അപരാജിതൻ 3 [Harshan] 7017

Views : 451625

അപ്പോ …. അപ്പോ ….വീണ്ടും അവന്റെ ശബ്ദം വീണ്ടും ഇടമുറിഞ്ഞു …അവന്‍ കൈ ഉയര്‍ത്തി മുകളിലേക്കു ഉയര്‍ത്തി കാട്ടി അതായത് ആകാശത്തുള്ള ലക്ഷ്മി അമ്മ എന്ന അര്‍ത്തത്തില്‍ ,,,,
അപ്പൂന്റെ തലയില്‍ വിരല്‍ കൊണ്ട് തലോടി തരും …അപ്പോ …അപ്പോ അപ്പൂന് വേദന …മാറുന്ന പോലെ തോന്നി ഉറങ്ങും …… ഹ ഹ ഹ ഹ്ഹ ഹ …..…….
ആ ചിരി വീണ്ടും കരച്ചിലിലേക്ക് …. കണ്ണോക്കെ നിറഞ്ഞൊഴുകി … അവന്‍ മുട്ടുകാല്‍ ചേര്‍ത്ത് വെച്ചു മുഖം പൊത്തി കരഞ്ഞു ..
മാലിനിക്കു തന്റ്റെ നിയന്ത്രണം ഇല്ലാതെ ആയി അവള്‍ ഒരുപാട് ഒരുപാട് കരഞ്ഞു അവന്റെ പിന്‍ കഴുത്തും പുറവും ഒരുപാട് തലോടി കൊടുത്തു,,അതല്ലാതെ അവല്‍ക്കെന്ത് ചെയ്യാന്‍ സാധിയ്ക്കും…
കുറച്ചു നേരം അങ്ങനെ തന്നെ,,,
അന്ന് ആ സംഭവം കഴിഞ്ഞതിന് ശേഷം ആകെ ഒരു പ്രാവശ്യമേ അപ്പു നിങ്ങടെ വീട്ടില്‍ കയറിയിട്ടുള്ളൂ … വല്യമ്മ മരിച്ച ദിവസം,,വല്യമയെ ഒരു തവണ ഒന്നു കാണാന്‍ ആയി മാത്രം………………..അപ്പു പറഞ്ഞു
ഇതൊക്കെ ഇന്നും ഒരു പേടിസ്വപ്നം പോലെ മനസില്‍ ഉണ്ട്, ആ ഭയം ഒന്നും ഒരിയ്ക്കലും ഉള്ളില്‍ നിന്നു പോകില്ല, വേദനകളും…
കൊച്ചമ്മ ഭക്ഷണവും മധുരവും ഒക്കെ എനിക്കു നീട്ടുമ്പോള്‍ ഈ ദിവസം ആയതിനാല്‍ അത് സ്വീകരിക്കാന്‍ ഒരുപാട് ഭയം ആണ് എനിക്കു….ഇനിയും ഇത് പോലെ ഉള്ള പീഡനങ്ങള്‍ കിട്ടുമോ എന്നു വിചാരിച്ചു,,,
ഇതൊക്കെ തന്നെ ആണ് കൊച്ചമ്മേ അപ്പു ,,,ഇതൊക്കെ തന്നെ ആണ് ഉള്ളിലെ നോവുകള്‍ ,,, ഇതൊക്കെ ഉള്ളില്‍ തന്നെ വച്ചേക്കുവാ ….
പുറത്തു കാണിക്കുന്നത് ഒക്കെ കള്ളങ്ങള്‍ തന്നെയാ ..പക്ഷേ ഒരു ആളെയും അപ്പു ദ്രോഹിചിട്ടില്ല …. വിശ്വാസ വഞ്ചന കാണിച്ചിട്ടുമില്ല…
കൊച്ചമ്മ എന്തു വേണേലും പറഞ്ഞോളു…എങ്ങനെ വേണേലും വിശ്വസിച്ചോളൂ ,,,ശ്രിയ പറയുന്നതു തന്നെ ആണ് സത്യങ്ങള്‍,,,,ആ സത്യങ്ങള്‍ തന്നെ മനസില്‍ വെക്കുക..
അപ്പുനു അതൊന്നും ഒരു വിഷയമേ അല്ല …‘ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കണം എന്നു മാത്രം..
……
ഒരു നിശബ്ദത മാത്രം ആയിരുന്നു….മാലിനി മുഖം പൊതി ഇരുന്നു കരയുകയായിരുന്നു
അപ്പോലേക്കും മഴ ഒന്നു കുറഞ്ഞു….കുറച്ചു നിമിഷങ്ങള് കൂടെ കഴിഞ്ഞപ്പോള്‍ പൂര്‍ണമായും മഴ മാറി.
സമയം ഒരു പന്ത്രണ്ടര ഒക്കെ ആയിരുന്നു.
അപ്പു തന്റെ ബാഗുകള്‍ എടുത്തു. മാലിനിയോട് യാത്ര പറയാന്‍ നിന്നില്ല.
അവന്‍ പതുക്കെ ഗെയ്റ്റ് ലേക്ക് നീങ്ങി.
അവന്‍ ഗെയ്റ്റ് തുറക്കാന്‍ ആയി കൈ നീടിയപ്പോളേക്കും ..ശക്തമായി ഒരു ഇടിവെട്ട് ഉണ്ടായി,,ഉഗ്രമായ ശബ്ദം,,,,,
ഞെട്ടി വിറച്ച് മാലിനി നോക്കി , അപ്പു അടുത്തില്ല അവന്‍ ഗെയ്റ്റ് നു അടുത്താണു…
അവള്‍ എഴുന്നേറ്റ് ,,,അപ്പൂ ………………… എന്നു വിളിച്ച് ഓ‌ടി അവനരികില്‍ എത്തി…
നീ പോകരുതു…പോകാന്‍ ഞാന്‍ അനുവദിക്കില്ല… മാലിനി അവനോടു പറഞ്ഞു
വേണ്ട കൊച്ചമ്മേ … ഞാന്‍ പൊക്കോളാം………..അപ്പു പറഞ്ഞു.
അവര്‍ അവന്റെ കയ്യില്‍ നിന്നു ബാഗ് പിടിച്ച് വാങ്ങി,
അവന്റെ കൈകളില്‍ പിടിച്ച് അവനെ വലിച്ചു കൊണ്ട് ഔട്ട് ഹൌസിലേക്ക് നടന്നു.,,
കൊച്ചമ്മേ എന്താ ഇത് ,.,, എനിക്കു പോണം.,.. എന്നെ തടയല്ലേ…
.നീ എങ്ങോട്ടും പോകുന്നില്ല , പോകുകയും വേണ്ട ,,, ഇനി നീ അങ്ങനെ പോയി എന്നാണെങ്കില്‍ സത്യമായും പിന്നെ നീ എന്നെ കാണില്ല..
അവര്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
അവര്‍ വന്നു കയ്യില്‍താക്കോല്‍ കൊണ്ടു അവന്റെ റൂം തുറന്നു കൊടുത്തു.
ചെല്ല് … എന്നോടു ക്ഷമിക്കു നീ …നിന്റെ ഉള്ളിലെ നോവും വേദനയും ഒന്നും എനിക്കറിയില്ലായിരുന്നു,
ഒരുപാട് തെറ്റുകള്‍ ഞങ്ങള്‍ നിന്നോടു ചെയ്തിട്ടുണ്ട്, എല്ലാര്‍ക്കും വേണ്ടി നീ ക്ഷമിക്ക്,.,,എന്നും പറഞ്ഞു മാലിനി അപ്പുവിന്റെ കാലുകളില്‍ തൊടാന്‍ ആയി കുനിഞ്ഞു.
അയ്യോ എന്താ ഇത് അവന്‍ കാലുകള്‍ പിന്നിലേക്ക് മാറ്റി അവരെ തടഞ്ഞു,
ഇങ്ങനെ ഒന്നും ചെയ്യല്ലേ ..അപ്പുനെ സങ്കടപ്പെടുതല്ലേ… അവന്‍ ഏതാണ്ട് കരയുന്ന പോലെ ആയി.
എന്തു പറഞ്ഞാണ് നിന്നോടു മാപ്പ് ചോദിക്കുക എന്നു പോലും എനിക്കറിയില്ല അപ്പു, ഈ നിമിഷം അന്ന് നീ അനുഭവിച്ച വേദനകള്‍ ഒരു തീയായി ഈ വീടും വീട്ടിലുള്ളവരെയും എന്നെയും ഒക്കെ ചുട്ടെരിച്ച് കളഞ്ഞാല്‍ പോലും അതൊന്നും നിന്റെ നോവുകള്‍ക്ക് പകരം ആകില്ല .
ഇനി നീ പോകുമോ …. മാലിനി അവനൊടു ചോദിച്ചു,
അവന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല, അവന്‍ കൈകൊണ്ട് ആകാശത്തേക്ക് ചൂണ്ടി കാട്ടി അവന് വാക്കുകള്‍ ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല ..എന്റ്റെ ..എന്റ്റെ ലക്ഷ്മി,,,അമ്മ …പറഞ്ഞാല്‍ പോകും…..അവന്‍ മാനത്തു നോക്കി ചിരിച്ചു..
പാവം അപ്പൂന് അവന്റെ ലക്ഷ്മി അമ്മേനെ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.
ഇല്ല ലക്ഷ്മി എന്തായാലും പോകാന്‍ പറയില്ല… മാലിനി ചിരിച്ചു.
ചെല്ല് പോയി കിടന്നുറങ്ങാന്‍ നോക്കൂ..
നാളെ ഓഫീസില്‍ പൊണ്ടേ… ചെല്ല് … അപ്പു ചെല്ല്..
അതവളു പറയുമ്പോള്‍ അവളുടെ ഉള്ളില്‍ ശ്യാമിനോടോ ശ്രീയയോടോ ഉള്ളതിനെക്കാള്‍ ഒരു വല്‍സല്യത്തിന്റെ ഭാവം അവള്‍ക്ക് തന്നെ അനുഭവിച്ചു അറിയാന്‍ സാധിച്ചു.
ചെല്ല് അപ്പു…. പോകില്ല എന്നു എനിക്കു വാക്ക് താ .. അവര്‍ കൈ നീട്ടി.
നീ വാക്ക് തന്നാല്‍ അത് പാലിക്കും എന്നു എനിക്കു ഉറപ്പുണ്ട് അതുകൊണ്ടാണ്.
അവന്‍ മടിച്ച് മടിച്ചണെങ്കിലും മാലിനിയുടെ കയ്യില്‍ കൈ വെച്ചു വാക്ക് കൊടുത്തു…
നിമിഷനേരം പോലും ആയില്ല വലിയ ശക്തിയില്‍ തന്നെ ഒരു ഇടിമിന്നലും ഇടിവെട്ടും ഉണ്ടായി…

Recent Stories

The Author

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ😒രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു 😒

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤🙏

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു 👌♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com