അപരാജിതൻ 3 [Harshan] 7078

അത് കേട്ട് രണ്ടുപേരും ആകെ വിഷണ്ണ൪ ആയി , മാലിനിയുടെ കണ്ണക്കെ നിറയുവാൻ തുടങ്ങി.
നിങ്ങൾ ഒന്ന് മനസിലാക്കുക ആ കുട്ടി ഒരു സാധാരണ കുട്ടി അല്ല , അവളിൽ ഒരു അസാധാരണത്വം ഉണ്ട് , അത് തന്നെ ആണ് അവളെ അപകടത്തിൽ പെടുത്തുന്നതും. ശത്രുക്കൾ ഒന്നല്ല മറനീക്കി പലരും വരും.
ആ കുട്ടിയുടെ ജന്മത്തിന്റെ രഹസ്യവും അത് തന്നെ ആണ്. ആ കുട്ട്യേ കുറിച്ചുള്ള ആധി വ്യഥ ഒക്കെ നിങ്ങൾ ഒരുപാട് അനുഭവിക്കേണ്ടി വരും , അത് സത്യം ആണ്.
നിങ്ങളുടെ മകൾ ഒരു രഹസ്യത്തിന്റെ ഭാഗം ആണ് , ഒരു മഹാരഹസ്യത്തിന്റെ , അത് അവളുടെ പൂർവ്വജന്മവും ആയി ബന്ധപെട്ടത്‌ ആണ് , അതെന്തെന്നു പറയാനുള്ള വൈഭവം എനിക്കില്ല , അത് മനസിലാക്കാനുള്ള കഴിവും എനിക്കില്ല കാരണം ഞാൻ ഈശ്വരൻ അല്ല…
ആ കുട്ടിക്ക് മൃത്യു യോഗങ്ങൾ ഉണ്ട് , അതില്‍ ഒന്നു മാറിപ്പോയി എന്നു കാണുന്നു , അടുത്തിടെ വല്ല അപകടങ്ങള്‍ വല്ലതും ഉണ്ടായിരുന്നോ , തീരുമേനി ചോദിച്ചു.
ഉവ്വ് , ബാംഗ്ലൂര്‍ വെച്ചു പ്രത്യങ്കിര ക്ഷേത്ര ദര്ശനം കഴിഞ്ഞു തിരികെ വരും വഴി , ഒന്നും പറ്റിയില്ല , അമ്മയുടെ അനുഗ്രഹത്താല്‍ , മാലിനി ഭയപ്പെട്ടു പറഞ്ഞു.
കഴിഞ്ഞു കിട്ടി … ഈശ്വരാധീനം………
പക്ഷെ ഇനിയും അഞ്ചു മൃത്യുയോഗങ്ങൾ ബാക്കി ആണ്. അവ കൂടെ ഈശ്വരാനുഗ്രഹത്താൽ കഴിഞ്ഞു കിട്ടണം. അത് നിങ്ങൾ വിചാരിക്കുന്ന പോലെ എളുപ്പം അല്ല ,,,
ആ കുട്ടിയുടെ കാര്യത്തിൽ ശ്രദ്ധ വേണം.
ഒരു മഹാ ശത്രു കാത്തിരിക്കുന്നുണ്ട് , ഏറ്റവും വലിയ ശത്രു. അത് വിധിയുടെ തീരുമാനം ആണ്
എനിക്കോ നിങ്ങൾക്കോ ഒന്നും ചെയ്യാൻ സാധിക്കില്ല.കഴിയുന്നത് ഈശ്വരന് മാത്രം….
മാലിനീ അതൊക്കെ കേട്ടു കരഞ്ഞു തുടങ്ങി,
കാരണം ശ്രിയ അവൾക്കു അത്ര ഏറെ പ്രിയപ്പട്ടവൾ ആണല്ലോ, രാജശേഖരൻ ആകെ വിഷമത്തിലാണ് ,അയാൾ അവളെ ആശ്വസിപ്പിച്ചു.
എന്തേലും പരിഹാര കർമ്മങ്ങൾ ചെയ്ത ശരി ആകുമോ ? രാജശേഖരൻ ചോദിച്ചു.
പരിഹാരകർമ്മം കൊണ്ട് എല്ലാം പരിഹരിക്കപ്പെടും എങ്കിൽ പിന്നെ ഈശ്വരന് എന്താണ് പ്രധാന്യം ഉണ്ടാകുക , പ്രാർത്ഥിക്കുക അത്രേ ഉള്ളു ,,,
അന്ന് നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ തന്നെ എനിക്ക് അവിടെ ഒരു ഈശ്വരാംശത്തിന്റെ കുറവ് കണ്ടിരുന്നു. പണ്ട് സാവിത്രിയമ്മയുടെ പ്രാത്ഥനകൾ ആണ് നിങ്ങളെ എല്ലാ വിപത്തിൽ നിന്നും ഒക്കെ രക്ഷിച്ചുകൊണ്ടിരുന്നതു എന്ന് മാത്രമേ ഞാൻ പറയു……………….
അദ്ദേഹം വീണ്ടും കവടി നിരത്തി, കുറച്ചു നേരം നോക്കി,
എന്തിനും ഒരു പരിഹാരം ഉണ്ടാകുമല്ലോ ……………….തിരുമേനി ചിരിച്ചു
നിങ്ങളുടെ മകൾക്കു , അത് നിങ്ങളുടെ കുടുംബത്തിനും ഒരു ഈശ്വരാധീനം ഉണ്ട് , പക്ഷെ ചരരാശിയിൽ ആണ്. അതായത് സ്ഥിരം അല്ല , അതെ പ്പോൾ വേണമെങ്കിലും ഇല്ലാതെ ആകാനുള്ള സാധ്യതകളും ഉണ്ട്.
പക്ഷെ ആ ഈശ്വരധീനത്തിൽ നിങ്ങൾ സംരക്ഷിതർ ആണ്………….
ഒന്നേ പറയാനുള്ളു , കലികാലം ആണ് , കലിക്കാണ് ശക്തി , അതുകൊണ്ടു പ്രാർത്ഥനകൾ ഒക്കെ നന്നായി ചെയ്യുക , കുടുംബമായി എല്ലാ ക്ഷേത്രങ്ങളും ദർശിക്കുക, പ്രാർത്ഥിക്കുക …ശക്തിക്ഷേത്രങ്ങൾ പ്രധാനം ആണ്, അതുപോലെ പരിപാലനത്തിന്റെ ദേവൻ ആയ വിഷ്ണു , സംഹാരമൂർത്തി ആയ പരമേശ്വരൻ ആരെയും ഒഴിവാക്കരുത്, നാരായണൻ പരിപാലിച്ചോളും , മഹാദേവൻ ആപത്തുകൾ സംഹരിച്ചോളും………
അങ്ങനെ കുറച്ചു ഉപദേശങ്ങൾ ഒക്കെ കൊടുത്തു സംസാരം അവസാനിപ്പിച്ചു. തിരുമേനിക്ക് ദക്ഷിണ ഒകെ കൊടുത്തു അവർ അവിടെ നിന്നും ഇറങ്ങി
അവര്‍ ഇറങ്ങി കാറിന് സമീപത്തേക്ക് നടന്നു. ഇരുവരും കാറില്‍ കയറി തിരികെ പോയി.
പാങ്ങോട്ട് മനയിലെ വാസുദേവന്‍ നമ്പൂതിരി തന്റെ പൂമുഖത്ത് വന്നു നിന്നു അവര്‍ പോകുന്നത് നോക്കി നിന്നു.
എല്ലാം പറഞ്ഞുവോ നീയ്… ഒരു ചോദ്യം ഉയര്‍ന്നു.
തിരുമേനി ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, തിരുമേനിയുടെ ഏറ്റവും മൂത്ത ജ്യേഷ്ടന്‍ ആണ് , ഈശ്വരന്‍ ഭട്ടതിരി, ഒരു 98 വയസുണ്ടാകും. കണ്ണിന് കാഴ്ച ഇല്ല , അദ്ദേഹം മൂലയില്‍ ഉള്ള ഒരു ചാരുകസേരയില്‍ ഇരിക്കുകയായിരിന്നു.
അങ്ങനെ എല്ലാം എനിക്കു പറയാന്‍ പറ്റില്ലല്ലോ ഏട്ടാ … മൂര്‍ത്തികള്‍ എന്നെ അതിനു സമ്മതിക്കില്ലല്ലോ ..
വാസുദേവന്‍ നമ്പൂതിരി ഏട്ടന്‍ തിരുമേനിക്ക് മറുപടി നല്കി
ഹും… അദ്ദേഹം മൂളി , തന്റെ രുദ്രാക്ഷമാലയില്‍ ഓരോ മണികളും എണ്ണി ജപിക്കുകയാണ്.
ആ കുട്ടിയെ സംരക്ഷിക്കേണ്ട ശക്തി അവിടെ ഉണ്ട്, ആ ശക്തി നോക്കികോളും. അത് ഒരു നിയോഗം ആണ്.
ഏട്ടന്‍ തിരുമേനി പാങ്ങോടനോട് പറഞ്ഞു.
പക്ഷേ അത് അവര്‍ക്ക് അറിയില്ലല്ലോ, അത് മാത്രവും അല്ല ശത്രുക്കള്‍ , മൃത്യുയോഗം എല്ലാം വളരെ ശക്തമാണ്. ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ല എന്നും എന്റെ മനസു പറയുന്നുണ്ട് അത് മാത്രവും അല്ല ചതുരംഗ കളത്തില്‍ രാജാവിന് കൂട്ടായി ഒരു കുതിര മാത്രമേ ഉള്ളൂ, എതിരായി തേരും ആനയും കുതിരയും റാണിയും കാലാള്‍പടയും ഒക്കെ ഉണ്ട്, ശത്രുക്കളായു൦ മൃത്യുയോഗം ആയും.
ഒടുവില്‍ തന്റെ രാജാവിനെ സംരക്ഷിക്കാ൯ വേണ്ടി സ്വയം ഇല്ലാതാകേണ്ടി വരുമോ എന്നതാണു എന്‍റെ ഉള്ളിലെ സംശയം. പാങ്ങോടന്‍ ഏട്ടന്‍ തിരുമേനിയോട് പറഞ്ഞു.
അത്രയും കഠിനം ആണല്ലെ …………. ഏട്ടന്‍ തിരുമേനി ചോദിച്ചു.
ആണ്…………… മൃത്യുയോഗങ്ങള്‍ അനവധി ഉണ്ട് എങ്കിലും അഞ്ചു ഏറെ പ്രധാനം ആണ് , എല്ലാത്തിനെയും അതിജീവിക്കുക ദുഷ്കരം ആണ്,
പാങ്ങോടന്‍ മറുപടി പറഞ്ഞു.
കാണുന്നതൊക്കെ വൈരുദ്ധ്യങ്ങള്‍ ആണ്, അത് മനസിലാക്കാന്‍ ഉള്ള വലിയ അറിവ് എട്ടനും ഇല്ല…. അമ്മേ മഹാമായേ……………വലിയ തിരുമേനി ഇത്രയും പറഞ്ഞു ജപം തുടര്‍ന്നു.
പാങ്ങോടന്‍ ഒന്നും മിണ്ടിയില്ല.,,, അയാള്‍ നേരെ വീട്ടിനുള്ളിലേക്ക് പോയി.
((((((())))))))

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.