അപരാജിതൻ 3 [Harshan] 7078

മാലിനി ഒന്നും വിട്ടുപറയുന്നില്ല ,അവളുടെ ഉള്ളില്‍ തന്നെ പിടിച്ച് വെച്ചിരിക്കുക ആണ് കാര്യങ്ങള്‍.
പക്ഷേ മാലിനിയുടെ സങ്കടഅവസ്ഥ കണ്ടപ്പോള്‍ ഉള്ള വിഷമത്തില്‍ ആണ് അപ്പു കൂടുതല്‍ ചോദിക്കുന്നത്.
എന്തോ മാലിനിക്ക് നന്നായി തന്നെ ദേഷ്യം വന്നു.
അപ്പു നീ നിന്റെ കാര്യം നോക്കൂ , ഇവിടെ പലതും ഉണ്ടാകും , എല്ലാം നിന്നോടു പറയാന്‍ സാധിക്കുമോ .
മാലിനി ദേഷ്യപ്പെട്ടു.
അപ്പുവിന് മനസിലായി ..
മാലിനി ആകെ ശരിക്കും വിഷമഅവസ്ഥയില്‍ ആണ് എന്നു.
പിന്നെ അവ൯ ഒന്നും സംസാരിക്കാന്‍ നിന്നില്ല, കാരണം ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ സംസാരിച്ചിട്ടു കാര്യം ഇല്ല.അവന്‍ അവിടെ നിന്നും എഴുന്നേറ്റ് പോയി.മാലിനി അപ്പുവിനെ കുറച്ചു നേരം നോക്കി നിന്നു.അവനെ തിരികെ വിളിക്കാനും പോയില്ല,
രാജശേഖരന്‍ ഇന്ന് ദൂരെ എവിടെയോ പോകേണ്ട ആവശ്യം ഉണ്ടായിരുന്നത് കൊണ്ട് രാത്രി തന്നെ പുറപ്പെട്ട് ഇനി ഇപ്പോ നാളെയോ മറ്റന്നാളോ പ്രതീക്ഷിച്ചാല്‍ മതി.
ഒരു പത്തുപത്തര ആയപ്പോള്‍ മാലിനി പോയി കുറെ നേരം ശ്രീയയുടെ കൂടെ കിടന്നു, അവളെ കെട്ടിപ്പിടിച്ചു പക്ഷേ ഉറക്കം വരുന്നില്ല , ശ്രിയ തന്നിലേ പ്രശ്നങ്ങള്‍ ഒന്നും അറിയാതെ ഭയങ്കര ഉറക്കത്തില്‍ ആണ്.
മാലിനിക്ക് തിരിഞ്ഞും മരഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നില്ല.
അപ്പു തന്റെ ബെഡില്‍ കിടക്കുക ആയിരുന്നു കണ്ണടച്ച് ഉറക്കത്തിലേക്ക് പോയപ്പോള്‍ ആണ് ലക്ഷ്മി അമ്മ സ്വപ്നത്തില്‍ വന്നത് ,
ലക്ഷ്മി അമ്മ പറഞ്ഞു തല്‍കാലം അവരുടെ ആ പൂമുഖത്തെ വലിയ തിണയില്‍ പോയി കിടക്കാന്‍ കാരണം മാലിനി വളരെ വിഷമത്തില്‍ ആണ് , അപ്പു അവിടെ കിടക്കുവാണെങ്കില്‍ അവര്‍ക് ഒരു കാവല്‍ ആകും അതുകൊണ്ടു വേഗം എഴുന്നേറ്റ് പോയി കിടക്കുവാന്‍.ലക്ഷ്മി അവനോടു പറഞ്ഞു.
ലക്ഷ്മി ഒരു കാര്യം പറഞ്ഞാല്‍ തലപോയലും അവന്‍ അനുസരിക്കുമല്ലോ.
അവന്‍ ഒരു ബെഡ്ഷീറ്റു൦ എടുത്ത് പാതി ഉറക്കത്തില്‍ നേരെ അവിടെ വീട്ടില്‍ പോയി പൂമുഖത്തുള്ള തിണയില്‍ വന്നു തുണി വിരിച്ച് കിടക്കുക ആണ്.
ഒരു പന്ത്രണ്ടു മണി ആയി.
പട്ടികള്‍ ഒക്കെ നന്നായി ഓരിയിടുന്നുണ്ട്.അവരുടെ ഗെയ്റ്റ്നു മുന്നില്‍ നിന്നു, ഒരു ഭയപ്പെടുത്തുന്ന ഓരിയിടല്‍ ഈ ഭൂതപ്രേതങ്ങളെ ഒക്കെ കണ്ട പോലെ..
പട്ടിയുടെ ഉച്ച കേട്ടപ്പോള്‍ പതിമയക്കത്തില്‍ അപ്പു എഴുന്നേറ്റ് നിന്നു അവ൯ അപ്പോളും ഉറക്കത്തില്‍ തന്നെ ആണ്. അവന്‍ നേരെ ഉറക്കത്തില്‍ തന്നെ നടന്നു ഗെയ്റ്റ് വരെ എത്തി.
ഗേറ്റ് അവന്‍ തുറന്നു, ഒരു നാലഞ്ച് പട്ടികള്‍ ആണ് വീട്ടിലേക്ക് നോക്കി ഓരിയിടുന്നത്.
പെട്ടെന്നു അപ്പു കണ്ണുതുറന്നു,,,,
അപ്പു അല്ല ,,,,,,,,,,,,,,,,,,,,,,,,,,,,,ആ ചുവന്ന കണ്ണുകളോടെ മുഖത്ത് തീക്ഷ്ണമായ ജ്വലിക്കുന്ന കോപത്തോടെ അവനില്‍ നിന്നും ഒരു മുരള്‍ച്ച പുറത്തേക്ക് വന്നു ,,,,,,,,,,,,ആ ശബ്ദം കേട്ടതോടെ പട്ടികള്‍ നിശബ്ദര്‍ ആയി,,,,
അവന്‍ രക്ത വര്‍ണമുള്ള കണ്ണുകള്‍ കൊണ്ട് ആ പട്ടികളെ നോക്കി , അവന്റെ നോട്ടത്തില്‍ എല്ലാ പട്ടികളും ഭയന്ന് ശബ്ദം താഴ്ത്തി അവിടെ ഇരുന്നു,
പിന്നെ ഒരു പട്ടികളും ശബ്ദമേ ഉണ്ടാക്കിയില്ല , ഉള്ളില്‍ ഞാന്‍ ഉണ്ട് , പുറത്തു നിങ്ങള്‍ വേണം കാവലിന് , ഒരു ഭയപ്പെടുത്തുന്ന ശബ്ദത്തില്‍ അവ൯ പട്ടികളോട് പറഞ്ഞു , എല്ലാം അനുസരിക്കുന്ന പോലെ അവര്‍ അവിടെ തന്നെ ഇരുന്നു. അപ്പു ഗെയ്റ്റ് അടച്ചു അതുപോലെ കണ്ണുകള്‍ അടച്ചു നേരെ തിണയില്‍ വന്നു കിടന്നു.അവിടെ ഇതുവരെ നടന്നത് ഒന്നും അറിയാതെ,
ഒരു അരമണിക്കൂര്‍ കഴിഞ്ഞു കാണും , മാലിനിക്ക് ഉറക്കമേ വരുന്നില്ല , അവല്‍ക്ക് ആകെ ഒരു ഭയം മാതിരി , അവള്‍ പുറത്തു ലൈറ്റിട്ടു വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി അവിടെ ഉള്ള കസേരയില്‍ ഇരിക്കാന്‍ ആയി,
അവള്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ദാ കിടക്കുന്നു, അപ്പു ..
ഒരു കൈ മടക്കി തലക്ക് കീഴെ , ഒരു കൈ നെഞ്ചത്ത് ഒരു കാല്‍ മടക്കി നിവര്‍ന്നു അങ്ങനെ കിടക്കുക ആണ്.
സത്യത്തില്‍ അത് കണ്ടപ്പോ മാലിനിക്ക് ഒരല്പം പാവവും പിന്നെ ആശ്വാസവും ഒക്കെ തോന്നി.
അവള്‍ പുറത്തേക്ക് വന്നു തിണ്ണയുടെ സമീപം വന്നിരുന്നു , അപ്പുവിനെ ഉറക്കം നോക്കി , ഉറക്കത്തില്‍ അപ്പു ചില പിച്ചും പേയും പറയുന്നുണ്ട് ..ഡാ സിബി ,,,,,,,,,,,,,പാണ്ഡവരില്‍ മൂത്തവന്‍ യൂദാസ്,,,,,,,,,,,,,,,,, അവരുടെ ഭാര്യ മണ്ഡോദരി,,,,,,,,,,,,,,, അപ്പോ പാഞ്ചാലി ആരാ ……………. ശശാങ്കന്‍റെ ഭാര്യ ആണോ ,,,,, ഡോ പൊതുവാളെ ,,,,താന്‍ എന്തൊരു പരാജയം ആണെടോ ,,,,,,,,,,,,,,,,,,,, വെയ് രാജ വെയ് ഒന്നു വെച്ച രണ്ടു രണ്ടു വെച്ചാ നാല്‍ കിട്ടും ………….ഹ ഹ ഹ ഹ ഹ …………വെയ് രാജ വെയ് ………………… പാണ്ഡവരെ കൌരവരെ ,,,,,,,,,,,,,,,ഇപ്പോ ശരി ആക്കി തരാം,,,,,,,,,,,,,,,,,
അപ്പു …………….അപ്പു ………………………..മാലിനി അവനെ തട്ടി വിളിച്ചു.
ഹാ ,,,,, ഇപ്പോ പത്തു വെച്ചാ ഇരുപതു കിട്ടും , വെയ് രാജ വെയ് ………………..
അപ്പു ……………….മാലിനി ശക്തി ആയി അവനെ തട്ടി ഒരല്പം ഉച്ചത്തില്‍ വിളിച്ച് ,,,,,,,,,,,,
ഹാ ,,,,,,,,,,,,,,,,,,,,, അവന്‍ ഞെട്ടി എഴുന്നേറ്റു , കുറച്ചു നേരത്തേക്ക് അവന് സ്വബോധം
ഉണ്ടായിരുന്നില്ല ,,,
കൊച്ചമ്മെം വെച്ചോ ,,,,,,,,,,,,,,,റിബ്ബണ്‍ ഇപ്പോ വലിക്കും ,,,,, ആ ഭീമനെ ഇങ്ങോട്ട് വിളിക്ക്……………….ഡാ ശകുനി ……..പൊതുവാള്‍ജി നിങ്ങള്‍ മഹാന്‍ ആണ് .
മാലിനി അവന്റെ മുഖതൊക്കെ തട്ടി .,അപ്പു ………..എന്നു വിളിച്ച്
അപ്പു സ്വബോധത്തിലേക്ക് വന്നു..
എന്താ കൊച്ചമ്മേ ……………………
മാലിനി ചിരി തുടങ്ങി , പൊട്ടി ചിരി ആയി , ആ ഉള്ളിലെ ഭീതി ഒക്കെ അ ചിരിയില്‍ താനെ കുറെ ഒക്കെ അകന്നപോലെ…
അയ്യോ ………….ആഹാ ഹ ഹ ഹ ……..ചിരിയോ ചിരി …
അപ്പുവിന് ഒന്നും മനസിലായില്ല , കൊച്ചമ്മേ , കൊച്മ്മേ ,,, കൊച്ചമ്മ്ക്ക് വട്ടായാ,,,,,,,,,,,,,,,,,
കൊച്ചമ്മേ ……………. ഓയി ഓയി ഓയി ,,,,,,,,,,,,,,,,
മാലിനി ചിരി അടക്കി.
എനിക്കൊന്നും മനസ്സിലായില്ല , ഇപ്പോ ചിരിക്കാന്‍ ഇവിടെ വല്ലതും നടന്നോ…………..അവന്‍ ചോദിച്ചു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.