അപരാജിതൻ 3 [Harshan] 7038

അവന്‍ കയ്യില് പുറകില്‍ പിടിച്ചിരുന്ന ചോറുപത്രം നീട്ടി , അവന് കഴിക്കാന്‍ കൊണ്ട് വന്നത് ,, അന്ന് ആ നാറ്റം ഉള്ള ചോറ് കഴിക്കാന്‍ എന്നെ സമ്മതിച്ചില്ല… അന്ന് ഞങ്ങള്‍ പാതി പാതി കഴിച്ചു.
റോയ് സന്തോഷം കൊണ്ട് ചിരിച്ചു എന്നാലും കരച്ചിലിന്റെ മയ൦ ഉള്ള ചിരി.
പിറ്റേന്ന് മുതൽ ഉണ്ടല്ലോ … അവനും വരും എന്റെ കൂടെ ഗ്രൗണ്ടിൽ ഒരു കവറിൽ എനിക്കൊള്ള ഒരുപൊതി ചോറും ഉണ്ടാകും ,,, നല്ല വാഴയില വാട്ടി നല്ല കുത്തരി ചോറും കറിയും ഒക്കെ .. അവൻ പത്താം ക്‌ളാസ്സു കഴിയൂന്നത് വരെ അത് മുടക്കിയിട്ടില്ല….അവന്റ്റെ അമ്മ കൊടുത്തു വിടുന്നതാ ..
അവനെന്റെ ആരാ… ഒരു കൂട്ടുകാരന്‍ എന്നല്ലാതെ ,,അവന്റെ അമ്മ എന്റ്റെ ആരാ … എന്നിട്ടും എന്നിട്ടും ആ അമ്മ ….
അവന് വാക്കുകള്‍ കിട്ടിയീല്ല, ഉള്ള പോലെ ആ അമ്മ പൈസയും തന്നുവീടും അവന്റെ കയ്യില്‍ ,,, അവന് ഉടുപ്പോക്കെ എടുക്കുമ്പോ ഒരു ജോഡി എനികും, അങ്ങനെ ഒക്കെ ഒരുപാട് ഒരുപാട്… നിനക്കറിയോ,,, ആ അമ്മ തന്നുവിടുന പൈസ കൊണ്ട് അരി വാങ്ങിയാ പലപ്പോഴും വീട്ടില്‍ പട്ടിണി മാറ്റിയിരുന്നത് ,,,,
ഞാന്‍ ഒരുപാട് നടന്നാണ് സ്കൂളില്‍ പോയിരുന്നത്, അന്ന് സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ എനിക്ക് ഒരുപാട് കൊതി ആയിരുന്നു , കൂടുകാര്‍ ആരും തരില്ല , ഞാന്‍ ആരോടും ചോദികാറും ഇല്ല,,ഒരിക്കല്‍ ഒരു ക്രിസ്മസിന്റെ തലേന്ന് ഈ ശങ്കു ഒരു പുതിയ സൈക്കിളില്‍ കുറെ വീട്ടു സാധനങ്ങളും തുണികളും ഒക്കെ ആയി എന്റെ വീട് തേടിപിടിച്ചു വന്നു ,, സൈക്കിള്‍ കണ്ടപ്പോ എനിക്ക് ഒരു മോഹം ,,ഞാന്‍ അവനോടു ചോദിച്ചു , ഒരു റൌണ്ട് എനിക്ക് കൂടെ ചവിട്ടാന് തരുമോന്നു ,,,അപ്പൊ പറയാ …ഇത് അവന്റെ അമ്മ അച്ഛനോട് പറഞ്ഞു എനിക്കായി വാങ്ങിപ്പിച്ചത് ആണ് എന്ന് ,,, അന്നവനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു ഞാ൯ ,,,
…………………..നിശബ്ദമായ അവസ്ഥ… റോയി തുടര്‍ന്നു..
ഈ സ്നേഹത്തിനും കരുണക്കും ഒന്നും ജാതിയും മതവും ഒന്നും ഇല്ല മോളെ ….. അത് പറഞ്ഞപ്പോ അവന്റെ കണ്ണ് നിറഞ്ഞു ..അവളുടെയും ……
ഒരുപാട് ഒരുപാട് ആ പാവം അമ്മ എനിക്കായി കുറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട് പിന്നെ പത്തു കഴിഞ്ഞു പലവഴിക്ക് തിരിഞ്ഞല്ലോ ,,, പിന്നെ അപ്പൻ മരിച്ചു ,,, ഞങ്ങൾ എല്ലാരും കൂടെ അമ്മയുടെ നാട്ടിലേക് കരിമുടിയിലേക്ക് പോയി ..
പോണേനും മുൻപ് ഞാൻ പോയി കണ്ടിരുന്നു അമ്മേനേ …അമ്മയ്ക്കും ഒരുപാട് സങ്കടം ആയിരുന്നു, എന്നെ ഇനി ഊട്ടാ൯ പറ്റില്ലാലോ എന്ന് ഓര്‍ക്കുമ്പോ ,,,ഇപോ ആ ‘അമ്മ മരിച്ചു പോയിന്നു കേൾക്കുമ്പോ സഹിക്കാന്‍ പറ്റുന്നില്ല .. എന്റ്റെ അമ്മച്ചി മരിച്ചപ്പോ ഉള്ള അതെ സങ്കടം,,, റോയി ശരിക്കും കരഞ്ഞു…
കടം വാങ്ങിയാ തിരിച്ചു കൊടുക്കാം .. …പക്ഷെ സ്നേഹത്തോടെ ഭക്ഷണം പൊതിഞ്ഞയച്ചു വിശപ്പ് മാറ്റിയ കടം ഒക്കെ ഞാന്‍ എന്നു വീട്ടുമോ എന്തോ ? .
അവനെ പിന്നെ കണ്ടിട്ടേ ഇല്ല,, , ഇപ്പോൾ ആണ് കാണുന്നത് …
എവിടെ എത്തേണ്ടവൻ ആയിരുന്നു…. എന്നാൽ എന്തേലും പാപം ചെയ്ടിട്ടാണോ അതും അല്ല…
സ്‌നേഹം ഉള്ളവൻ ആയിരുന്നു …. അന്നും ഇന്നും ………………….
റോയി നേഹയെ ചേർത്ത് പിടിച്ചു വീട്ടിനുള്ളിലേക്ക് പോയി…
നടക്കും വഴി അവൻ നെഹയോട് പറഞ്ഞു …. നീ എന്ത് തെറ്റ് ചെയ്താലും ഞാൻ ക്ഷമിക്കും …പക്ഷെ ഭക്ഷണം അതൊരിക്കലും നീ പാഴാക്കരുത് ,,,നമ്മുടെ മോളേം അത് പഠിപ്പിക്കണം …. നിന്റെ കെട്ട്യോൻ , അവളുടെ അപ്പൻ …ഈ റോയ് ഒരുപാട് വിശന്നു കിടന്നിട്ടുള്ളവൻ ആണ്
ഞാന്‍ ഇതൊന്നും നിന്നോടുപറഞ്ഞിട്ടില്ല , കുറച്ചു കാലം ഞാന്‍ വന്ന വഴി ഒക്കെ മറന്നിരിക്കുക ആയിരുന്നു , ശങ്കുവിനെ കണ്ടപ്പോ അതൊക്കെ അങ്ങോട്ട് ഓര്‍ത്ത് പോയി …
<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>
അന്ന് മാലിനിയുടെ പിറന്നാള്‍ ആയിരുന്നല്ലോ. രാജശേഖരന് തിരക്ക് ആയിരുന്നു അന്ന് ദൂരെ എവിടെയോ പോകേണ്ടതുണ്ടായിരുന്നു.
അതുകൊണ്ടു ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു അയാള്‍ അവിടെ നിന്നും യാത്ര തിരിച്ചു , തുണിക്കടയിലെ കച്ചവടവുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങാനായി പ്രതാപന്‍ സൂറത്തു പോകുകയും ചെയ്തു.
അതുപോലെ ഉച്ചകഴിഞ്ഞ് രാജിയും മക്കളും പ്രതാപന്‍റെ അമ്മയെ കാണാന്‍ ആയി അയാളുടെ കുടുംബ വീട്ടിലും പോയിരുന്നു.
അന്ന് മാലിനിയും ശ്രീയയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
മാലിനിക് അതൊക്കെ ഏറെ സന്തോഷം ഉണ്ടാക്കി കാരണം രാത്രി അപ്പു വരുമ്പോ അവന് തന്ത കൈ കൊണ്ട് അല്പം ഭക്ഷണം വിളമ്പി കൊടുക്കലോ എന്നോര്‍ത്തു,
ശ്രീയയോടു അവര്‍ പറയുകയും ചെയ്തു അവളോടു വെറുതെ വഴക്കുണ്ടാക്കാന്‍ നില്‍ക്കരുത് എന്നു, കാരണം അപ്പുവിനെ കണ്ടാല്‍ ശ്രീയക്ക് ഹാലിലകും അല്ലോ,,
അവള്‍ കൂടുതല്‍ ഒന്നും മിണ്ടാന്‍ നിന്നില്ല , കാരണം അമ്മയോടു പറഞ്ഞിട്ടു ഒരുകാര്യവും ഇല്ല എന്നു അവള്‍ക്കു നന്നായി അറിയാമല്ലോ.
ഒരു ഒന്പതു മണി ആയപ്പോളേക്കും ശ്രീയക്ക് വിശപ്പ് തുടങ്ങി, അവള്‍ വാശിപിടിച്ചു അവളോടൊപ്പം മാലിനിയും ഭക്ഷണം കഴിച്ചു.
,മാലിനിക്ക് ഉറപ്പുണ്ടായിരുന്നു അപ്പു വരുമെന്നു.
അതുകൊണ്ടു അവള്‍ കാത്തിരുന്നു.
സമയം പത്തു മണി ആയി , ഒടുവില്‍ പത്തര ആയി അപ്പു വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു , അപ്പു ഗെയ്റ്റ് തുറന്നു വണ്ടി കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ചു.
മാലിനി വീട്ടിന് മുന്നിലേക്ക് വന്നു.
അപ്പു …ഇത്രയും വൈകിയത് എന്താണ് , ഞാന്‍ വിചാരിച്ചു നീ നേരത്തെ വരും എന്നു.വാ ഭക്ഷണം കഴിക്കാം. അവര്‍ അവനെ ക്ഷണിച്ചു.
അവന്‍ ഒന്നു ചിരിച്ചു.. ഞാന്‍ പറഞ്ഞതല്ലെ ഞാന്‍ വരില്ല എന്നു ,ഞാന്‍ കൂട്ട്കാരന്റെ വീട്ടില്‍ പോയിരുന്നു വയര് നിയയെ ഭക്ഷണം കഴിച്ചു.
ഞാന്‍ നിന്നോടു നിര്‍ബന്ധം പറഞ്ഞതല്ലെ , എന്തായാലും വന്നേ പറ്റു എന്നു..അവള്‍ തന്റെ ഇഷ്ടകേട് തുറന്നു പറഞ്ഞു.
എനിക് ഒഴിവാക്കാന്‍ പറ്റാത്ത കാര്യം ആയിരുന്നു, അതുകൊണ്ടാണ് പോയത്..
എന്ന കുറച്ചു കഴിക്കൂ അപ്പു ,,, വളരെ കുറച്ചു കഴിച്ചാല്‍ മതി ,, എന്നെറ്റ് ഒരു സന്തോഷത്തിന് ,,അവര്‍ വീണ്ടും അവനോടു സന്തോഷപൂര്‍വം ആവശ്യപ്പെട്ടു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.