അപരാജിതൻ 3 [Harshan] 7038

മാലിനി പുതിയ അറിവുകൾ കേട്ട് താടിക്കു കൈ കൊടുത്തു.
കൊച്ചമ്മേ ..മറ്റൊന്ന് കൂടെ , ഞാൻ പി ജി ഡി എം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു , സെക്കൻഡ് ഇയർ സ്റ്റാർട്ട് ചെയ്യുന്ന സമയത്തു ആണ് അച്ഛന്റെ പ്രശനം ഒക്കെ ഉണ്ടായി ഒടുവിൽ പഠിത്തം അവസാനിപ്പിച്ചതും, പിന്നെ ലക്ഷ്മി ‘അമ്മ മരിക്കുന്നതും പിന്നെ നിങ്ങടെ വീട്ടിൽ പണയ വസ്തു ആയതും..
ലക്ഷ്മി അവന്റെ മുഖത്തേക്ക് നോക്കി , ഞാൻ പഠിച്ചത് വേറെ എങ്ങും അല്ല കൊച്ചമ്മ ഐ ഐ എം എന്ന് കേട്ടിട്ടുണ്ടോ ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് എന്ന് ..
ഉവ്വ് … അത് ഇന്ത്യയിലെ ഗ്രേറ്റ് മാനേജ്‌മെന്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലെ ? അവിടെ എൻട്രൻസ് എഴുതിയാൽ പോലും കിട്ടാൻ ബുദ്ധിമുട്ടല്ലേ. പൊന്നു എഴുതിയതാണ് , പക്ഷേ തോറ്റ് പോയി. മാലിനി പറഞ്ഞു
ഈ എന്നാൽ കേട്ടോ ആ ഐഐ എം ൽ ആണ് ഞാൻ പഠിച്ചതും.
ഈ ആദി , ആദിശങ്കരൻ പഠിച്ചതും … ..
മാലിനി മിണ്ടാനും നോക്കാനും വയ്യാത്ത അവസ്ഥയിലേക്ക് വന്നു.
ഈ കഴിഞ്ഞ അഞ്ചു കൊല്ലം ആയി ഇങ്ങനെ പണി എടുത്തു കടം വീട്ടുന്ന അപ്പു ആണോ … ഇത്രയും വലിയ നിലയിൽ നിന്ന് ഇങ്ങോട്ടു വന്നത്…..അവൾക്ക് ആകെ സങ്കടവും അത്ഭുതവും എല്ലാം ആയി.
ഈ കുട്ടിയെ ആണോ ഈ വീട്ടിൽ ഇങ്ങനെ കഷ്ടപെടുത്തിയത്??? ഒരുപാട് ചോദ്യങ്ങൾ..
കൊച്ചമ്മേ ……………………ഞാ൯ പറഞ്ഞത് കൊച്ചമ്മ മാത്രം മനസിൽ വെക്കുക , മറ്റാരെങ്കിലും അറിഞ്ഞ അപ്പു ഇവിടെ നിന്ന് പോകും. അവൻ മാലിനിയെ ഭീഷണി പെടുത്തി.
അപ്പു ,,, ആ ഒരു വലിയ ഭാവിയിൽ നിന്ന് നീ ഇങ്ങനെ ……………………അവൾ ചോദിച്ചു,ഉള്ളിൽ ഒരുപാട് കുറ്റബോധവും ഉണ്ട്..
എനിക്ക് ഒരു കുഴപ്പവും ഇല്ല … കാരണം ഒകെ ആദിശങ്കരന്റെ ലക്ഷ്മി അമ്മക്ക് വേണ്ടി ആണ് ..
എനിക്ക് തലയ്ക്കു മുകളിൽ ലക്ഷ്മി ‘അമ്മ മാത്രേ ഉള്ളൂ,,, അല്ലാതെ ഒരു കൊമ്പത്തെ ഈശ്വരനും ചെകുത്താനും ഒന്നും ഇല്ല… ബാക്കി ഉള്ളതൊക്കെ അതിനു കീഴെ മാത്രം ….
ഹ ഹ ഹ ഹ ഹ ഹ ……………………..വല്ലാത്ത ഒരു അഭിമാനത്തോടെ തന്നെ ആദിശങ്കര൯ ചിരിച്ചു..
മാലിനി വാക്കുകൾ ഇല്ലാതെ , മനസിൽ നിറഞ്ഞ അത്ഭുതത്തോടെ തന്നെ യാത്ര പോലും പറയാതെ വീട്ടിലേക്കു നടന്നു.
എനിക്ക് കൊച്ചമ്മേയെ ഒരുപാടു വിശ്വാസം ആണ് , നമ്മൾ അല്ലാതെ ആരെങ്കിലും അറിയുമോ ??
അവൻ തിരക്കി ..
ഇല്ല …ഇല്ല എൻറെ പൊന്നുമോനെ എന്നും പറഞ്ഞു കൈകൂപ്പി കാണിച്ചു,,
എന്നാൽ ശരി ,,അവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.
പോകുമ്പോളും അവൾക്കു ഒന്നേ മനസിൽ ഉണ്ടായിരുന്നുള്ളു … ആദിശങ്കരൻ , തന്റെ അപ്പു ,
മരിച്ചു പോയി എങ്കില്‍ പോലും അമ്മയെ സ്വന്തം മനസും ആത്മാവും ദൈവവും ഒക്കെ ആയി കൊണ്ട് നടക്കുന്ന മകനോ ? പണം കൊണ്ടും കുടുംബം കൊണ്ടും താഴെ ആയിരിക്കാം ,പക്ഷെ ഗുണത്തിലും മൂല്യത്തിലും കഴിവിലും ഒക്കെ പത്തരമാറ്റ് തങ്കം ആണ് , തന്റെ മക്കളെക്കാൾ ഒക്കെ ഒരുപാട് മുകളിലാണു അവന്റെ സ്ഥാനം.
ഈശ്വരാ ,,ഇതുപോലെ ഒരു മകനെ കിട്ടണമെകിൽ ലക്ഷ്മി എത്ര ജന്മം പുണ്യം ചെയ്തു കാണണം,
കോടി പുണ്യം ………ശത കോടി പുണ്യം .,…… അല്ലെങ്കിൽ അതിന്റ്റെ മേലെ ……………..
.ഇങ്ങനെ ഒരു മകനെ കിട്ടുവാണെങ്കിൽ പിന്നെ എന്തിനു മറ്റു ഐശ്വര്യങ്ങൾ ……………പിന്നെ എന്തിനു ഒരു സ്വർഗ്ഗം………………
മാലിനി സ്വയം പറഞ്ഞു , ലക്ഷ്മി …. എനിക്കു നിന്നോടു ഒരുപാട് അസൂയ തോന്നുന്നു,,, ഒരുപാട് അസൂയ,
എനിക്കു കിട്ടിയില്ലല്ലോ ഇങ്ങനെ ഒരു മകനെ……………
അതോര്‍ത്തപ്പോ മാലിനിയുടെ കണ്ണില്‍ നിന്നും ഒരല്‍പ്പം കണ്ണുനീര്‍ പൊടിഞ്ഞു. ആ കണ്ണുനീര്‍ തുടച്ചു കൊണ്ട് മാലിനി വീട്ടിനുള്ളിലേക്ക് കയറി പോയി
അപ്പോളും ആകാശത്തിലെ ഒരു നക്ഷത്രം താഴേക്കു നോക്കി ഒന്നു മിന്നിയോ എന്തോ….
<<<<<<>>>>>>>
ഗാഢമായ ഇരുട്ടാണ് , ഇരുട്ടാണ് എല്ലാ മൃഗീയ പൈശാചിക ശക്തികൾക്ക് ഏറെ പ്രിയം.വെളിച്ചത്തുള്ള മനുഷ്യനെ അല്ലെ ഇരുട്ടിലെ മനുഷ്യനെ മനുഷ്യ രൂപത്തെ ഒരുപാട് ഭയകേണ്ടതുണ്ട്.
കനത്ത ഇരുട്ടിൽ ചീവീടുകളുടെ ശബ്ദവും നായ്ക്കളുടെ ഓരിയിടലും മുഴങ്ങുന്നുണ്ട്. ആരും എത്തിപ്പെടാൻ ഭയക്കുന്ന ഘോരവനത്തിനുള്ളിൽ ഏറും ഇതുവരെ കണ്ടുപിടിക്കാത്ത നിരവധി അടുക്കുകൾ ഉള്ള പുറമേ നിന്ന് മനസിലാക്കാൻ പറ്റാത്ത ഒരു ഗുഹ.
ഗുഹക്കുള്ളിലേക്ക് കയറുംതോറും താഴേക്ക് പോകാൻ ഉള്ള വീതി കുറഞ്ഞ പാളികൾ, പാളികൾക്കുള്ളിലൂടെ നൂണ്ടു കയറിയാൽ ഒരുപാട് തണുപ്പ് ഉള്ള നല്ല വിസ്താരം ഉള്ള ഭീമാകാരമായ ഒരു മാളം തന്നെ ആണ്.
ഉള്ളിലെ പാറക്കെട്ടുകളിൽ പണ്ടെങ്ങോ അവിടെ ജീവിച്ച ആദിമ മനുഷ്യർ കല്ല് കൊണ്ട് കോറി വരച്ചിട്ട ഒരുപാട് ഗുഹ ചിത്രങ്ങൾ, ഒരു വശത്തു ഒരുപാട് ഈർപ്പത്തോടെ ജലത്തിന്റെ ഊറൽ ഉണ്ട്.
ഭയാനകം തന്നെ ആണ് ആ ഗുഹ, ആ ഗുഹക്കുള്ളിൽ ഒരുപാട് ദുർഗന്ധവും ഉണ്ട്. ഒരു തര൦ മനം മടുപ്പിക്കുന്ന ഗന്ധം.
തലയോട്ടികൾ പൊട്ടിച്ചതിൽ എണ്ണ തിരികൾ കൊളുത്തി വെച്ചിരിക്കുന്നു, ആ എണ്ണതിരി എരിയുന്നത് പോലും മനുഷ്യമാംസം ദഹിപ്പിക്കുന്ന ഗന്ധത്തോടെ ആണ്.
ആ വെളിച്ചത്തില്‍ മണ്ണ്കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ഭീകരസത്വത്തിന്റെ രൂപം, കാണുന്ന മാത്രയിൽ ഭയം ജനിപ്പിക്കുന്ന ഒരു ഭീകരസത്വം, ഒന്നുറപ്പാണ് ഏതോ പൈശാചിക ശക്തികൾ അധിവസിക്കുന്ന ഇടം തന്നെ.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.