അപരാജിതൻ 3 [Harshan] 7019

Views : 451990

ശ്രിയ അവൻ പോകുമ്പോൾ ആ യാത്ര ഒന്ന് നോക്കി നിന്നു. ഒരു നിമിഷാർദ്ധം എങ്കിലും…. അത് പക്ഷേ സ്നേഹം ഉണ്ടായിട്ടല്ല ,,, ദേഷ്യം നിറഞ്ഞത് ആണെന്ന് മാത്രം
<<<<<<>>>>
അങ്ങനെ ആദി വണ്ടി അങ്ങനെ ഓടിച്ചു പോകുകയാണ്.തറവാട്ടിൽ നിന്നും ഒരു നാല് അഞ്ചു കിലോമീറ്റർ മുന്നോട്ടു പോയി ,
ജങ്ഷൻ ഒക്കെ കഴിഞ്ഞു പോകുകയാണ്. പോകും വഴി ഒരൽപം വഴി കാട് ഏരിയ ആണ്, ഒരു കിലോമീറ്റർ എകിലും അത്രയും ഭാഗം ഉണ്ട്.
അവൻ മുന്നോട്ടു പോയി കൊണ്ടിരിക്കുക ആണ് അപ്പോൾ ആണ്
എതിര്‍വശത്തു നിന്നും വേഗത്തിൽ കരിമ്പടം കൊണ്ട് മൂടി പുതച്ചു കൂനി കൂടി ഒരു രൂപം വരുന്നത് കണ്ടത്. ഏതെങ്കിലും പ്രായം ഉള്ള ആരേലും ആയിരിക്കും. നല്ല നീളം ഉള്ള ശരീരം ആണ് പക്ഷെ കൂനി കൂടി ആണ് നടക്കുന്നത്, കാലിൽ ഒരു ഇരുമ്പിന്റെ തള പോലെ എന്തോ ധരിച്ചിട്ടുണ്ട്. മുഖം ഒന്നും വ്യക്തമല്ല ..
അവൻ മുന്നോട്ടു തന്നെ പോയി.
പക്ഷെ ആ കൂനി കൂടിയ രൂപം അവിടെ നിന്ന് വേഗം തന്നെ തിരിഞ്ഞു നോക്കി , അപ്പു അത് ശ്രദ്ധിച്ചില്ല.
അവൻ പോകുന്നത് നോക്കി ആ മനുഷ്യൻ , അയാളുടെ കണ്ണിൽ
ക്രോധത്തിന്റെ, പകയുടെ ,വൈരാഗ്യത്തിന്റെ, കനലുകൾ എരിയുന്നുണ്ടായിരുന്നു.
“നീ എത്ര ശ്രമിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല , …. ഞാന്‍ നേടും , ഞാനെ നേടൂ …..”
അയാള്‍ അതിയായ ക്രോധത്തോടെ അവനെ നോക്കി പറഞ്ഞു
അയാൾ കാർക്കിച്ചു തുപ്പി കൊണ്ട് വേഗത്തിൽ തിരിഞ്ഞു മുന്നോട്ടു പോയി,
>>>
വണ്ടി ടൗണിൽ എത്തി.
സിഗ്നൽ ഇത് കിടക്കുക ആണ് , ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ മഞ്ഞ ലൈറ്റ് കത്തി , ശേഷം പച്ചയും , ആദി വണ്ടി മുന്നേക്ക് എടുത്തു റൈറ്റ് തിരിഞ്ഞു മുന്നോട്ടു പോയി ആദി കുറച്ചു മുന്നോട്ടു പോയതിനു ശേഷം വലത്തേക്ക് തിരിയേണ്ടതിനാൽ ഇൻഡിക്കേറ്റർ ഇട്ടു പതുക്കെ വണ്ടി ഒന്നും വരുന്നില്ല എന്നുറപ്പു വരുത്തി വലത്തേക്ക് തിരിച്ചു ഇടറോഡിലേക്ക് കയറിയതും ഒരു കാർ പെട്ടെന്നു കയറി വന്നു ,
ഇടിച്ചു ഇടിചില്ല എന്ന അവസ്ഥയിൽ രണ്ടു പേരും ബ്രേക്ക് ഇട്ടു,
ആദിക്ക് ആകെ കലി ആയി , കാറുകാരൻ ആണ് റോങ്‌സൈഡ് കയറിയത്, അവൻ വണ്ടി അവിടെ നിർത്തിയിട്ടു ദേഷ്യത്തോടെ ഡ്രൈവർ സീറ്റിലേക്ക് ചെന്ന് ..
ആരുടെ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് ? ആദി ദേഷ്യപ്പെട്ടു.
അപ്പോൾ വിന്ഡോ ഗ്ലാസ് താഴ്ത്തി ഒരു ചെറുപ്പക്കാരൻ ആണ് കൂടെ ഒരു സ്ത്രീയും ഉണ്ട് , അയാൾ മൊബൈൽ ഓഫ് ആക്കിയിരുന്നില്ല .
ആഹാ അപ്പൊ മൊബൈലും പിടിച്ചാണോ തൻ വണ്ടി ഓടിക്കുന്നത് , മനുഷ്യനെ തൻ ഇപ്പോ ഇടിച്ചു കൊല്ലുവായിരുന്നല്ലോ .. ഇങ്ങോട് ഇറങ്ങടോ ..
ആദി ആകെ ദേഷ്യം പിടിച്ചു
സോറി ബ്രദർ ,,, ഒരു മിസ്റ്റേക്ക് പറ്റിയതാണ് വെരി സോറി ,,, അയാൾ പതുക്കെ ഡോർ തുറന്നു പുറത്തേക്ക് വരാൻ തുനിഞ്ഞു.
ആദി കൂൾ ആയി , ഒരു ഫാമിലി അല്ലെ കുഞ്ഞും കൂടെ ഉണ്ട്.
നിങ്ങൾ ഇങ്ങനെ അശ്രദ്ധമായി ഓടിച്ചാൽ നിങ്ങൾ കാരണം മറ്റൂള്ളവർക്കും അല്ലെ അപകടങ്ങൾ ഉണ്ടാകുന്നതു,. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല… ആദി പറഞ്ഞു.
വെരി സോറി ബ്രദർ…. ഒരു അർജന്റ് കാൾ ആയി പോയി ശ്രദ്ധ മാറി ,,
നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ …
കാർഡ്രൈവര്‍ ചോദിച്ചു,
ഇല്ല നിങ്ങൾ ഒന്നുകിൽ വണ്ടി നിർത്തിയിട്ടു മൊബൈൽ സംസാരിക്കു ഒന്നാമത് ഇവിടെ ഒക്കെ വളവുകൾ ആണ് , അശ്രദ്ധ മാത്രം മതി നിങ്ങൾക്കും മറ്റുള്ളവർക്കും അപകടം വരുത്താൻ.. എന്തായാലും ഒന്നും സംഭവിച്ചില്ലലോ…. ആദി അയാളോട് പറഞ്ഞു..
രണ്ടു പേരും പരസ്പരം മുഖത്തേക്ക് നോക്കി..
ആദിക്ക് ആളെ ഒരു പരിചയം തോന്നുന്നു.
അയാള്ക്കും അതുപോലെ തന്നെ..
നമ്മൾ എവിടെയോ കണ്ടു പോലെ ഓർക്കുന്നു.. ആദി അയാളോട് പറഞ്ഞു.
യാ , ഐ ആം ആൾസോ റിമെംബെറിങ്ങു …
പക്ഷെ കൃത്യം സ്ഥലം ഓർക്കുന്നില്ല…
… സെന്റ് ജോൺസ് സ്കൂൾ ആണോ എന്നൊരു സംശയം… ആദി പറഞ്ഞു..
അതെ അതെ സ്സെന്റ് ജോൺസ് തന്നെ …………അയ്യാള്‍ മറുപടി പറഞ്ഞു
റോയ് അല്ലെ നീ … മാത്തന്‍ …റോയ് മാത്യു … ആദി അത്ഭുതത്തോടെ ചോദിച്ചു,,
അതെ അതെ …
ഞാന്‍ മാത്തന്‍ ആണ് , പക്ഷ് എന്നെ മാത്തന്‍ എന്നു വിളിക്കുവാണെ അത് ശങ്കു ആയിരിയ്ക്കും … ഡാ നീ …നീ ശങ്കു അല്ലേ …. മച്ചാനെ ,,,എടാ തല്ലിപ്പൊളി ശങ്കൂ ……………………..ആദി ശങ്കരാ …………….നീയോ
ഹ ഹ ഹ ഹ ഹ ……….രണ്ടു പേരും ഒരുപാട് വർഷങ്ങൾക്ക് ശേഷ൦ കാണുക ആണല്ലോ …
അവർ പരസ്പരം കെട്ടിപിടിച്ചു ..
കാറുകാരന്‍ ആദിയെ കെട്ടിപ്പിടിച്ചു അവന്റെ എളിയിലേക്ക് ചാടി കേറി ഇരുന്നു ഒരു കുരങ്ങനെ പോലെ …
ആഹാ ഹ ഹ ഹൂ………………യുറീക്ക …യുറീക്ക ……………….നിന്നെ കണ്ടു പിടിച്ചെ ………….കാര്‍കാരന്‍ ഭ്രാന്തനേ പോലെ പറഞ്ഞു.
പിന്നെ താഴെ ഇറങ്ങി , ഇതുകണ്ട് വണ്ടിയുടെ ഉള്ളില്‍ ഇരുന്ന അയാളുടെ ഭാര്യ താടിക്ക് കൈ കൊടുത്തു നോക്കി , പിന്നെ പുറത്തേക്ക് ഇറങ്ങി..
എത്ര കാലം ആയെടാ …
പിന്നെ ഒരുപാട് കാലം ആയി ..ഡാ ഒരു നിമിഷ൦ വണ്ടി ഒന്ന് ഒതുക്കി ഇടാം ,ആദി പറഞ്ഞു
രണ്ടുപേരും വണ്ടി ഒതുക്കി ഇട്ടു.
മുത്തെ …എന്നാലും കൊളുന്തു പോലെ ഇരുന്ന നീ ഇപ്പൊ ബുൾഗാൻ തടി ഒക്കെ വെച്ച് തടിയൻ ആയല്ലോ ..
ആദി അവനോട് ചോദിച്ചു..

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com