അപരാജിതൻ 3 [Harshan] 7039

പിന്നെ … നീ ഇപ്പൊ നല്ല മസിൽമാൻ ആയല്ലോ .. പണ്ടത്തെ തല്ലും ഇടിയും ഒക്കെ ഇപ്പോളും ഉണ്ടോ .റോയ് ചോദിച്ചു..
അതൊക്കെ പണ്ട് അല്ലാർന്നോടാ ..നെ ഇപ്പോ എന്തു ചെയ്യുവാ …ആദി ചോദിച്ചു.
നീ ആ കാറിന്റെ മുന്നിലേക്ക് നോക്ക് … റോയ് പറഞ്ഞു
ആദി കാറിന്റെ മുന്നിലേക്ക് നോക്കി അതിൽ ഡോക്ടർമാരുടെ പാമ്പ് കെട്ടുപിണഞ്ഞു കിടക്കുന്ന കടൂഷ്യസ് അടയാളം ..
ഡാ മത്താ നീ ഡോക്ടർ ആണോ ..ആദി അത്ഭുതം കൂറി
റോയ് അതുകേട്ടു തന്റെ ബുൾഗാൻ തടിയിൽ രണ്ടുമൂന്നു വട്ടം തലോടി ,,അതെ എന്ന് പറഞ്ഞു
എന്തൊക്കെയാ ഈ കാണുന്നെ ..പണ്ട് ഇടി വീണപ്പോ ചോര കണ്ടു ബോധം പോയ നീ ഡോക്ടർ ആണോ …
.ആദി സംശയം പ്രകടിപ്പിച്ചു.
ഡാ ശങ്കു…ഡോക്ടർ ആണ് ഞാൻ , സൈക്കാട്രിസ്റ് ആണ് …റോയ് ചിരിച്ചു കൊണ്ട് പറഞ്ഞു….
അത് പോട്ടെ നീ എന്താ ചെയ്യുന്നേ ..റോയ് ചോദിച്ചു.
ഡാ ഞാൻ ഇവിടെ ഒരു ഓഫീസിൽ വർക് ചെയ്യുവാ…
ആഹാ … അതുകൊള്ളാമല്ലോ .. റോയ് മറുപടി പറഞ്ഞു.
നിനക്കു വേറെ ഒരാളെ പരിചയപ്പെടുത്താം … അയാള്‍ കാറിന് പുറത്തിറങ്ങിയ തന്റെ ഭാര്യയെ അരികിലേക്ക് വിളിച്ചു.
അവർ കുഞ്ഞിനേയും കൊണ്ട് അടുത്തേക്ക് വന്നു.
ആദി ക്കു വീണ്ടും സംശയം..
ഡാ സംശയിക്കണ്ട ,,നമ്മുടെ പഴയ നേഹ ഫിലിപ്പ് തന്നെ ആണ് , ഇപ്പോ എന്റെ വൈഫ് ആണ് ..അതെന്റെ കുഞ്ഞു മിറിയം … കുഞ്ഞിനെ കൂടി ചൂണ്ടീ കാട്ടി.
നമ്മള സ്കൂളില്‍ പടിക്കുമ്പോ ഇവളന്നു ഒന്‍പത്തില്‍ അല്ലായിരുന്നോ ,,, അന്നൊരു പ്രേമം കയറിയതാ … നേഹയെ ചൂണ്ടി
റോയ് അവനോട് പറഞ്ഞു..
നേഹ … നമ്മടെ ശങ്കു ആണ് , തല്ലിപ്പൊളി , ആദിശങ്കരൻ…എന്റെ പ്രിയ കൂട്ടുകാരന്‍
നേഹാ ആദിയെ നോക്കി ചിരിച്ചു.
ഇന്ന് മൊത്തത്തിൽ അത്ഭുതം ആണല്ലോ..
ഡാ …പത്തുപതിനൊന്നു കൊല്ലം കഴിഞ്ഞു കാണണത് അല്ലെ ..ഒരുപാട് സംസാരിക്കാൻ ഉണ്ട് , ഡാ നല്ല തിരക്കും ഉണ്ട് ,, ആദി റോയോട് പറഞ്ഞു..
ഓ എനിക്കും ഉണ്ടെടാ ക്ലിനിക്കിൽ പോണം.. റോയി വിസിറ്റിംഗ് കാർഡ് എടുത്തു കൊടുത്തു,
എന്റെ അഡ്രസ്സ് ഉണ്ട് ,, നീ നാളെ ഒന്നിറങ്ങാമോ വൈകീട്ട് കാണാം …റോയ് പറഞ്ഞു..
ശരി ഞാൻ ഒരു അഞ്ചര കഴിയുമ്പോ ഓഫീസിൽ നിന്നും ഇറങ്ങും .. അങ്ങനെ ആണെങ്കിൽ നേരെ ഈ അഡ്രസിൽ വരാം അതുപോരെ ,,,ആദി ചോദിച്ചു..
thats fine … റോയ് പറഞ്ഞു.
അപ്പൊ നാളെ എന്റ്റെ വീട്ടിലേക്ക് പോരുക , ഡിന്നർ അവിടെ നിന്ന് ..നമുക്ക് അവിടെ കൂടാം …,,,റോയ് പറഞ്ഞു
അയ്യോ അതൊക്കെ ബുദ്ധിമുട്ട് ആകില്ലേ …ആദി ചോദിച്ചു.
ആർക്കു ബുദ്ധിമുട്ടു ?????വന്നില്ലെങ്കില്‍ മാത്രേ ബുദ്ധിമുട്ട് ആകൂ …റോയുടെ ഭാര്യ നേഹ പറഞ്ഞു.
ശങ്കു നീ അങ്ങോട്ട് വന്നാൽ മതി,,, നാളെ വന്നേക്കണം കേട്ടോ … നേഹ അവനേ കൊണ്ട് ഉറപ്പു വാങ്ങിച്ചു.
ഡാ മോള് തനി നീ തന്നെ ….. ആദി മിറിയംത്തെ നോക്കി പറഞ്ഞു.
മിറിയം അവനെ നോക്കി പുഞ്ചിരിച്ചു.
എന്നാൽ ശരി ടാ നാളെ കാണാം.,.. റോയ് അവനോട യാത്ര പറഞ്ഞു, നേഹയും ചിരിച്ചു യാത്ര പറഞ്ഞു .
മിറിയം അവനെ നോക്കി ബൈ ബൈ പറഞ്ഞു
അവനും കുഞ്ഞിന് ബൈ കൊടുത്തു .
അവർ കാറിൽ കയറി യാത്ര തിരിച്ചു , ആദി കുറച്ചു നേരം അവർ പോകുന്നത് നോക്കി നിന്ന്,,
അവനും ബൈക്കിൽ കയറി ഓഫീസിലേക്ക് തിരിച്ചു..
<<<<>>>
ആദി ഓഫീസിൽ എത്തി.
മായ നേരത്തെ എത്തിയിരുന്നു.
അവൻ സീറ്റിൽ വന്നിരുന്നു, ആദി ആകെ സന്തോഷത്തിൽ ആയിരുന്നു,
ഒന്നുമല്ലേലും ബാല്യകാല സുഹൃത്തിനെ കാണാൻ സാധിച്ചുവല്ലോ.
ഇന്നും സിബി ഓഫീസിൽ വന്നില്ല.
അവൻ സിബിയെ ഫോണിൽ വിളിച്ചു. സിബി ഫോൺ അറ്റൻഡ് ചെയ്തു.
എവിടാണ് മോനെ നീ ?? നിനക്ക് കുറവില്ല ഇപ്പോഴും ?? ആദി ചോദിച്ചു.
ചേട്ടായി നല്ല ശരീര വേദന ഒക്കെ ഉണ്ട് , ഇവിടെ അപ്പക്കും സുഖം ഇല്ല , നാളെ ഒന്ന് അപ്പയെം ഹോസ്പ്പീറ്റലിൽ കാട്ടണം , എനിക്ക് ഒരു രണ്ടു ദിവസം കൂടി ലീവ് വേണം ,,സിബി ആധിയോട് പറഞ്ഞു.
ഡാ നിനക്കു വല്ല പ്രശ്നങ്ങളും ഉണ്ടോ ,,ഉണ്ടെങ്കിൽ നീ എന്തിനാ എന്നോട് പറയാൻ മടിക്കുന്നത്? ആദി ചോദിച്ചു
ചേട്ടായി ഒരു പ്രശ്നവും ഇല്ല ,,ഒരുപാട് നാൾ ആയി പനിയും മറ്റും വന്നിട്ട് അതുകൊണ്ട് ഇത്തവണ അങ്ങോട്ട് അധികം ആയി പോയി , ഞാൻ അവിടെ ഇല്ലത്ത കൊണ്ട് ചേട്ടായിക്ക് ജോലി കൂടുതൽ ആയിരുക്കുമല്ലേ ?
നീ പോടാ ,,,, അതൊന്നും ഓർത്തു നീ ടെൻഷൻ അടിക്കേണ്ട … അതൊക്കെ ഞാൻ നോക്കിക്കൊള്ളാം,, നീ റസ്റ്റ് എടുക്കുക… ഒരു വിഷമവും വിചാരിക്കണ്ട ,,, ഒരു ടെൻഷനും വേണ്ട ,,,
മരുന്ന് ഡോക്റ്റർ പറഞ്ഞത് പോലെ കഴിക്കുക.. നിനക്ക് എന്തേലും ഒരു ബുദ്ധിമുട്ടോ ആവശ്യമോ ഉണ്ടെങ്കിൽ ഞാൻ ഒരു ഫോൺ കാൾ അകലെ ഉണ്ട് എന്നുകൂടി മനസിൽ വെച്ചേക്കുക … എന്ത് പ്രശ്നം വന്നാലും എന്നെ വിളിക്കണം.. കേട്ടോടാ ചെറുക്കാ …
ആദി അത് അവനോട് പറഞ്ഞപ്പോൾ ആദിയുടെ ശബ്ദം ഒരല്പം ഇടറി ,
മായ അത് ശെരിക്കും കേട്ടു , ഒരു വാത്സല്യത്തിന്റെ ഇടർച്ച .. സിബിക്കും അതുപോലെ തന്നെ ഒരു വിങ്ങൽ ഉണ്ടായി..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.