അപരാജിതൻ 3 [Harshan] 7038

അല്ല ഇവ്ടെ നടന്നത് നീ വല്ലതും അറിഞ്ഞിട്ടാണൊ ,,,നീ എന്തൊക്കെയാ ഉറക്കത്തില്‍പറയുന്നെ , യൂദാസ് ,മണ്ഡോദരി,ശശാങ്കന്‍ , പാഞ്ചാലി വെയ് രാജ വെയ് ,,,,,,,,,,,,,,,,,,നിനക് എന്താ പറ്റിയത് , നീ എന്താ ഇവിടെ കിടക്കുന്നതു ,
ഓ അതോ കൊച്ചമേ ഓഫീസിലെ ഓരോ കാര്യങ്ങള്‍ ചിലപ്പോ ഉറകത്തില്‍ വന്നതയിരിക്കും. അപ്പു പറഞ്ഞു.അപ്പോ നീ ഇവിടെ കിടക്കുന്നതോ? മാലിനി ചോദിച്ചു.
അത് അപ്പു കിടന്നുറങ്ങിയപ്പോ ലക്ഷ്മി അമ്മ വന്നു പറഞ്ഞു ഇവിടെ വന്നു കിടക്കാന്‍ ,നിങ്ങള് തനിച്ചേ ഉള്ളൂ ,എന്തേലും വിഷമമോ പേടിയോ വന്നാ ഒരു സഹായത്തിന് ഞാന്‍ ഇവിടെ വേണം എന്നു പറഞ്ഞു , എന്നെ അവിടെ കിടക്കാന്‍ സമ്മതിച്ചില്ല. അതാ
അത് കേട്ടപ്പോ മാലിനിക്ക് ഒരുപാട് വിഷമം തോന്നീ.
അവന്‍ കാര്യം തിരക്കിയപ്പോ പോലും താന്‍ ദേഷ്യപ്പെട്ടു ഒന്നും പറഞ്ഞില്ല ,
എന്നിട്ടും അവന്‍ ഇവിടെ തങ്ങല്‍ക് കാവലായി വന്നു കിടക്കുകയാണ്.
മാലിനിക്ക് കണ്ണോക്കെ നിറഞ്ഞു തുടങ്ങി,
എന്താണ് അപ്പുവിനോടു പറയുക , എങ്ങനെ ആണ് അവനോടു നന്ദി പറയുക.
കൊച്ചമ്മേ …………..ഇപ്പോള്‍ പോയി കിടക്കൂ ,,ധൈര്യമായി കിടന്നുറങ്ങിക്കൊ,.,,,,,,,,,,,ഞാന്‍ ഇവിടെ ഉണ്ട് , ഒരു ഭയവും വേണ്ട , ബാക്കി ഒക്കെ രാവിലെ സംസാരിക്കാം , വേഗം പൊയ്ക്കൊ , വണ്ടി സ്റ്റാണ്ട് വിട്ടു പോട്ടെ … അവന്‍ മാലിനിയെ നീ൪ബന്ധിച്ച് പറഞ്ഞയച്ചു . അവള്‍ പോയി ശ്രിയമോള്‍ടെ അടുത്തു പോയി കിടന്നു , ശ്രിയ വീണ്ടും അവളെ കെട്ടിപ്പിടിച്ചു ദേഹത്ത് കാലൊക്കെ ഇട്ടു ചേര്‍ന്ന് പറ്റി കൂടി കിടന്നു, ആ കിടപ്പില്‍ തന്നെ മനസില്‍ ഒരു വല്ലാത്ത സുരക്ഷിതത്വത്തില്‍ മാലിനി ഉറക്കത്തിലേക്ക് വഴുതി വീണു…………….
അവള്‍ ഉറക്കത്തില്‍ തന്നെ ആണ് , സ്വപ്നം ആണോ എന്നൊന്നും അറിയില്ല മാലിനിക്ക് ഒരു സ്ത്രീശബ്ദം അനുഭവപ്പെട്ടു ,
മാലിനി ധൈര്യമായി ഉറങ്ങികോളൂ എന്റെ ആദിശങ്കരന്‍ കാവലുണ്ട് ,,, ഒന്നും വരില്ല………..എന്നു ,,,,,,,,,,,,,,,,,,,,,,ആ ശബ്ദം കൂടെ കേട്ടപ്പോള്‍ മാലിനിക്ക് ധൈര്യമായി , അവള്‍ ഗാഡമായ നിദ്രയിലേക്ക് നയിക്കപ്പെട്ടു. ലക്ഷ്മി യുടെ ആത്മാവു ആണോ ഇനി അവളുടെ സ്വപ്നത്തില്‍ അവളെ സമാധാനിപ്പിച്ചത്.
അത്യന്തം മനസമാധാനത്തോടെ തന്നെ മാലിനി കിടന്നുറങ്ങി.
പുറമെ നല്ല കുളിരുന്ന സ്വപ്‌നങ്ങൾ കണ്ടു അപ്പുവും.
രാവിലെ ഒരു അഞ്ചര മണി ഒക്കെ ആയി കാണും. മാലിനി എഴുന്നേറ്റു കുളി ജപം അടുക്കള കാര്യങ്ങളിൽ തിരക്കിൽ ആയി.
എന്തോ ആറുമണി യോടെ ശ്രിയ കുട്ടിയും എഴുന്നേറ്റു. തനിക്കു സംഭവിക്കാൻ പോകുന്ന ദുർവിധികൾ ഒന്നും അവൾക്കു അറിയില്ലല്ലോ.
നല്ലൊരു പ്രഭാതം ആണ്, അവൾ വെറുതെ വീട്ടിന്റ മുൻവശം തുറന്നു, പുറത്തേക്ക് ഇറങ്ങി.
അവൾ മുന്നോട്ടു നടന്നപ്പോൾ കണ്ട കാഴ്‌ച ,,, നമ്മുടെ അപ്പു വലിയ സ്റ്റെപ്പിൽ മൂടി പുതച്ചു ചരിഞ്ഞു സുഖം ആയി കിടക്കുന്നു , അവൻ എഴുന്നേറ്റിട്ടില്ല
അവൾക്ക് അത് കണ്ടപ്പോ തന്നെ ആകെ ദേഷ്യം ആയി, അവൾ കലി കൂടി അവനു സമീപ൦ വന്നു നിന്നു.
അപ്പു ഉറക്കത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് , സ്വപ്നം ആണെന്ന് തോന്നുന്നു.അപ്പു പാറുവുമായി ടൈറ്റാനിക്ക് കപ്പലിൽ നിൽക്കുക ആണ് ഡെക്കിനു മുകളിൽ വീശുന്ന കാറ്റും കൊണ്ട് അങ്ങനെ കൈ ഒക്കെ വിരിച്ചു നിക്കുവാ….
ശ്രിയ അവിടെ കിടന്നുറങ്ങുന്ന അപ്പുവിനെ തോൾ ഭാഗത്തു കാൽ കൊണ്ട് ചവിട്ടി ഒന്നുരണ്ടു വട്ടം തള്ളി..
അവന്റെ ശരീരം കുലുങ്ങി.,,,,
ആ കുലുങ്ങുന്നുണ്ട് ..കുലുങ്ങുന്നുണ്ട് ,,, ,,,കപ്പല് കുലുങ്ങുന്നുണ്ട് ,,ഡാ സ്രാങ്കെ ,,
ബ്രേക്ക് പിടിയടാ,,, ഇവിടെ കുലുങ്ങുവാടാ ……ബ്രേക്ക് പിടി… ബ്രേക്ക് പിടി ….
അപ്പു സത്യം ആണ് എന്നു കരുതി വിളിച്ച് പറഞ്ഞു തുടങ്ങി.
അതുകൂടി കേട്ടപ്പോൾ അവൾക്കു രാവിലെ തന്നെ എല്ലാ കലിയും കൂടെ ഒരുമിച്ചു വന്നു
അവൾ തന്റെ ആ മൃദുലമായ പാദങ്ങൾ കൊണ്ട് അപ്പുവിന്റെ പുറത്തു ആഞ്ഞു ഒരു ചവിട്ടു അങ്ങ് കൊടുത്തു.
ആ ചവിട്ടിന്റെ ശക്തിയിൽ അവൻ തെറിച്ചു സ്റ്റെപ്പികളിലൂടെ നേരെ വെട്ടിയിട്ട വാഴത്തടി കണക്കെ കറങ്ങി നിലത്തേക്ക് വീണു…
അയ്യോ കപ്പല് പൊളിഞ്ഞെ …. എന്റെ പുറത്തു പോസ്റ്റ് ഒടിഞ്ഞു വീണേ,,,,, അയ്യോ നീന്തിക്കോ നീന്തിക്കോ,,,,, ഇപ്പോ ചാവുമെ…………….
അവൻ നിലവിളിച്ചു .
നിലവിളി കേട്ട് മാലിനി ഓടിവന്നു.
നോക്കുമ്പോ ശ്രിയ അവിടെ നിൽക്കുന്നു , അപ്പു മുറ്റത്തു നിന്നും ഉരുണ്ടു പരണ്ടു എഴുന്നേൽക്കുന്നു.
അവനു അപ്പോൾ ആണ് സ്വബോധം കിട്ടിയത്.
മുന്നിൽ ശ്രിയ ,അതിനു പിന്നിൽ മാലിനി കൊച്ചമ്മ ,അവനാകെ നാണം വന്നു.
എന്താ അപ്പു ,,, മാലിനി ചോദിച്ചു .
ആർക്കും അറിയില്ലല്ലോ ശ്രിയ അപ്പുവിനെ ചവിട്ടിയ കാര്യം , എല്ലാരും വിചാരിച്ചതു
അപ്പു കരയുന്നതു കേട്ട് ശ്രിയയും ഓടി വന്നു എന്നാണ് .
എന്താ അപ്പൂ,,,നീ നിലവിളിച്ചതു …..മാലിനി ചോദിച്ചു.
അത് കൊച്ചമ്മേ ടൈറ്റാനിക്ക് മുങ്ങി , ഞാൻ മോളിൽ ആയിരുന്നു , ഒരു പോസ്റ്റ് ഒടിഞ്ഞു എന്ത് പുറത്തു വീണു ,,കപ്പല് മുങ്ങി …
ചെറുക്കനു സ്വപ്നം കാണൽ കൂടുന്നുണ്ട് , മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു.
വീണട്ടു നിനക്ക് വല്ലതും പറ്റിയോ ? മാലിനി തിരക്കി.
അപ്പു വീണതിന്റെയും പുറത്തു ചവിട്ടു കൊണ്ടതിന്റെയും ഒരു ചെറിയ വേദന ഇല്ലാതില്ല ..പക്ഷേ ചവിട്ട് കൊണ്ടത് ആണെന്ന് അവനറിയില്ലല്ലോ.
കുഴപ്പം ഒന്നും ഇല്ല , പക്ഷെ ആ പോസ്റ്റ് ഒടിഞ്ഞു വീണതിന്റെ ഒരു നോവ് പുറത്തുണ്ട്..
അവൻ പുറം തടവി.
മാലിനി കുക്കർ വിസിൽ വിളി കേട്ട് അടുക്കളയിലേക്ക് പോയി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.