അപരാജിതൻ 3 [Harshan] 7038

ഞാൻ വിളിക്കില്ലേ ..അത് ചേട്ടായി പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ
..ഇപ്പൊ കുഴപ്പം ഒന്നുമില്ല .. സിബി മറുപടി പറഞ്ഞു.
ശരി നീ റസ്റ്റ് എടുത്തോ ..ഇടയ്ക്കു ഞാൻ വിളിച്ചോലാം …
ആദി അത് പറഞ്ഞു ഫോൺ വെച്ച് ,,
മായ ആദിയെ നോക്കി ..
അവനൊരു പാവം ആണ് , ഒരു വായാടി , എന്തോ അവനില്ലാത്തതു കൊണ്ട് ഓഫീസ് ഒക്കെ ഉറങ്ങിയപോലെ
ആദി മായയോട് പറഞ്ഞു,
മായ്ക്കും അത് ഫീൽ ചെയ്തിരുന്നു.
അന്നങ്ങനെ ഓഫീസിലെ കാര്യങ്ങൾ ഒക്കെ ആയി മുന്നോട്ടു പോയി.
<<<<<<>>
വൈകീട്ട് ആദി ഒരു ഏഴര മണിയോടെ പാലിയത്തു എത്തി.
സാധാരണ പോലെ തന്നെ വന്നു കുളിച്ചു വസ്ത്രങ്ങള്‍ ഒക്കെ കഴുകിയിട്ടു ,ഒരു ഒന്‍പതര ഒക്കെ ആയപ്പോള്‍ അവന്‍ ഡിന്നര്‍ കഴിക്കുവാന്‍ ആയി, വീട്ടിന് പിന്നാംപുറത്തേക്ക് പോയി അവിടെ പഴേ പോലെ തന്നെ സരസു ചേച്ചി കാസറോളിൽ ഫുഡ് ഒക്കെ എടുത്തു വെച്ചിട്ടുണ്ട്.
അവന്‍ അതടുത്ത് കഴിക്കുക ആയിരുന്നു,
അപ്പോളേക്കും മാലിനി അങ്ങോട്ട് വന്നു, അവരും അവീടെ തിണയില്‍ ഇരുന്നു.
അവന്‍ ചിരിച്ചു, അവര്‍ ഓഫീസിലെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. അവനും ഓരോരോ കാര്യങ്ങള്‍ പറഞ്ഞു.
അപ്പൂ … അവര്‍ അവനെ വിളിച്ചു .
ഓ എന്ന കൊച്ചമ്മേ അവന്‍ വിളി കേട്ടു.
നാളെ ഒരു വിശേഷം ഉണ്ട്, അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
അതെന്തു വിശേഷം ആണ് ? അവന്‍ തിരക്കി
നാളെ എന്റെ പിറന്നാളണു…
ആഹാ നല്ല വാർത്ത ആണല്ലോ
അഡ്വാന്‍സ് ഹാപ്പി ബര്‍ത്ഡേ…
അവന്‍ അനുമോദിച്ചു.
നീ നാളെ വൈകുന്നേരം വരില്ലേ അപ്പോ ഭക്ഷണം ഇവിടെ നിന്നും കഴിക്കാം ഞങ്ങളുടെ ഒപ്പം… അവര്‍ വലിയ സന്തോഷത്തോടെ അവനോടു പറഞ്ഞു.
അയ്യോ കൊച്ചമ്മേ ..എന്റെ ബാല്യകാല സുഹൃത്തുനേ ഇന്ന് കണ്ടിരുന്നു,
അവന് അങ്ങോട്ട് ക്ഷണിചേക്കുവ്വ വൈകീട്ട്,
എനികേന്തായാലും അവിടെ പോകാതിരികാന്‍ ആകത്തില്ല..
അതുകൊണ്ടു ഞാന്‍ ഉണ്ടാവില്ല കൊച്ചമ്മേ ..അവന്‍ അവരോടു മറുപടി പറഞ്ഞു.
അത് കേട്ടപ്പോള്‍ അവര്‍ക്ക് വലിയ പ്രയാസം ആയി .
അപ്പോളേക്കും അപ്പു ഭക്ഷണം കഴിഞ്ഞു പത്രം ഒക്കെ കഴുകി മൂലക്കു വെച്ചു,
അവന്‍ പോകാന്‍ ആയി തയാര്‍ ആയി,
അല്ല അപ്പൂ , അതിപ്പോ അവരുടെ വീട്ടില്‍ പിന്നീടയാലും പോയാല്‍ പോരേ …
അതുകൊണ്ടല്ല കൊച്ചമ്മേ , നാളെ പോകാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ അവരു എവിടെയോ പോകുകയാണ് , അതുകൊണ്ടാണ് ,
എന്തായാലും നാളെ അടിപൊളി ആയി തന്നെ കൊച്ചമ്മ പിറന്നാല്‍ ഒക്കെ ആഘോഷിക്ക്…
അപ്പോള്‍ ശരി ,,ഞാന്‍ പോകുവാനെ ,,, അവന്‍ അവരോടു യാത്ര പറഞ്ഞു മുന്നോട്ട് പോയി.
അപ്പൂ നാളെ വൈകീട് എന്തായാലും നീ വന്നേ പറ്റൂ ,,,അവര്‍ നിര്‍ബന്ധമായും അവനോടു പറഞ്ഞു.
അവന്‍ അത് കേട്ടു തിരിഞ്ഞു ഒന്നു ചിരിച്ചു കൊണ്ട് മുന്നോട്ട് പോയി.
എന്താണ് അമ്മ ഇങ്ങനെ നീക്കുന്നെ ?… ശ്രിയ മാലിനിയെ കണ്ടു ചോദിച്ചു .
ഓ ഒന്നുമില്ല , മാലിനി മറുപടി പറഞ്ഞു.
എന്തേ മനസപുത്രന് വയ൪ നിറയെ ഊട്ടിയോ ,,, അവള്‍ മാലിനിയെ കളിയാക്കി..
മാലിനി അവളുടെ മുഖത്തേക്ക് നോക്കി .
അമയോട് എത്ര പറഞ്ഞാലും പഠിക്കില്ല…ഇവന് ഓഫീസില്‍ ജോലി കൊടുത്തില്ലേ , പിന്നെ എന്തിനാ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത് അതും കൂടാതെ ഭക്ഷണവും , സുഖ ജീവിതം അല്ലാതെ എന്തു പറയാന്‍. ഇവനെ ഒക്കെ ഇവിടെ നിന് പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു ..
മാലിനിക്ക് ഒട്ടും മനസിലാകുന്നില്ല ,
ഇവള്‍ക്കിത്‌ എന്താണ് പറ്റിയത്, ആ ചെക്കന്‍ ഇവളോട് എന്തു തെറ്റ് ചെയ്തു.അവനെന്തോരം സഹായങ്ങള്‍ ആണ് ഇവള്‍ക്ക് വേണ്ടി ചെയ്യുന്നത് എന്നിട്ടും ഇവള്‍ വീണ്ടും പഴയ പടി ആണല്ലോ..
ഞാന്‍ സമയം കിട്ടുമ്പോ പപ്പയോട് പറയുന്നുണ്ട്, ഇവനെ ഇവിടെ നിന്നും ഒഴിവാക്കാന്‍ ..ശ്രിയ പറഞ്ഞു
പൊന്നൂ ..അപ്പു ഇവിടെ ഉള്ളതുകൊണ്ടു നിനക്കെന്താ പ്രശ്നം, അവന്‍ ഇവിടെ ഉള്ളതുകൊണ്ടു എന്തെല്ലാം ഉപകരങ്ങള്‍ ആണ്,
നിനക് തന്നെ വയ്യാതെ വന്നപ്പോള്‍ ഒക്കെ എല്ലാത്തിനും അവന്‍ അല്ലേ കൂടെ ഉണ്ടായിരുന്നത്, അതൊക്കെ എന്താണ് മറക്കുന്നത്. മാലിനി ശാസിച്ചു
അമ്മക്കെന്താ അവനോടു ഇത്ര സോഫ്ട് കോര്‍നെര്‍ , അതൊക്കെ അവന്റെ നല്ല അഭിനയങ്ങള്‍ അല്ലേ , എല്ലാരേം കയ്യില്‍ എടുക്കുക, അവന്റെ കാര്യങ്ങള്‍ നടത്തി എടുക്കുക, ഹി ഇസ് നോട് ആട് ഓള്‍ റിലയബിള്‍..അതേ ഞാന്‍ പറയുന്നുള്ളൂ. ശ്രിയ വളരെ കാര്യം ആയി അമ്മയെ ഉപദേശിച്ചു
ശ്രീയയോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്നവര്‍ക്ക് നന്നായി അറിയാം. മാലിനി കൂടുതല്‍ ഒന്നും മിണ്ടാന്‍ പോയില്ല ..
അവര്‍ നേരെ വീട്ടിലേക്ക് കയറി പോയി.
<<<<<>>>>>>
പിറ്റേ ദിവസം അപ്പു ഓഫീസില്‍ പോയിരുന്നു.
നല്ല തിരക്കകളുണ്ട് മാസാവസാനം ക്ലോസിംഗ് അങ്ങനെ പലതും , കൂടാതെ സിബിയും ഇല്ല അവന്റെ ജോലികള്‍ കൂടെ തീര്‍ക്കണമല്ലോ.
അന്ന് ഇന്‍സെന്‍റീവു എല്ലാവര്‍ക്കും കിട്ടി ,
ആദിക്ക് മാത്രം ഒന്നും ഓഫീസില്‍ നിന്നും കിട്ടിയില്ല ,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.