അപരാജിതൻ 3 [Harshan] 7016

Views : 451505

പ്രതാപനും കുടുംബവും ഒക്കെ അവിടെ നിന്നു താമസം മാറിയിരുന്നു, രാജശേഖ്സരന്‍ ഇല്ലാത്ത ദിവസങ്ങളില്‍ അപ്പു ഒട്ടുമിക്കപ്പോഴും അവരുടെ പൂമുഖപ്പടിയില്‍ പോയി കിടക്കും, അതൊരു ശീലം ആയി , പോയി കിടന്നില്ലെങ്കില്‍ ലക്ഷ്മി അമ്മ അവനെ സ്വപ്നത്തില്‍ വന്നു ശകാരിക്കും ,
പക്ഷേ പഴയപ്പോലെ മാലിനിക്ക് അത്രയും ഭയം ഉണ്ടായിരുന്നില്ല , ഈശ്വരപ്രാര്‍ഥനകല്‍ ഒക്കെ ആയി അവള്‍ മുന്നോട് പോകുക ആയിരുന്നു.
പക്ഷേ അന്ന് അപ്പുവിനോടു ദേഷ്യപ്പെട്ടതൊക്കെ ആ നേരത്തെ മാനസിക വിഷമത്തിന്റെ പുറത്തു ആണെങ്കിലും അവനോടു സോറി പറയാന്‍ ഉള്ള കാര്യം ഒക്കെ മറന്നു പോയിരുന്നു.
അന്ന് അപ്പുവും മാലിനിയിയും സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു ഓരോ കാര്യങ്ങള്‍.
ശ്രിയക്ക് പുതിയ കോളേജില്‍ മൂന്നു ദിവസംകഴിഞ്ഞു ക്ലാസ്സ് തുടങ്ങും. വീണ്ടും അവള്‍ കോളേജ് കുമാരി ആകാന്‍ ഉള്ള തയാര്‍ എടുപ്പില്‍ ആണ്,
അല്ല അപ്പു .. ഇന്ന് രാവിലെ ഞാന്‍ കണ്ടത് നീയെ ഇപ്പോളും അവിടെ പൂമുഖപ്പടിയില്‍ വന്നു കിടക്കുന്നുണ്ടോ ?
കാരണം രാവിലെ മാലിനി വാതില്‍ തുറന്നപ്പോ അപ്പുവിനെ കണ്ടിരുന്നു , അതൊക്കെ കഴിഞ്ഞു ഒരു മൂന്നു ആഴ്ച ഒക്കെ കഴിഞ്ഞു കാണും.
ആഹാ , നല്ല കഥ , സാര്‍ ഇല്ലാത്ത എല്ലാ ദിവസവും ഞാന്‍ വന്നു കിടക്കാറുണ്ട്, കിടന്നില്ലെ ലക്ഷ്മിയമ്മ സ്വപ്നത്തില്‍ വന്നു ചെവിക്ക് പിടിക്കും,
രാവിലെ നിങ്ങള്‍ എണീക്കുന്നതിനു മുന്നേ ഞാന്‍ ഇങ്ങോട്ട് വരും അതാണ് കാണാത്തത്. അപ്പു മറുപടി പറഞ്ഞു.
അതുകേട്ടപ്പോ മാലിനിക്ക് ഒരല്‍പ്പം ഉള്ളം നൊന്തു.
അപ്പു നീ എന്താ കാരണം തിരക്കാത്തത്, എന്തിനാ നീ അങ്ങനെ വന്നു കിടക്കുന്നതു , ഇങ്ങനെ ഒന്നും നീ ബുദ്ധിമുട്ടണ്ട. നീ ഇവിടെ കിടന്നല്‍ മതി.
ഞാന്‍ അന്ന് തിരക്കിയപ്പോ കൊച്ചമ അല്ലേ പറഞ്ഞത് , ആ വീട്ടില്‍ ഉള്ള എല്ലാ കാര്യവും എന്നോടു പറയേണ്ട ആവശ്യാം ഇല്ല എന്നു, പിന്നെ ഞാന്‍ എങ്ങനാ ചോദിക്കുക , ഞാന്‍ അവിടത്തെ ആരും അല്ല എന്നുള്ളത് എനിക്കു ബോധ്യം ഉണ്ടല്ലോ , വെറുതെ എന്തിന്നാണ് ഓരോന്നോക്കെ ചോദിച്ചു വെറുപ്പ് വാങ്ങി വെക്കുന്നത് എന്നോര്‍ത്തു.
അത് കേട്ടപ്പോ മാലിനി തല താഴ്ത്തി വിഷമം കൊണ്ട്.
പിന്നെ നീ എന്തിന്ന ഇങ്ങനെ വന്നു കിടക്കുന്നതു,
അത് സ്വപ്നത്തില്‍ ലക്ഷ്മി അമ്മ വന്നു പറയും , അവിടെ സാ൪ ഇല്ല, നീ പോയി കാവല് കിടക്കാന്‍ അതുകൊണ്ടു വന്നു കിടക്കുന്നതല്ലേ.
എന്താ അപ്പുനോട് പറയേണ്ടത് , എന്നായിരുന്നു മാലിനിയുടെ അവസ്ഥ, കാരണം അവന്‍ ഒന്നും അറിയുന്നില്ല ,പക്ഷേ ലക്ഷ്മി എല്ലാം അറിയുന്നുണ്ട് , ഇനി ലക്ഷ്മിയുടെ ആത്മവു അവന് ചുറ്റും ഉണ്ടോ ആവോ.
സോറി അപ്പു , അന്ന് മനസു ഒരുപാട് വിഷമത്തില്‍ ആയിരുന്നു, അതുകൊണ്ടാണു അറിയാതെ ദേഷ്യപ്പെട്ടത്.
അതിനെന്താ കൊച്ചമ്മേ , അതിനു എനിക്കു ഒരു പരിഭവം ഒന്നും ഇല്ലല്ലോ , ഞാന്‍ പുറത്തുള്ള ആള്‍ ആണ് എന്നത് എനിക്കു നന്നായി അറിയാമല്ലോ , ഈ കടം വീട്ടി തീര്‍ന്നാല്‍ ഞാന്‍ അങ്ങ് പോകും ,പിന്നെ ആര് ഇവിടെ നില്ക്കുന്നു .
അതുകേട്ടപ്പോ മാലിനിക്കും ഉള്ളില്‍ ഒരു കൊളുത്തി വലിക്കല്‍ ഉണ്ടായിരുന്നു, കൊച്ചമ്മ സൌകര്യം പോലെ സാറിനോട് ഒന്നു ചോദിക്കണം എത്ര ഇനി ബാക്കി കാണും എന്നു, അതൊന്നു അറിയാന്‍ സാധിച്ചാല്‍ നന്നായിരുന്നു, അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു.
അന്ന് എണ്പതു ലക്ഷം രൂപയുടെ സ്ഥലം ആണ് അന്ന് വെറും ഇരുപതു ലക്ഷത്തിന് സാ൪ എഴുതി എടുത്തത്, അഞ്ചുകൊല്ലം ആയി പണി എടുക്കുന്നു, ഇതുവരെ എത്ര ക്ലിയര്‍ ആയി എന്നറിയന്‍ ആഗ്രഹം ഉണ്ട് , ഇടക്ക് ഒന്നു ചോദിക്കണം കേട്ടോ കൊച്ചമ്മേ . അവന്‍ ചോദിച്ചു.
എത്രയും പെട്ടെന്നു ഈ കടം ഒക്കെ ഒന്നു വീട്ടികിട്ടിയാല്‍ മതിയായിരുന്നു.
അപ്പു അതും പറഞ്ഞു മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു ഇരുന്നു,
എന്താ അപ്പു ആലോചിക്കുന്നെ ? മാലിനി ചോദിച്ചു.
അല്ല കൊച്ചമ്മേ വെറുതെ ഒന്നു ആലോചിച്ചു നോക്കുവരുന്നു , ഈ രാജശേഖര൯ സ൪ ഞങ്ങളോടു കാണിച്ചത്.
സ്ഥലവും വീടും കൂടെ എഴുതി വാങ്ങി , അതില്‍ തന്നെ കടം തീരാന്‍ ഉള്ള എല്ലാം ഉണ്ട് , അത് കണക്ക് കൂട്ടിയില്ല, പെട്ടെന്നു തന്നെ ഞങ്ങളെ ഇറക്കി വിട്ടു പോകാന്‍ ഒരു ഇടമില്ല , കേസും കൂട്ടവും വേറെ , ലക്ഷ്മി അമ്മയും ടെന്ഷന്‍ കാരണം അസുഖം കൂടി മരിച്ചു , എന്റെ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. ,
കുവൈറ്റില്‍ ജോലി കിട്ടിയതാണ് , അന്നവിടെ പോയിരുന്നെങ്കില്‍ ഈ കടം ഒക്കെ എപ്പോളേ ഞാന്‍ വീട്ടിയിരുന്നേനെ, അതൊന്നും സമ്മതിക്കാതെ വീട്ടു പണിക്കാരന്‍ ആക്കി, ഒരു രൂപ പോലും തരാതെ പട്ടിയെ പോലെ പണിയിച്ചു , അരിചാക് ചുമപ്പിച്ചു , പറമ്പിലെ പണി എടുപ്പിച്ചു, ഇപ്പോ കുറഞ്ഞ പൈസ്ക്ക് കൂടുതല്‍ പണി എടുപ്പിക്കല്‍ ,
അവ൯ അതൊകെ പറയുമ്പോള്‍ സത്യത്തില്‍ മാലിനി തല താഴ്ന്നു പോയി, എല്ലാം അവന്‍ പറയുന്നത് വാസ്തവം ആണ്,
കൊച്ചമ്മേ ഈ ലോകം ഇങ്ങനെ ആണ് , വിശ്വാസവഞ്ചനയുടെ ,കാപട്യത്തിന്റെ , എന്റെ അച്ഛന്‍ ചെയ്തത് പോലെ, പകയുടെ വൈരാഗ്യത്തിന്റെ പണത്തിനൊടുള്ള അടങ്ങാത്ത ആര്‍ത്തിയുടെ , രാജശേഖരന്‍ സറിന്റെ പോലെ ……………..
അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു , ഇങ്ങേര്‍ ഇത് എവിടെ കൊണ്ട് തീര്‍ക്കും ആവോ, എവരി ആക്ഷന്‍ ഹാസ് ആണ്‍ ഈക്വല്‍ ആന്ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്നല്ലേ , അപ്പോ ചെയ്യുന്നതിനൊക്കെ ഒരു പ്രതിഫലനവും ഉണ്ടാകും , എന്തൊകെ ആകുമോ ഉണ്ടാകുക? അമ്മാതിരി ചെയ്തല്ലേ മൂപ്പരുടെ .
അപ്പു പറയുന്ന പല കാര്യങ്ങൾക്കും മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഈ മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങൾ ഒക്കെ മക്കൾ അനുഭവിക്കും എന്നല്ലേ കൊച്ചമ്മെ,ഇപ്പൊ ഞാൻ അനുഭവിക്കുന്ന പോലെ , അച്ഛന്റെ കർമ്മങ്ങളുടെ ശിക്ഷ, അപ്പൊ ഈ രാജശേഖരൻ സാറ് ചെയ്തതിന്റെ ഒക്കെ ശ്യാം സാറും ശ്രിയയും അനുഭവിക്കേണ്ടി വരുമോ ?
അപ്പു ആ ചോദ്യം ചോദിച്ചതും , പാങ്ങോടൻ പറഞ്ഞ കാര്യങ്ങളും എല്ലാം കൂടെ മാലിനിയുടെ ഉള്ളിലേക്ക് വന്നു.

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com