അപരാജിതൻ 3 [Harshan] 7038

ശോ … ഒന്നും അങ്ങോട്ട് മനസിലാകാനില്ല … അവൻ പെട്ടെന്ന് ബെഡ്ഷീറ്റും എടുത്തു വേഗം തിരിഞ്ഞു നടന്നു പോകും വഴി ശ്രിയയെ കൂടി ഒന്ന് നോക്കി…. എന്നാലും ആ പോസ്റ്റ് എങ്ങനെ കൃത്യം തന്റെ പുറത്തു ഒടിഞ്ഞു വീണു …മനസ്സിൽ പറയുകയും ചെയ്തു
ശ്രിയ പൊട്ടിചിരി തുടങ്ങി…. അപ്പു പിന്നേം പുറകിലേക്ക് നോക്കി ,,,
പാറു ചിരിക്കുവാണല്ലോ ……………..ഓ തൻറെ സ്വപ്നം കണ്ടു ചിരിച്ചതായിരിക്കുമോ ….. അവനും മുഖത്ത് നാണം വന്നു , അവൻ തിരിഞ്ഞു ഒരു ചിരി പാസ് ആക്കി അവളുടെ മുഖത്ത് നോക്കി…
അതുകണ്ടു അവൾ ചിരി നിർത്തി ..പിന്നെ അവളുടെ മുഖം ദേഷ്യം നിറഞ്ഞു..
പോടാ പട്ടി ,,,,,,,,,,,,,,,,,,,,അവൾ അവനെ വിളിച്ചു..അതുകേട്ടു അപ്പു വീണ്ടും ചിരിച്ചു.
ഇന്നത്തെ ദിനം ധന്യമായി …………പാറുവിന്റെ ചിരി കണ്ടു , പട്ടി വിളിയും കേട്ടു
……….എന്നാലും ആ പോസ്റ്റ് എങ്ങനെ ആണാവോ തന്റെ പുറത്തു വീണത് ………………
അത് മാത്രം ആയിരുന്നു അവനിലെ സംശയം ..ശ്രിയ റൂമിലേക്ക് പോയി ,അപ്പു തന്റെ റൂമിലേക്കും ..
(((((((((((()))))))))))))ഓഫീസിലെ കാര്യങ്ങൾ ഒക്കെ ആദിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി, രാമൻ പിള്ള എന്ന ദുരന്തം ഓരോരോ ഉടക്കുകൾ മനഃപൂർവ്വം തന്നെ ഉണ്ടാക്കി കൊണ്ടിരുന്നു.
ആദിയെ ഓഫീസിൽ ഇരുത്താതെ പരമാവധി ഫീൽഡ് വർക്ക്കൾക്ക് അയച്ചു തുടങ്ങിയിരുന്നു അയാൾ , ഓഫീസ് ഫുൾ അയാളുടെ കൺട്രോൾ ഇൽ ആക്കി. വലിയ വിവരം ഒന്നും ഇല്ല പക്ഷെ ഭൂഗോള പാര ആണ് അയാൾ , നമ്മുടെ രാജശേഖരന്റെ ഗുഡ് ബുക്കിൽ ഉള്ള ആൾ ആയതു കൊണ്ട് ആദിക്ക് കൂടുതൽ ഒന്നും ചെയ്യാനും സാധിക്കില്ലായിരുന്നു.
ഫീൽഡ് വർക്ക്‌ വരുമ്പോൾ അടിക്കും ഒരുപാട് ബുദ്ധിമുട്ട്‌കൾ ആയിരുന്നു , കമ്പനി വണ്ടിയിൽ തന്നെ യാത്ര , ഇലക്ട്രിക്കൽ ഇലക്ട്രോണിക് ഐറ്റംസ് ആയിരുന്നു മെയി൯ സ്റ്റെബിലൈസേർ , എമർജൻസി ലൈറ്റസ് ഒക്കെ ആയി.
അതോടെ രാവിലെ വന്നു ഓഫിസിൽ പഞ്ച് ചെയ്തു രാമൻപിള്ള അദ്ദേഹത്തോട് വിവരണങ്ങൾ കൊടുത്തു ഫീൽഡിൽ ഇറങ്ങിയാൽ പിന്നെ തിരിച്ചു എത്ര വൈകിയാലും ഓഫീസിൽ വന്നു റിപ്പോർട്ട് കൊടുക്കണം.
അയാളുടെ ചില തലതിരിഞ്ഞ നിലപാടുകൾ കാരണം ആദി നേരത്തെ പിടിച്ചു വെച്ച് നല്ല ബിസിനസ് ചെയ്യുന്ന ക്ലയന്റുകൾ ഒക്കെ ഇല്ലാതെ ആയി ,
സാധാരണ ഗതിയിൽ അമ്പതു ദിവസത്തെ ക്രെഡിറ് ആദി കൊടുത്തിരുന്നത് ആണ് , ഇയാൾ വന്നതോടെ , മാക്സിമം 20 ദിവസം ക്രഡിറ് മാത്രമേ കൊടുക്കൂ എന്നെ നിലപാട് ആദിയെ ഒരുപാട് ബുദ്ധിമുട്ടിച്ചു ,
അതുകൊണ്ടു തന്നെ നല്ല ക്ലയന്റുകൾ പ്രോഡക്ട് എടുക്കാതെ ആയി , അതു കൂടാതെ കുറച്ചു കസ്റ്റമേഴ്‌സിനേ ആദി മുംബൈ ഗുജറാത്ത് ഡൽഹി പ്രദേശങ്ങളിൽ നിന്നൊക്കെ ലീസ്ഡ് ഒക്കെ എടുത്തു ഏതാണ്ടൊക്കെ റെഡി ആയതും ആണ് , അയാൾക്ക് ഹിന്ദി വശം ഇല്ലാത്തതു കൊണ്ട് അതും ഇല്ലാതെ ആയി .
അയാൾക്ക് ഇവിടെ താൻ ആണ് എല്ലാം ചെയ്യുന്നത് എന്നൊരു പേരും പെരുമയും ഉണ്ടാക്കണം.അതാണ് ലക്‌ഷ്യം, അതുകൂടാതെ വാ തുറന്ന കുറ്റങ്ങൾ പറയുന്ന സ്വഭാവവും, ആദി അത് ചെയ്തു , അതറിയില്ല , ബിസിനസ് അറിയില്ല , എന്ന് തുടങ്ങി പലതും , മായക്കു അതൊക്കെ കേൾക്കുമ്പോൾ കലി ആണ് , പിന്നെ വേറെ വഴി ഇല്ലല്ലോ എന്ന് കരുതി, കേട്ടിരിക്കും.
ഇയാളുടെ വേറെ ഒരു പണി ഉണ്ട് , ഈ കുറ്റങ്ങൾ ഹെഡ് ഓഫീസിലേക്കും വിളിച്ചു പറയും , അതോടെ പേരും മോശം ആകുമല്ലോ,ചിലയിടക്ക് ഹെഡ് ഓഫീസിൽ നിന്നും ആദിയുടെ ഫ്രണ്ട്സ് വിളിക്കും, ആദി നിന്നെ രാമൻ പിള്ള വാച്ചു ചെയ്യുന്നുണ്ട്, നീ അയാളുടെ നിരീക്ഷണത്തിൽ ആണ്,
ഒരുതരം സാഡിസ്റ് മനോഭാവം. (ഇത് വായിക്കുന്ന പലർക്കും ഇതുപോലുള്ള മേലുദ്യോഗസ്ഥരുടെ കീഴിൽ പണി എടുത്ത അനുഭവം ഉണ്ടാകാം , ആ ഉദ്യോഗസ്ഥ നാറികൾക്കു ……വിരൽ നമസ്കാരം)….
പലപ്പോഴും ആദി അങ്ങോട്ട് തളർന്നു പോകുന്ന അവസ്ഥ ആയിരുന്നു. കാരണം ഒരു തരത്തിലും സപ്പോർട് ഇല്ല. ഡെയിലി രാമൻ പിള്ളക്ക് വിളിച്ചു ആദിയെ ഫയർ ചെയ്യുന്നത് ഒരു ശീലം ആയി. അത് രാവിലേം വിളിക്കും ഉച്ചക്കും വിളിക്കും വൈകീട്ടും വിളിക്കും …
റാസ്കൽ ,സ്ടുപിഡ് ,യൂസ്ലെസ്സ് എന്നൊക്കെ സ്ഥിരം വിളികളായി, ഒരുമാതിരി മൃഗങ്ങളോട് പെരുമാറുന്ന പോലെ.
ഒരിക്കൽ ഇതുപോലെ ഹെഡ് ഓഫീസിൽ മീറ്റിംഗിൽ സംബന്ധിക്കേണ്ടി വന്നു, അന്ന് രാജശേഖരനും മറ്റും,ഉണ്ട്, പോകുന്ന സമയം വരെ രാമൻ പിള്ള ആദി ഒക്കെ കാര്യങ്ങളൂം പ്രെസെന്റേഷനും ഒക്കെ റെഡി ആക്കി കൈകൊടുത്തു തന്നെ ആണ് , പ്രെസെന്റേഷനിൽ ഇരുന്നു സെയിൽസ് ഡാറ്റ ഒക്കെ അവതരിപ്പിച്ചപ്പോ മുകളിൽ നിന്ന് ചോദ്യം വന്നു.
രാജശേഖര൯ അടക്കം അന്ന് നല്ല ദേഷ്യത്തിൽ ആയിരുന്നു , രാമൻ പിള്ള എന്ന നാറി ഒറ്റ അടിക്കു പ്ലേറ്റ് മാറ്റി , അതുവരെ കൈ കൊടുത്തു പോയവൻ അവിടെ ഇരുന്നു മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആദിയെ നന്നായി ഫയർ ചെയ്തു, പറഞ്ഞു പറഞ്ഞു ആദിയുടെ അച്ഛനിൽ വരെ എത്തി, അതൊക്കെ ആദിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി, അത്രക്കും മോശം ആയിരുന്നു അന്നത്തെ സംഭവങ്ങൾ, ആദി ആ മീറ്റിംഗിൽ കൂടുതൽ എതിർത്ത് പറയാൻ സാധിക്കുന്ന അവസ്ഥയിൽ അല്ല കാരണം പ്ലേറ്റ് തിരിച്ചത് രാമൻ പിള്ള നാറി ആണ് , വീണ്ടും ഓഫീസിൽ അയാളുടെ കീഴെ തന്നെ വർക്ക് ചെയ്യുകയും വേണം , അയാൾക് എതിരെ എന്തെങ്കിലും പറഞ്ഞാൽ അതാണ് തനിക്ക് തന്നെ പ്രശ്നം ആകും എന്ന കാര്യം ആദിക്ക് നന്നായി അറിയാം..
രാജശേഖരൻ പിന്നെ ആദിയോട് സംസാരിക്കാത്ത കാരണം ബാക്കി ഉള്ളവർ ആണ് അവനെ വഴക്കുകൾ പറഞ്ഞത്.
………….ഈ സംഭവം ഒക്കെ മായ അറിഞ്ഞു , അന്ന് ചായ കുടിക്കുവാൻ ആയി മായയും സിബിയും ആദിയും കൂടെ കാന്റീനിൽ പോയി. അവര് രണ്ടുപേരും ആദിയോട് ഒരല്പം പരുഷമായി ആണ് സംസാരിച്ചത്. കാരണം ആദി എന്തിനു ഇങ്ങനെ ജോലി എടുക്കുന്നു, അങ്ങോട്ട് നിർത്തിയാൽ പോരെ അല്ലെങ്കിൽ ഹെഡോഫീസിൽ പോയി റിക്വസ്റ്റ് ചെയ്യുക മറ്റേതെങ്കിൽ സ്ഥാപനത്തിൽ ജോലി തരുവാൻ ആയി..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.