അപരാജിതൻ 3 [Harshan] 7038

കുറച്ചു മുന്നോട്ടു പോകുന്തോറും, വശങ്ങളിൽ ഉള്ള പാറ ഇടുക്കുകളിൽ ഒച്ചുകളും തേളുകളും പഴുതാരകളും പെരുംതാ൯ തേരട്ടകളും ഒക്കെ കൂട്ടം കൂടി കിടക്കുന്നു, കാണുന്ന മാത്രയിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന ദൃശ്യങ്ങൾ.
ആ ചെന്നായ , മൃഗീയതയുടെ പര്യായമായ ആ ചെന്നായ തന്റെ യജമാനന് പുറകിൽ ആയി അനുസരണയോടെ നിൽക്കുന്നു. ഒരു മനുഷ്യ ശരീരത്തെ മുക്കാലി പോലെ എന്തോ ഒന്നില്‍ തല കീഴാക്കി ബന്ധിച്ചു നിർത്തിയിരിക്കുന്നു, അയാളിൽ ജീവൻ ഉണ്ട്, ശരീരം ചലിക്കുന്നുമുണ്ട്.
ആ ശരീരത്തിന് കീഴെ ആയി ഒരു ചെമ്പുരുളി വെച്ചിരിക്കുന്നു.
അതിനു മുന്നിൽ ആയി അതെ അവൻ വികടാങ്കഭൈരവൻ. നെയ് പോലെ ഉള്ള ഒരു ദ്രാവകം ആ ബന്ധിച്ചു കിടന്ന മനുഷ്യന്റെ കഴുത്തിലും നെഞ്ചത്തും പുരട്ടിയിരിക്കുന്നു.
നഗ്നമായ ശരീരം ആണ് , എന്തെല്ലാമോ അവ്യക്തങ്ങൾ ആയ വാക്കുകൾ അയാൾ പറയുന്നുണ്ട്,
ചുറ്റും ചെറിയ പന്തങ്ങളിൽ നിന്നുള്ള മുനിഞ്ഞു കത്തുന്ന തീയുടെ വെളിച്ചം, തന്റെ കയ്യിൽ ഒരു നെടുനീളൻ ചുരിക അയാൾ എടുത്തു,
ആ ഭയത്തോടെ നിസഹായതയോടെ വിറകുന്ന ആ ശരീരത്തിൽ ഹൃദയഭാഗത്തു ആഞ്ഞൊരു മുറിവുണ്ടാക്കി, കൈകൾ കൊണ്ട് ആ മുറിവ് വലുതാക്കി അയാളുടെ ഹൃദയം വലത്തേ കൈകൾ കൊണ്ട് പറിച്ചെടുക്കുന്നു , വേദനയുടെ കാഠിന്യത്താൽ അയാൾ അലറി വിളിക്കുന്നു, നിമിഷനേരങ്ങൾ കൊണ്ട് ശരീരം പിടയുന്നു , ഒഴുകി വരുന്ന ചോര ആ ഉരുളിയിൽ ശേഖരിക്കുന്നു, ആ പിടക്കുന്ന ഹൃദയം തന്റെ ചെന്നായ്ക്കു കഴിക്കുവാൻ ആയി കൊടുക്കുന്നു. ആ വന്യജീവി ആദ്യം ആ മിടിപ്പ് നിൽക്കാത്ത ഹൃദയത്തെ മണം പിടിച്ചു ചോരയുടെ ഗന്ധം ആസ്വദിച്ച് , നാവുകൊണ്ട് നക്കി രുചി അറിഞ്ഞു തന്റെ ബലമേറിയ ദംഷ്ട്രകൾ കൊണ്ട് കടിച്ചു പറിച്ചു ചവച്ചു കഴിക്കുന്നു
പിന്നീട കഴുത്തിൽ മുറിവുണ്ടാക്കി ചോര ഊറ്റുന്നു.
വയറു നെടുകെ പിളർന്നു കൈകൾ കൊണ്ട് വലിച്ചകത്തി നീളത്തോടെ ചുരുണ്ടു പിരണ്ട്‌ കിടക്കുന്ന കുടലും പണ്ടങ്ങളും ഒകെ കൈകൾ കൊണ്ട് വലിച്ചെടുക്കുന്നു.
അതെല്ലാം ഒരു ഓരത്തു വെക്കുന്നു,
ഉരുളിയിൽ നിറഞ ചോര അയാൾ പൊക്കി എടുത്തു കൊണ്ട് വന്നു ദീപം തെളിച്ചു വെച്ച ആ പൈശാചിക മൂർത്തിയുടെ ശിരസ്സ് വഴി കൈകൾ കൊണ്ട് അഭിഷേകം ചെയ്യുന്നു, ഒഴുകി വരുന്ന ചോര ചെന്നായ ഇടയ്ക്കിടെ നക്കി കുടിക്കുന്നു.
നിങ്ങൾക്കുള്ള ഭക്ഷണവും പൂജയും എല്ലാം ഞാൻ തരുന്നുണ്ട്, ഒരു സഹസ്രാബ്ദമായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ് നിങ്ങൾ നടത്തി തരിക, ആ സമയത്തിനായി ഞാൻ കാത്തിരിക്കുക
ആണ്, എനിക്കതിനായി ശക്തി തരിക. അയാൾ തന്റെ ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ ഉള്ള പ്രാർത്ഥനയിൽ ആണ്.
ഒടുവിൽ മുക്കാലയിയിൽ നിന്നും ആ ശരീരം അഴിച്ചു ഒരു വശത്തേക്ക് ആയി മാറ്റി വെക്കുന്നു,
അയാൾ എഴുന്നേൽക്കുന്നു, കുറച്ചു സമീപത്തേക്കു മാറി, അനവധി മൃതശരീരങ്ങൾ, കറുത്ത് ഹൃദയവും കഴുത്തും വയറും ഒക്കെ കീറിയത് അതിലൂടെ ഒരു വിരൽ നീളമുള്ള പുഴുക്കൾ ഞൊളച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും അറപ്പുളവാക്കുന്ന കാഴ്ച,
ആ മൃതദേഹങ്ങളില്‍ നിന്നോഴുകുന്ന കൊഴുപ്പാണ് അവിടെ വിളക്ക് കൊളുത്തുവാന്‍ എടുക്കുന്നത്, അതുകൊണ്ടാണ് പച്ചമാംസം തീയില്‍ ഉരുകുന്ന മണം.
ഏറ്റവും മൃഗീയമായ കാഴ്ചകള്‍,
എല്ലാം ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ തന്നെ , മനുഷ്യനെകൊല്ലും വിധമുള്ള ദുർഗന്ധം അവിടെ ആകെ വ്യാപിച്ചിരിക്കുന്നു.എല്ലാം പുരുഷൻമാരുടെ തന്നെ,
ഒരു മൃതദേഹത്തിന്റെ വായിലൂടെ ഒരു അടി എങ്കിലും നീളം ഉള്ള ഒരു വലിയ പഴുതാര പുറത്തേക്കു ഞൊളച്ചു കൊണ്ട് ഇറങ്ങി വരുന്നു.
കണ്ടു നിൽക്കാൻ സാധിക്കില്ല, അസഹ്യമാണ്
അവന്‍ തന്നെ വികടാംഗ ഭൈരവ൯
ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പച്ചക്കു കഴിച്ചു വിശപ്പടക്കുന്ന നരഭോജി ആയ കൊടും ഭീകരൻ ആയ ഒരു മനുഷ്യരൂപം പൂണ്ട സത്വം, ചെകുത്താനോ അതോ പിശാച്ചോ ,,,ആര്‍ക്കും അറിയില്ല
ആയിരം ആണ്ടായി എന്തിനു വേണ്ടിയോ കാത്തിരിക്കുന്നു,@@@@@@@
അന്ന് വ്യാഴാഴ്ച, മാലിനി പറഞ്ഞത് പ്രകാരം ഒരു മൂന്നു മണിയോടെ ആദി പാലിയത്ത് എത്തി.
അന്ന് രാജശേഖരൻ സ്ഥലത്തില്ല , മാലിനിക്ക് ശ്രിയമോളേം കൊണ്ട് മഥുരക്കുന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകണം ആയിരുന്നു.അവിടെ നിന്ന് ഒരു പന്ത്രണ്ടു കിലോമീറ്റർ ഉണ്ട് , ശ്രിയയെ കൊണ്ട് എന്തായാലും മാലിനി കാർ ഓടിപ്പിക്കില്ല , ഭയം കാരണം. അതുകൊണ്ടാണ് കൂട്ടിനു ആദിയോട് കൂടെ ചെലാൻ പറഞ്ഞത്.
ആദി ആദ്യമേ പറഞ്ഞിരുന്നു ,അമ്പലത്തിന്റെ ഉള്ളിലേക്ക് ഒന്നും വിളിക്കരുത് എന്ന് ,കാരണം ഈശ്വരനിഷേധി ആണല്ലോ.
അന്ന് ശ്രിയ ഒരു ഒരു കറുത്ത കരയുള്ള മുണ്ടും വേഷ്ടിയും പിന്നെ ഒരു കറുത്ത ബ്ലൗസും ആണ് ധരിച്ചിരുന്നത്, സുവർണ്ണ വർണ്ണമുള്ള അവളുടെ ശരീരത്തിൽ ആ വസ്ത്രം ആ അഴകിനെ ആയിരം ഇരട്ടി ആക്കി ജ്വലിപ്പിച്ചു നിർത്തി.
അന്ന് അപ്പു പോയി കുളിച്ചു ഒരു കറുത്ത കളറുള്ള കുർത്തയും പിന്നെ ഒരു ക്രീം ജീൻസും ആണ് ഇട്ടു കാര്‍ എടുക്കാൻ ആയി അങ്ങോട്ട് വന്നത്. യാദൃശ്ചികം ആയിരിക്കാം രണ്ടു പേർക്കും ഒരേ തീം വസ്ത്രം ധരിക്കാൻ തോന്നിയത്.
അപ്പു അങ്ങോട്ട് ചെന്നപ്പോ , മലയാളി പെൺകൊടിയുടെ ഏറ്റവും ശ്രേഷ്ടമായ മുണ്ടും വേഷ്ടിയും ധരിച്ചു തുളസിതറയിൽ നിന്നും തുളസികത്തിരി പൊട്ടിച്ചു നീളത്തിൽ മെടഞ്ഞു വെച്ചിരിക്കുന്ന തന്റെ കാർകൂന്തലിൽ അപ്പുവിന്റെ പാറു തിരുകി വെചു.
അവൾ തിരിയുമ്പോൾ അസ്തമയ സൂര്യന്റെ ചുവപ്പു രശ്മികൾ . അവളുടെ കവിളിന്റെ നൈസർഗ്ഗികമായ പനീർപ്പൂവിന്റെ ചുവന്നനിറത്തിനു മുന്നിൽ നാണിച്ചു നിന്നു പോകും എന്ന് അപ്പുവിന് തോന്നി ,
തന്റെ ദേവി അല്ലേ തന്റെ പാറു , അവളുടെ മുഖത്തിന്റെ അഴകിൽ , ചൈതന്യത്തിൽ , കണ്ണുകളുടെ തിളക്കത്തിൽ , കവിളിലെ അരുണാഭയിൽ, നിരയൊത്ത പല്ലിൽ ഒളിച്ചുവച്ച പുഞ്ചിരിയിൽ, ഇടത്തൂർന്ന കാർക്കൂന്തലിൽ , നെറ്റിയിൽ വീണുകിടക്കുന്ന അളകങ്ങളിൽ, അവളുടെ മൃദുലമായ ഉടലിൽ ,,,,,,,അനുരക്തനായി അവൻ സ്വയമേ ഒരു ഭ്രാന്തൻ ആയി മാറി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.