അപരാജിതൻ 3 [Harshan] 7078

അവൾ വിങ്ങി കരയാൻ തുടങ്ങി.
അത് കണ്ടു അപ്പുവിനും വിഷമം ആയി , കരയാൻ ആയി പറഞ്ഞതല്ലല്ലോ , ആ സമയത്തു പറഞ്ഞു പോയതല്ലേ ..
അവൻ ക്ഷമ ചോദിച്ചു, അപ്പോൾ ആണ് മാലിനി ശ്രിയയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അതായതു അവളുടെ അസാധാരണത്വം നിറഞ്ഞ ജന്മവും ശത്രുക്കളും മൃത്യുയോഗവും ഒക്കെ അവനോട് വിവരിച്ചത് .
മാലിനി അത്ര ഏറെ തകർന്നു പോയിരുന്നു.
അതൊക്കെ കേട്ടപ്പോ അപ്പുവിന് ഉള്ളിൽ ചിരി ആണ് വന്നത് , ഓരോരോ മാങ്ങാതൊലികള് ,കൊച്ചമ്മക്ക് വേറെ പണി ഇല്ലേ , ലോകത്തു നടക്കാൻ പോകുന്നതും നടന്നതും ഒക്കെ കവടി നിരത്തി കണ്ടെത്താൻ ആണെങ്കിൽ പിന്നെ മോളിലേക്ക് റോക്കറ്റ് വിട്ടു ഉപഗ്രഹങ്ങൾ അയക്കേണ്ട കാര്യം ഉണ്ടോ.
അപ്പു ഒന്നാമത്തെ ദൈവവിരോധിയും വിശ്വസങളോട് അടങ്ങാത്ത വെറുപ്പും ഉള്ളവ൯ ആണല്ലോ.
ആ പാങ്ങോട൯ അയാളെ കണ്ടാൽ അറിയാം തട്ടിപ്പു ആണ് , ഭൂലോക തട്ടിപ്പു , ഇനി ഇത്രയും ഒക്കെ പറഞ്ഞു നിങ്ങളെ പറ്റിച്ചു ഇനിയും കാശ് ഉണ്ടാക്കാൻ കള്ളപന്നി ,,അപ്പു ആകെ ദേഷ്യപ്പെട്ടു.
എന്തൊക്കെ പടക്കം ആണ് അയാൾ പൊട്ടിച്ചത് , ഈശ്വരാധീനം സ്ഥിരമല്ല ചരമാണ്, അതെന്താ ഇത് വല്ല കാറ്റടിച്ചാ പറന്നു പോകുന്ന ബലൂണ്‍ ആണോ ……….നിങ്ങള് ഇതൊക്കെ കേട്ട് വിശ്വസിക്കാനും,
അപ്പു ഇതൊന്നും വിശ്വസിക്കാത്ത കാരണം അപ്പു ഇതൊക്കെ തമാശ ആക്കി എന്ന് നന്നായി അറിയുന്നത് കാരണം മാലിനി കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു ,,
പോകും മുൻപ് ഒരല്പം ഏങ്ങലടിച്ചു കൊണ്ട് മാലിനി പറഞ്ഞു ,, എനിക്ക് എന്ത് വേണേലും വന്നോട്ടെ എന്റെ പൊന്നൂന് ഒന്നും വരാതിരുന്നാൽ മതി , എന്റെ മോൾക്ക് എന്തേലും പറ്റിയാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല അത് സത്യം ആണ്..
മാലിനി കണ്ണ് തുടച്ചു കൊണ്ട് തിരികെ നടന്നു.. അതുകേട്ടു അപ്പു ആകെ വിഷമതിലും ആയി,
മാലിനി പതുക്കെ നടന്നു നീങ്ങി.
അപ്പു ചുറ്റും നോക്കി നല്ല നിലാവുണ്ട് , മുകളിലേക്ക് നോക്കി പൂർണ്ണചന്ദ്രനും ഉണ്ട് , നക്ഷത്രങ്ങളും ഉണ്ട് , അതിൽ ഒരു നക്ഷത്രം അവനെ നോക്കി മിന്നുന്നുണ്ട് , ചിലപ്പോ ലക്ഷ്മി ‘അമ്മ ആയിരിക്കും…
എന്തോ അവനിൽ ഒരു വല്ലാത്ത തീക്ഷ്ണത വന്നത് പോലെ…
കൊച്ചമ്മേ ,,,,,,,,,,,,അവൻ ഉറക്കെ വിളിച്ചു.
മാലിനി തിരിഞ്ഞു നോക്കി , അവനിലെ ഒരു പ്രത്യേക ഭാവം അവൾക്കു ശ്രദ്ധയിൽ പെട്ടു.
പാങ്ങോട൯ പറയുകയോ പറയാതിരിക്കുകയോ ചെയ്തോട്ടെ………..ശത്രുവോ മരണയോഗമോ എന്ത്
എന്തു പുല്ലു വേണേലും വന്നോട്ടെ ,,,,,,,,,,,പക്ഷെ ഇവിടെ ആദിശങ്കരൻ ഉണ്ട് ,,,,,,,,,,,,,,ഈ ആദിശങ്കരൻ ഇവിടെ ഉള്ള കാലം ഈ പറഞ്ഞ ഒരുത്തനും ശ്രിയ യുടെ നേരെ നോക്കാൻ ധൈര്യപ്പെടില്ല ………………….
അവൾക്ക് എന്തേലും സംഭവിക്കണം എങ്കിൽ അതിനു മുന്നേ ആദിശങ്കരന് എന്തെങ്കിലും സംഭവിക്കണം.ആദിശങ്കരന്റെ വാക്ക് ആണ്
അവനതു പറയുമ്പോ ഒരു പോരാളിയുടെ ഉറച്ച ശബ്ദം ആയിരുന്നു , ശക്തനായ ഒരു സേനാനായകന്റെ വാക്കുകൾ ,,,,,,,,,,,,, എന്ത് വന്നാലും എന്തിനെയും നേരിടുന്ന ചങ്കൂറ്റം ആ വാക്കുകളിൽ ഉണ്ടായിരുന്നു..
ആ വാക്കുകളുടെ ശക്തി , പൌരുഷം ഒക്കെ മാലിനി തന്റെ കാതുകളിലൂടെ കേട്ട് ഹൃദയം കൊണ്ട് തിരിച്ചറിയുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു ഭാവത്തിൽ അപ്പുവിനെ ഇത് വരെ കണ്ടിട്ടിട്ടില്ല.
അവൾക്ക് മനസിന്‌ വലിയ ഒരു ആശ്വാസം കിട്ടിയ പോലെ , എന്താണെന്നു അവൾക്കറിയില്ല , പക്ഷെ മാലിനി ഒന്നും പറയാതെ തിരികെ നടന്നു..
ആദിശങ്കരൻ ആകുമോ ശ്രിയയുടെ രക്ഷകൻ ……………..എങ്കിൽ ആദിശങ്കരൻ തന്നെ ആയിരിക്കില്ലേ ശ്രിയയുടെ ഗന്ധ൪വനു൦
((()))))
ശ്രിയ കോളേജില്‍ ഒക്കെ പോയി തുടങ്ങി, കോളേജൂ ഒക്കെ അവല്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു , വളരെ കൂടുതല്‍ ഫീസും ആണ് അവിടെ , എല്ലാവര്ക്കും അവിടെ ഒന്നും പഠിക്കാനും സാധിക്കില്ല, പെട്ടെന്നു തന്നെ അവള്‍ കലാലയ അന്തരീക്ഷവും ആയി ഒക്കെ ഇണങ്ങി,
മാത്രവും അല്ല ആ സമയം സീനിയര്‍സ്നൊക്കെ പ്രോജക്റ്റ് സമയം ആയത് കൊണ്ട് അവരെ കൊണ്ടുള്ള ബുദ്ധിമുട്ടുകളും അങ്ങനെ ഇല്ല,
ചുരുങ്ങിയ സമയം കൊണ്ട് ശ്രിയ ഒരു സ്റ്റാര്‍ ആയി , കാര്യം അപ്പുവിനോടു ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും പുറമെ അവള്‍ നല്ല കോച്ചാണല്ലോ , കാണാനും ഒരുപാട് മിടുക്കി ആണ് , പിന്നെ സംഗീതവും നൃത്തവും ഒക്കെ ആയി,പഠിക്കാനും മോശം ഇല്ല,
അങ്ങനെ ശ്രിയകൊച്ചിന്റെ കാര്യങ്ങള്‍ നടന്നു പോകുന്നു.
****
ഓഫീസില്‍ ആണെങ്കില്‍ രാമന്‍ പിള്ള എന്ന വധൂരി ഒരുപാട് പ്രശ്നങ്ങള്‍ പല തരത്തില്‍ ഉണ്ടാക്കുന്നുമുണ്ട് , ആയാല്‍ക്ക് പണ്ട് അപ്പുവിനെ അച്ഛനോടുള്ള ചൊരുക്ക് ആണെന്ന് തോന്നുന്നു അവനില്‍ തീര്‍ക്കുന്നത്.
എല്ലാവര്ക്കും സാലറി കിട്ടി , അപ്പുവിന് മാത്രം കിട്ടിയിട്ടില്ല ,കാരണം അറ്റെന്‍ഡെന്‍സ് വര്‍ക് റിപ്പോര്‍ട് ഒക്കെ ഹെഡ് ഓഫീസിലേക്ക് അയാള്‍ അയച്ചിട്ടില്ല, അവന്‍ ഒന്നു രണ്ടു തവണ അയാളോട് സൂചിപ്പിച്ചു , അയാള്‍ ഒക്കെ ചെയ്യാം എന്നുള്ള ഉറപ്പോക്കെ കൊടുത്തിട്ടുണ്ട്. സെയില്‍സ് ഒക്കെ പഴേ പോലെ അല്ല , മോശം ആണ് , പ്രോഡക്ട് ഒക്കെ റിട്ടേണ്‍ അധികം ആണ് എന്തോ ക്വാളിറ്റി ഇഷ്യുസ് ഒക്കെ വേറെ , കുറച്ചു കാഷ് അവന്റ്റെ കൈവശം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു എന്നു മാത്രം.&&&
അന്ന് വൈകീട്ട് , പഴേ പോലെ തന്നെ മാലിനി വന്നു, ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നപ്പോള്‍ ആണ്, ആണ് നമ്മുടെ പ്രതാപനെ കുറിച്ചും സംസാരം ഉണ്ടായത്, കാരണം അതുവരെ ആ വീട്ടില്‍ അട്ടിപ്പെര്‍ കിടന്നിരുന്ന പ്രതാപന്‍ പിന്നെ വളരെ പെട്ടെന്നു ആണ് മുടങ്ങി കിടന്നിരുന്ന വീട് പണി ഒക്കെ ചെയ്തു വേഗം മാറിയത്.
അപ്പു ….. മാലിനി വിളിച്ചു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.