അപരാജിതൻ 3 [Harshan] 7078

ആലിൻ തറയിൽ ശ്രിയ കുട്ടി ഇരിക്കുവാണ് , ഒരു അപ്സര കന്യകയ പോലെ , കണ്ണനോടുള്ള പരിഭവം ഒക്കെ ഉണ്ട് മനസിൽ , തന്നെ പറ്റിക്കുക അല്ലെ , എത്ര നാൾ ആയി താൻ കാത്തിരിക്കുന്ന തന്റെ പ്രാണഗന്ധർവനെ കാണിച്ചു തരാൻ പറയുന്നത് , തനിക്കു കാണുന്നമാത്രയിൽ മോഹം തോന്നുന്ന തന്നെ സ്വന്തമാക്കാൻ പോകുന്ന ഗന്ധർവനെ…..കണ്ണൻ കള്ളൻ ആണ് , പൊന്നുവിനെ പറ്റിക്കുക ആണ് , ഒട്ടും സ്നേഹമില്ല.അങ്ങനെ കണ്ണനും ആയി പിണങ്ങി ഇരിക്കുകയാണ്.
**
ആദിശങ്കരൻ പതുക്കെ ചിരിച്ചു കൊണ്ട് നടക്കുക ആണ്,അണക്കുന്നുമുണ്ട് പാവത്തിന്, അപ്പോളേക്കും
മാലിനിയും അപ്പുറത്തെ സൈഡിൽ നിന്ന് പൊന്നുവിന്റെ സമീപത്തേക്ക് നടക്കുക ആണ്.
ആദിശങ്കരൻ പതുക്കെ കൈകൾ കൊണ്ട് തന്റെ വെട്ടി ഒതുക്കി സുന്ദരമാക്കിയ താടി ഒന്ന് കൈകൊണ്ട് തലോടി , മുന്നോട്ടു നടക്കുമ്പോൾ അവന്റെ ദേഹം ഒന്ന് വിറച്ചതു ശ്രിയ ഇരിക്കുന്ന ആല്മരത്തിനു മുകളിൽ നിന്നും രണ്ടു മനുഷ്യരുടെ എങ്കിലും നീളം വരുന്ന ഒരു കറുത്ത കൊടിയ വിഷസര്‍പ്പം താഴേക്ക് ഇറങ്ങി വരുന്നു..അവന്റെ ദേഹം വിറകൊണ്ടു ഭയം കൊണ്ട്. ആ വിഷസര്‍പ്പം താഴെ ഇറങ്ങി.മണ്ണിനോട് ചേര്‍ന്ന് ഇരിക്കുന്നു.
ശ്രീയെ …………………………….ആദിശങ്കരൻ ഭയന്ന് അലറി,
താൻ ഓടി വന്ന ക്ഷീണം ഒക്കെ മറന്നു അവൻ അതിവേഗതയിൽ ഓടി.
ഇല്ല എത്തുന്നില്ല അല്പം ദൂരം ഉണ്ട്.
അവന്റെ അലർച്ച കേട്ട് ശ്രിയ അവനെ നോക്കി ..
ഈ പ്രാന്ത൯ എന്താണാവോ ഓടുന്നത് , അവൾ ചിരിച്ചു
അതെ സമയം ആദിശങ്കരന്റെ അലർച്ച കേട്ട് മാലിനി ശ്രിയയെ നോക്കി ,
അവൾ ഇരിക്കുന്ന ത്തിനു തൊട്ടു സമീപം തന്നെ ഇടതു വശം പുറകിൽ ആയി ആ കറുത്ത കരിമൂർഖൻ ഉയർന്നു നിന്ന് പത്തി വിടർത്തി നീക്കുക ആണ് , ഒരു നാല് അടി ഉയരത്തിൽ ആണ്
അത് തറയിൽ നിന്നും പത്തി വിടർത്തി നിൽക്കുന്നത് , ആ പത്തിക്ക് ശ്രിയയുടെ മുഖത്തിനേക്കാൾ വലിപ്പം ഉണ്ടാകും……
മോളെ എന്നലറി വിളിച്ചു മാലിനിയും ഓടി അടുത്തു.
ആദിശങ്കരൻ ഓടുകയാണ് , അവനെക്കാൾ ആകുന്ന വേഗത്തിലും അധികം
ശ്രിയ വെറുതെ പുറകിലേക്ക് നോക്കി , ഞെട്ടി വിറച്ചു അവൾക്കു ശ്വാസം കിട്ടാതെ ആയി,
അത്രക്കും ക്രൗര്യഭാവത്തിൽ ആണ് ആ വലിയ സർപ്പം തന്നെ നോക്കുന്നത് ,
അത് തന്റെ നാവു പുറത്തേക്കു നീട്ടി ,
അതുകണ്ടു അവൾ പേടിച്ചു അലറി കരയാൻ തുടങ്ങി
അമ്മെ …………എന്നു വിളിച്ചു,
ആ സർപ്പത്തിന്റെ വലിയ വിഷപ്പല്ലുകൾ അവൾ കണ്ടു
അതിലൂടെ വിഷം ഇറ്റ്‌ വീഴുന്നു,
അവൾ ബോധമറ്റു പോകുന്ന പോലെ തോന്നി,
ആദിശങ്കരൻ ഓടുകയാണ് അതിവേഗത്തിൽ തന്റെ പാറുവിനെ രക്ഷിക്കുവാ൯ ,,,
അവൻ മനസിൽ ഓർത്തു നേരത്തെ കണ്ട ആൾ പറഞ്ഞത് ശരി ആണെങ്കിൽ ഇത് പാറുവിന്റെ മരണം തന്നെ ആണ്
തനിക്കി അവളെ രക്ഷിക്കാൻ പറ്റില്ലേ ,,,,,,,,,,,,,,,,
അവന്റെ കണ്ണിൽ നനവ് വരുന്ന പോലെ ….
ഏകദേശം ഒരു ഇരുപതു മീറ്റ൪ എങ്കിലും ഉണ്ട് ദൂരം
ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി അവളുടെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..
മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,
പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦ നഷ്ടപ്പെട്ടു.അലറികരഞ്ഞുകൊണ്ട് തന്നെ ആയ ജീവിയുടെ ദംശനം ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ്,
മാലിനി ഓടി എങ്കിലും സാരി കാലിൽ തട്ടി കമഴ്ന്നു നിലത്തു അടിച്ചു വീണു.
അതെ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാതെ കരഞ്ഞുകൊണ്ട് തന്റെ പൊന്നുമോൾടെ മരണംകാണേണ്ടി വരുന്ന ഭീകരമായ അവസ്ഥയിൽ ഒന്നും ചെയ്യാൻ ആകാതെ നോക്കി കിടക്കേണ്ട ഗതിയിൽ കിടന്നു. മാലിനി പൊട്ടി കരഞ്ഞു.പൊന്നൂ………എന്നു വിളിച്ചു അലറി കൊണ്ട്.
ആദിശങ്കരൻ മുന്നോട്ടു ആഞ്ഞു കുതിക്കുകയാണ് ……………………..അമ്മെ ……………………………………അവൻ ഉറക്കെ വിളിച്ചു.
ശ്രീയുടെ കണ്ണുകൾ ഭയം കൊണ്ട് അടഞ്ഞു , ബോധം ഇല്ലാതെ ഭയന്ന് വീഴുന്ന പോലെ..ആ വിഷജീവി തന്റെ ഭയപ്പെടുത്തുന്ന കൊടിയ വിഷം നിറഞ്ഞ പല്ലുകള്‍ കാണിച്ച് ആ കരിനാഗം അവളുടെ കഴുത്തു ലക്ഷ്യമാക്കി മുന്നോട്ട് ആയുകയാണ്.
നിമിഷങ്ങള്‍ക്കുളില്‍ തന്റെ മകള്‍ ആ ജീവിയുടെ വിഷമേറ്റ് പിടഞ്ഞു മരിക്കുമല്ലോ…ആരെയാ വിളികേണ്ടത്,
മാലിനി തന്റെ സര്‍വശക്തിയും എടുത്തു കൈകൂപ്പി അലറി ..
ശങ്കരാ ……………………………………………………………………………
ഭഗവാന്‍ ശിവശങ്കരനെയോ അതോ ആദിശങ്കരനെയോ…
(തുടരും)
ഭാഗം 4 ലേക്കുള്ള ലിങ്ക് താഴെ
https://kadhakal.com/aparajithan-part-13-14-author-harshan/

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.