അപരാജിതൻ 3 [Harshan] 7038

ഞാന്‍ പറഞ്ഞില്ലേ കൊച്ചമ്മേ , എനിക് കഴിക്കാന്‍ ഒരു ഇട ബാക്കി ഇല്ല വയർ ഫുള്‍ ആണ്, അതുകൊണ്ടാണ്.
അവന്‍ തന്റെ നിസഹായഅവസ്ഥ വിവരിച്ചു.
ശെരിക്കും മാലിനിക്ക് ഒരുപാട് ദേഷ്യവും സങ്കടവും ഒക്കെ വന്നിരിന്നു അപ്പു അത് പറയുന്നതു കെട്ടിട്.ശരി ..എന്നാല്‍ നീ നില്‍ക് ,,ഞാന്‍ ഇപ്പോള്‍ വരാം .. അവള്‍ വീട്ടിനുള്ളിലെക് കയറി പോയി അടുക്കളയില്‍ ചെന്നു ഒരു ഗ്ലാസില്‍ പാലട കൊണ്ട് വന്നു അവനായി.
അപ്പു നല്ല പാലട ആണ് ഇത് ഒരു ഗ്ലാസ്സ് നീ കുടിക്ക് എന്നാല്‍ …അവര്‍ അവനോടു അഭ്യര്‍ഥിച്ചു.
കൊച്മ്മേ … എനിക്കു വേണ്ടാ … ഒട്ടും വേണ്ടഞ്ഞിട്ടാ … എനിക് തുള്ളി സ്ഥലം ഇല്ല.
അത് കൂടി കേട്ടതോടെ അവര്‍ക്ക് ശെരിക്കും ദേഷ്യം വന്നു..
ഇത്രയും ഒക്കെ കേഞ്ചി പറഞ്ഞിട്ടു കൂടി അവന്‍ അനുസരിക്കുന്നില്ല…
അവര്‍ ദേഷ്യത്തോടെ അവന്റെ കയ്യില്‍ ഗ്ലാസ്സ് വെച്ചു കൊടുത്തു , കുടിക്കേടാ നീ അത് .. ഇത് കുടിച്ചാല്‍ എന്താ വരുന്നെന്ന് ഞാന്‍ നോക്കട്ടെ ..അവരുടെ സങ്കടം കൊണ്ട് തന്നെ ആണ് അവര്‍ അവനോടു അത് പറഞ്ഞത് ..
കൊച്ചമ്മക്ക് എന്താണ് … എന്നെ എന്തിനാണ് ഇങ്ങനെ നിര്‍ബന്ധിക്കുന്നത് ,,, ഞാന്‍ വേണ്ടാണ് അല്ലേ പറഞ്ഞത് ,,അവന്‍ ഒരല്പം ഇഷ്ടകെടോടെ പറഞ്ഞു ,,,
ഒന്നാമത് അവന്റെ മനസ് ആകെ വിഷമത്തില്‍ ആണ് അതിനിടയില്‍ മാലിനി ഇങ്ങനെ കൂടെ അവനെ ദേഷ്യം കയറ്റുന്നു.
അത് കേട്ടപ്പോ അവര്‍ക് ആകെ ദേഷ്യം ആയി … ഇന്ന് എന്റെ പിറന്നാല്‍ ആണ് , അതിന്റെ മധുരം ആണ് നിനക് തരുന്നത്, അതല്ലേ ഒരല്പം എങ്കിലും കഴിക്കാന്‍ നിന്നോടു ഞാ൯ ആവശ്യപ്പെടുന്നത് അപ്പൂ …
മാലിനി ആകെ കോപിഷ്ടയായി പറഞ്ഞു ,,
എന്നെ ഇങ്ങനെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നത് എന്തിനാ … ഞാന്‍ വേണ്ട എന്നല്ലേ പറഞ്ഞത് ..
പൊറകെ നടന്നു ഊട്ടാന്‍ ഞാന്‍ നിങ്ങളുടെ മകനോ മരുമകനോ ആണോ ???????? അപ്പു ഒരല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു..
അവന്‍ പറഞ്ഞു കഴിഞ്ഞതും ശക്തി ആയി മാലിനിയുടെ കൈകള്‍ അവന്റെ കരണത് പഠിച്ചതും ഒരുമിച്ച് ആയിരുന്നു… അത്രയും ശക്തിയില്‍ അവള്‍ അടിച്ചു ,,അവളുടെ കൈ നന്നായി പുകഞിരുന്നു..എന്താ സ൦ഭവിച്ചത് …………..എന്നെ അവസ്ഥയില്‍ ആയിരുന്നു അപ്പു ,, ഒന്നും മിണ്ടാന്‍ പറ്റാതെ ആയി പോയി..
മാലിനി കൊച്ചമ്മ തന്നെ തല്ലിയിരിക്കുന്നു..
ഒരു തുള്ളി കണ്ണുനീര്‍ അവന്റെ കണ്ണില്‍ നിന്നും പൊടിഞ്ഞു വീണു.
മാലിനി അത്രയേറെ ദേഷ്യത്തില്‍ ആയി
നിനക് തരുന്ന സ്നേഹത്തിന് നീ ഇത് തന്നെ തിരിച്ചു തരണം, അവള്‍ അവനോടു പറഞ്ഞു.
ഞാന്‍ വിചാരിച്ചത് പോലെ അത്ര നല്ലവന്‍ അല്ല നീ , നീ നല്ല നടന്‍ ആണ് , എല്ലാവരെയും തന്റെ താളത്തിന് ഒത്തു തുള്ളിപ്പികുന്ന നടന്‍. ..
അവന് മറുപടി ഉണ്ടായിരുന്നില്ല .
പട്ടിയെ പോലെ വീടുപണി എടുത്തവനെ ഉദ്യോഗസ്ഥന്‍ ആക്കി അതാണ് ഞാന്‍ ചെയ്ത തെറ്റ് , മനസാക്ഷി ഇല്ലാത്തവന്‍. നിനക് വേണ്ടി എല്ലാരേം ഞാന്‍ വെറുപ്പിച്ചു, ഒരു പാവം അല്ലേ എന്നു കരുതി .
നീ വല്യ ത്യാഗം ചെയ്തവനും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവനും ആണെന്നൊക്കെ മറ്റൂള്ളവരുടെ മുന്നില്‍ പറഞ്ഞു ഉള്ളവരുടെ ഒക്കെ സഹതാപവും ഉണ്ടാക്കി …
നീ കള്ളന്‍ തന്നെ ആണ് ,. ആ അച്ചന്റ്റെ മോന്‍ അല്ലേ അങ്ങനെ അല്ലേ വരൂ…
എടാ ആരോടെങ്കിലും നിനക്കല്‍പം ആത്മാര്‍ഥത ഉണ്ടോ …
സ്വന്തം കാര്യം അതിനു ആരെ വേണേലും സ്മാര്‍ട്ട് ആയി ഉപയോഗിക്കും. നിനക് വേണ്ടി ഇവിടത്തെ അമ്മ ഒരുപാട് പറഞ്ഞിരുന്നു ,,അതൊക്കെ നിന്റെ ഒരു നാടകങ്ങള്‍ ആണെന്ന് ഇപ്പോ മനസിലായി..എല്ലാം അഭിനയം …
മാലിനി തനിക്ക് വന്ന ദേഷ്യം ഒക്കെ അപ്പുവിനെ മനസില്‍ തോണിയത് ഒക്കെ പറഞ്ഞുകൊണ്ടിരുന്നു,
നീ ഒരു നല്ല മകന്‍ ആണോടാ… സ്വന്തം അമ്മയെ വരെ ഒരു ഉപകരണം ആകുക അല്ലായിരുന്നോ നീ.. പൊന്നുവിന്റെ പാട്ട് കേട്ടു അമ്മയെ ഓര്മ്മ വന്നു ,
എന്തൊക്കെ നുണകള്‍ അതൊക്കെ കണ്ടിട്ടാ എനിക്കും നിന്നോടു ഒരല്പം സഹതാപം ഉണ്ടായത്.. നിനക് വേണ്ടി ചെയ്തതിന് ഒക്കെ നീ തിരിച്ചു തന്നു.
മറ്റൊന്നും അല്ല എന്റ്റെ പിറന്നാള്‍ ആണ് ഇന്ന് എന്റെ കൈ കൊണ്ട് ഒരല്പം ഭക്ഷണം നിനക് വിളമ്പി തരണം എന്നു മാത്രേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ .. മറ്റൊന്നും അല്ല…
എന്റെ ശ്രിയ മോളു എപ്പോളും പറയും നിന്നെ സൂക്ഷിക്കണം എന്നു നീ കള്ളന്‍ ആണെന്ന് , എല്ലാവരെയും സ്വന്തം കാര്യത്തിനായി വഞ്ചിക്കുന്നവന്‍ ആണെന്ന് ,,അന്ന് ഞാന്‍ അവളെ വഴക്കു പറയുമായിരുന്നു.
എന്റ്റെ മോള്‍ പറഞ്ഞത് തന്നെ സത്യം ,,,നിന്നെ വിശ്വസിക്കാന്‍ കൊള്ളില്ല ഒരിയ്ക്കലും..
അവള്‍ പറഞ്ഞു നിര്‍ത്തി.
എന്താ കൊച്ചമ്മേ ഇത് ,,എന്തിന്ന ഇങ്ങനെ ഒക്കെ പറയുന്നതു ,, ഒരല്‍പ്പം മധുരം കഴിക്കാത്തത് കൊണ്ടാണോ?
അവന്‍ ഇടറുന്ന തൊണ്ടയോടെ ചോദിച്ചു.
അല്ല …. നിന്റെ പെരുമാറ്റം സംസാരം ഒക്കെ ഒക്കെ എനിക് മനസിലായി… പെറ്റ തള്ളയെ വരെ സഹതാപം കിട്ടാന്‍ ഉപയോഗിക്കുന്നവന്‍ ആണ് നീ … ചതിയന്‍…
നിന്നെ പോലെ ഒരുത്തനേ ഒക്കെ ചുമന്നതിനു അവള്‍ ഒരുപാട് വിഷമിക്കുണ്ടാകും ,, ചതിയന്‍…
മനസ്സിലുണ്ടായ് എല്ലാ ദേഷ്യവും അവനില്‍ അവര്‍ തീര്‍ത്തു.
എന്റെ മകള്‍ തന്നെ ആണ് ശരി ,,, മൂര്‍ഖനെ ആണ് സ്നേഹം കൊടുത്തു കൊണ്ടിരുന്നത് ,, തിരിഞു കടിക്കുന്ന ജാതിയാ നീ …
അപ്പു അവള്‍ പറഞ്ഞത് എല്ലാം ഒരു മാറുവാക്ക് പോലും പറയാതെ കേട്ടിരുന്നു.
പലതിനും അവന് മറുപടി ഉണ്ടായിരുന്നില്ല… ..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.