അപരാജിതൻ 3 [Harshan] 7063

ഓ ……….എന്താ കൊച്ചമ്മേ….
ഡാ എപ്പോളും നിന്നോടു ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ പലപ്പോഴും മറന്നു പോകും,
ഞാന്‍ ശ്രദ്ധിചിട്ടുണ്ട് , മുന്‍പോക്കേ ആ പ്രതാപന്‍ ചേട്ടന്‍ നിന്നെ എങ്ങനെ ഒക്കെ ദ്രോഹിക്കാം എന്നു കരുതി നടന്ന മനുഷ്യന്‍ ആയിരുന്നു , പക്ഷേ പിന്നെ ഇടക്കാലം കൊണ്ട് ആകെ മാറി ,നിന്റെ കണ്‍മുന്നിലേക്ക് പോലും വരാതെ ആയി, അത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.അതെന്താ അങ്ങനെ ? മാലിനി തിരക്കി.
കെണിഞ്ഞോ ? അപ്പു സ്വയം ചോദിച്ചു.
അതെന്താ ,, അപ്പു എന്താ കാര്യം ,,സത്യം പറ ?
അപ്പു ചിരിച്ചു ഹ ഹ ഹ ഹ .. ഞാന്‍ സത്യം പറയണോ, അതോ മറുപടി തരാതെ ഇരിക്കണോ? അവന്‍ തിരക്കി
സത്യം പറയൂ …മാലിനി നിര്‍ബന്ദിച്ചു
കൊച്ചമ്മേ ഓര്‍മ്മ ഉണ്ടോ ഒരിക്കല്‍ അയാള് മൂത്രം പോകുന്നില്ല എന്നും പറഞ്ഞു രണ്ടു
ദിവസം ഹോസ്പിറ്റല്‍ കിടന്നത്? അവന്‍ തിരക്കി.
ഉവ് ,കുറച്ചു നാള്‍ മുന്പ്.. മാലിനി പറഞ്ഞു.
അതേ കൃത്യം ആയി പറഞ്ഞാല്‍ ശ്രിയമോള് തെന്നി വീണത്തിന്റെ പിറ്റെന്നു. അപ്പു കൃത്യം ഡേയ്റ്റ് പറഞ്ഞു കൊടുത്തു.
ആ അതേ അതേ ഓര്മ്മ വന്നു.
ഹ ഹ ഹ ഹ അപ്പു ചിരിച്ചു ,,,
മാലിനി ഒന്നും മനസ്സിലാകാതെ നോക്കി , ,
അത് ഞാന്‍ ചെയ്തതാ , അടിവയറ്റില്‍ മര്‍മ്മം നോക്കി ഒരു പിടിത്തം , അന്ന് കാര്‍ പോര്‍ച്ചില്‍ വെച്ചു അന്ന് ഞാന്‍ നല്ല രണ്ടു ഇടിയും കൊടുത്ത് ,, കയ്യും നന്നായി തിരിച്ചു ആണ് വിട്ടത്.
മാലിനി അല്‍ഭുതം കൊണ്ട് , നീയോ ,,,,,ഒന്നു പോടാ ,,നിനക് അതിനൊക്കെ ഉള്ള കഴിവുണ്ടോ…
കഴിവുണ്ടോ എന്നു ചോദിച്ചാ എനിക്കറിയില്ല, അന്നയാള് എന്റ്റെ ലക്ഷ്മി അമ്മയെ മോശം പറഞ്ഞു, അന്നത്തെ ദേഷ്യത്തിന് ഞാന്‍ കൊടുത്തതാ….
അപ്പു ചിരിച്ചു.
മാലിനിക്ക് ആകെ ആശ്ചര്യം ആരുടേയും മുഖത്ത് പോലും നോക്കി മറുത്തു പറയാത്ത , കിട്ടുന്നതൊക്കെ വാങ്ങി കൂട്ടി നിലവിളിക്കുന്ന ചെറുക്ക൯ ആയ നീയോ അപ്പു…
അപ്പു ചിരിച്ചു …………..അപ്പു അല്ല …. ആദിശങ്കരന്‍ …………….
അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
മാലിനിയുടെ കണ്ണോക്കെ ഇപ്പോള്‍ പുറത്തു ചാടും എന്ന അവ്സ്ഥയില്‍ ആയിരുന്നു.
അതുപോലെ കൊച്ചമ്മക്കു ഓര്മ്മ ഉണ്ടോ , പ്രതാപന്‍ വീട്ടിന് ചുറ്റും തവള ചാട്ടം ചാടിയത് , വയറുകുറക്കാന്‍ വേണ്ടി … അവന്‍ ചോദിച്ചു.
ഉവ്വു അന്ന് രാജി അതും പറഞ്ഞു അയാളെ കുറെ ചീത്ത പറഞ്ഞില്ലേ…
ആ ..അതുതന്നെ, അത് വയറുകുറക്കാന്‍ വേണ്ടി ഒന്നും അല്ല , അതും എന്നെ പേടിച്ച് അയാള്‍ ചെയ്തതാണ്.
മാലിനി ആകെ അല്‍ഭുതം കൊണ്ട്..
കൊച്ചമ്മേ ഇനി ഇത് വരെ ആരോടും പറയാത്ത ഒരു രഹസ്യം കൂടെ…. ഇനി അത് മാത്രം ആയി ഇനി മറച്ചു വെക്കുന്നില്ല,
എന്താ അപ്പു ? മാലിനി തിരക്കി.
കൊച്ചമ്മക്ക് ഓര്മ്മ ഉണ്ടോ, അന്ന് എന്നെ ആ ഗുണ്ട മാര്‍ക്കോയും കൂടരും ഒക്കെ ഇടിച്ചു പഞ്ഞിക്കിട്ടത് ,
ഉവ്വു …. അന്ന് ഞങ്ങള്‍ എല്ലാവരും നിന്നെ കളിയാക്കിയത് അല്ലേ…
അതിന്റെ പിറ്റെന്നു എന്താണ് നടന്നത്, അന്നലെ നിങ്ങള്‍ അറിഞ്ഞത്. ഗുണ്ട മാര്‍ക്കയും കൂട്ടരെയും ഏതോ മുഖം മൂടി വെച്ചവന്‍ ഒറ്റക് ആക്രമിച്ചു ആകെ അസ്ഥികള്‍ ഒക്കെ ഓടിച്ചു ബോധം ഇല്ലാത്ത അവസ്ഥയില്‍ ആണെന്ന്, ഇല്ലേ ,,,
ഉവ്വു ,,, ഉവ്വു ,,,,, എനിക്കു നല്ല ഓര്‍മ്മയുണ്ട്, മാലിനി മറുപടി പറഞ്ഞു..
അപ്പു എഴുന്നേറ്റ് നിന്നു.
അവന്‍ തിരിഞ്ഞു നിന്നു മുകളിലെ മിന്നുന്ന നക്ഷത്രത്തെ നോക്കി…
അവന്‍ തിരിഞ്ഞു , അതേ മുഖഭാവത്തോടെ , തീക്ഷ്ണമായ വീരനായ ശൌര്യം നിറഞ്ഞ മുഖഭാവത്തോടെ…
ആ മുഖംമൂടി … ഈ ………………ആദിശങ്കരന്‍ ……………..തന്നെ ആയിരുന്നു, ..
അതുകേട്ടപ്പോ തന്നെ മാലിനി ഭയം കൊണ്ട് എഴുന്നേറ്റ് പോയി.
അന്നവര് എന്നെ അടിച്ചപ്പോ എന്റെ അമ്മയെ തെറി പറഞ്ഞു , അതോണ്ടു ആയിരിക്കാം എന്റെ ഉള്ളില്‍ ഞാന്‍ തന്നെ കുഴിച്ചുമൂടിയ ആദിശങ്കരന്‍ എന്ന ചിന്ത അന്ന് രാത്രി ഉണ്ടായി വന്നത്… എന്നെ ആരോ എഴുന്നേല്പിച്ചു കൊണ്ട് പോകുന്ന പോലെ ആണ് അന്ന് രാത്രി എനിക്കു അനുഭവപ്പെട്ടത്… അന്ന് നമ്മുടെ രാഖി ആന്‍റിയുടെ മകന്‍ ഹരിക്കുട്ടന്‍ എനിക്കു സമാനമായി തന്ന ഒരു കോമാളിയുടെ മുഖംമൂഡി ഉണ്ടല്ലോ അതാണ് ഞാന്‍ വെച്ചത് ആളെ തിരിച്ചറിയതിരിക്കാന്‍,,,ആദ്യം എനിക്കു ഭയം ആയിരുന്നു , എനിക്കു തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല , പിന്നീടു സ്വയം മനസിലാക്കി,,, ആ പഴേ ആദിശങ്കരന്‍ ആണെന്ന്,..
മാലിനി ആകെ വെപ്രാളപ്പെട്ടു , അപ്പുവില്‍ ഇങ്ങനെ ഒരു മുഖം…
അപ്പു …. പക്ഷേ അതൊകെ എങ്ങനെ നിന്നെ കൊണ്ട്? മാലിനിക്ക് അതായിരുന്നു സംശയം.
കൊച്ചമ്മേ , നിങ്ങള് മക്കളെ പാട്ടും ഡാൻസും പഠിപ്പിച്ചപ്പോ എന്ത് ലക്ഷ്മി ‘അമ്മ എന്നെ എന്റെ ഇഷ്ടപ്രകാരം കരാട്ടെയും ജൂഡോയും ബോക്സിങ്ങും ഒക്കെ ആണ് പഠിക്കാൻ വിട്ടത്‌, ഒരുപാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട് , കോളേജിൽ പഠിക്കുമ്പോളും ഒക്കെ പലവട്ടം ചാമ്പ്യൻ ആയിട്ടുമുണ്ട്, പിന്നെ ലക്ഷ്മി അമ്മക്ക് വയ്യാതെ ആയപ്പോൾ അതൊക്കെ നിർത്തി, പിന്നെ പഠിത്തം മാത്രം,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.