അപരാജിതൻ 3 [Harshan] 7078

അപ്പൊ ദാണ്ടെ പൊതുവാളിന്റെ ഒരു അമ്മാവന്റെ മോൻ അമ്പലപ്പറമ്പില് കുലുക്കി കുത്തു നടത്തുന്നവനെ വിളിച്ചു കൊണ്ട് വന്നു , ദാ ചൂത് ഇവൻ നന്നായി കളിക്കും എന്ന് പറഞ്ഞു , തട്ടിൽ കയറാൻ ഉള്ള നേരം ആയി , പാണ്ഡവരുടെ പെണ്ണുംപിള്ള ആയി ഈ പൊതുവാളും.
അങ്ങനെ ഒരുകണക്കിന് മൂന്നു ബെല്ലും അടിച്ചു നാടകം തുടങ്ങി, കുറച്ചു സംഭാഷിച്ചു
ചൂതുകളി തുടങ്ങാൻ ആയി ,
അപ്പൊ ദാ . ചൂതുകളി ഇപ്പൊ ശരി ആക്കം എന്ന് പറഞ്ഞവൻ അവന്റെ വീതുളി
പോലെ കൃതാവ് തലോടി വിളി തുടങ്ങി പരസ്യമായി സ്റ്റേജിൽ വെച്ച് ,,,
ആ ഒന്ന് വെച്ചാ രണ്ടു,, രണ്ടു വെച്ചാ നാല്
വെയ് രാജാവേ വെയ്
കൗരവരും വെചോ പാണ്ഡവരും വെച്ചോ ,,,
കള്ളകളി ഇല്ല കറക്കി കുത്തു ഇല്ല
രണ്ടിനും കിട്ടിയില്ലേ കളി കമ്പനിക്കു…………………..
എന്നും പറഞ്ഞു റിബ്ബൺ ചുരുട്ടി അവൻ സ്റ്റേജിനുള്ളിൽ വെച്ച്,അത് കൂടെ കണ്ടതോടെ ആളുകള്‍ അടക്കം പറഞ്ഞു തുടങ്ങി, ചിയ൪ കൂവലും തുടങ്ങി.
അപ്പൊ തന്നെ പാണ്ഡവരുടെ ചേട്ടൻ ഉണ്ടല്ലോ ,,,,,,,,,,,,എന്തൂട്ടാ ആ ചെങ്ങാതീടെ പേര് ,,, ആ………. യൂദാസ്,,,യൂദാസ് …പീലിചേട്ടൻ പേര് ഓർമ്മിച്ചു ..ആ യൂദാസ്….
അയ്യോ യൂദാസ് അല്ല യുധിഷ്ഠിരൻ ,,,, മായ തിരുത്തി..
ആ… ആ കക്ഷി…. കക്ഷി തന്നെ…………. മൂപര് ഒരു അമ്പു ഊരി എടുത്തു കുത്തി റിബണിനിടയിൽ.
മറ്റെ കുലുക്കികുത്തുകാരന്‍ റിബൺ വലിച്ചു ,,,ഒന്നും കിട്ടീല്ല …….ഒക്കെ പോയി
ആളുകൾ ഒക്കെ കൂവൽ തുടങ്ങി, കാരണം പാണ്ഡവരും കൗരവരും ചൂത് കളിക്കുന്നതിനു പകര൦ വെയ് രാജ വെയി ,,കുലുക്കി കുത്തല്ലേ കളിക്കുന്നത് ,,,അത് ഒരുകണക്കിന് അവസാനിപ്പിച്ച് അടുത്ത രംഗം തുടങ്ങി.
അടുത്ത രംഗത്തിൽ നമ്മുടെ പൊതുവാൾജി മറ്റെ പെണ്ണുംപിള്ള ആണ് , …
മണ്ഡോദരി ,,,മണ്ഡോദരി ,,,,,,,,,,,അതുകേട്ട് സിബി വിളിച്ച് പറഞ്ഞു..
മണ്ഡോദരിയോ ? മായ ചോദിച്ചു …
ആ അത് തന്നെ …. പീലിച്ചേട്ടൻ പറഞ്ഞു ..
മണ്ഡോദരി അല്ലടാ ചെറുക്ക,,,,,,,,,,,,,,,,,ദ്രൗപതി ദ്രൗപതി …. പാഞ്ചാലി …………മായ വീണ്ടും തിരുത്തി..
ആ പാഞ്ചാലി എങ്കി പാഞ്ചാലി ,,,,,,,,,,,പീലിച്ചേട്ടൻ പറഞ്ഞു.
അപ്പോ മണ്ഡോദരി ആരാ …സിബി ചോദിച്ചു..
അത് ശരി ആണല്ലോ മണ്ഡോദരി ആരാ ,,,, പീലിചെട്ടനും ചോദിച്ചു…
പീലിച്ചേട്ടൻ താൽകാല൦ മണ്ഡോദരിയെ വിട് എന്നിട്ടു പാഞ്ചാലിയെ പിടി ,,,ആദി ആകാംഷ കൊണ്ട് പറഞ്ഞു.
ആ ശരി ,,ഞാന്‍ പാഞ്ചാലിയെ പിടിക്കാം…. പീലി പറഞ്ഞു ..
ചേട്ടായി മണ്ഡോദരി ഫ്രീ ആണല്ലോ …എന്ന ഞാ൯ പിടിച്ചോട്ടെ….
നീ നിന്റെ %^%#$%^^&*&&^%$$%^&&*&* പോയി പിടിക്കടാ… ആദി നല്ല ചീത്ത പറഞ്ഞു..
അയ്യോ വേണ്ട മതി മതി,,,,, പീലിചേട്ടാ വേഗം ബാക്കി പറ….സിബി ചീത്ത കേട്ടപ്പോള്‍ നന്നായി പീലിച്ചായനെ പ്രോല്‍സാഹിപ്പിച്ചു.
ആ അപ്പൊ നമ്മുടെ പൊതുവാൾ ആണ് ആണ് ആ കക്ഷി പാഞ്ചാലി , പൊതുവാൾ ഒരു ഏഴു സാരി ചുറ്റി കെട്ടിയിട്ടുണ്ട് , പിന്നൊരു ബ്ലൗസും പിന്നെ വെപ്പുമുടിയും , മീശ പൗഡർ ഇട്ടു വെളുപ്പിച്ചേക്കാണ് ,
അപ്പൊ ഈ ദുശ്ശാസനൻ ആയി നമ്മുടെ കർട്ടൻ പോകുന്ന ശശാങ്കൻ ആണ് , അവൻ മൂന്നാലു പൊട്ടി ചിരി ഒക്കെ ചിരിച്ചു ഹ ഹ ഹ ഹ ഹ ഹ , സ്റേജിലേക് വന്നു …
അപ്പൊ അവനു പെട്ടെന്ന് സംശയം ഇനി ഇപ്പൊ എന്താ ചെയ്യേണ്ടത് എന്ന്അപ്പൊ പുറകെന്നു സഹായി വിളിച്ചു പറഞ്ഞു… വലിച്ചഴിക്കു….. വേഗം വലിച്ചഴിച്ചു ….
വലിച്ചഴിക്ക് എന്ന് … അപ്പൊ നാട്ടാര് കേൾക്കെ ശശാങ്കൻ പറയുവാ
“അല്ല… അല്ല ഇപ്പൊ എന്റെ മുണ്ടാണോ അഴിക്കേണ്ടത്” ഒന്നു പറഞ്ഞു തായോ ,,,,,,,,,,,
“ എന്ന് …..അതോടെ നാട്ടുകാർ വീണ്ടും കൂവി തുടങ്ങി ..
അപ്പോളേക്കും പൊതുവാൾ സാരി അഴിക്കടാ എന്ന് പറഞ്ഞു സാരിയുടെ തുമ്പു ശശാങ്കന് കൊണ്ട് കൊടുത്ത്.
ഹ ഹ ഹ ഹ ഹ ഹ ഹ …………..നിന്നെ ഞാന്‍ വെറുതെ വിടില്ലാ ……..
ശശാങ്കന്‍ ആള് ഫോം ആയി ,
ദുശാസനൻ ആണെന്നൊക്കേ മറന്നു. ഈ ശശാങ്കനോടാനൊടി നിന്റെ കളി,,,,, എന്നും
പറഞ്ഞു അവൻ ആദ്യം മുണ്ടു മടക്കി കുത്തി ,ആ സാരി വലിച്ചഴിക്കാൻ തുടങ്ങി …പൊതുവാള്‍ കൃഷണ രക്ഷികൂ എന്നു പറഞ്ഞു വട്ട൦ കറങ്ങുന്നു.
എന്നിട്ടു ? സിബി ചോദിച്ചു.
ഓ എന്ന പറയാൻ ആണ് , ഏഴു സാരി ആണ് ചുറ്റിയതു , ആറു സാരി ആകുമ്പോ ശശാങ്കന്‍ തളർന്നു വീഴണം എന്നൊക്കെ പറഞ്ഞു ചട്ടം കെട്ടിയതാണ് , അവനു കഥാപാത്രം ഉള്ളിൽ കയറിയപ്പോ അതൊക്കെ മറന്നു മുണ്ടും മടക്കി കുത്തി സാരി വലിചഴിക്കാൻ തുടങ്ങി , പൊതുവാൾ സ്ത്രീ വേഷത്തില്‍ വട്ടം ചുറ്റുന്നു.എന്നിട്ടു ? മായ ചോദിച്ചു.എന്നിട്ടെന്താ ശശാങ്കൻ അല്ലെ ആള്… ആറിന് പകരം എഴ് സാരിയും അപ്പാടെ അഴിച്ചുഏഴാമത്തെ സാരി വലിച്ചഴിച്ചു ശശാങ്കൻ സ്വന്തം തലയിലും കെട്ടി,
വില്ലാളി വീരനെ പോലെ കൈ വീശി നടന്നു ഒപ്പം പൊട്ടി ചിരിയും ഹ ഹ ഹ ഹ ഹ ഹ
…………അഴിച്ചെടുത്തെ …അഴിച്ചെടുത്തെ …. എന്നു ഡയലോഗും…
അപ്പൊ പൊതുവാൾജി…ആദി ചോദിച്ചു.
പൊതുവാള് കഥാപാത്രം അല്ലെ ,.,,,,,,മൂപ്പര് , ഒരു വരയൻ അണ്ട൪ കളസവും പിന്നൊരു ബ്ലൗസും വെപ്പ് മുടിയും ഒകെ ഇട്ടു വെറുതെ വട്ടം കറങ്ങി കൊണ്ടിരിക്കുവായിരുന്നു ..
അതോടെ ചെരുപ്പേറ് മൊട്ട ഏറു തക്കാളി ഏറു …………………നാടകം പൊളിഞ്ഞു.
യ്യേ ,,,,,,,,,,,,,മായ കളിയാക്കി

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.