അപരാജിതൻ 3 [Harshan] 7039

നേഹാ … നമ്മളൊക്കെ എവിടെ എത്തിയാലും കുറച്ചു പേര് ഉണ്ടായിരിക്കും നമ്മുടെ ജീവിതത്തിൽ ഒക്കെ ഒരു സപ്പോർട് ആയി … ആരുടേം സപ്പോർട് കിട്ടീല്ല എന്ന് നമുക്കൊന്നും മേലിൽ പറയാൻ പറ്റില്ല…റോയ് പറഞ്ഞു.
അതെന്ന ഇപ്പൊ ഈ നേരത്തു ഇങ്ങനെ പറയുന്നേ ? …നേഹ ചോദിച്ചു
ഡീ പെണ്ണെ … നിനക്കു വിശപ്പ് എന്താണെന്നു അറിയാവോ…റോയ് ചോദിച്ചു
വിശപ്പ് എന്ന് പറഞ്ഞാ നമുക്ക് വിശക്കുന്നത് അതല്ലേ … അവൾ മറുപടി പറഞ്ഞു.
അതല്ല…. വിശപ്പ് എന്നൊരു സാധനം ഉണ്ട് … അതൊരുപാട് പവർഫുൾ ആണ് …ഭക്ഷണത്തോട് വിശപ്പ് , , വിശപ്പ് മാറ്റാന്‍ നിവൃത്തി ഇല്ലാതെ വരുമ്പോ ചിലര്‍ കക്കും, ചിലര് കൊലപാതകി ആകും ചിലരും ശരീരവും വില്‍ക്കു൦, സ്വന്തം വിശപ്പ് അകറ്റാന്‍ , സ്നേഹിക്കുന്നവരുടെ വിശപ്പ് മാറ്റാന്
അന്ന് സ്കൂളിൽ പഠിക്കുമ്പോ ,. പക്ഷെ എനിക്ക് സൗജന്യ പഠനം ആയിരുന്നു , നമ്മുടെ അവിടത്തെ വികാരി അച്ഛൻ സഹായിച്ചിട്ടു. പ്രാന്തൻ മത്തായിയുടെ മോന് കാശു കൊടുത്തു പഠിക്കാൻ എവിടാ പണം . അപ്പൻ പ്രാന്ത് ഇളകി നടക്കാലായിരുന്നോ , അമ്മച്ചി വേണം എല്ലാ കാര്യങ്ങളും നോക്കുവാൻ മൂന്ന് മക്കളുടെ കാര്യങ്ങൾ വീട് വാടക അപ്പന്റെ ചികിത്സ അമ്മച്ചിക്ക് പള്ളി പറമ്പിൽ പണിക്കു പോണത് കൊണ്ട് കഴിഞ്ഞു കൂടാം , എന്നാലും ദാരിദ്യം ആണ്…മണവാളൻ ഫിലിപ്ന്റെ മകളെ പോലെ അല്ല ,,അതായതു നിന്നെ പോലെ …
അന്ന് സ്കൂളീ പഠിക്കുമ്പോ ഉണ്ടല്ലോ ..എനിക്ക് ഭയങ്കര അപകർഷതാ ബോധം ആയിരുന്നു . നന്നായി പഠിക്കുന്ന ഒരു കുട്ടി ഒന്നുമല്ല ഞാൻ ..ജയിച്ചു കൂടും എല്ലാരും നല്ല കുടുംബങ്ങളിൽ നിന്നും ഞാൻ മാത്രം ….
അങ്ങനെ പഴയ കാല ഓര്‍മ്മകള്‍ ഒക്കെ റോയ് പറഞ്ഞുതുടങ്ങി .ഇപ്പോ എന്താ റോയിച്ച … ഇങ്ങനെ ഒക്കെ പറയുവാൻ ..
അല്ല … ഞാൻ ഓർക്കുക ആയിരുന്നു … പ്രാന്തന്റെ മോൻ എന്ന് പറഞ്ഞു എന്നെ കളിയാക്കാത്ത ഒരേ ഒരാൾ ഈ ശങ്കു മാത്രേ ഉണ്ടായിരുന്നുള്ളു … നല്ല മിടുക്കൻ ആയിരുന്നു…
പലപ്പോഴും ഞാൻ സ്കൂളിൽ ചോറ് കൊണ്ട് പോകാറില്ല ,,, വേറെ ഒന്നുമല്ല വീട്ടില് ഈ പഴേ റേഷൻ അരി ആയിരിക്കും … ഉച്ചു കുത്തി … മണം ഒക്കെ ഉള്ള ചോറ് ആണ് …മണം എന്നു പറഞ്ഞാ ദുര്‍ഗന്ധം ..പുളിച്ചു വളിച്ച നാറുന്ന നാറ്റം ഉള്ള ചോറു….. ഓക്കാന൦ വരും … നീ അത് കഴിച്ചിട്ടുണ്ടോ?
അവന്‍ അവളോടു ചോദിച്ചു..
നേഹ അത് കേട്ടപ്പോ തന്നെ ഓക്കാന൦ കൊണ്ടാണോ വായ പൊതി.
ഹ ഹ ഹ … ഫിലിപ് അച്ചായന്റെ മകള്‍ക്ക് അതൊക്കെ കഴിക്കേണ്ട ആവശ്യം ഇല്ലല്ലോ ,,അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
നിന്റെ റോയിച്ച൯ കഴിച്ചിടുണ്ട് … അത് പറഞ്ഞപ്പോ അവന്റെ കണ്ണോക്കെ നിറഞ്ഞു.
ഈ വയറിന്റെ കത്തല്‍ ഒന്നു അടക്കാ൯….വിശന്നിട്ട്.……. റോയുടെ ശബ്ദം ഇടറി ,,,
ഈ നാറ്റം ഒന്നും നോക്കില്ല ,,, അത്രയും വിശപ്പ് ആയാ പിന്നെ എന്നാ ചെയ്യുവാ…
നേഹ യുടെ കണ്ണുകള്‍ നിറഞ്ഞു.
ഇന്ന് നമുക്ക് എന്താലേ ..സുഭിക്ഷമായ ജീവിതം ,, മാസങ്ങൾ ലക്ഷങ്ങളുടെ വരുമാനം ..ഇതൊന്നും സ്വപ്നം പോലും കാണാത്ത ഒരു റോയ് ആയിരുന്നു അന്ന് ..
അന്ന് റോയുടെ സ്വപ്നത്തിൽ ലക്ഷങ്ങൾ ഒന്നും അല്ല … കുറച്ചു നല്ല ഭക്ഷണം ..മണമില്ലാത്ത ചോറ് ….ചോരാത്ത ഒരു വീട് അത്രയും ഒക്കെ ഉള്ളൂ ..
ആ നാറ്റം ഉള്ള റേഷന്‍ അരിയെ കുറ്റം പറയുന്നതല്ലാട്ടോ … അത് അന്നുണ്ടായിരുന്നത് കൊണ്ടാണ് ജീവന്‍ നില നിര്‍ത്തിയത്. അവന്‍ ചിരിച്ചു
പിന്നെ അമ്മച്ചി ഈ താളും ചേമ്പും കപ്പങ്ങ ഒക്കെ മുളകുവെള്ളം പോലെ വെക്കും പുളി ഒക്കെ പിഴിഞ്ഞ്..വലിയ രുചി ഒന്നും ഇല്ല
ഒരാഴ്ച്ചയില്‍ 50 ഗ്രാം വെളിച്ചെണ്ണ വാങ്ങിച്ചാല്‍ ആയി…ചായ മധുരം ഉണ്ടാവില്ല , പഞ്ചാര വാങ്ങാന്‍ കാശില്ലാ അതോണ്ടാ…പാല്‍ അന്ന് ആഡംബരം ആണ് അതുകൊണ്ടു ഇല്ലേ ഇല്ല …
ഇത്ഒക്കെ ആണ് ഭക്ഷണം … ഒരിക്കൽ സ്കൂളിൽ
ഞാൻ ഭക്ഷണം കൊണ്ട് പോയിരുന്നു ഉച്ചസമയത് ഭക്ഷണം തുറന്നപ്പോ തന്നെ ദുർഗന്ധം പുറത്തേക്ക് വന്നു , അന്ന് കൂടെ ഉള്ളവർ ഒക്കെ ഒരു പാട് കളി ആക്കിയിരുന്നു. അതിനു ശേഷം കൂട്ടുകാരുടെ ഒപ്പം കഴിക്കുന്നത് നിര്‍ത്തി.എങ്ങനാ കൊണ്ടുപോകുക, ആരും കാണാതെ പ്ളേ ഗ്രൌണ്ട്നു സമീപത്ത് ഉള്ള്‍ കാട്ടില്‍ ഒറ്റക്കിരുന്നു പോയി കഴിക്കും , കഴിക്കുമ്പോ ചിലപ്പോ ഓക്കാനിക്കും ..എന്തു ചെയ്യാന്‍ ആണ് വിശപ്പ് അടക്കണ്ടേ..വിശപ്പ്..റോയ് ചിരിച്ചു
സഹിക്കാന്‍ വയ്യത്തോണ്ടാ ഇതെങ്കി ഇത്,, സ്കൂളില്‍ ഒക്കെ കൊണ്ട് വരുന്നത്..
അന്നൊക്കെ പേടിയാ ..ആരെങ്കിലും അങ്ങോട്ട് വരുമോ എന്നു …കളിയാക്കാന്‍ വേണ്ടി ..ഞാൻ എല്ലാരുടേം മുന്നില്‍ ഒരു ചിരിക്കാൻ ഉള്ള ഒരു വസ്തു ആയ കാലം ആണ് ട്ടോ അതൊക്കെ..
റോയ് പറഞ്ഞു നിർത്തി.,കണ്ണോക്കെ തുടച്ചു,
നേഹ അപ്പോളും കരച്ചില്‍ തന്നെയാണു..
ഇപ്പോ ഇവിടെ വന്നു പോയ ഇവനുണ്ടല്ലോ ഉണ്ടല്ലോ .. അന്ന് ഒരാഴ്ച സ്കൂളില്‍ വന്നീടുണ്ടായിരുന്നില്ല , അവന്‍ കരാട്ടെ കളിച്ചു കൈ ലിഗ്മെന്റ് പൊട്ടി റസ്റ്റ് ആയിരുന്നു.
അവന്‍ വന്നപ്പോ, ആണ് ഈ കാര്യം ഒക്കെ അറിയുന്നതു. കാര്യം അവന്‍ കളിയാക്കി ഇല്ലേലും ഞങ്ങള്‍ തമ്മില്‍ സ്ഥിരം തല്ല് കൂടല്‍ ഒക്കെ പതിവു ആയിരുന്നു ,,
അന്ന് ഉച്ചക്ക് ഞാന്‍ കഴിക്കുന്നിടത്തേക്ക് ഇവ൯ വന്നു ,, ഞാന്‍ ആരെയും കാണാതെ പേടിച്ചിരുന്നു ഫുഡ് കഴികുവാ ,,ഞാന്‍ കഴിക്കുമ്പോ എന്റെ മുന്നില്‍ വന്നു നീക്കുവാ ,,, ഞാന്‍ ഓക്കാനിക്കുന്നതും കണ്ടു.
‘ആരും അല്ലാതെ ആയി പോയ ഒരു അവസ്ഥയാ ആണെനിക്ക്…
എന്റെ കണ്ണോക്കെ നിറഞ്ഞു,, കരയുന്ന അവസ്ഥ ആയി … അവനോടു കരഞ്ഞു കൊണ്ട് പറഞ്ഞു ,,, എന്നെ കളിയക്കല്ലേ ഡാ … എന്നു ..
റോയി കരഞ്ഞു തുടങ്ങിയിരുന്നു.
നേഹ അവനേ ചേര്‍ത്ത് പിടിച്ച്……
അപ്പോ ഈ … ഈ ഇവന്‍ ഉണ്ടല്ലോ … അവന്‍ … റോയി നിര്‍ത്തി ,
നേഹ അവന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി..
റോയി തുടര്‍ന്നു ,, ,,, എന്റെ നേര്‍ക്ക് …

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.