അപരാജിതൻ 3 [Harshan] 7063

അതൊക്കെ ചിന്തിച്ച് തിരിയുമ്പോ കള്ളകൃഷ്ണ൯ വേണുവൂതി നില്‍ക്കുക ആണ്.
അപ്പോള്‍ അവല്‍ക്ക് കുറച്ചു നാണം ഒക്കെ വന്നു,
അവൾ കണ്ണനെ നോക്കി , വെറുതെ എന്നെ സ്വപ്നം കാണിപ്പിച്ചു മോഹിപ്പിക്കുവാണല്ലേ നീ ,,,, ഒന്ന് വേഗം കൊണ്ട് താ എന്റ്റെ കള്ളക്കണ്ണാ ,,,,,,,,,,,,,,അവൾ കണ്ണനോട് തന്റെ ചാടുവാക്കുകൾ പറഞ്ഞു നേരം കളഞ്ഞു.(((((()))))
പാങ്ങോട് മന.
ഒരു വലിയ ഇല്ലം ആണ്, വലിയ പറമ്പും തെങ്ങിൻ തോപ്പും ഒക്കെ ആയി. ആ മനക്കു മുറ്റത്തു ഒരു ആനയെ കൂടി തളച്ചിട്ടുണ്ട്, നല്ല ലക്ഷണമൊത്ത കൊമ്പൻ പാങ്ങോട് ശിവനാരായണൻ,
പാങ്ങോടൻ തിരുമേനി എന്ന് വിളിക്കുന്ന പാങ്ങോട് വാസുദേവൻ ഭട്ടതിരിയുടെ വീട് ആണ് അത്.നിരവധി ക്ഷേത്രങ്ങളിൽ തന്ത്രകാര്യങ്ങൾ നിർവഹിക്കുന്നത് പാങ്ങോട് മനക്കൽ നിന്നാണ്, മാന്ത്രിക താന്ത്രിക വിഷയങ്ങളിൽ അവസാന വാക്ക് എന്നുവേണമെങ്കിൽ പറയാം.
അവിടെ തന്നെ ഒരു കുടുംബ ക്ഷേത്രവു സർപ്പപ്രതിഷ്ഠകളും ഒക്കെ ഉണ്ട് , അങ്ങേ അറ്റം ചിട്ടയോടെ വ്രതശുദ്ധിയോടെ ജീവിക്കുന്നവർ പാങ്ങോട്ടു ഇല്ലക്കാർ.
ചില ചൊവ്വാഴ്ച്ചകളിൽ അർധരാത്രി അവിടത്തെ കുടുംബ ക്ഷേത്രത്തിൽ നിന്നും പ്രതിഷ്ഠാമൂർത്തി ഒരു കിലോമീറ്റർ അകലെ ഉള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് തേര് ആയി പോകാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് . അതായതു അതിവേഗത്തിൽ പോകുന്ന ഒരുപ്രകാശമായി. അതിനു വിഘാതം ആയി ആര് നിന്നാലും അവരെ ഇടിച്ചു തെറിപ്പിച്ചു പോകും അത്രേ ചിലർ പേടിച്ചു പനി പിടിക്കും , ഒരുപാട് പേടിത്തട്ടി പിച്ചും പേയും തുടങ്ങിയാൽ ആ മനയിൽ വന്നു ചരട് മന്ത്രിച്ചു കെട്ടി ആണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
രാജശേഖരനും മാലിനിയും കൂടി അദ്ദേഹത്തെ കാണുവാൻ ആയി അവിടെ വന്നിരിക്കുകയാണ്. വീട്ടിൽ പൂജ ഒക്കെ കഴിഞ്ഞു ഇപ്പോൾ ഒന്ന് രണ്ടു ആഴ്ചകൾ കഴിഞ്ഞല്ലോ, ഇടയ്ക്കു തിരുമേനി ഒന്ന് വന്നു കാണാനും അവരോടു പറഞ്ഞിരുന്നു.
തിരുമേനി വീട്ടിനു പുറത്തു നിൽക്കുക ആയിരുന്നു, അപ്പോൾ ആണ് രാജശേഖരന്റെ കാർ ആ വലിയ വീട്ടുമുറ്റത്തേക്ക് വന്നത്. അവർ കാറിൽ നിന്നും ഇറങ്ങി തിരുമേനിയെ കണ്ടു തൊഴുതു. അദ്ദേഹം അവരെ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ക്ഷണിച്ചു.
അവർ വീട്ടിലേക്കു കയറിയപ്പോൾ തന്നെ ദക്ഷിണ ദിക്കിൽ നിന്നും ഒരു വല്ലാത്ത രീതിയിൽ ഉള്ള പല്ലിയുടെ ചിലക്കൽ തിരുമേനി ശ്രദ്ധിച്ചു, പെട്ടെന്ന് എന്തോ ഒരു ശബ്ദവും കേട്ട് , മുറ്റത്തെ തെങ്ങിൽ നിന്ന് ഒരു തേങ്ങാമടൽ താഴേക്ക് അടർന്നു വീണത് ആണ് , തിരുമേനി മുറ്റത്തെക്ക് നോക്കി , ആനയെ കുളിപ്പിച്ച് കഴിഞ്ഞു മുറ്റത്തു തളം കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങി ഒരു കാക്ക പറന്നു പോകുന്നു, ഓരോരോ നിമിത്തങ്ങളും അദ്ദേഹം നന്നായി തന്നെ ശ്രദ്ധിച്ചിരുന്നു.
അദ്ദേഹത്തിന്റ പൂജാമുറിയിൽ അവരും കയറി , തിരുമേനി പായയിൽ ഇരുന്നു ,മുന്നിൽ ആയി കവിടി പലകയും ഒക്കെ ഉണ്ട്. അതിനു മുന്നിൽ ആയി അവരും തൊഴുതുകൊണ്ട് ഇരുന്നു.
തിരുമേനി അവരോടു വിശേഷങ്ങൾ ഒക്കെ തിരക്കി.
അവർ എല്ലാത്തിനും മറുപടി ഒക്കെ പറഞ്ഞു.
ഇപ്പൊ ഒരുപാട് മാറ്റങ്ങൾ ഉണ്ട് , മനസിനും ശരീരത്തിനും ഒക്കെ സമാധാനവും സൗഖ്യവും ഒക്കെ ഉണ്ട്.
എങ്കിലും മാനസികമായി ചില വിഷമതകൾ ഇല്ലാതില്ല. ബിസിനസ് , മക്കളുടെ ഭാവി അതൊക്കെ ആകുലതകൾ തന്നെ ആണ്.
പ്രാർത്ഥനകൾ ഒക്കെ കഴിഞ്ഞു തിരുമേനി കവടി ഒക്കെ നിരതി കുറെ ശ്ലോകങ്ങളും കണക്കുകൂട്ടലുകളും ഒക്കെ നടത്തി.
തിരുമേനി പറഞ്ഞു തുടങ്ങി.
പൂജകൾ പരിഹാരക്രിയകൾ ഒക്കെ ചെയ്തിട്ടുണ്ട് നമ്മൾ, അതിനു ഫലം കിട്ടാതിരിക്കില്ല. അതിനർത്ഥം വരാൻ പോകുന്നത് ഒക്കെ അത് തടയും എന്നർത്ഥം ഇല്ല, ചില ദുരിതങ്ങൾ ഒക്കെ ഭഗവൽകൃപ കൊണ്ട് മാറിക്കിട്ടും,എങ്കിലും പ്രാർത്ഥനയും പുണ്യപ്രവർത്തികളും ഒന്നും മുടക്കേണ്ട.
അത് കേട്ട് രാജശേഖരൻ മക്കളുടെ കാര്യങ്ങൾ ചോദിച്ചു, ചോദിച്ചപ്പോൾ തന്നെ ഒരു ഫോൺ വന്നു, പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സ്വിച്ച് ഓഫ് ചെയ്തു ഒരു ലെതർന്റെ കവറിൽ ആയിരുന്നു ഫോൺ ഉണ്ടായിരുന്നത് , പ്രശനം ചോദിക്കുമ്പോ ഇതെല്ലം ശകുനതിലും ലക്ഷണത്തിലും ഒക്കെ പെടും, ഈ തുകൽ ഒക്കെ അശുഭ വസ്തുക്കൾ ആണ്.
തിരുമേനി എല്ലാം നിരീക്ഷിക്കുന്നതായിരുന്നു.
തിരുമേനി അതൊക്കെ കേട്ട് കുറച്ചു നേരം തനറെ ഉപാസനമൂർത്തിയെ നോക്കി കുറച്ചധികം നേരം കണ്ണടച്ചിരുന്നു.
മാലിനിക്കും സ്വൽപ്പം ഭയാശങ്ക ഇല്ലാതില്ല,
തിരുമേനി കണ്ണ് തുറന്നു.
നിങ്ങള്ക്ക് നല്ല സമയം അല്ല, അസുഖങ്ങൾ ദോഷങ്ങൾ അങ്ങനെ പലതും ഉണ്ട്. ദോഷങ്ങൾ എന്ന് പറഞ്ഞാൽ മരണദോഷം.
അത് കേട്ട് മാലിനി ആകെ പേടിച്ചു ആ പേടി അവളുടെ മുഖത്ത് നന്നായി പതിഫലിച്ചു.
തിരുമേനി അത് ശ്രദിച്ചിരുന്നു.
പേടിക്കാൻ ആയി പറഞ്ഞതല്ല , പക്ഷെ അതാണ്‌ സത്യം അതാണ്‌ എന്റെ ഉപാസനാമൂർത്തി എന്നോട് പറയുന്നത്. സത്യം പറയുന്നത് ഭയപ്പെടുത്താൻ അല്ല ശ്രദ്ധ കൊടുക്കാൻ വേണ്ടി ആണ്.
മക്കളെ നിങ്ങളുടെ കണ്ണിനു മുൻപിൽ തന്നെ നിർത്തുക.
അതുപോലെ നിങ്ങളുടെ മകളെ കുറിച്ച് , അവളെ ആണ് നിങ്ങൾ ഒത്തിരി ശ്രദ്ധിക്കേണ്ടത് , കാരണം അവൾ കാൽ എടുത്തു വെക്കുന്നത് പോലും അപകടത്തിലേക്ക് ആണ് , ദോഷങ്ങൾ ഒക്കെ അവളുടെ കൂടെ തന്നെ ഉണ്ട്. അവൾ തന്നിഷ്ടകാരി ആയിരിക്കണം , ഒരുപാട് ദേഷ്യവും ഉണ്ടാകും , വാശിക്കാരിയും ആയിരിക്കും.
തിരുമേനി നിർത്തി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.