അപരാജിതൻ 3 [Harshan] 7038

അവൻ സ്വയം അറിയാതെ കൈകൾ കൂപ്പി , അവൻ ലക്ഷ്മിയോട് പ്രാർത്ഥിക്കുക ആയിരുന്നു ,,,,,,,,,,,അമ്മെ ,,,,,,,,,,,,,,എനിക്കീ ഭ്രാന്ത് മാത്രം മതി, ഈ ഭ്രാന്തിൽ നിന്നെനിക്കൊരു മോചനം ഒരിക്കലും വേണ്ട , പാറു ആണ് എന്റെ ഭ്രാന്തിന്റെ ഉറവിടം, അവളുടെ ചിരി അവളുറെ ശബ്ദം അവളുടെ ചലനം അവളുടെ നടനം അവളുടെ ഉടൽ അവളുടെ അഴക് അതെല്ലാം എന്നെ ഭ്രാന്തിന്റെ ഉന്നതമായ അവസ്ഥയിൽ എത്തിക്കുവാണ് , എനിക്കീ ഭ്രാന്ത് മാത്രം മതി ,
ഭ്രാന്തിന്റെ ദൂരെ അകറ്റുന്ന ബുദ്ധി എനിയ്ക്ക് വേണ്ട , ബോധം എനിക്ക് വേണ്ട , യുക്തി എനിക്ക് വേണ്ട , വിജ്ഞാനവും എനിക്ക് വേണ്ട , പ്രകാശവും എനിക്ക് വേണ്ട , എന്റെ ഉള്ളിൽ ഇരുട്ടു മാത്രം മതി , ആ ഇരുളിന്റെ തടവറയിൽ പാറു എന്ന എന്റെ ഭ്രാന്തിനെ തടവിൽ ഇട്ടു ഞാൻ കഴിഞ്ഞോളാ൦ , എനിക് അതിൽ നിന്നൊരു മുക്തി വേണ്ട , അതിൽ നിന്നൊരു മോചനം വേണ്ട , അതിൽ നിന്ന സ്വതന്ത്രനും ആകേണ്ട ,,,എനിക്ക് ഇതുമാത്രം മതി , എന്റെ ഭ്രാന്തിനെ ,,,,,,,,,,,,,,,,,,,,,,അപ്പു മനസിൽ അത്ര ഏറെ ശക്തമായി തീവ്രമായി തന്റെ അമ്മയോട് അപേക്ഷിച്ചു,
സ്നേഹം മനുഷ്യനെ ഇത്ര കണ്ടു ഭ്രാന്ത൯ ആക്കുമോ എന്തോ.
അപ്പു അവിടെ നിന്ന് , അപ്പോളേക്കും മാലിനി കൂടെ ഇറങ്ങി ,പിനീട് ആണ് ശ്രിയ അറിഞ്ഞത് , അപ്പുവും തങ്ങളുടെ കൂടെ വരുന്നുണ്ട്, അപ്പു ആണ് തന്റെ കാർ ഓടിക്കുന്നത് എന്ന്.
പോരെ പൂരം ശ്രിയ ആകെ ദേഷ്യമായി, അവൾ അമ്പലത്തിൽ വരുന്നില്ല എന്ന് പറഞ്ഞു, ആകെ വഴക്കുണ്ടാക്കി , ഈ തെണ്ടി ഉണ്ടെങ്കിൽ ഞാൻ വരില്ല എന്ന് പറഞ്ഞു ആകെ ബഹളം.
മാലിനി അകെ സങ്കടത്തിൽ ആയി , മാലിനിയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു , ഇപ്പൊ മാലിനി അവളെ വഴക്കൊന്നും പറയാറില്ല , മാലിനി ഒന്നും മിണ്ടാതെ സാരി താളപ്പിൽ കണ്ണും തുടച്ചു നടന്നു, കാര്യം ദേഷ്യക്കാരി ആണെങ്കിലും ശ്രീയ്ക്ക് മാലിനി വിഷമിക്കുന്നത് കണ്ടാൽ ഒരുപാട് സങ്കടം വരും , അവൾ പിന്നെ ഒരുപാട് വഴക്കൊന്നും ഉണ്ടാക്കിയില്ല , നല്ല കുട്ടിയായി അമ്മയോടൊപ്പം വന്നു കാറിൽ കയറി. എന്ത് ചെയ്യാൻ ആണ് നല്ല ഒന്നാന്തരം കാർ വാങ്ങിച്ചിട്ടു മര്യാദക്ക് അതൊന്നും ഓടിക്കാൻ പോലും അമ്മ സമ്മതിക്കില്ല പേടിച്ചിട്ടു.
പക്ഷെ മുന്നിൽ അപ്പു ഇരുന്നു വണ്ടി ഓടിക്കുമ്പോ അവൾക്ക് നല്ല ദേഷ്യവും ഉണ്ട് , പിന്നെ മാലിനിയെ സങ്കടപെടുത്തണ്ട എന്ന് കരുതി മിണ്ടാതിരിക്കുക ആണ്, ആ ചെന്താമര പോലെ വിരിഞ്ഞ മുഖത്ത് ഉള്ള ദേഷ്യം ഉണ്ടല്ലോ എന്ത് പൊന്നെ പറയണ്ട , അതാണ് അഴകിന്റെ അഴക്.
കാർ ക്ഷേത്രപരിസരത്തു എത്തി ചേർന്നു, ഒരു വനമേഖലക്ക് സമീപം ഉള്ള ക്ഷേത്രം ആണ്, രാധ സമേതനായ കൃഷ്ണ൯ ആണ് അവിടത്തെ പ്രതിഷ്ഠ. ആ വനത്തിന്‍ലെ വിവിധ തരത്തിലുള്ള പൂക്കൾ ഉപയോഗിച്ചാണ് വനമാല എന്ന പേരിൽ ഒരു മാല കെട്ടി ഉണ്ടാക്കി എന്നും ഭഗവാന് ചാർത്തുന്നത്.
കാർ ക്ഷേത്ര പരിസരത്തു പാർക്ക് ചെയ്തു, അവിട ക്ഷേത്രത്തിൽ നിന്നുമുള്ള പൂജ ദ്രവ്യങ്ങളുടെ ഒക്കെ നവ്യമായ സുഗന്ധം ആ അന്തരീക്ഷമാകെ അലയടിക്കുക ആണ് , അതോടൊപ്പം മുകളിലെ കൊളംബിയിൽ നിന്ന് ദാസേട്ടൻ പാടിയ കൃഷ്ണ ഗീതവും.
കണ്ണൻ രാധയോട് ചോദിക്കുന്നതും രാധ കണ്ണനോട് മറുപടി പറയ്യുന്നതുമായ പാട്ടിന്റെ ചരണം ..
കണ്ടു കണ്ടങ്ങിരിക്കുമ്പോളോ എന്നെ കാണാത്ത നേരത്തോ ഏറെ ഇഷ്ടം
കണ്ണനെ കാണാതിരിക്കിൽ മരിക്കയാണെന്നല്ലേ പിന്നെ ഇതെന്തു ചോദ്യം
രാധേ പറഞ്ഞാലും വനമാലക്കോ പീലി തിരുമുടിക്കോ ഇന്ന് ഏറെ ഭംഗി?
രണ്ടിന്മല്ലെന്റെ മുന്നിൽ ചിരികുമീ അമ്പാടി കണ്ണനാണെറേ ഭംഗി
……………………….
അതിമനോഹരമായ ആധ്യാത്മികതയുടെ അന്തരീക്ഷം.. മാലിനിയും ശ്രിയയും അവിടെ നിന്നും നേരെ ക്ഷേത്രത്തില് പോയി.
അപ്പു, തന്റെ പാറു മുണ്ടും വേഷ്ടിയും ഒക്കെ ധരിച്ചു നടന്നു പോകുന്നത് കണ്ടു കണ്ടു കുളിർ അണിയുകയാണ് ഒരു മന്ദഹാസത്തോടെ.
ഇടയ്ക്കു പാറു അവനെ ഒന്ന് തിരിഞ്ഞു നോക്കി,
അവൾ കോപം കൊണ്ട മുഖം കൊണ്ട് ചുണ്ടിന്റെ കോണുകൾ ഇടതും വലതും കോടി കാട്ടി അവളുടെ ഇഷ്ടക്കേട് അറിയിച്ചു. അപ്പുവിന് അത് തന്നെ ധാരാളം.
രണ്ടു പേരും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു.
മനോഹരമായി അലങ്കരിച്ചു കളഭം ചാർത്തിയ കണ്ണന്റെ വിഗ്രഹം,
രണ്ടു പേരും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
രാധയോടൊപ്പം ഉള്ള ആ മനോഹരം രൂപം കണ്ടു ശ്രിയ കുട്ടിക്ക് കണ്ണെടുക്കാൻ സാധിച്ചില്ല, അത്ര ഏറെ മനോഹരമായ രൂപം, സൃഷ്ടിക്കൊപ്പം അറിവ് എന്ന പോലെ , പരിപാലനത്തിനൊപ്പം ധന൦ എന്ന പോലെ സംഹാരത്തിനൊപ്പം ശക്തി എന്ന പോലെ കണ്ണനോടൊപ്പം സഖി ആയ രാധ, ലോകത്തില്‍ ഒരു ഉദാത്തമായ പ്രണയം ഉണ്ടെങ്കില്‍ അത് കണ്ണനും രാധയും തമ്മിലുള്ള പ്രണയം ആണ്, പ്രണയത്തിന്റെ സ്വരൂപ൯ ആണ് കണ്ണ൯അവിടെ സോപാന ഗായകൻ ഇടക്ക കൊട്ടി അഷ്ടപദി പാടുകയാണ് കണ്ണന്റെപ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-
കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ
വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
……………

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.