അപരാജിതൻ 3 [Harshan] 7063

മാലിനിക്ക് ആകെ പരവേശം ആണ് , അന്ന് രാജിയും മക്കളും ഒന്നു അവിടെ ഇല്ല, പ്രതാപന്‍ ഒരു വീട് പണിയുന്നുണ്ട് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ അങ്ങോട്ട് മാറും , പണി എല്ലാം ഏതാണ്ട് കഴിഞ്ഞു,
പൊന്നുവിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ മാലിനിക്ക് ഒരുപാട് സങ്കടം ആകുന്നുണ്ട്. അവലറിയാതെ ഉള്ളില്‍ എല്ലാ വേദനയും കടിച്ചമര്‍ത്തി ആരോട് പോലും പങ്ക് വെക്കാന്‍ വയ്യാതെ ഒറ്റക് പിടിച്ച് നില്‍കുക ആണ് പാവം.
അപ്പോളേക്കും ശ്രിയ അടുക്കളയില്‍ വന്നു , മാലിനി അവിടെ എന്തൊക്കെയോ ആലോചിച്ചു നീക്കുക ആണ്.
അവള്‍ പുറകെ കൂടെ പോയി കെട്ടിപ്പിടിച്ചു.
മാലിനി ആദ്യം ഞെട്ടി പോയി എങ്കിലും അവള്ക്കു അത് ശ്രിയ ആണെന്ന് മനസിലാക്കി അപ്പോള്‍ അവളെ ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുത്തു.
അവളുടെ കവിളിലും ഒരുപാട് ഉമ്മ കൊടുത്തു.
എന്താണ് ഇന്ന് രണ്ടു പെര്‍ക്കും എന്നോടു ഭയങ്കര സ്നേഹം.എന്തോ കാര്യം ഉണ്ടല്ലോ..
പിന്നെ എന്റെ പൊന്നൂനെ സ്നേഹിക്കാന്‍ എന്താണ് പ്രത്യേക കാര്യം.
നീ ഞങ്ങടെ ജീവനും ജീവിതവും അല്ലേ.. മാലിനി പറഞ്ഞു.
ആണോ അങ്ങനെ ആണോ , എന്നിടാ പൊന്നൂനെ അന്ന് മുഖത്ത് അടിച്ചത്? ശ്രിയ ചോദിച്ചു
എന്റെ പൊന്നൂനു ഒരുപാട് വേദനിച്ചോ , മാലിനിക്ക് വിഷമമമായി.
വേദനിച്ചു എന്നാലും എന്റെ അമ്മകുട്ടി അല്ലേ ,,അതോണ്ട് കുഴപ്പം ഇല്ല എന്നും പറഞ്ഞു മാലിനിയുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു ഓടി പോയി.
അവളുടെ കളിചിരിയും കുറുമ്പും ഒക്കെ കാണുമ്പോൾ മാലിനിക്ക് അകെ കരച്ചിലും വരുന്നുണ്ട്.
(((((())))))
വൈകീട്ടു മാലിനി കുടുംബ ക്ഷേത്രത്തിൽ പോയി, ശിവപാർവ്വതിമാർ ഒരുമിച്ചുള്ള പ്രതിഷ്ഠ ആണ് അവിടെ.
ഇതുവരെ പോയി തൊഴുകുന്നു എന്നലാതെ ഒരു വിഷമം ആയിട്ട് പോകാൻ ഇട വന്നിട്ടില്ല, ഇത്തവണ അങ്ങേ അറ്റം വിഷമത്തിൽ ആണ് അവൾ പോയത്,
നടക്കു മുന്നിൽ നിക്കുമ്പോളും അവൾ ഉള്ളു ഉരുകി കരയുക ആയിരുന്നു, ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല , വിശ്വാസികൾക്ക് അവർക്കൊരു ദുഃഖം വരുമ്പോൾ അതേതു മതവും ആകട്ടെ അവർക്കു തന്റെ വിഷമതകൾ പങ്കുവയ്ക്കാൻ അവരുടെ ഈശ്വരൻ ഉണ്ടാകും കുറെ ദുഃഖങ്ങൾ പറയുമ്പോൾ പ്രാർത്ഥന ഒക്കെ മനസിനെ പലപ്പോഴും ശക്തിപ്പെടുത്തുകയും ചെയ്യും.
മാലിനിയുടെ മുഖവും ഒക്കെ കണ്ടപ്പോൾ അവിടെ പൂജ ചെയ്യുന്ന ശാന്തിയും ചോദിച്ചു, എന്താണ് ഇന്നൊരു മനോവേദനയോടെ ആണല്ലോ , എന്തുണ്ടെങ്കിലും ഇവിടെ പറഞ്ഞാൽ മതി, ശക്തിയും സംഹാരകനും ആണ്. എന്ത് വിഷമമുണ്ടേലും അവർ നീക്കികൊള്ളും.
സ്ഥിരം ആയി അവിടെ കുട്ടികളുടെ പേർക്ക് പൂജകൾ ഒക്കെ ഉള്ളത് കൊണ്ട് അദ്ദേഹത്തിന് അവരുടെ എല്ലാവരുടെയും പേരും നക്ഷത്രവും അറിയാവുന്നതാണ്. അദ്ദേഹം ശ്രീകോവിലിൽ കയറി കുറച്ചു പൂജകൾ ഒക്കേ നടത്തി വാഴയിലയിൽ പ്രസാദവും ആയി വന്നു , എല്ലാരുടെയും പേർക്ക് അമ്മക്ക് ഗുരുതി പുഷ്പാഞ്ജലിയും മഹാദേവന് മൃത്യഞ്ജയപുഷ്പാഞ്ജലിയും നടത്തിയിട്ടുണ്ട്.
ഉള്ളിൽ ഇരുന്നപ്പോൾ അതാണ് തോന്നിയത് ചെയ്യാൻ ആയിട്ട്. അദ്ദേഹം ആ പ്രസാദ൦ അവരുടെ കയ്യിൽ കൊടുത്തു, ഒരു ഭയവും ഉള്ളിൽ വേണ്ട ആരും ഇല്ലെങ്കിൽ പോലും ഇവർ ഇവിടെ അല്ലെ ,
അവർ അത് വാങ്ങി തൊട്ടു തൊഴുതു ദക്ഷിണയും കൊടുത്തു ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വെക്കുക ആണ്, ഉള്ളുരുകി പ്രാര്ഥിക്കുന്നുമുണ്ട്, വേറെ ആരും ഇല്ല തുണക്കു , നിങ്ങള് മാത്രേ ഉള്ളൂ , എന്റെ കുഞ്ഞിനു ഒന്നും വരാതെ നോക്കികോളണെ .അവസാന ആശ്രയ൦ നിങ്ങള് മാത്രേ ഉള്ളു, ഒരു ജീവൻ ആണ് വേണമെങ്കിൽ അത് എന്റെ എടുത്തു കൊള്ളുക എന്നാലും എന്റെ കുഞ്ഞിന് ഒന്നും വരാതെ ഇരുന്നാൽ മതി. അവള് കണ്ണൊക്കെ നിറഞ്ഞു പ്രാർത്ഥിച്ചു.
((((()))))
ഒരു ഏഴു മണിയോടെ അപ്പു പാലിയത് എത്തി.
വണ്ടി ഒക്കെ ഒതുക്കി നിര്‍ത്തി, അവന്‍ ചുറ്റുപാടും നോക്കി പാറു അവിടെ എങ്ങാനും ഉണ്ടോ എന്നു , ഉണ്ടെങ്കില്‍ ഒന്നു നോക്കി പോകാല്ലോ എന്നു വിചാരിച്ചിട്ടു ആണ്.
ഒരുദിവസം ഒരു നോക്കൂകണ്ടില്ലെങ്കില്‍ അവന് ഒരു നെഞ്ചുവേദന ആണ്. അവളുടെ ദേഷ്യം അനുഭവിക്കാനും അവളുടെ വായില്‍ നിന്നും പോട പട്ടി, തെണ്ടി നായെ എന്നൊക്കെ വിളികേള്‍ക്കാന്‍ കാതോര്‍ത്തു ഇരിക്കുക ആണ്, നമ്മുടെ അപ്പു.
കൂടാതെ ചെരുപ്പ് കൊണ്ടുള്ള ഏ൪ കൂടെ കിട്ടുവാണെങ്കില്‍ സന്തോഷം സംതൃപ്തി ആവേശം ആമോദം പരമാനന്ദം………………….
സാധാരണ ഇഷ്ടപ്പെടുന്നവര്‍ തന്നോടു ഇഷ്ടം കാണിക്കനേ എന്നു ആഗ്രഹിക്കുമ്പോള്‍ ഇവിടെ ഒരാള് തന്നോടു ഒരുപാട് ദേഷ്യം കാണികാനും ,ചെരിപ്പ കൊണ്ട് ഇനിയും എറിയാനും ആഗ്രഹിക്കുന്ന ഒരു മുതലിനെ നമുക് ഇവിടെ മാത്രമേ കാണുവാന്‍ സാധിക്കൂ…
ഇവന് സത്യത്തില്‍ വല്ല നോസ്സും ഉണ്ടോ…പലപ്പോഴും തോന്നിയിടുണ്ട്.
ആരും ഇല്ല , പൂമുഖത്തു നിലവിളക്ക് കൊളുത്തി വെച്ചിട്ടുണ്ട്.
അപ്പു വീട്ടില്‍ ചെന്നപ്പോള്‍ ഒരു ബോക്സില്‍ ഭക്ഷണം ഒക്കെ കൊണ്ട് വെച്ചിട്ടുണ്ട്.
എന്താണാവോ മാലിനി കൊച്ചമ്മയെ ഇന്ന് കണ്ടില്ലല്ലോ , ഇനി വല്ല വയ്യായ്കയും ഉണ്ടോ ആവോ , അവന്റെ ഉള്ളൂ സന്ദേഹപ്പെട്ടു.
അവന്‍ വന്നു കുളി ഒക്കെ കഴിഞ്ഞു , പിന്നെ ഭക്ഷണം ഒക്കെ കഴിച്ചു. പത്രം ഒക്കെ വായിക്കുക ആയിരുന്നു , അപ്പോള്‍ ആണ് പൂമുഖത്തെ തിണയില്‍ മാലിനി കൊച്ചമ ഇരിക്കുന്നത് കണ്ടത്.
അപ്പു അപ്പോള്‍ തന്നെ പത്രം ഒക്കെ മടക്കി വെച്ചു, വേഗം അങ്ങോട്ടേക്ക് ചെന്നു.
കൊച്ചമ്മയുടെ മുഖം ഒക്കെ ഒരു വിഷമവ്സ്ഥയില്‍ ആണ്, അപ്പുവിനെ കണ്ടപ്പോ ചിരിച്ചു എന്നു വരുത്തി.
ആ ചിരി ഒരു ശരി ആയ ചിരി അല്ല ഉള്ളില്‍ സങ്കടമുള്ള ചിരി ആണെന്ന് മനസിലായി.
അവന്‍ കാരണം തിരക്കി.
ഒന്നൂല്ല അപ്പു മാലിനി മറുപടി പറഞ്ഞു.
കൊച്ചമ്മേ നമുക് എന്തേലും പ്രശ്നം ഉണ്ടെങ്കില്‍ വഴി ഉണ്ടാക്കാം, വീട്ടില്‍ വല്ല വിഷയവും ഉണ്ടായോ അവന്‍ തിരക്കി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.