അപരാജിതൻ 3 [Harshan] 7078

രണ്ടു പേരും ഏറെ നേരം ചിലവഴിച്ചു, ഒടുവിൽ ശ്രിയ അവിടെ നിന്നും ഇറങ്ങി, മാലിനി എന്തൊക്കെ യോ വഴിപാടുകൾ ചെയ്യിക്കാൻ ഒക്കെ ആയി ഉള്ള തിരക്കിൽ ആണ് ,
ശ്രിയ കാറിനു സമീപം വന്നു , അപ്പോൾ ആണ് അവിടെ നിന്നും ഒരല്പം ദൂരം മാറി മനോഹരമായ ഒരു ആൽമരം കണ്ടത് അവിടെ ഇരിക്കാൻ ഉള്ള തറ ഒക്കെ ഉണ്ട്, ഉള്ളിൽ അവിടെ ചെന്ന് ഇരിക്കാൻ ആയി ആരോ മന്ത്രിക്കുന്നത് പോലെ , ശ്രിയ നേരെ ആ ആൽമരം ലക്ഷ്യമാക്കി നടന്നു.
ആദി അവിടെ നിന്ന് ബോർ അടിച്ചപ്പോൾ പുറത്തേക്കു ഇറങ്ങിയിരുന്നു
ഒരു ചെമ്മണ്ണ് പാത വഴി ആണ് . കുറച്ചു മാറി ഒരു ചായക്കടയും ഉണ്ട്, ചായക്കടയിൽ ചെന്ന് അപ്പു ഒരു സ്ട്രോങ്ങ് ചായ പറഞ്ഞു,
മെലിഞ്ഞു നൂലുപോലെ ഇരുന്ന കടക്കാരൻ ചേട്ടൻ ശക്തി ആയി തന്നെ ചായ അടിച്ചു പതപ്പിച്ചു ആദിക്ക് കൊടുത്തു. ആദി ചായ ഒക്കെ ഊതി കുടിച്ചു. ചായ കുടി കഴിഞ്ഞു ആദി പതുക്കെ കാർ പാർക്ക് ചെയ്ത പറമ്പിലേക്ക് നടന്നു.നടക്കും വഴി വിപരീതദിശയിൽ നിന്നും നാടോടി ആയ ഒരു പോതുരാജ് കൂടെ ഒരു സ്ത്രീയും ആയി വരുന്നത് കണ്ട്. പോതുരാജ് കാലിലെ വലിയ ചിലമ്പും അരയിലെ വലിയ അരമണിയും വളരെ ഉച്ചത്തിൽ കിലുക്കി തന്നെ ആണ് നടക്കുന്നത്, അയാളുടെ കൂടെ ഉള്ള സ്ത്രീ തലയിൽ ഒരു മൂർത്തിയുടെ പ്രതിഷ്ഠയും കയ്യിൽ ഒരു ഭാണ്ഡക്കെട്ടും മുന്നിൽ ആയി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്ന വാദ്യ ഉപകരണവും ഉണ്ട്, കയ്യിലെ ചെറിയ വടി കൊണ്ട് ആ വാദ്യ ഉപകരണത്തിൽ നിന്ന് ഒരു പ്രത്യേക നാദത്തിൽ വായിക്കുന്നുണ്ട്, ചിലർക്കത് കേൾക്കുമ്പോൾ ഭയം ഉണ്ടാക്കും. പൊതുരാജ് ദേഹം മൊത്തം മഞ്ഞൾപൊടിയും കുംകുമവും ഒക്കെ തൂകി നെറ്റിയിൽ അവനവധി കുറികൾ വരച്ചു , മുഖത്ത് ഭയം ജനിപ്പിക്കുന്ന മുഖഭാവവും വലിയ ഒരു മീശയും ഒകെ ആയി കയ്യിൽ ഉള്ള ചാട്ട ചുഴറ്റി ദേഹത്ത് അടിക്കുന്നു.
ഓരോ അടിയിലും ടെ ….ടെ …ടെ .എന്ന ഉയർന്ന ശബ്ദം കേൾക്കുന്നുണ്ട്.
(പൊതുരാജ് എന്നാൽ വിഷ്ണുവിന്റെ ഒരു അവതാരമായി വിശ്വസിക്കുന്നു, അയ്യനാരെ ഒക്കെ പോലെ , ഇന്ത്യയുടെ ചില ഭാഗങ്ങളിൽ അദ്ദേഹത്തെ ഒരു രക്ഷാധികാരി മാലാഖയായി കണക്കാക്കുന്നു.പോതുരാജുവിനെ ആരാധിക്കുന്ന പുരോഹിതന്മാരാണ് പോത്തുരാജുകൾ,ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പോത്രാജ് എന്നാണ് അറിയപ്പെടുന്നത്.പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഗോത്രമാണ് പോത്രാജ്. ‘കടക് ലക്ഷ്മി’ എന്ന് വിളിക്കപ്പെടുന്ന ഒരു ദേവിയുടെ ആരാധകരാണ് അവർ.അങ്ങേയറ്റം കഠിനമായ പ്രകടനം കാണിക്കുന്നതിന് ദാനം ലഭിക്കുന്ന നാടോടികളാണ്.)
സ്ത്രീ തലയില്‍ കടക് ലക്ഷ്മി’ മൂര്‍ത്തിയെ വെച്ചു കയ്യില്‍ ഉള്ള വാദ്യ ഉപകരണത്തില്‍ താളം ഉണ്ടാക്കുമ്പോള്‍ പൊതുരാജുകള്‍ ചുറ്റിത്തിരിയുകയും നെയ്ത കയർ അല്ലെങ്കിൽ തുകൽ കൊണ്ട് നിർമ്മിച്ച കനത്ത ചമ്മട്ടികൊണ്ട് തല്ലുകയും ചെയ്യുന്നു. ചമ്മട്ടിക്ക് 10 കിലോഗ്രാം വീതം തൂക്കമുണ്ടാകാം ,ഇവരിൽ ഉപാസന കൊണ്ട് ദിവ്യ സിദ്ധികൾ ഉള്ളവരും ഉണ്ട് എന്നും വിശ്വസിക്കപ്പെടുന്നു )
അപ്പുവിന് സമീപത്തോടെ അവർ കടന്നു പോയപ്പോൾ ആ സ്ത്രീ കൈ നീട്ടി , ദക്ഷിണ ആയി എന്തേലും കൊടുക്കാൻ ആയി, അപ്പു പോക്കറ്റിൽ നിന്നും ഒരു അമ്പതു രൂപ കൊടുത്തു , വിശ്വസിച്ചട്ടല്ല , ഒരു ചാൺ വയറിന്റെ വിശപ്പടക്കാൻ അല്ലെ .
അയാൾ ദേഹത്ത് അനവധി തവണ ചട്ട കൊണ്ട് അടിച്ചു ശബ്ദം ഉണ്ടാക്കി , തന്റെ കയ്യിൽ ഒരു ചെറിയ കമ്പി കൊണ്ട് കുത്തി ഒഴുകി വന്ന ചോര വലത്തേ കയ്യിലെ പെരുവിരലിൽ തൊട്ടു ആധിയുടെ നെറ്റിയിൽ കുറി തൊടുവിച്ചു. ചിലർ അങ്ങനെ ചെയ്തു അനുഗ്രഹിക്കും.
ആദിയുടെ തലയിൽ കൈ വെച്ച്, കണ്ണടച്ചു , ഒരു വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കണ്ണ് തുറന്നു.
കണ്ണിൽ ഒരു ഭീതി യോടെ അയാൾ പറഞ്ഞു.നിയതി കോ അപ്നാ കാം ക൪നെ ദോ …
അഗർ തും നിയതി സെ ഖിൽവാട് കരോഗേ തു അപ് നീ മൗത് സെ സാമ്‌നാ കർ നെ കാ സാഹസ് രഖോ
ഉൻ കി മൗത് ആനെ വാലി ഹേ ………………..
ഉസെ മൗത് കി ഗോദ് മേ ജാനേ ദോ………
തും സിർഫ് അപ്നാ ഖയാൽ രഖ്‌നാ …………….
ഇത്രയും പറഞ്ഞു അവർ മുന്നോട്ടു നീങ്ങി.
പോകും വഴി ആണ് അപ്പു അയാൾ പറഞ്ഞതൊക്കെ ആലോചിച്ചത്….
വിധിയെ തടുക്കാൻ നോക്കണ്ട , വിധിയുമായി മുഖാമുഖത്തിനു നിന്നാൽ നിന്റെ മരണത്തിനു കാരണമാകൂ..അവൾ മരിക്കാൻ ഉള്ളവൾ ആണ്, അവളെ മരണത്തിനു കൊടുക്കുക, നീ നിന്റെ രക്ഷ മാത്രം നോക്കുക…ഒരു വെള്ളിടി ആണ് അവന്റെ മനസിൽ പൊട്ടിയത് ………….
ശ്രീയെ …………………………. ആദിശന്കരൻ അലറി……………..
അവൻ ഓടുകയാണ്, ഒരു ചീറ്റപ്പുലി ഓടുന്ന വേഗത്തിൽ , തന്റെ ദേവിക്ക് എന്തോ വരുന്നു എന്നല്ലേ അയാൾ പറഞ്ഞത്….ഓടി ഓടി ഓടി അവൻ ഗേറ്റ് കടന്നു കാർ പാർക്ക് ചെയ്ത സ്ഥലത്തു് എത്തി, അമ്പലത്തിനുള്ളിൽ നിന്നും മാലിനി കൊച്ചമ്മ മാത്രം ഇറങ്ങി വരുന്നു,
ആദിശങ്കരനു ഭയം ആയി………
എവിടെ ആണ് തന്റെ ശ്രിയ ,,,,,,,,,,,,അവൾ ഓടിനടന്നു നോക്കുന്നു , അമ്പലത്തിനു പുറകിലുള്ള
മതിൽ സൈഡിൽ ഒക്കെ നോക്കി അവളെ കാണുന്നില്ല ..
ലക്ഷ്മി അമ്മെ ചതിചോ ………………..അവൻ നെഞ്ചിൽ കൈ വെച്ചു ചോദിച്ചു..
അവൻ ഓടി എവിടേക്കെന്നതറിയാതെ
അപ്പോൾ ആണ് ആ കാഴ്ച കണ്ടത്, അവന്റെ ഓട്ടം നിന്നു മുഖത്ത് ആശ്വാസത്തിന്റെ
സൂര്യകിരണം പതിഞ്ഞു..
ശ്രിയ തന്റെ ദേവി കുറച്ചു അകലെ ഉള്ള ഒരു ആലിൻ ചുവട്ടിൽ ഇരിക്കുവാണ് ..
അവൻ ഒന്ന് ശ്വാസം എടുത്തു,,,മുഖത്ത് ചിരി മാത്രം അവൻ പതുക്കെ മുന്നിലേക്ക് നടന്നു, ഒരൽപം
നടക്കാൻ ഉണ്ട് ,,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.