അപരാജിതൻ 3 [Harshan] 7019

Views : 452158

മാലിനി അത്രക്ക് ദേഷ്യത്തിലും… ഇങ്ങനെ ദേഷ്യപ്പെട് കണ്ടിട്ടില്ല ..
അവന്‍ ഒന്നും പറയാതെ റൂമിലേക്ക് നടന്നു..
അവിടെ നില്‍ക്ക്…. മാലിനി അവനെ വിളിച്ചു.
അവന്റ കയ്യില്‍ നിന്നും ആ ഗ്ലാസ്സ് വാങ്ങി എറിഞ്ഞു പൊട്ടിച്ചു.
എവിടെയാ നീ പോകുന്നത്? അവള്‍ ചോദിച്ചു.
റൂമിലേക്ക് .. അവന്‍ മറുപടി പറഞ്ഞു.
ശരി റൂമില്‍ പൊയ്ക്കൊ , നിന്റെ എടുക്കാന്‍ ഉള്ളത് എന്താന്നു വെച്ചാ എടുതോണ്ട് ഇറങ്ങിക്കൊ, ഇനി നീ ഇവിടെ നിള്‍ക്കരുത് , എത്രയും പെട്ടെന്നു ഇറങ്ങണം ഇവിടെ നിന്നു ,,,അവള്‍ ഒരുപാട് ദേഷ്യത്തില്‍ പറഞ്ഞു.
ഇന്നലെ കൂടെ ശ്രിയ പറഞ്ഞേ ഉള്ളൂ , അവന് സുഖതാമസം ഭക്ഷണം…സുഭിക്ഷ ജീവിതം ,,, ഒന്നും ഇനി വേണ്ട ,,എത്രയും പെട്ടെന്നു ഇവിടെ നീന്ന് ഇറങ്ങിയെ പറ്റൂ..
ഇങ്ങ് ആ വണ്ടിയുടെ താക്കോല്‍ താ … അവള്‍ അവനോടു ചോദിച്ചു.
അതുകേട്ട് അവന്‍ വണ്ടിയുടെ താക്കോല്‍ അവല്‍ക്ക് നേരെ നീട്ടി.
നിനക് എടുക്കാന്‍ ഉള്ളതൊക്കെ എടുത്തു ഇപ്പോ തന്നെ ഇറങ്ങണം , വരുമ്പോ വീട് പൂട്ടി താക്കോല്‍ തന്നു പോ … അവള്‍ പറഞ്ഞു.
…. കൊച്ചമ്മേ ,,,ഇത്രയും രാത്രി ആയില്ലേ … ഞാന്‍ ഇന്ന് കിടന്നിട്ടു രാവിലെ പോയാല്‍ പോരേ..രാവിലെ തന്നെ ഇറങ്ങികൊള്ളാം… അവന്‍ അവരോടു അഭ്യര്‍ഥിച്ചു.
പോയി നിന്റെ സാധനങ്ങള്‍ എടുത്തു വീട് പൂട്ടി വാടാ .. അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചു.
അപ്പു മറ്റൊന്നും പറഞ്ഞില്ല, അവന്‍ നേരെ റൂമിലേക്ക് പോയി.
എടുക്കാന്‍ ആയി അവന് അധികം ഒന്നും ഇല്ല ഒരു രണ്ടു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം, അവന്റെ ബുക്സ് , സര്‍ടിഫിക്കറ്റ് , കുറച്ചു ഉടുപ്പുകള്‍ ,,അതല്ലാതെ വേറെ എന്തുണ്ടാവാന്‍..
അവന് ഒരുപാട് വിഷമം ആയിരുന്നു .എന്തൊകെയാ മാലിനി കൊച്ചമ്മ തന്നെ കുറീച് പറഞ്ഞത്, ഒരിക്കലും കരുത്തിയിരുന്നില്ല ഇങ്ങനെ ഒക്കെ നടക്കും എന്നു.
എന്താ ചെയ്യുക , ഇറങ്ങാന്‍ പറഞ്ഞ ഇറങ്ങിയല്ലേ പറ്റൂ..
അവന്‍ എല്ലാം എടുത്തു പുറത്തേക്കിറങ്ങി വീട് പൂട്ടി താക്കോല്‍ കയ്യില്‍ വെച്ചു.
അപ്പോളേക്കും നല്ല കാറ്റോക്കെ വീശുന്നുണ്ട് , മഴക്കുള്ള കോള്‍ ആണ്,
അവന്‍ രണ്ടു ബാഗുകളും കയ്യില്‍ എടുത്തു,ഔട്ട്ഹൌസില്‍ നിന്നും പതുക്കെ
വീട്ടിന് മുന്നിലേക്ക് വന്നു ,
മാലിനി ഒരുപാട് ദേഷ്യത്തില്‍ കൈകെട്ടി ഇരിക്കുക ആയിരുന്നു.
അവന്‍ താക്കോല്‍ നീട്ടി.
അവള്‍ അത് വാങ്ങിച്ചു.
അപ്പോളേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. നല്ല മഴ ആണ് ഇടിമിന്നല്‍ ഒക്കെ ഉണ്ട്.
അപ്പു ഈ മഴയത്ത് എങ്ങനെ പോകാന്‍ ആണ്,,
കൊച്ചമ്മേ ,,ഈ മഴ തോരുന്ന വരെ ഞാന്‍ ഇവിടെ ഇരുന്നോട്ടേ ,,,
തോര്‍ന്നിട്ട് ഞാന്‍ ഇറങ്ങികോളാ൦ .. അപ്പു അപേക്ഷിച്ചു.
അവള്‍ ഒന്നും മിണ്ടിയില്ല ,
മഴ മാറിയ വേഗം പോയേക്കണം , ഇനി മേലാല്‍ ഈ വീട്ടിലേക്ക് നീ വരരുതു , നിന്റെ ഒരു കാര്യവും എനിക്കിനി കേള്ക്കണ്ട
മാലിനി അതും പറഞ്ഞു ദേഷ്യത്തോടെ തന്നെ വീട്ടിനുള്ളിലെക് കയറി വാതില്‍ അടച്ചു.
അപ്പു ആകെ ദുഖിതന്‍ ആയിരുന്നു, മാനസികമായി താന്‍ ആകെ വിഷമിച്ചു ഇരിക്കുക ആയിരുന്നു ആ സമയത്ത് കൊച്ചമ്മ അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ നില വിട്ടു സംസാരിച്ചത് ആണ്.
ഒന്നു ക്ഷമിക്കവുന്ന കുറ്റമേ താന്‍ ചെയ്തുള്ളൂ ,,എന്നാലും തന്നെ കുറീച് പറഞ്ഞതൊക്കെ ഓര്‍ക്കുമ്പോള്‍ ,,എങ്ങനെ ഇനി ഇവിടെ തുടരുക അവന്‍ ഓര്‍ത്തു.
<<
ഒന്നാമത് തന്നെ അവനു മരവിച്ച ആസ്ഥയിൽ ആയിരുന്നു.
മഴ മാറുന്നില്ല കനത്തു പെയ്യുക ആണ് ,,
ഇത് മഴക്കാലം അല്ലല്ലോ , പിന്നെന്താ ഇങ്ങനെ പെയ്യുന്നതു.
അവൻ മഴ കുറയാന്‍ ആയി കാത്തിരുന്നു.
മാലിനി പോയി കിടക്കുക ആയിരുന്നു , അവൾക്ക് ഉറക്കം വരുന്നില്ല , എന്നാൽ അപ്പുവിനോട് ഒരുപാട് ദേഷ്യവും ഉണ്ട്.
അവൾ കണ്ണടച്ച് കിടന്നു. കുറെ നേരം തിരിഞ്ഞും മറഞ്ഞും കിടന്നു, നല്ല മഴയുണ്ട് ഇടിമിന്നൽ ഒക്കെ . ഉറക്കവും വരുന്നില്ല.
പെട്ടെന്നാണ് മറ്റൊരു ചിന്ത അവളുടെ ഉള്ളിലേക്ക് വന്നത് , ഒന്നാമത് അപ്പു ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നു , അവനും അവന്റേതായ പ്രശ്നങ്ങൾ ഉണ്ടാകില്ലേ , താന്‍ അല്ലേ അവനെ ദേഷ്യം പിടിപ്പിച്ചതു.
അവന്‍ കഴിഞ ദിവസമേ വരില്ല എന്നും പറഞ്ഞതാണ് ,താൻ അവനെ വന്നേ പറ്റൂ എന്നും നിർബന്ധിചു.
… തെറ്റ് തന്റെ ഭാഗത്തു ഉണ്ട് . താന്‍ ഒരുപാട് ദേഷ്യം ആയി പോയി
,,എന്നാലും അവനെ തല്ലാണ്ടായിരുന്നു , ഇതിപ്പോ തല്ലുകയും ചെയ്തുപോയല്ലോ ,
വഴക്കു പറയുകയും ചെയ്തു , വീടീന് പുറത്താക്കുകയും ചെയ്തു,
എല്ലാ ശിക്ഷയും കൂടെ ഒരുമിച്ചു കൊടുത്തപോലെ…
അവൾക്കു ഉള്ളിൽ ഒരു വല്ലാത്ത സമാധാനക്കേടു ആയി, അപ്പു പോയി കാണുവോ , ഈ രാത്രി ആ കുട്ടി എങ്ങോട്ടു പോകാൻ ആണ് ,
അവൾ പെട്ടെന്ന് എഴുന്നേറ്റു ഓടിച്ചെന്നു വാതിൽ തുറന്നു.
മഴ അങ്ങോട്ട് തോർന്നിട്ടില്ല , തിണ്ണയിൽ അപ്പുവിനെ കാണുന്നില്ല ..
അവൾ പെട്ടെന്നു തിണ്ണയുടെ സമീപത്തേക്കു വന്നു .. ഇല്ല,,, അപ്പു ഇല്ല …
‘അവൻ പോയോ ..
അവൾ നാലുപാടും നോക്കുമ്പോൾ ആണ് കാർ പോർച്ചിനു സമീപം തന്നെ അപ്പു നിൽക്കുന്ന കണ്ടത്.
അവൻ കൈ കെട്ടി നീക്കുക ആണ് , ബാഗുകളും സമീപത്തു ഉണ്ട്.
അത് കണ്ടു അവൾ അപ്പു….. എന്നു വിളിച്ചു.
അവൻ വിളികേട്ടു , കൊച്ചമ്മ ആണ്..

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com