അപരാജിതൻ 3 [Harshan] 7039

ആദി ടേബിൾ ന്റെ ഒരു സൈഡിൽ, മായയും സിബിയും മറ്റൊരു സൈഡിൽ..
ആദി , നീ പൊട്ടൻ തന്നെ ആണ് , ഇതിൽ കൂടുതൽ ഞങ്ങൾ എന്താണ് പറയേണ്ടത് ? മായ പറഞ്ഞു.
മായ ,,,,,,,,,,,,,,,ഞാൻ പൊട്ടൻ ആണോ എന്ന് ചിന്തിച്ചു നോക്കിയാൽ പകുതി ആണ് പകുതി അല്ല ..
തുടങ്ങി ചേട്ടായി യുടെ വേദാന്തം , സിബിയും ചൂടായി.
രണ്ടുപേരും ഒന്ന് നിലക്ക് ഞാൻ പറയട്ടെ .,… ആദി തുടങ്ങി
നിങ്ങൾക്ക് മറ്റൊരു ഓപ്‌ഷൻ ഉണ്ട് , ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്തു. എനിക്ക് അങ്ങനെ ഒരു ഓപ്‌ഷൻ ഇല്ല
ഞാൻ അവാര്ഡ് ഈവീട്ടിൽ അഞ്ചുകൊല്ലം മാട്ട പണി ആണ് എടുത്തു നടന്നത് ,പിന്നെ എന്തോ മനസ്സലിവ് തോന്നി ആണ് ഇവിടെ ഓഫീസിൽ ജോലി തന്നത് , ഇവിടെ ഞാൻ കൂടുതൽ ഓവർ ആയാൽ പറയാൻ പറ്റില്ല, എന്നെ ജോലി നിർത്തിച്ചു അവര് വീണ്ടും പഴേ പണികൾ ഒക്കെ ചെയ്യിക്കും ,അതെന്തായാലും ഞാൻ ആഗ്രഹിക്കുന്നില്ല,നിങ്ങള് വിചാരിക്കുന്ന പോലെ അല്ല , രാജശേഖരൻ സാറിനു എന്നോട് ഭയങ്കര ദേഷ്യം ഉണ്ട് അത് എന്റെ അച്ഛനോടുള്ള പക ആണ് , അതങ്ങനെ തീരില്ല , അങ്ങേരുടെ ക്യാരക്റ്ററം അത് തന്നെ ആണ്.
അത് മാത്രവും അല്ല ആ രാമൻ പിള്ള , അയാളുടെ വാലും ആണ് , എന്തേലും ഒക്കെ ഓതി കൊടുത്തു പണി തരാൻ നല്ല മിടുക്കനും ആണ്, ഞാൻ എന്തിനാ വെറുതെ പണി വാങ്ങിച്ചു കൂട്ടുന്നത്. എനിക്ക് ഈ ബിസിനസ് ജോലികൾ ഒക്കെ എന്തോരം ഇഷ്ടം ആണെന്ന് അറിയാമോ
വെറുതെ പണി വാങ്ങി ഒടുവിൽ ഉള്ള ജോലി കളഞ്ഞാണ് വീണ്ടും ഞാൻ ഗോഡൗണിലു ചാക്ക് ചുമക്കാനും അവരുടെ വീട്ടിലെ പണി ചെയ്യാനും പോകേണ്ടി വരും ,ഇനി എനിക്ക് വയ്യ, അതോണ്ട് തന്നെ ആണ് ഞാൻ ക്ഷമിക്കുന്നതു.
ആദി അത് പറയുന്ന കേട്ടപ്പോ രണ്ടു പേർക്കും സങ്കടം വന്നു..
അത് കേട്ട് മായ ചോദിച്ചു,
ആദി നീ ശരിക്കും ഭ്രാന്തൻ ആണോ , എന്തിനാ നീ ഇവിടെ നിന്ന് നിന്റെ ജീവിതം കളയുന്നത് , നീ എങ്ങോട്ടെങ്കിലും പോ ………………………..അത് പറഞ്ഞപ്പോ തന്നെ മായയുടെ ഉള്ളം നീറി ആ ചോദ്യം കേട്ട് സിബിയുടെയും..
ആദി ചിരിച്ചു.
ആദിശങ്കരൻ ഭ്രാന്തൻ ആണോ എന്ന് ചോദിച്ചാ ഇപ്പൊ എന്താ പറയുക?
നിങ്ങൾ പറയുന്നത് ശരി ആണ്, കാരണം ഇങ്ങനെ ഒക്കെ കഷ്ടപ്പെട്ട് പണി എടുത്തു , ആരും അറിയാതെ എവിടേലും ഓടിപോയി പണി എടുത്തു ജീവിച്ചൂടെ എന്തിനാ ഈ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് എന്നൊക്കെ ഉള്ള ചോദ്യങ്ങൾ …. ഇതൊക്കെ കുറച്ചൊക്കെ എന്നോട് സ്നേഹം കാണിച്ച പലരും ചോദിച്ചത് തന്നെ ആണ്.
അച്ഛൻ അവർക്കുണ്ടാക്കിയ നഷ്ടം ഒക്കെ എപ്പോളെ വീട്ടി കഴിഞ്ഞു, ഞങ്ങളുടെ വീടും സ്ഥലവും ഒക്കെ എഴുതി കൊടുത്തതല്ലേ ,
മാർക്കറ്റു വിലയേക്കാളും ചെറിയ വില കണക്കാക്കി അല്ല അയാൾ എഴുതി വാങ്ങിയത്, അങ്ങേർക്ക് പണം എത് കഴിഞ്ഞു ഒരു രൂപ പോലും കൂലി ഇല്ലാതെ അല്ല കഴിഞ്ഞ അഞ്ചു വർഷവും ഞാൻ പണി എടുത്തത്.എന്നിട്ടും ഇതുവരെ കടം വീട്ടിക്കഴിഞ്ഞു എന്നൊന്നും അയാള് പറഞ്ഞിട്ടില്ലല്ലോ…..ആദി അവരോറ്റു മറുപടി പറഞ്ഞു..
ചേട്ടായിക്ക് ഭ്രാന്ത് തന്നെ ആണ് , സ്വയം ശിക്ഷിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ഭ്രാന്ത് ,,
സിബി അതുകേട്ടു ദേഷ്യത്തോടെ തന്നെ പറഞ്ഞു , അവന്റെ ഉള്ളിലെ സങ്കടം കൊണ്ട് തന്നെ ആണ്
,,, ആഹാ ഹ ഹ ,,,,,,,,,,,,,,ആദി ചിരിച്ചു.
മായെ സിബി ,,,,,,,,,നിങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോ നിങ്ങടെ വീട്ടിലൊക്കെ നിങ്ങളെ കാത്തിരിക്കുന്നവർ ഇല്ലേ ?
അവർ തല കുലുക്കി
അച്ഛൻ ‘അമ്മ സഹോദരങ്ങൾ ………….അതൊക്കെ അല്ലെ ശരിക്കും നിങ്ങളുടെ സമ്പത്തു ?
അപ്പോളും അവർ തല കുലുക്കി.
ആദിക്കു ഇതൊന്നും ഇല്ല, സമ്പത്തു വട്ടപ്പൂജ്യം,
പക്ഷെ ആദി ഒരുപാട് പണക്കാരൻ ആണ് കാരണം ആദിയുടെ കൂടെ ആദിയുടെ ലക്ഷ്മി ‘അമ്മ ഉണ്ട് എന്നൊരു സങ്കൽപം ഒരു സത്യം ഉണ്ട് മനസ്സിൽ. അത് തന്നെ ആണ് ആദിയുടെ എല്ലാം.എനിക്ക് എന്തേലും ഉണ്ടെങ്കിൽ എല്ലാം അതിനു കീഴെ ഉള്ളൂ , അതിനു മേലെ ഒന്നും ഇല്ല,എന്റെ ‘അമ്മ രാജശേഖരൻ എന്ന മനുഷ്യനോട് പറഞ്ഞ വാക്ക് ആണ് ഭർത്താവു വരുത്തി വച്ച നഷ്ടം പോരാത്തതു മകൻ വീട്ടിക്കോളും എന്ന് , അതുപോലെ മരിക്കുന്നതിന് മുൻപ് എന്നോട് ലക്ഷ്മി ‘അമ്മ പറഞ്ഞതാണ് ആ നഷ്ടം അയാൾ പറയുന്നത് വരെ വീട്ടിക്കൊള്ളണം എന്നും.ആദി അത് മാത്രേ ചെയ്യുന്നുള്ളൂ.
അന്നും ഇന്നും . ആദി പറഞ്ഞു നിർത്തി എല്ലാരും വിഷമത്തിൽ ആണ്.
ഞാൻ എന്റെ ജീവിത സുഖം തേടി പോയാൽ പിന്നെ എന്ത് ലക്ഷ്മി അമ്മയുടെ വാക്കിന് എന്ത് വില ആണ് ഉള്ളത് , പിന്നെ എങ്ങനെ ലക്ഷ്മി അമ്മയെ ഞാൻ ഓർക്കും , എന്ത് ലക്ഷ്മി അമ്മയുടെ മുന്നിൽ എങ്കിലും എനിക്ക് വില ഉള്ളവൻ ആകണം , മറ്റുള്ളവരുടെ മുൻപിൽ ഞാൻ ഓട്ട കാലണ ആയിരിയ്ക്കും..
ആദി ഉറച്ച ശബ്ദത്തോടെ പറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയില്ല , തൊണ്ട ഇടറി ഇല്ല , ആംഗ്യങ്ങൾ കാണിക്കേണ്ടി വന്നില്ല , വിഷമ൦ കടിച്ചമർത്തേണ്ടി വന്നില്ല , മന്ദഹാസ൦ തൂകുന്ന മുഖത്തോടെ അവൻ പറഞ്ഞു.
പക്ഷെ കേട്ട മായയും സിബിയും കണ്ണുകൾ നിറച്ചു.
ലക്ഷ്മി അമ്മക്ക് ജോലി എടുത്തു ഒരു സാരി പോലും എനിക്ക് വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല , എന്തിനു ഒരു നേരത്തെ മരുന്ന് പോലും , എന്ത് അത്രയും ഗതികെട്ടവൻ വേറെ ആരുണ്ട്? അവ൯ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ ഭാവി ആകട്ടെ , ജീവിതം ആകട്ടെ , ഉയർച്ച ആകട്ടെ എല്ലാം നശിച്ചോട്ടെ , പക്ഷെ ഉണ്ടല്ലോ എന്റെ ലക്ഷ്മി ‘അമ്മ തല ഉയർത്തി കാണണം എനിക്ക് , എനിക്ക് അത്രയേ ഉള്ളൂ.
നിങ്ങള് ശങ്കര ആചാര്യരെ കുറിച്ച് കേട്ടിട്ടില്ലേ. ആദി തിരക്കി

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.