അപരാജിതൻ 3 [Harshan] 7078

3

| Previous Part

Author : Harshan

അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി.
രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ.
നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം പുഷ് അപ്പ് സിറ്റ് അപ്പ് ക്രഞ്ച്സ് ഒക്കെ ആയി ഒരു അരമണിക്കൂർ .
പിന്നെ നേരെ വാതിൽ തുറന്നു പുറത്തേക്ക്. വളരെ നല്ല അന്തരീക്ഷം.
അവൻ ഇട്ടിരിക്കുന്നത് ഒരു ബ്ലാക്ക് ടീ ഷർട്ടും ബ്ലാക്ക് ട്രാക്ക്സ്മാണ്.
നേരെ അവൻ കാർ പോർച്ചിലേക്ക് , അവൻ സ്ഥിരമായി ചെയ്യാറുള്ള പണികൾ , രാജശേഖർന്റെ കാറും ശ്രിയയുടെ കാറും പിന്നെ വീട്ടിലെ ആവശ്യങ്ങൾക്കുള്ള കാറും പിന്നെ പ്രതാപന്റെ ഒരു ഓഞ്ഞ കാറും അവിടെ ഉണ്ട് .
ഒരു ബനിയനും നിക്കറും ഇട്ടു പ്രതാപൻ കാർ ഒക്കെ കഴുകുന്നുണ്ട്. ഒരു ഊളതൊപ്പിയും വെച്ചിട്ടുണ്ട് , കുടവയറ൯ ദാമു.
ഈ വയറു കാരണം ഇയാള്‍ വയറിനു കീഴെ ഉള്ളത് വല്ലതും കാണുന്നുണ്ടോ എന്തോ . അതോർത്തു അവൻ ചിരിച്ചു.
അവൻ അവന്റെ വയറിലേക്ക് നോക്കി , നല്ല ഉറച്ച പേശികൾ ഉള്ള വയർ … ആഹാ അന്തസ്സ്..
പ്രതാപൻ ഏതാണ്ട് കഴുകി കഴിഞ്ഞിരുന്നു.
അപ്പോളേക്കും അപ്പു അവിടെ എത്തി.
അപ്പു ശ്വാസം എടുത്തു കൊണ്ട് കൈ ഒന്ന് പൊക്കി ഒന്നു സ്ട്രേച്ച് ചെയ്തു അതും പ്രതാപന്റെ മുന്നിൽ വെച്ചു.
അയ്യോ ….. അതുകണ്ടു പേടിച്ചു പ്രതാപൻ ഒച്ച ഇട്ടു.
അവനൊന്നു ചിരിച്ചു , സുഖല്ലേ സാറേ …
അയാൾക്കു വിയർപ്പൊക്കെ വന്നു നെറ്റി ഒക്കെ തുടച്ചു .
ആ സുഖം ആണ്… അയാൾ മറുപടി പറഞു .
അങ്ങനെ നന്നായി കഴുക് സാറേ .. ഈ ചീമപന്നീടെ വയർ ഒക്കെ നമുക്ക് ഒന്ന് ലെവൽ ആക്കണ്ടേ ..അവൻ ചോദിച്ചു ..
അയാൾക് ഭയം ഉണ്ടായിരുന്നു…അയാള്‍ വിയര്‍പ്പൊക്കെ തുടച്ചു.
അപ്പോളേക്കും രാജിയുടെ ശബ്ദം,ഉയർന്നു.
നിങ്ങളെന്താ മനുഷ്യാ കാർ ഒക്കെ കഴുകുന്നത് , അതിനു ആ ചെറുക്കൻ അവിടെ ഇല്ലേ … അപ്പുവിനെ ചൂണ്ടി അവ൪ ചോദിച്ചു.
ഞാൻ പറഞ്ഞതാണ് ,,,സാർ എന്തിനാ കഴുകുന്നത് , ഞാന്‍ കഴുകികൊള്ളാം എന്ന് കൂടെ ഞാൻ പറഞ്ഞു. സാർ സമ്മതിക്കുന്നില്ല . സാറിനെ ഇപ്പൊ എല്ലാം സ്വയം ചെയ്യണം എന്നാണ് പറയുന്നതു ,,, ഞാൻ എന്ത് ചെയ്യാനാ കൊച്ചമ്മേ…അവൻ പരിഹാസരൂപേണ മറുപടി പറഞ്ഞു .
രാജി ഞാൻ ചെയ്തോളാ൦…അതാണ്‌ എന്റെ ആരോഗ്യത്തിനു നല്ലതു ..അപ്പുവിനെ നോക്കി അയാൾ തെല്ലു ഭയപ്പാടോടെ പറഞ്ഞു..
അത് കേട്ടതും അപ്പു തന്റെ ഉറച്ച കൈകൾ ഒന്ന് തടവി.
അപ്പൊ ശരി സാറേ എന്നാ …..
സാറേ ഞാൻ ഷൂ കൂടെ പോളിഷ് ചെയ്തു തരാം ..അവൻ ചോദിച്ചു
അയ്യോ വേണ്ട … അത് ഞാൻ ചെയ്തോളാ൦…. അയാൾ വിറച്ചു കൊണ്ട് തന്നെ പറഞ്ഞു
അതെന്തു വർത്തമാനമാ സാറേ .. എനിക്ക് സാറിന്റ്റെ ഷൂ പോളിഷ് ചെയ്യണം ,,, ആ ബ്രൗൺ ഷൂ തന്നെ പോളിഷ് ചെയ്യണം ..പ്ളീസ്‌ സാറേ ..എന്തിനാ സാറേ,,,,,,,, കൊതി ആയിട്ടാ സാറേ …അപ്പു അപേക്ഷിച്ചു.
അയ്യോ വേണ്ട ,,,സത്യമായിട്ടും വേണ്ടാത്തോണ്ടാ ,,, അയാൾ പറഞ്ഞു..
അതെന്താ ഞാൻ ചെയ്താൽ …………….? അപ്പു തിരക്കി
അയ്യോ വേണ്ട … നമ്മൾ തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുo ഇല്ലല്ലോ … അയാൾ അവനോടു കെഞ്ചി .
ആഹാ …അങ്ങനെ ആണല്ലേ… അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാ സാറ് ഒരു കാര്യം ചെയ്യൂ ,,, ആ മുറ്റത്ത് ഒരു റൗണ്ട് തവള ചാട്ട൦ ഇല്ലേ തവളച്ചാട്ടം അതങ്ങു ചാടീട്ടു പൊക്കോ ..പെട്ടെന്നായിക്കോട്ടെ
.അപ്പുവിന്റെ കണ്ണുകൾ ഒന്ന് ചുവന്നു
അയ്യോ അത് വേണോ…അയാള്‍ ചോദിച്ചു
ചെയ്യടോ ………..അവന്റെ ശബ്ദം ഒന്നങ്ങു ഉയര്‍ന്നു
അയ്യോ ഇപ്പൊ ചെയ്യാം…അയാൾ ഉടൻ തന്നെ പോയി മുറ്റത്തു ഒരു കോർണറിൽ പോയി നിന്നു.. പതുക്കെ തവള ഇരിക്കുന്ന പോലെ ഇരുന്നു , വയർ ഒരു പ്രശനം ആണ് , അയാൾ ചാടാൻ തുടങ്ങി.
നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ ,,,തവള ചാടുവാണോ… അത് കണ്ടു രാജി വിളിച്ചു ചോദിച്ചു,
ഇല്ല കൊച്ചമ്മേ വയറു കുറക്കാൻ ഒരു മാർഗം എന്നോട് ചോദിച്ചു , അപ്പോൾ ഞാൻ പറഞ്ഞു കൊടുത്തതാ .. സാർ അതൊക്കെ ചെയ്തു ഒന്ന് വിയർത്തു ഉള്ളിലേക്ക് വന്നോളും ,,, അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു..
ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാവോ …………..രാജി തലയ്ക്കു കൈയും കൊടുത്തു വീട്ടിനുള്ളിലേക് പോയി.
കുറച്ചു ചാടിയപ്പോളേക്കും പ്രതാപൻ തളർന്നു , അപ്പുവിനോട് കണ്ണിലേക്കു നോക്കി
ചാടടോ എന്ന ഭാവത്തോടെ അവൻ ആംഗ്യം കാണിച്ചു .,എങ്ങനെ ഒക്കെയോ ഒരു റൗണ്ട് പൂർത്തി ആക്കി കിതച്ചു തളർന്നു അയാൾ വീട്ടിനുള്ളിലേക്ക് കയറി പോയി.
അപ്പു ആകെ ചിരിച്ചു തളർന്നു…………..
അപ്പു പിന്നെ ഹോസ് ഒക്കെ കണക്ട് ചെയ്തു വണ്ടികൾ ഒക്കെ കഴുകാൻ ആരംഭിച്ചു.
…..
അപ്പോളേക്കും നമ്മുടെ ശ്രിയ കൂട്ടി അപ്പുവിന്റെ പാറു കുട്ടി എഴുന്നേറ്റിരുന്നു,,,നല്ലൊരു ഉന്മേഷം അവൾക്കും തോന്നുന്നു, ഒരു വല്ലാത്ത എനർജി … തലക്കു മുകളിൽ ഇന്ന് എന്തോ ഭാരം ഒഴിഞ്ഞു പോയ പോലെ … ഉള്ളിൽ ഒരുപാട് ഒരുപാട് … പറയാൻ പറ്റാത്ത അനുഭൂതി.
അവളുടെ ഓർമ്മയിൽ ഇന്നലെ കണ്ട ഒരു സ്വപ്നം കണ്ടിരുന്നു,
ഒരു കാലന്‍ കോഴിയുടെ ശബ്ദം….തന്റെ നേരെ പാഞ്ഞു വരുന്ന ഒരു കറുത്ത കാളകൂറ്റൻ , തന്നെ ഒരുപാട് ഓടിക്കുക ആയിരുന്നു ,

149 Comments

  1. രാജു ഭായ്

    Njanum vannutto

  2. Oru kathayiloode orupadu arivukal thannathinum evide story post cheyan thoniyathinum orupadu nandi und ella partum vayichitund athupole thanne chetanu varunna ella comments vayikarund marakilla orikal ee oru story

  3. അവിടെ നിന്ന് വന്നതാണ് അടുത്ത ഭാഗം മുതൽ ഇവിടെ ആണെന്ന് അറിഞ്ഞിട്ട് എല്ലാവരും ഇൗ കഥ വായിക്കാൻ നോക്കണം പ്രണയം എന്ന ടാഗിനേക്കാൾ ഉപരി ഒട്ടനേകം കാറ്റഗറിയിൽ പെടുത്താവുന്ന കഥയാണിത് അവിടെ ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു ഇനി മുതൽ ഇവിടെയും ഉണ്ടാകും ഹർഷന് എല്ലാ ആശംസകളും നേരുന്നു

  4. ഹർഷപ്പി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് ഇവിടെ

  5. കുട്ടേട്ടാ, മുകളിൽ story എന്ന് ഉള്ളത് മാറ്റി ഹർഷൻ ആകാമോ??

    1. Thanks…

  6. Hai chettaiiii…..???

  7. Present Sir and sorry for the late ….

  8. Present sir??

  9. Harshan bro ….njnum ethi tto
    Enthayalum nannayi ini venam ith share cheyyan..

  10. ആളുകൾ ഒക്കെ വന്നു തുടങ്ങിയല്ലോ.

  11. manoharam aayirikkunnu bakki vaayichittu parayatto

  12. Hsi njanum undee

  13. Dear Harshan

    As per your instructions reporting here.

    Warm Regards.

    Very-Old-Man

    1. വന്നോ …..
      പ്രായം കുറഞ്ഞ മുതലാളി
      ഇടയ്ക്കു നമ്മുടെ കമന്റ് ബോക്സില്‍ വായോ ഇച്ചായാ ,,,
      ഇങ്ങനെ മാറി ഇരിക്കലെ
      നമ്മുടെ കൂടെ കൂടി കമ്പനി ഒക്കെ ആകെന്നെ ഒരു രസം അല്ലെ

    2. ഇതാണോ ഹർഷാപ്പി പറഞ്ഞ ഓൾഡ് മാൻ..
      ദേ മനുഷ്യാ ഇനി എന്നും റിപ്പോർട്ട് ചെയ്തോലണം.. ഇത് ആർഡർ ആണ്..!
      ഇബ്‌ടെ എല്ലാരും മധുര പയിനേഴാ. ☺️

  14. ??????
    Ennaaa…njanum vannu

    1. ഹർഷാ… Thanks dear അപരാജിതനെ ഇവിടെ കൊണ്ടുവരുന്നതിന് പലർക്കും പറഞ്ഞ് കൊടുക്കാമല്ലോ അതോടൊപ്പം കുട്ടികളുടെ ഇടയിലിരുന്ന് ധൈര്യമായി വായിക്കാമല്ലോ… നന്ദി

  15. enik moderation und nalla pole

  16. ഇപ്പൊ മോഡറേഷൻ വരുന്നില്ല അത് മാറി എന്ന് തോന്നുന്നു

    1. എനിക്ക് ഉണ്ട്…

    2. first comment aa moderation.

  17. good morning …

  18. നമ്മള് എല്ലായിടത്തും ഉണ്ട്

  19. ഞാനും വന്നേ

  20. ഞാനും വന്നേ

  21. തൃശ്ശൂർക്കാരൻ

    ഹായ്

  22. സുജീഷ് ശിവരാമൻ

    ഹാജർ വച്ചിട്ടുണ്ട് കേട്ടോ….

  23. നരേന്ദ്രന്‍?❤

    ഹാജര്‍ വെച്ചിട്ടുണ്ട് അടുത്തത് പോരട്ടെ

  24. നന്നായിട്ടുണ്ട്

Comments are closed.