അപരാജിതൻ 3 [Harshan] 7039

അത് കൊടുക്കണ്ട എന്നു രാജശേഖരന്റെ നിര്‍ദേശം ഉണ്ടല്ലോ,
മായക്കും കിട്ടിയിരുന്നു, മായ ചോദിച്ചു എങ്കിലും അവന്‍ കൂടുതലൊന്നും പറയാന്‍ നിന്നില്ല, അവന് നേരത്തെ താനെന്ന്‍ അറിയാം ആയിരുന്നു അല്ലോ അവന് കിട്ടില്ല എന്നുള്ളത്.
പക്ഷേ അന്നു ആദിക്ക് ശരിക്കും മടുപ്പ് ആയി ,
താന്‍ ഇങ്ങനെ പട്ടിയെ പോലെ പണി എടുത്തു ഇവരെ നന്നാക്കിയിട്ടു എന്തു കാര്യം.
പണ്ട് സരസു ചേച്ചി പറഞ്ഞത് തന്നെ ആണ് ശരി ഓവര്‍ ആത്മാര്‍ഥത കാണിച്ചാല്‍ അവര് തിരിചോന്നും കാണിക്കില്ല ,
നമ്മള്‍ ഓരോന്നോകെ ആഗ്രഹിച്ചു കൂടും പക്ഷേ ആഗ്രഹങ്ങള്‍ നടക്കാതെ ആകുമ്പോള്‍ നമ്മള്‍ വെറുതെ വിഷമിക്കും അല്ലാതെ എന്താണ്.
ഈ ഒരു സ്ഥാപനത്തില്‍ താന്‍ വന്നിട്ട് എന്തോരം മാറ്റങ്ങള്‍ ഉണ്ടാക്കി , സെയില്‍സ് കൂടി , റവന്യൂ കൂടി, കടങ്ങള്‍ ഒക്കെ ക്ലിയര്‍ ആയി അപ്പോ തന്നെയും പരിഗണിക്കേണ്ടത് തന്നെ അല്ലേ..
കുറെ പണികള്‍ ഒക്കെ ബാക്കി ഉണ്ടായിരുന്നു, ആദി പിന്നെ അതൊന്നും ചെയ്യാന്‍ നിന്നില്ല, എന്തു കാര്യത്തിന് , തനിക്ക്ന്താ തലക്ക് ഓളം ആണോ അവനും ചിന്തിച്ചു.
മായ നീ ഇറങ്ങാറായോ , ആദി ചോദിച്ചു,
ഒരു പത്തു മിനിറ്റ്,, ആദി ,,,അല്ല ആദി ഇന്ന് രാത്രി വരെ ഇരിക്കുന്നില്ലേ , ഇന്ന് ക്ലോസിംഗ് അല്ലേ ..അവള്‍ തിരക്കി
എന്തിന് ? നമ്മള് ചോര വെള്ളം ആകി പണിയാനും അതിന്റെ ഒക്കെ ഫലം അവര്‍ക്ക് എടുക്കാനും ,,വേറെ പണി ഇല്ല ,, ഞാന്‍ ഇറങ്ങുവാണു ,, നീ വരുവാണെല് ഞാന്‍ ബസ്സ്റ്റോപ്പല്‍ ഡ്രോപ ചെയ്യാം.
ഒരു പത്തു മിനിറ്റ് കൊണ്ട് അവളും റെഡി ആയി അവന്‍ അവളെ സ്റ്റോപ്പില്‍ വിട്ടു.
അവിടെ നിന്നു അവന്‍ നേരെ റോയ്ഡേ വീട്ടിലേക്ക് പോയി. പോകും വഴി കുഞ്ഞ് മീരിയതിന് നല്ലൊരു പാവയെ കൂടി വാങ്ങിച്ചു സമ്മാനിക്കാന്‍ ആയി .
<<<<<<<<>>>>>>>>>>
ഒരു മണികൂര്‍ കൊണ്ട് റോയുടെ വീട്ടില്‍ എത്തി.
റോയ് AIIMS നിന്നു സൈക്ക്യട്രി യില്‍ പി‌ജി എടുത്തു ഇപ്പോ ഒരു സൈക്ക്യാട്രിസ്റ്റ് ആണ്.
അപ്പച്ചനു മാനസിക രോഗം ഉണ്ടായിരുന്നു ,
അവന്‍ അത് കണ്ടാണ് വളര്‍ന്നതും , അതുകൊണ്ടു തന്നെ എപ്പോലെങ്കിലും ഡോക്ടര്‍ ആകുവാനെ മാനസിക രോഗ ഡോക്ടര്‍ ആകണമെന്ന് അവന് ആഗ്രഹം ഏറെ ആയിരുന്നു. അതുപോലെ തന്നെ അവന്‍ അതൊക്കെ നേടിയെടുത്ത്,
അവന്‍ പത്തില്‍ പടിക്കുമ്പോള്‍ ആണേ അവന്റെ മനസില്‍ കയറി കൂടിയത് ആണ് നേഹ ഫിലിപ് നെ , അവള്‍ക്ക് ലവ് ലെറ്റര്‍ ഒക്കെ കൊടുത്തു വീടുകാര്‍ പൊക്കി ആകെ വിഷയം ഒക്കെ ആയിരുന്നത് ആണ് .
എന്തോ എല്ലാം അവന്റെ ഭാഗ്യം തന്നെ, എല്ലാം ആഗ്രഹങ്ങളും അവന്‍ സാധിപ്പിച്ചു. മിടുക്കന്‍ ആണ്.
അപ്പുവും തന്റെ കാര്യങ്ങള്‍ ഒക്കെ അവനോടു പറഞ്ഞു, അതൊക്കെ കേട്ടു റോയിക്കും നേഹക്കൂ൦ ഒക്കെ ഒരുപാട് സങ്കടവും ആയി , അവന്റെ ലൈഫെ ഇതുപോലെ ടേണ്‍ ചെയ്യുമെന്നു അവരും കരുതിയില്ല,,
എന്തു പറയാന്‍ ആണ്
രണ്ടു കൂട്ടുകാര്‍ അതില്‍ ഒരാള്‍ തന്റെ ആഗ്രഹങ്ങള്‍ ഒക്കെ നേടിയെടുത്ത് ലൈഫില്‍ കരിയറില്‍ ഒക്കെ വിജയിച്ച് ..മറ്റൊരാള്‍ നേരെ തിരിച്ചും , എല്ലായിടത്തും പരാജയവും..
ആദി അവരോരുക്കിയ ഭക്ഷണം ഒക്കെ കഴിച്ചു, അന്ന് പോകണ്ട എന്നു ഇരുവരും പറഞ്ഞു എങ്കിലും ആദിക്ക് പോകാതെ പറ്റില്ലല്ലോ…
ഡാ ശങ്കു ,,, എന്തു ആവശ്യം ഉണ്ടെലും നീ എന്നോടു പറയണം കേട്ടോ ,,പോകും വഴി റോയ് ആദിയോട് പറയുകയും ചെയ്തു.
അവന്‍ അവരൊട് യാത്ര ഒക്കെ പറഞ്ഞു വണ്ടി എടുത്തു പുറപ്പെട്ട്.
റോയ് ക്കും നേഹക്കും ഒരുപാട് വിഷമ൦ ആയിരുന്നു , അവന്റ്റെ ലൈഫ് ഓര്‍ത്തിട്ടു………
,,,,,,,,,,,,,,
പോകും വഴി , അപ്പുവിന്റെ മനസില്‍ വലിയ ഒരു ഭാരം തന്നെ ആയിരുന്നു.
നമ്മളൊക്കെ സാധാരണ മനുഷ്യര്‍ അല്ലേ അസൂയ അപകര്‍ഷത ബോധം ഇതൊക്കെ എല്ലാവര്ക്കും ഉള്ളത് തന്നെ ..
ലൈഫില്‍ ഒന്നും ആകാതെ പോയിട്ടുള്ളവര്‍ക്ക് അറിയാം , അവരുടെ കൂട്ടുകാര്‍ ഒക്കെ നല്ല നിലയില്‍ കാണുമ്പോള്‍ മനസിലെ ഒരു തരം അസൂയയും വിഷമവും സ്വയം ഒന്നും അല്ല എന്നുള്ള ബോധവും ഒക്കെ.
അത് നോര്‍മല്‍ മനസിന്റെ ലക്ഷണം ആണ്.
ഒരു സാധാരണ സ്റ്റുഡന്‍റ് ആയിരുന്ന റോയ് ഇന്ന് ഈ നിലയില്‍ എത്തി , പഠിക്കാന്‍ ബ്രിലിയന്‍റ് ആയിരുന്ന് താന്‍ തന്റെ സാഹചര്യങ്ങളുടെ അവസ്ഥയില്‍ ഇന്ന് ഈ നിലയില്‍ , അവൻ എല്ലായിടത്തും വിജയിച്ചു ആദി എന്ന താൻ എല്ലായിടത്തും പരാജയപ്പെട്ടു.
ഇതാണല്ലേ വിധി എന്നൊക്കെ പറയുന്നത്,
അവൻ ആകെ മാനസികമായി തളർന്നു പോയിരുന്നു.അവന് തന്നെ അറിയില്ലായിരുന്നു തന്റെ മനസിന് ഇത്രയും പ്രയാസകരം ആകുമെന്ന്.
അവന്‍ വീട് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
**
അപ്പു പോയികഴിഞ്ഞിട്ടും റോയ് മുറ്റത്തു തന്നെ നിൽക്കുക ആയിരുന്നു.
നേഹ അവന്റെ സമീപം ചെന്നു. എന്നാ റോയിച്ച ഉള്ളിലേക്കു വരുന്നില്ലേ ..
ആ വരാം … പക്ഷെ അവന്റെ മുഖത്തുള്ള ഒരു വല്ലായ്മ നേഹ ശ്രദ്ധിച്ചു.
എന്ന പറ്റി,,, ആദിയുമായി സംസാരിച്ചപ്പോ മുതല് മൂഡ്ഓഫ് ആണല്ലോ…എന്ത് ചെയ്യാൻ ആണ് റോയിച്ച ഓരോരുത്തരുടെ തലവര ഇങ്ങനെ ആകുന്നതിനു… നേഹ അവനെ ആശ്വസിപ്പിച്ചു.
…. റോയ് ഒരൽപം ചിന്തഭാരത്തിൽ ആയിരുന്നു..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.