളതും ആണ്, തീയതി മാത്രം നിശ്‌ചയിച്ചിരുന്നില്ല, അപ്പൊ ആദിയോട് നാളെ എന്തായാലും വരണം എന്നാണ് റോയ് അറിയിച്ചത്, ആദിക്ക് അവന്റെ ക്ഷണം ഒരിക്കലും നിരസിക്കാനും സാധിക്കില്ലലോ, അതുകൊണ്ടു അവൻ ചെല്ലാം എന്ന് തന്നെ പറഞ്ഞു. പിറ്റേന്ന രാവിലെയോടെ ആദി റെഡി ആയി നേരെ ഹോസ്പിറ്റൽ നിർമാണ സ്ഥലത്തു എത്തി, റോയ് ടെയും നേഹയുടെയും വീട്ടുകാർ, പിന്നെ അത്യാവശ്യം സുഹൃത്തുക്കൾ ഒക്കെ ആണ് പള്ളീലച്ചനും വന്നിട്ടുണ്ട്, അവിടെ മതപരമായ എല്ലാ ചടങുകളും നടത്തി പ്രാർത്ഥിച്ചു തറക്കല്ലു ഇട്ടു, എല്ലാ മംഗളകരമായി നടക്കുവാൻ പ്രാർത്ഥനയും ഒക്കെ നടത്തി.

അവിടെ എല്ലാവര്ക്കും ചായയും പലഹാരവും ഒകെ കൊടുക്കാൻ മുന്നിൽ ആദിയും ഉണ്ടായിരുന്നുആദിയെ കണ്ടിട്ടില്ലെങ്കിലും നേഹയുടെ വീട്ടുകാർക് എല്ലാവര്ക്കും കേട്ട് നല്ല പരിചയം ആണ്, അവനെ എല്ലാവര്ക്കും പരിചയപ്പെടുത്തി, റോയിടെ സഹോദരങ്ങളും ഒക്കെ ഉണ്ടായിരുന്നു, നാളുകൾക്ക് ശേഷം അവർ കാണുന്നതാണ് ആദിയെ എല്ലാര്ക്കും ആദിയെ ഒരുപാട് ഇഷ്ടവും ആണ്, അവൻ അങ്ങനെ മറക്കാൻ സാധിക്കില്ലലോ, അവന്റെ അമ്മയെയും.. പണമായും വീട്ടുസാധങ്ങളായും ഒക്കെ ഒരുപാട് അവൻ കൊടുത്തിട്ടുള്ളതല്ലേ ,,എല്ലാരും അതൊക്കെ ഓർത്തു പറയുമ്പോ സങ്കടമായിരുന്നു

ലക്ഷ്മി അമ്മ മരിച്ചു എന്നറിഞ്ഞതും ഒക്കെ അവരിൽ ഒരുപാട് സങ്കടമുണ്ടാക്കിയിരുന്നു, കാലം കുറെ കഴിഞ്ഞു ആണെങ്കിലും ആദിയെ കണ്ടതിൽ അവർക്കൊക്കെ ഒരുപാട് സന്തോഷവും ആയി. ചടങ്ങുകൾ കഴിഞ്ഞു ഓരോരുത്തർ ആയി അവിടെ നിന്നും ഇറങ്ങി. ആദി റോയുടെ സമീപ൦ ചെന്നു റോയ് ആര്കിടെക്ടുമായി എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു ,അതൊക്കെ കഴിഞ്ഞു റോയ് അവന്റെ കയ്യിൽ പിടിച്ചു.

“റോയ്   …..ഞാൻ എന്താ പറയുക ,,,,നിനക്കു നല്ലതേ വരൂ ,,,,നല്ല രീതിയിൽ ഇത് എല്ലാം ഭംഗി ആയി നടക്കട്ടെ”

“അത് മതി എന്റെ മുത്തേ ,,,, ഈ ഒരു മുഹൂർത്തത്തിൽ നീ ഉണ്ടെങ്കിൽ നമ്മുടെ ലക്ഷ്മി അമ്മയുടെ സാന്നിധ്യം കൂടെ ഇവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാ ….അമ്മയുടെ അനുഗ്രഹം ഉണ്ടാകുംന്നു എനിക്ക് വെല്യ ഉറപ്പുണ്ട്… ”
“അത് പറയാൻ ഉണ്ടോ റോയ് … അമ്മക്ക് നിന്നെ വലിയ ഇഷ്ടം അല്ലായിരുന്നോടാ ”
“അതെനിക്കറിയാല്ലോ,,,”
“ഇതിപ്പോ പണി കഴിയാൻ സമയം എടുക്കില്ലേ”
“എന്തായാലും ഒന്നൊര  വർഷം മിനിമം വേണം, ഇപ്പൊ നാലു  നിലകൾ ആയി ആണ് ഉദ്ദേശിക്കുന്നത്, പിന്നീട് സൗകര്യ൦ പോലെ നമ്മുക് മുകളിലേക് പണിയാം … ”
“അല്ല സൈക്യട്രി ഹോസ്പിറ്റലിന് അത്രേം ഒക്കെ വേണ്ടി വരുമോ ”
“നമ്മള് ഇവിടെ ന്യുറോ സൈക്കോ സ്പെഷ്യാലിറ്റി സെന്റർ ആണ് തുടങ്ങുന്നത്,
ഓ ,,,അപ്പൊ കുറെ കൂടി ഇൻവെസ്റ്റ്മെന്റ് വേണ്ടി വരില്ലേ കൂടാതെ നല്ല ഡോക്ടർസും
“അതൊക്കെ എന്ത് സുഹൃത്തുക്കൾ ഉണ്ട് എന്നെ ,,,കൂടാതെ ഹോസ്പിറ്റൽ അല്ലെ ,, ദി ബെസ്റ്റ് ഇൻഫ്രാസ്റ്റേക്ച്ചർ തന്നെ ആണ് നമ്മള് ഉദ്ദേശിക്കുന്നത്, മോസ്റ്റ് മോഡേൺ എക്വിപ്മെന്റ്സ് ഒക്കെ വെച്ച് തന്നെ, ഇതിനായി ഞാൻ മാത്രമല്ല ഫണ്ട് എടുക്കുന്നെ, വിദേശത്തും ഒക്കെ ഡോക്ടർസ് ആയുള്ള എന്റെ  സുഹൃത്തുക്കൾ ഒക്കെ ഉണ്ട് കൂട്ടായി, അതുകൊണ്ടല്ലേ നമ്മള് ലാർജ് കാപിറ്റൽ ഇൻവെസ്റ്റ് ചെയ്തു തന്നെ ചെയ്യുന്നത്.

ആ അത് നന്നായി ,,,, ഹോസ്പിറ്റൽ ഒക്കെ നല്ല രീതിയിൽ കൊണ്ടുപോയൽ എന്നും ലാഭകരം തന്നെ ആണ്, അതിനു ഒരു ഭയവും വേണ്ട.

അത് കേട്ട് റോയ് ചിരിച്ചു തലകുലുക്കി.

റോയ് ഞാൻ എന്ന ഇനി പൊക്കോട്ടെ ,,,, ഇനി ഓഫീസിൽ കൂടെ പോകണം,  നേരത്തെ വരാം എന്ന് പറഞ്ഞു ആണ് ലീവ് എടുത്തത്..

ഓ ,,,,അത് ഞാൻ മറന്നു ഡാ ….എന്ന ശരി നീ പൊക്കോ ,,സമയ൦ പോലെ നീ വീട്ടിലേക് വാ ,,,,

ഓക്കേ ടാ. എന്ന പിന്നെ അങ്ങനെ ആകട്ടെ.

റോയ് അവനെ കെട്ടിപിടിച്ചു റോയിയോട് യാത്ര പറഞ്ഞു ആദി അവിടെ നിന്നും ഇറങ്ങി.

<<<<<<<<<<O>>>>>>>>>>>>

Recent Stories

The Author

82,305 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ 😁

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ 😜

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് 😍

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ 🥺💖

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു 🥺😭😭😭

    പാറു രഞ്ജൻ ഫോൺ കാൾ 🤢🤮🤮🤮🤮🤮

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം 🤢🤢

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി 😭😪😞😞

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു 🙏🔥🤯

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ 😡😡

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം 🔥⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് 🥰🥰👌💞

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും 🥺😭😭😭😭

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ 😭😞

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best 👍

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? 🤔🤔

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. 🤔

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com