അപരാജിതൻ 3 [Harshan] 7002

Views : 449513

അന്ന് ഓഫീസില്‍ കുറച്ചു അധികം ജോലികള്‍ ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ ഒരു രണ്ടു മണി ആയപ്പോള്‍ ആണ് ആദി സിബി മായ ഒക്കെ ഭക്ഷണം കഴിക്കാന്‍ ആയി പോയത്, ഇന്ന് ആരും ഭക്ഷണം കൊണ്ട് വന്നിട്ടിലായിരുന്നു, അതുകൊണ്ടു എല്ലാവരും നേരെ കാന്റീനിലേക്ക് പോയി.
കാന്റീനില്‍ ചെന്നു ഭക്ഷണം ഒക്കെ ഓര്‍ഡര്‍ ചെയ്തു ഇന്നധികം തിരക്ക് ഒന്നുമില്ല, അവര്‍ക് കാന്റീനിന്റെ ഓള്‍ ഇന്‍ ഓള്‍ ആയ പൊതുവാള്‍ജി ആഹാരം ഒക്കെ വിളമ്പി കൊടുത്തു. ഇത് നമ്മുടെ പൊതുവാള്‍ജി തന്നെ ഐ എന്‍ എസ് പി.
പൊതുവാൾജി ക്യാന്റീനിലെ വെപ്പുകാരനും വിളമ്പുകാരനും ഒക്കെ ആണ്.
പൊതുവാൾജി അതുകൂടാതെ പീലിച്ചേട്ടന്റെ ഒരു അയൽക്കാരനും ബാല്യകാല സുഹൃത്തും ഒക്കെ ആണ്.പൊതുവാൾജി ഒരു ആഗോള ഭൂഗോള പ്രതിഭ ആയിരുന്നു, കൈ വെക്കാത്ത മേഖലകൾ ഇല്ലേ ഇല്ല , പക്ഷെ കൈവെച്ചിടത്തു നിന്നും കൈനീട്ടം കിട്ടിയപ്പോ പിന്നെ എല്ലാം നിർത്തി.
ആദിയും മായയും സിബിയും ഒക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു. കുറച്ചുനേരം അവിടെ ഇരുന്നു സംസാരിക്കുക ആയിരുന്നു , പുതിയ നാറി വന്നതോടെ ഓഫീസിലെ കളിചിരികൾ ഒന്നും ഇല്ലാതെ ആയല്ലോ.
തിരക്കോഴിഞ്ഞപ്പോ പൊതുവാൾജി അവിടെ എത്തി.
മൂപ്പര് തന്റെ കത്തിവെക്കൽ തുടങ്ങി, താൻ പണ്ട് നാടകങ്ങളിൽ അഭിനയിച്ച കാര്യവും സ്വന്തമായി ഐ എൻ എസ പി എന്ന പാർട്ടി തുടങ്ങി അതിന്റെ മണ്ഡലം സെക്രട്ടറി ആയ കഥ ഒക്കെ .പൊതുവാൾജി അങ്ങനെ ഒക്കെ ആണ്.ഇടക്ക് പോലീസ് കാന്റീനില്‍ പണിക്കും പോയിട്ടുണ്ട്.
അപ്പോൾ ആണ് നമ്മുടെ പീലിച്ചേട്ടൻ അങ്ങോട്ട് വന്നത്.പീലിയെ കണ്ടപ്പോ പൊതുവാൾ ഒന്നു പരുങ്ങിയോ എന്തോ.
ദോ പൊതുവാൾജി , നിങ്ങളീ പിള്ളേരെ വെറുതെ കത്തിവെച്ചു കൊല്ലുവാണോ ? പീലി ചോദിച്ചു.ആ നീ വന്നോടാ പീലി , ഞങ്ങൾ പഴേ സുഹൃത്തുക്കൾ ആണ് , ഞങ്ങൾ ഒരുമിച്ചു നാടകം ഒക്കെ കളിച്ചിട്ടുണ്ട്.
ആദി സാറേ എനിക്ക് വലിയ ഒരു ആഗ്രഹം ആയിരുന്നു നാടകം കളിച്ചു കൊണ്ടിരിക്കെ തട്ടിൽ വീണു മരിക്കണം എന്നുള്ളത് , പക്ഷെ എന്തുചെയ്യാൻ ആണ് നമ്മൾ വിചാരിക്കണ പോലെ അല്ലാലോ നമ്മുടെ ഒക്കെ ജീവിതം, അതുകൊണ്ട് ഞാൻ ഇന്ന് ഇപ്പോൾ ഈ നിലയിൽ എത്തി.
നാടകത്തിൽ ഞാൻ പുലി ആയിരുന്നു , ഒരുപാട് സമ്മാനങ്ങൾ ഒക്കെ വാങ്ങിയിട്ടുണ്ട്..അല്ല്യോടാ പീലി.
പീലിച്ചേട്ടൻ, വെറുതെ ഒന്ന് പൊതുവാൾജിയേ നോക്കി.
ഓ ,,,,,,,,,,,പൊതുവാൾജി ഒരു ഗംഭീരമനുഷ്യൻ ആയിരുന്നല്ലേ …കണ്ടാൽ പറയില്ലാട്ടോ ………ഭയങ്കരം തന്നെ …സിബി പറഞ്ഞു ..
ആദിസാറെ ഇനി ഞാൻ പറഞ്ഞോട്ടെ ,,,,,,, പീലി അനുവാദം ചോദിച്ചു.
അ പീലിച്ചേട്ടൻ പറ…………ആദി പറഞ്ഞു.
എന്ത് ആദി സാറേ ,,ഞങ്ങടെ നാട് അതായതു കടുവക്കുളം , ഇത് ഇപ്പോ ഒന്നും നടന്നതല്ല ഒരു 35 നാൽപതു കൊല്ലം മുൻപ് ആണ്.
അന്നാണ് കടുവക്കുളതു അമ്പല ഉൽസവുമായി ബന്ധപെട്ടു ഞങ്ങള് നാട്ടുകാര് ഒക്കെ കൂടെ ഒരു നാടകട്രൂപ്പ് ഉണ്ടാക്കി ,ഉള്ള സൗകര്യ൦ വെച്ച്. വല്യ റിഹേഴ്സൽ ഒന്നും ഇല്ല, ഒരു തട്ടിക്കൂട്ട്.
നാട്ടിലുള്ള ചെറുപ്പക്കാരുടെ സർഗ്ഗാത്മകകമായ കഴിവുകൾ പരിപോഷിക്കാൻ അല്ലെ ഒരു ശ്രമം..പീലി പറഞ്ഞു നിർത്തി.
പൊതുവാൾജിയുടെ മുഖം ഒക്കെ ഒരൽപം ലജ്ജവിവശൻ ആയി.
എന്നിട്ടു ? മായ ആകാംഷയോടെ ചോദിച്ചു.
അന്ന് ഞങ്ങൾ ഒക്കെ കൂടെ പ്ലാൻ ചെയ്തു , ഒരു പുരാണ കഥ ,മഹാഭാരതകഥ…………പേരും ഇട്ടു ……….ചൂതാട്ടം എന്ന്…
ഭക്തജനങ്ങളെ… കടുവക്കുളം ആർട്സ് ക്ലബ് നിങ്ങൾക്കായി അവതരിപ്പിക്കുന്ന അത്യപൂർവ്വ പുണ്യ പുരാതന ഡ്രാമ സ്കോപ് നാടകം ,,,,,,,,,,,,,,,ചൂതാട്ടം………….ഠിം ………….അടുത്ത ഒരു മൂന്ന് ബെല്ലോടെ ആരംഭിക്കുന്നതാണ്…പീലിച്ചേട്ടൻ അവതരിപ്പിച്ചു കാണിച്ചു..
എല്ലാരും ആകാംഷർ ആയി.അന്ന് എടുത്ത കഥ കൗരവർ പാണ്ഡവരെ ചൂതാടാൻ വിളിക്കുന്നു , പാണ്ഡവർ തോക്കുന്നു , അവരുടെ പെണ്ണുംപിള്ളയെ പിടിച്ചു കൊണ്ട് വരുന്നു , വസ്ത്രാക്ഷേപം നടത്തുന്നു ……………ഒടുവിൽ കൃഷ്ണൻ വരുന്നു രക്ഷിക്കുന്നു..
അന്ന് കാശ് ഒന്നും അത്ര ഇല്ലല്ലോ , ഓരോന്നൊക്കെ വെച്ചുള്ള അഡ്ജസ്റ്റ്മെന്റ് ആണ് , അഭിനയിക്കുന്നവർ അവരവർക്ക് വേണ്ട വസ്ത്രം കൊണ്ടുവരണം അങ്ങനെ ഒക്കെ.
ആകെപ്പാടെ ഒരു തവണ മാത്രേ റിഹേഴ്സൽ ചെയ്തിട്ടിട്ടുള്ളു.
പക്ഷെ നാടകം തുടങ്ങാറ് ആയപ്പോ ആണ് ഏറ്റവും വലിയ പ്രശ്നം , ആ സാരി അഴിക്കാന്‍ നീക്കണ പുള്ളിക്കാരന്‍ ഉണ്ടല്ലോ അയാളുടെ പേരെന്താ, ദൂഷ്യന്തനോ ..ദുല്‍ക്കര്‍ സല്‍മാനോ ….. മറന്നും പോയല്ലോ ,,,പീലിചേട്ടന്‍ ഓര്‍ത്ത് കൊണ്ടിരിക്കുവാണു.
ദുശ്ശാസനൻ..മായ പറഞ്ഞു കൊടുത്തു.
ആ അത് തന്നെ ദുശ്ശാസനൻ…പീലി തുടര്‍ന്നു.
ദുശ്ശാസനൻ ആയി അഭിനയിക്കാൻ ഉള്ളവൻ വീട്ടിൽ വയറിളകി കിടക്കുവാ , എണീകാൻ മേല , ആകെ പണി ആയി , ദുശ്ശാസന൯ ആയി അഭിനയിക്കാൻ ആളില്ല ,
ഒടുവിൽ സ്റ്റേജിൽ കർട്ടൻ പൊക്കാൻ നിന്ന ഒരു ശശാങ്കനെ കാര്യം ഏൽപ്പിച്ചു , കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്തു ,ശശാങ്കന്‍ അഭിനയ മോഹം ഉള്ള മനുഷ്യ൯ ആയിരുന്നു, അന്ന് ഇത്തിരി വെള്ളത്തിലും ആയിരുന്നു , നാടന്‍ കൊട്ടുവടി
.എന്നാലും ആള് ഹാപ്പി ആയി എല്ലാം പഠിച്ചു ,
മൂപര് അകെ ത്രില്ല് അടിച്ചു ഇരിക്കുവാണ് ,
പത്തു ഇരുനൂറു ആളുകളുടെ ഇടയിൽ നാടകത്തിൽ വേഷം കിട്ടുകയല്ലേ ,
ആളങ്ങു ത്രില്ല് ആയി, പ്രശ്നം എന്താന്ന് വെച്ചാൽ ദുശാസനന്റെ വസ്ത്രം ഇല്ല ,
ഒടുവിൽ വള്ളി ബനിയനും കള്ളിമുണ്ടും തലയിൽ ഒരു കിരീടവും ഇട്ടു ആള് റെഡി ആയി.
അപ്പൊ ദാണ്ടെ വേറെ പ്രശ്നം , ഈ ചൂതുകളി എങ്ങനെ ആണെന്ന് ആർക്കും അറിയില്ല . അന്ന് ഈ ഭക്തി സീരിയൽ ഒന്നും ഇല്ലല്ലോ . അപ്പൊ ഒരുത്ത൯ വന്നുപറഞ്ഞു , ചൂതല്ലേ നമുക്ക് ഈ ചീട്ടുകൊണ്ടു അങ്ങോട്ട് അഡ്ജസ്റ് ചെയ്യാം, നമുക് രാജാക്കൻ മാരുടെ വേഷം ഇട്ടു റമ്മി കളിക്കാം എന്ന് അവൻ , അപ്പൊ വേറെ ഒരുത്തൻ പറയുന്നു റമ്മി വേണ്ട കഴുത മതി എന്ന്……ആകെ വിഷയം…

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com