അപരാജിതൻ 3 [Harshan] 7063

എന്ത് അയ്യേ എന്ന് , അന്ന് പൊതുവാളിനു ഇരുപതു വയസുണ്ട് , ജീവിതത്തിൽ ഇന്നേ വരെ ഒരു അടിവസ്ത്രം ഇടാത്തവ൯ ആയിരുന്നു.പണ്ട് ഞങ്ങള്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധത്തിന് പോയി പോലീസ്കാരുടെ തല്ല് വാങ്ങിയ സമരം നടത്തിയപ്പോ പോലും അടിവസ്ത്രം ഇടാതെ വന്ന മുതല്‍ ആണ് പൊതുവാള്‍……
അത് അന്ന് അലര്‍ജി ആയിരുന്നെടാ പീലി ..അതുകൊണ്ടല്ലേ …. ലജ്ജാവിവശന്‍ ആയി പൊതുവാള്‍ജി പറഞ്ഞു
അന്നേന്തോ ഒരു തോന്നൽ തോന്നി…. പൊതുവാളിന്റെ അപ്പൂപ്പന്റെ കഴുകി ഉണക്കി അയയില്‍ കിടന്നിരുന്ന വരയൻ അണ്ടര്‍ കളസം അപ്പൂപ്പൻ പോലും അറിയാതെ അടിച്ചു മാറ്റി കൊണ്ട് വന്നതാണ് അരയിൽ സാരി മുറുകി ഇരിക്കാൻ വേണ്ടി , കഥാപത്രത്തിന്റെ പൂർണതക്കായി ശീലമില്ലാത്ത കളസം വരെ ഇട്ടതാ ,,,,,,,,,,,,,,,,,,,,,,
എന്ത് ചെയ്യാൻ ആണ് …………………അന്ന് നാട്ടില്‍ പരസ്യമായല്ലേ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് പകരം പൊതുവാള്‍ വസ്ത്രാക്ഷേപം നടന്നത്..
മറ്റൊന്നു കൂടി അറിയണം, നാട്ടുകാരുടെ തല്ല് പേടിച്ച് ആ വരയന്‍ കള്‍സവും ബ്ലൌസും വെപ്പുമുടിയും വെച്ചു ആണത്രേ രാത്രി അമ്പലത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഉള്ള വീട് വരെ ഈ പൊതുവാള്‍ നിര്‍ത്താതെയാ ഓടിയത്
വീട്ടില്‍ ചെന്നപ്പോ തന്റെ അമൂല്യമായ അണ്ടര്‍കളസം കാണാത്ത വിഷമത്തില്‍ ഉറക്കമില്ലാതെ മുറ്റത്ത് അന്നത്തെ സാധു ബീഡി വലിച്ചു കൊണ്ട് നിന്ന അപ്പൂപ്പന്‍ തന്റെ കളസം കണ്ടു അപ്പോ തന്നെ അവീടെ കിടന്ന മടല്‍ എടുത്തു പൊതുവാളിന് ഒരു ചിമിട്ടന്‍ അടിയും കൊടുത്ത് ഇട്ടിരുന്ന കളസം അപ്പോ തന്നെ ഊരി വാങ്ങി കൊണ്ട് പോയി.
ആ നാടകത്തിനു ശേഷം വളരെ അഭിമാനകരമായ രണ്ടുകാര്യങ്ങൾ പൊതുവാൾജിയുടെ ജീവിതത്തിൽ സംഭവിച്ചു. പീലി പറഞ്ഞു.
അതെന്തൊക്കെയാ ……………… ആദി ചോദിച്ചു.
ഒന്ന് അന്നത്തോടെ പൊതുവാള്‍ നാടകത്തിലെ അഭിനയം നിർത്തി.
രണ്ടു അന്നുമുതൽ പൊതുവാള്‍ വരയൻ അണ്ട൪ കളസം ഒരു ശീലം ആക്കി …………….
പിന്നെ കുറെനാള് പൊതുവാളിന് ആ നാടിലൂടെ തല ഉയര്‍ത്തി പിടിച്ച് നടക്കാന്‍ പറ്റില്ലായിരുന്നു…കാണുന്നോര്‍ ചോദിക്കും ഇട്ടിട്ടുണ്ടോ ,,ഇട്ടിട്ടുണ്ടോ എന്നു….
എല്ലാരും കുറച്ചു നേരത്തേക്ക് പീലിയെ നോക്കി , പിന്നെ പൊതുവാളിനെ നോക്കി,
ഒരു ഇളിഭ്യനായ ഒരു ചിരി ചിരിച്ചു, എന്നിട്ട്പൊതുവാള്‍ജി അഭിമാനത്തോടെ പറഞ്ഞു.
ഈ ഉള്ളവന് അങ്ങനെയും നാടകീയമായ ഒരു കാലം ഉണ്ടായിടുണ്ട്… വീണ്ടും അതേ ഇളിഭ്യനായ ചിരി……….
ആ ചിരി എല്ലാവരിലും ഒരുപാട് ചിരി പടര്‍ത്തി……………
അവര്‍ ആ കാര്യങ്ങള്‍ ഒക്കെ മനസ്സില് വിചാരിച്ചു ഒരുപാട് പൊട്ടിച്ചിരിച്ചു.
രാമന്‍ പിള്ള വന്നതിന്റെ കുറെ ടെന്‍ഷനുകള്‍ ഒക്കെ ഒന്നു അവര്‍ക്ക് ആ ചിരിയിലൂടെ മാറികിട്ടി..
പിന്നീട് അവര്‍ എല്ലാവരും നേരെ ഓഫീസിലേക്ക് പോയി.
(((((((()))))))കാറില്‍ വീട്ടിലേക്ക് പോകും വഴി മാലിനി ആകെ കരച്ചിലില്‍ ആയിരുന്നു, ഭയവും ആശങ്കയും പേടിയും ഒക്കെ ആയി, തന്റെ പോന്നു മകള്‍ അസാധാരണമായ ജന്മം
ആണെന്ന് കേട്ടപ്പോ ആ അമ്മ മനസിന് ഒരുപാട് നൊംബരം ആയി. ഒരു അമ്മ അല്ലേ..
എന്റെ പൊന്നൂന് എന്തേലും വരോ രാജേട്ട…………..അവള്‍ കരഞ്ഞു കൊണ്ട് തന്നെ ആണ് ചോദിച്ചതു, വണ്ടി ഓടിക്കുമ്പോളും രാജശേഖരനും ആകെ മനസമാധാനമില്ലാത്ത അവസ്ഥ ആയിരുന്നു.
എന്തു ചെയ്യാന്‍ ആണ്, പൈസയോ ആളോ വെച്ചു ചെയ്യാവുന്നത് ആണെങ്കില്‍ രാജശേഖരന് പുഷ്പം പോലെ ആണ്. പക്ഷേ ഇതിപ്പോ എന്താ ചെയ്യുക, ഒരാള്‍ എത്ര മനസ്സലിവ് ഇല്ലാത്ത ആള്‍ ആണെങ്കില്‍ പോലും തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നില തെറ്റി പോകില്ലേ..
എങ്ങനെ ഒക്കെയോ അവര്‍ വീട്ടിലെത്തി.
രാജശേഖരന്‍ മാലിനിയോട് പറഞ്ഞിരുന്നു, ഒരിയ്ക്കലും പോന്നു ഇതൊന്നും അറിയരുത് എന്നു. കാരണം അവളുകൂടെ ഇതറിഞ്ഞ പിന്നെ ഒരുപാട് ഒരുപാട് വിഷമിക്കും.
മാലിനി ആകെ തകർന്നിരിക്കുക ആണ്.
കാർ പാർക്ക് ചെയ്തു , അവർ വീട്ടിനുള്ളിലേക്ക് കയറി. ഉച്ച കഴിഞ്ഞിരുന്നു , ശ്രിയ ഭക്ഷണം ഒക്കെ കഴിച്ചു ക്ഷീണം കാരണം കിടന്നു ഉറങ്ങുക ആയിരുന്നു.
രാജശേഖരൻ അവളുടെ തുറന്നു കിടന്ന് വാതിൽലൂടെ അവളുടെ മുറിയിൽ ചെന്നു.
തന്റെ ചീക്കുട്ടി തന്റെ സുന്ദരി മോള് തന്റെ ഐശ്വര്യം ഈ വീട്ടിന്റെ വിളക്ക് അവൾ ഒരു നിഷ്കളങ്കആയ ഒരു കുഞ്ഞിനെ പോലെ കിടന്നുറങ്ങുക ആണ് , അയാൾ കുറച്ചു നേരം അവളുടെ കട്ടിലിനു സമീപം ഇരുന്നു,
അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു , ഒരു അച്ഛന്റെ ഭയം ഉണ്ട് ആശങ്ക ഉണ്ട് ആധിയും വ്യാധിയും ഉണ്ട് .
ഉമ്മ കിട്ടിയപ്പോ അവൾ എഴുന്നേറ്റു . പപ്പാ തന്റെ അടുത്തിരിക്കുന്നുണ്ടു. അവൾ ചിരിച്ചു , രാജശേഖരൻ കുറച്ചധികം നാൾ ആയി ഓരോ തിരക്കുകളിൽ ആയിരുന്നു. അയാൾക്ക് തൻറെ മകളുടെ സാമീപ്യവും കളിചിരികളും ഒക്കെ നഷ്ടം ആയിരുന്നു.
അവൾ എഴുന്നേറ്റിരുന്നു.
എന്താ പപ്പാ ………………ഒരു ഈണത്തിൽ അവൾ വിളിച്ചു.
ഒന്നൂല്ല …പപ്പക്ക് ചീക്കുട്ടിനെ ഒരുപാട് മിസ് ആയി അതോണ്ട് വന്നിരുന്നതാ ..അയാൾക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു.
ചീക്കുട്ടിക്കും പപ്പനെ ഒരുപാട് മിസ് ആയി , ഇപ്പൊ വലിയ തിരക്കല്ലേ …
അവൾ പപ്പയെ കെട്ടിപിടിച്ചു നെഞ്ചത്ത് തല വെച്ച് ഇരുന്നു..
വേണ്ട ഇനി അധികം തിരക്കുകളിലേക്ക് പപ്പാ പോണില്ല , ഉള്ളതൊക്കെ മതി. ഒരുപാട് കെട്ടി പോകുന്നത് എന്തിനാ,,, അയാൾ അവളോട് പറഞ്ഞു.
കുറച്ചു നേരം മോളെ കെട്ടിപിടിച്ചു ഇരുന്നു , മോളുടെ കവിളിലും നെറ്റിയിലും നെറുകയിലും ഒക്കെ ഉമ്മ വെച്ച്, അവിടെ നിന്നും പോയി..
ഈ പപ്പക്ക് ഇത് എന്ത് പറ്റിയത് ആണാവോ ,,അവൾ മനസ്സിൽ ഓർത്തു.
&&&

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.