അപരാജിതൻ 3 [Harshan] 7039

ആകെ ഉള്ള ഒരേ ഒരു മകൻ ഒടുവിൽ സന്ന്യാസി ആകാനായി അമ്മയായ ആര്യമ്പാ അനുവദിച്ചു , മകനോട് ഒരുകാര്യ൦ മാത്രം പറഞ്ഞു, ഒന്ന് കിടപ്പിൽ ആകുമ്പോ ‘അമ്മ വിളിക്കുമ്പോൾ മോൻ വരണം എന്ന് , ശങ്കരാചാര്യർ എല്ലാം ഉപേക്ഷിച്ച മഹാസന്ന്യാസി ആയി വിശ്വജേതാവായി സർവജ്ഞ പീഠം കയറി , ആയിടക്കാണ് ‘അമ്മ ആര്യാംബ മരണാവസ്ഥയിൽ ആയതു, ആരും സഹായത്തിനില്ലാതെ ‘അമ്മ ശങ്കരാ ശങ്കര ..മോനെ അമ്മയുടെ പൊന്നുമോനെ എന്ന് വിളിച്ചു വാവിട്ടു കരയാൻ തുടങ്ങി, അപ്പോൾ ബദരീനാഥിൽ ശിഷ്യർക്ക് ഉപദേശം കൊടുത്തിരുന്ന ശങ്കരൻ അമ്മയുടെ ആ വിളി കേട്ടു, എല്ലാ ജീവിത ബന്ധങ്ങളും ബന്ധനങ്ങളും ഉപേക്ഷിച്ച സന്യാസി അമ്മെ..അമ്മേ … എന്ന് കരഞ്ഞു നിലവിളിച്ചു കൊണ്ട് തന്റെ തപശ്ശക്തിയിൽ അമ്മയുടെ സമീപം വന്നു. അമ്മയെ പരിചരിച്ചു ആ കവി ഉടുത്ത സന്യാസി , മരണത്തിനു മുന്നേ തന്നെ അമ്മക്ക് തന്റെ യോഗശക്തിയാൽ ശിവനെയും വിഷ്ണുവിനെയും കാണിച്ചു കൊടുത്തു , മഹാസന്യാസി ആയ മകന്റെ മടിയിൽ കിടന്നു ആ ‘അമ്മ അന്ത്യശ്വാസം വലിച്ചു, അമ്മയോടുള്ള അഗാധമായ സ്നേഹം ഭക്തി ഉള്ളിലുള്ള ആദിശങ്കരൻ സന്യാസി ആയിട്ടുപോലും അമ്മയുടെ മരണാന്തര കർമ്മങ്ങൾ ഒക്കെ ചെയ്തു, ആ സമയത്തു ശങ്കരാചാര്യർ തന്റെ അമ്മയോടുള്ള പ്രാർത്ഥന ആയി ഒരു അഞ്ചു ശ്ലോകങ്ങൾ ഉണ്ടാക്കി , കേട്ടിട്ടുണ്ടോ മാതൃ പഞ്ചകം,,,ആദി അവരോടു ചോദിച്ചു..
ആർക്കും ഉത്തരമില്ല..
”പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ആ ദിവസങ്ങൾ…..ജനനശേഷം ഒരു വർഷത്തോളം എന്റെ മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക. അമ്മെ …
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട് . ‘നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ’ എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ…..
സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
” നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ… എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, ‘അമ്മേ, അച്ഛാ …. ശിവാ… കൃ ഷ്ണാ… ഗോവിന്ദാ, ഹരേ മുകുന്ദാ…. ‘
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു…..
എല്ലാം ത്യജിച്ച സന്ന്യാസി പോലും ‘അമ്മ’ എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്…..
വിശ്വജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
അമ്മയോടുള്ള കടപ്പാട് തീർക്കാൻ വിശ്വജേതാവായി സര്‍വഞപീഠം കയറിയ ശങ്കരാചാര്യർക്കു സാധിച്ചില്ലെങ്കിൽ പിന്നെ എനിക്ക് സാധിക്കുമോ……..
നിങ്ങള്ക്ക് സാധിക്കുമോ……………..ആദി അവരോടു ചോദിച്ചു
ആര്‍ക്കും ഉത്തരം ഉണ്ടായിരുന്നില്ല,
എന്നെ പെറ്റ വയറിനു തിരികെ കൊടുകാൻ എന്റെ ജീവിതം മാത്രമേ ഉള്ളൂ ,,അത് തന്നെ ആണ് ഞാൻ ഇങ്ങനെ കൊടുക്കുന്നത് , കടം വീട്ടൽ അല്ല , നന്ദി പറയൽ മാത്രം…………….
ആരും പറഞ്ഞോട്ടെ ആദി ഭ്രാന്തൻ ആണ് , സ്വയം ശിക്ഷിക്കുന്നവൻ ആണ് , പൊട്ടൻ ആണ് , എന്നൊക്കെ അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല , ആദിശന്കരൻ ലക്ഷ്മിയുടെ മകൻ ആണ്, ആദിക്ക് ആ ലക്ഷ്മി അമ്മയെ മാത്രം മനസിൽ കരുതിയാൽ മതി മറ്റൊന്നും ബാധകമേ അല്ല…
എൻറ്റെ അമ്മക്ക് വേണ്ടി ഞാൻ ഇത്ര എങ്കിലും ചെയ്യണ്ടേ ?
ഉറച്ച ശബ്ദത്തിൽ തന്നെ ആദിശങ്കര൯ ചോദിച്ചു .
ആർക്കും മറുപടി ഉണ്ടായിരുന്നില്ല ,
മായ തൂവലയിൽ മുഖം പൊതി കരഞ്ഞു, സിബി ചുണ്ടു കടിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു,
ആദിയുടെ തോളിൽ ഒരു കൈത്തലം അമർന്നു , ആദി തിരഞ്ഞു നോക്കി , ചിരിച്ചു
പീലിചേട്ടൻ ആയിരുന്നു , മൂപര് മുണ്ടിന്റെ തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു,
ആദിശങ്കരൻ എല്ലായിടത്തും തോറ്റു പോയവൻ ആണ് , അത് കഴിവില്ലാഞ്ഞിട്ടല്ല , സ്വയം പരാജയം ഏറ്റുവാങ്ങിയത് ആണ് , ‘അമ്മ എന്ന രണ്ടു അക്ഷരത്തിനു വേണ്ടി..
ജീവിതം തുലഞ്ഞോട്ടെ , മരിച്ചോട്ടെ , എന്ത് ആകട്ടെ …. എങ്കിൽ പോലും
അപ്പോളേക്കും ആദി അവിടെ നിന്നും എഴുനേറ്റു
ആദി പിന്നെ സംസാരിക്കാൻ നിന്നില്ല , അവിടെ നിന്നും ഇറങ്ങി
ഉറച്ച കാൽവെയ്പുകളോടെ അവൻ നടക്കുമ്പോളും അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നില്ല , കണ്ഠം ഇടറുന്നുണ്ടായിരുന്നില്ല , ചുണ്ടിൽ ഒരു പുഞ്ചിരി മാത്രം…
അവനാണ് അപരാജിതൻ …
((((((()))))))
ആദി ഒരു ഏഴരയോടെ പാലിയത് എത്തി.
ചെന്നു വസ്ത്രങ്ങള്‍ ഒക്കെ കഴുകി ഇട്ടു കുളിച്ചു ,അപ്പോളേക്കും മാലിനി അവനുള്ള ഭക്ഷണവും ആയി വന്നു.
അവര്‍ കുറെ നേരം അവിടെ ഇരുന്നു.
ഒരു കാര്യം ഓര്‍ക്കണം അന്ന് പാങ്ങോടന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും അപ്പുവിനോട് മാലിനി പറഞ്ഞിട്ടില്ല,അപ്പുവും ഓഫീസിലെ തിരക്കുകല്‍ ഒക്കെ ആയതിനാല്‍ അതൊക്കെ ചോദിക്കാനും വിട്ടുപോയിരുന്നു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.