അപരാജിതൻ 3 [Harshan] 7002

Views : 449512

അമ്മേ…. എന്ന് ആർത്തു വിളിച്ചു പേടിച്ചു ബോധമറ്റു താഴേക്ക് കുഴഞ്ഞു വീണു :
-12-ബാലു പറഞ്ഞ കഥ കേട്ടു മനു ആകെ ഭയചകിത൯ ആയി ഇരിക്കുകയാണ്.ഓ ഓ ഓ …………ബാലുച്ചേട്ട ..ഇതൊക്കെ സംഭവിക്കുമോ…. ഇതൊക്കെ ഉള്ളത് ആണോ ? ……മനു ചോദിച്ചു.
അതെനിക്ക് അറിയില്ല സാറേ ,, പക്ഷെ ആദിശങ്കരൻ അനുഭവിച്ചത്‌ അയാൾ എന്നോട് പറഞ്ഞത് ഞാൻ പറയുന്നു എന്ന് മാത്രം.ചിലപ്പോ തോന്നലുകൾ ആയിരിക്കാം , ചിലപ്പോൾ സത്യവും ആയിരിക്കാം ,ഞാൻ പറയുന്നവൻ മാത്രം അല്ലേ, ഒരു കഥപറച്ചില്കാരൻ മാത്രം
ബാലുചേട്ടാ ……………..മനു ബാലുവിനെ വിളിച്ചു.ബ്രോ എന്നുള്ളതിൽ നിന്ന് ചേട്ടാ എന്ന് വിളിക്കാൻ ആരംഭിച്ചു.
എന്താ സാറേ , ബാലു വിളി കേട്ടു
അതെ ഇനി എന്നെ സാറേ എന്ന് വിളിക്കണ്ട , എന്റെ പ്രായം ഒക്കെ ചേട്ടനെക്കാളും താഴെ അല്ലെ എന്നെ മനു എന്ന് വിളിച്ചാൽ മതി.. മനു പറഞ്ഞു
അത് വേണോ ? ബാലു ഒരല്പം ശങ്കയോടെ ചോദിച്ചു.
അത് മതി…………….മനു പറഞ്ഞു.
ബാലുച്ചേട്ട എന്നാലും.. ഇത് അപ്പുവിന്റെ ജീവിതം ആണെങ്കിൽ ശരിക്കും ത്രില്ലിംഗ് ആണല്ലോ.പക്ഷെ പലയിടത്തും എനിക്ക് സംശയങ്ങൾ ഉണ്ട് , ഇതൊക്കെ ഒരു കാരണവും ഇല്ലാതെ ഒരാൾ സ്നേഹിക്കുകയും മറ്റൊരാൾ വെറുക്കുകയും ചെയ്യുക എന്നുപറഞ്ഞാൽ ,,,അതൊന്നും വിശ്വസനീയം ആകുന്നില്ല. അതുപോലെ രണ്ടു സ്ഥലങ്ങളിലും അപ്പു കാണുന്ന സ്വപ്നങ്ങൾ എല്ലാം ,,,,,
ഒരേ സമയം സ്വപനവും റിയാലിറ്റിയും ഒരുമിച്ചൊക്കെ എങ്ങനെ സംഭവിക്കാൻ ആണ്.അതും സ്വപ്നം സത്യം ആകുന്ന അവസ്ഥ, സാധാരണ ഹോളിവുഡ് സിനിമകളിൽ ലൂസിഡ് ഡ്രീം ഒക്കെ കണ്ടിട്ടുണ്ട് , അത് ഒരാൾക്കു അയാളുടെ സ്വപ്നത്തെ നിയന്ത്രിക്കാവുന്ന അവസ്ഥ ആണ് , കാണുന്നവന് അറിയാം താൻ സ്വപ്നം കാണുന്നത് ആണെന്ന്, അപ്പൊ അവൻ എന്ത് ചെയ്യും തന്റെ സ്വപ്നത്തെ സ്വയം നിയന്ത്രിക്കും…ഒരുപാട് പ്രാക്‌സ്റ്റീസ് വേണം എന്നൊക്കെ കേട്ടിട്ടുണ്ട് , എന്ത് രസം ആയിരികുമല്ലേ അങ്ങനെ ഒക്കെ ആയാൽ…
ഞാൻ പലപ്പോഴും നടാഷാ മാൽക്കോവ യെയും ഡാനി ഡാനിയേലിസിനെയും സാമന്ത റൊൺസിനേയും ജിസ്സൽ പാൽമെറിനെയും ഒക്കെ സ്വപ്നം കാണാറുണ്ട്, അവർ എന്റെ അടുത്ത് വരും ആ സമയത്തു എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ,
സ്വപ്നത്തിലെങ്കിലും എനിക്ക് ഒരല്പം കണ്ട്രോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ സ്വപ്നത്തിൽ ഞാൻ ഒരു മണിയറ പണിഞ്ഞേനെ….മനു പറഞ്ഞു..
അയ്യോ മനു .എനിക്കീ ഹോളിവുഡ് നടിമാരുടെ പേരൊന്നും അറിയില്ല ബാലു പറഞ്ഞു.
നല്ല എണ്ണം പറഞ്ഞ പോൺ സ്റ്റാറുകളാ ബാലുച്ചേട്ട … സമയം കിട്ടുമ്പോ ഇടക്കൊക്കെ ഒന്ന് കാണു .. ഞാൻ ഇവരുടെ ഭയങ്കര ആരാധകൻ ആണ്,, മനു ചിരിച്ചു കൊണ്ട് പറഞ്ഞു.
ബാലുച്ചേട്ട,,, ഞാൻ പലപ്പോഴും ഒരു വികാര ജീവി ആണ് കേട്ടോ. മനു കൂട്ടി ചേർത്തു.
ഉവ്വ് അത് മനസിലായി ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാലും അപ്പുന്റെ ‘അമ്മ പാവം ഒരുപാട് സ്നേഹം ആയിരുന്നല്ലേ അപ്പൂനെ ,,,,അത് പറഞ്ഞപ്പോ മനുവിന്റെ കണ്ണുകൾ നിറഞ്ഞു, എന്റെ അമ്മയ്ക്കും എന്നെ ഒത്തിരി ഇഷ്ടം ആണ് ……….
പാവം അപ്പു ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചൂല്ലേ, എന്നാലും പോലീസ് സ്റ്റേഷനിൽ ഒക്കെ ഇങ്ങനെ ഒക്കെ ഉപദ്രവിച്ചു എന്ന് കേട്ടപ്പോ , ഒരുപാട് സങ്കടം തോന്നി ബാലുച്ചേട്ട, ബാലുച്ചേട്ടൻ പറയുമ്പോ സത്യത്തിൽ ഞാൻ കരയുക ആയിരുന്നു,,എന്നിട്ടും ആ തെണ്ടിഅപ്പുവിന് ആ പന്ന മോളോട് എന്തൊരു പ്രേമം ആണ് , ഇവനൊന്നും വേറെ പെണ്ണ് കിട്ടാത്ത പോലെ , അവനു ആ മായേനെ നോക്കികൂടെ? ,,, ഒരാൾക്ക് നമ്മളെ ഇഷ്ടം അല്ലെങ്കിൽ പിന്നെ എന്തിനാ അയാളുടെ പുറകെ കൂടി സ്വയം വിഷമിക്കുന്നത് …മനു ലോകസത്യങ്ങൾ വിളിച്ചു പറഞ്ഞു..ബാലുവിന് അത് കേട്ടിട്ട് ചിരി വന്നു ..ഇത്രയും വലിയ കാര്യങ്ങൾ പറയുന്നവൻ ആണ് പേടിച്ചു ആത്‌മഹത്യക്കു വന്നിരിക്കുന്നത്.
അപ്പൊ പിന്നെ മനു എന്തിനാ മരിക്കുന്നതു ?….ബാലു ചോദിച്ചു.
അപ്പോൾ ആണ് മനുവിന് അക്കിടി മനസിലായത് , ആ… ഞാൻ പറഞ്ഞതൊക്കെ മാച്ചു കളഞ്ഞേക്ക്, ഞാൻ മരിക്കും അതെന്റെ പ്രതികാരം ആണ്…മനു പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ദൂരെ നിന്ന് ട്രെയിൻ ഹോൺ കേൾക്കുന്നുണ്ട്.
അപ്പോളേക്കും ബാലു എഴുന്നേറ്റു.
അപ്പൊ,,,ശരി സാറേ ട്രെയിൻ വരുന്നുണ്ട് , ഇനി സാർ ധൈര്യമായിട്ടു മരിക്കാ൯ നോക്കിക്കോ … ,,, സോറി സാർ പറഞ്ഞ സമയം കൊണ്ട് കഥ കഴിഞ്ഞില്ല…എനിക്ക് പോണം , ഇനി അത്രയും ദൂരം പോകാൻ ഉള്ളത് ആണ്, അപ്പൊ ഗുഡ്ബൈ ……പറയുന്നില്ല കാരണം സാറ് മരിച്ചാൽ പിന്നെ കാണൂല്ലലോ .. ഗുഡ് മരണം …. അത് മതി..
പിന്നെ മനു… ഈ ട്രെയിൻ ഇടിച്ചാൽ ഉണ്ടല്ലോ ശരീരം പല കഷണങ്ങൾ ആയി ചിന്നി ചിതറി തെറിക്കും ഒരു വശത്തു കണ്ണ്, ഒരു വശത്തു കയ്യും കാലും വെവ്വേറെ. വയറിൽ നിന്ന് കുടലും പണ്ടവും ഒക്കെ പലയിടത്തായി ചിന്നി ചിതറി,
പോലീസ്കാര് വന്നു ഒരു ചാക്കിൽ ആക്കി ശരീരം വാരി എടുത്തു പോസ്റ്റ് മോർട്ടം നടത്തി ആണ് പിന്നെ വീട്ടിലേക്കു അയക്കുക, ചിലപ്പോ ഒരു അനാഥ ശവം പോലെ പോലെ അവര് തന്നെ എവിടേലും കൊണ്ടുപോയി കുഴിച്ചിടും ,
ശരീരം വാരുന്നതൊക്കെ പകൽ ആയിരിക്കും , അപ്പോളേക്കും ഇവിടെ അലഞ്ഞു നടക്കുന്ന പട്ടികളും കാക്കകൾ ഒക്കെ ചതഞ്ഞു അരഞ്ഞ മനുവിന്റെ ഇറച്ചി ഒക്കെ കഴിക്കും, എന്തായാലും എക്സ് ലവറിനു കഴിക്കാൻ കിട്ടില്ല ………….ചിലപ്പോ അച്ഛനും അമ്മക്കും കാണാനും കഴിയില്ല..
ഇനിയിപ്പോ സാർ പറഞ്ഞ നായികമാരെ ഒക്കെ സ്വപ്നം കാണാൻ പറ്റില്ലാലോ ….
അപ്പൊ ശരി , ഞാൻ പൊകുവാ ………….ബാലു പറഞ്ഞു .
അപ്പൊ കഥ ? ,,,,,,,,,,,,,,,,,,,,മനു ചോദിച്ചു

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com