അപരാജിതൻ 3 [Harshan] 7078

ഞാന്‍ സാരി ഉടുക്കല്‍ നിര്‍ത്തി. മായ പറഞ്ഞു .
അതെന്താ ? ആദി തിരക്കി.
ഇന്നലെ വന്നിലെ ഒരു മുതല് . അയാള് കാരണം.
അതെന്താ അയാള് പറഞ്ഞോ , ചുരിദാര്‍ ഇടാന്‍ ആയി , ആദി ചിരിച്ചു കൊണ്ട് ചോദിച്ചു.
ഓഹ് … അയാളുടെ നോട്ടം ഉണ്ടല്ലോ ഒക്കെ ആസ്ഥാനത്തേക്ക് ആണ് .അതിന്നലെ തന്നെ മനസിലായി.
ഇടക്കിടെ വിളിക്കും കബിനിലേക്ക് , സാരി അല്ലേ ചിലപ്പോ ഒക്കെ ഒന്നു മാറി കിടക്കില്ലെ , അയാള് അത് മൈക്രോസ്കോപ് കണ്ണുകൊണ്ടാണ് നോക്കുന്നത്. കബിനില്‍ കയറിയാല്‍ ഒന്നുകില്‍ നോട്ടം മാറിലേക്ക് അല്ലെങ്കില്‍ വയറിലേക്ക് , ഒരു വൃത്തികെട്ട സാധനം..മായ പരാതി പറഞ്ഞു.
ആദി അതുകേട്ട് ചിരിച്ചു.
ചിരിച്ചോ ചിരിച്ചോ മോന്‍ നന്നായിചിരിച്ചോ , ഇനി മോനു ഇനീ അയാള് എന്തുവാ വെച്ചിരിക്കുന്നത് എന്നു കാണണം. മായ പറഞ്ഞു.
കാണാന്‍ ഒരു ആഗ്രഹം ഉണ്ടാകും അതുകൊണ്ടായിരിക്കും നോക്കുന്നത്, ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദി നീ എന്റെ കയ്യില്‍ നിന്നു വാങ്ങിക്കും കേട്ടോ..അതും പറഞ്ഞു അവള് തിരിഞു.
അല്ലേലും നിന്നോടു പറഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ , നീ നോക്കുവായിരുന്നേ ഒരു രസം ഉണ്ടായിരുന്നു , ഈ കിളവന്‍ നോക്കുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും. അവള്‍ ആരും കേള്‍ക്കാതെ പറഞ്ഞു സീറ്റിലേക്ക് പോയി.
മായ വല്ലതും പറഞ്ഞാരുന്നോ ? ആദി ചോദിച്ചു.
ഞാന്‍ ഒന്നും പറഞ്ഞില്ലേ എന്നും പറഞ്ഞു അവള്‍ കൈകൂപ്പി തലയില്‍ വെച്ചു, ജോലികള്‍ തുടര്‍ന്നു.
കുറച്ചു കഴിഞ്ഞു റാം പിള്ളൈ അവിടെ എത്തി, അയാളെ കണ്ടപ്പോള്‍ എല്ലാരും
ഗുഡ് മോർണിംഗ് പറഞ്ഞു,
അയാള്‍ ആദിയെ ഒന്നു നോക്കി ആദി ഒന്നു ചിരിച്ചു, അയാള്‍ ചിരിക്കാന്‍ നിന്നില്ല ,
ആദിശങ്കര്‍ അല്ലേ ? അയാള്‍ അവനോടു ചോദിച്ചു.
അതേ സര്‍ .
ഇന്നലെ കണ്ടില്ല ? അയാള്‍ ചോദിച്ചു
സുഖം ഇല്ലായിരുന്നു
ഹും……….അയാള ഒന്നു മൂളി.
കബിനിലേക്ക് വരൂ ,, എന്നും പറഞ്ഞു അയാള്‍ റൂമിലേക്ക് കയറി.
ആദി എഴുന്നേറ്റ് റൂമിലെക് ചെന്നു.
അയാള്‍ സീറ്റില്‍ ഇരുന്നു , കംപ്യൂറ്റര്‍ ഒക്കെ ഓണ്‍ ചെയ്തു.
ആദി അവിടെ നില്‍ക്കൂക ആണ് , അയാള്‍ ഇരിക്കാന്‍ പറയാതെ ഇരിക്കുന്നത് ശരി അല്ലല്ലോ.
അയാള്‍ ഒരു പരനാറി ആയതിനാല്‍ ആദിയോട് ഇരിക്കാന്‍ പറഞ്ഞില്ല,
ആദിയോടു നിലവില്‍ ഓഫീസിലെ കാര്യങ്ങള്‍ ബിസിനസ് ഔസ്റ്റാണ്ടിങ് അങ്ങനെ ഉള്ള കാര്യങ്ങള്‍ ചോദിച്ചു.
ഇടക്ക് അയാള്‍ മായയെ വിളിച്ചു.
മായ കബിനിലേക്ക് ചെന്നു , ആദി അവിടെ നില്‍ക്കേ തന്നെ മായയോടു ഇരിക്കുവാന്‍ പറഞ്ഞു.
മായ ആദിയുടെ മുഖത്തേക്ക് നോക്കി ,, പിന്നെട് അയാളോട് നിന്നോളം എന്നു പറഞ്ഞു.
എന്താണ് മായ ഇവിടെ ഇരികൂ ,,എന്നു പറഞ്ഞു അയാള്‍ നിര്‍ബന്ധിച്ചു , മായ വീണ്ടും ആദിയെ നോക്കി , അവനും ഇരിക്കാന്‍ ആയി അവളോടു കണ്ണുകൊണ്ടു ആംഗ്യം കാട്ടി.
അവള്‍ മനസ്സില്ലമനസോടെ ഇരുന്നു.
സീ ആദി , നിങ്ങള്‍ അസിസ്റ്റന്‍റ് ആയി ജോയിന്‍ ചെയ്തത് ആണ് , പിന്നെ പഴേ മാനേജര്‍ അയാള്‍ക്ക് ഒറ്റക് നോക്കാന്‍ സാധിക്കാത്തത് കൊണ്ട് അസ്സിസ്റ്റന്‍റ ആയി നിങ്ങളെ ഇവിടെ ഇരുത്തി എന്നു മാത്രം ,
ഇവിടെ ഇനിമുതല്‍ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കിക്കൊള്ളാം., പിന്നെ എന്നെ സഹായിക്കാന്‍ മായ ഉണ്ടല്ലോ ,
വളരെ അത്യാവശ്യാം ഉണ്ടെങ്കില്‍ മാത്രം നിങ്ങള്‍ ഓഫീസില്‍ ഇരുന്നാ മതിയാകും.
ശരി സര്‍ അതുപോലെ ചെയ്യാം. ആദി മറുപടി പറഞ്ഞു.
നിങ്ങള്‍ ഇവിടത്തെ ഓള്‍ ഷോപ്സ് ഏരിയാ വൈസ് സപ്ലയ് ഒക്കെ എനിക്കു തരൂ…
അതുകേട്ട് ഒക്കെ പറഞ്ഞു ആദി അവിടെ നിന്നും ഇറങ്ങി തന്റ്റെ സീറ്റില്‍ പോയി ഇരുന്നു.
മര്യാദ ഇല്ലാത്തവ൯ ആണ് , പെണ്‍കൊന്തനും ആണ് എന്നു മനസിലായി,
ഈ ഓഫീസില്‍ ആദ്യം ഒക്കെ മോശം അവസ്ഥയില്‍ അയാള് ഇങ്ങോട്ട് വന്നിട്ടില്ല , താന്‍ ഇവിടെ വന്നു എല്ലാം നേരെ ആകിയപ്പോള്‍ ഇപ്പോ വന്നു ഇനി പതുക്കെ തന്നെ ഓഫീസില്‍ നിന്നും മാറ്റി ഫീല്‍ഡില്‍ അയകാനുള്ള പരിപാടി ആണ്.
ആ എന്താച്ചാ ചെയ്യട്ടെ , വരുന്നോടത്ത് വെച്ചു കാണാം ആദി മനസ്സില്‍ വിചാരിച്ചു.
പാവം മായ , അവളെ വീട്ടിട്ടില്ല , ഓരോന്നൊക്കെ പറഞ്ഞു കത്തി വെച്ചിരിക്കാണ് മൂരി ശൃംഗാരി..
ആദിക്ക് അങ്ങ് ചൊറിഞ്ഞു വന്നു, പിന്നെ തല്‍കാലം നിയന്ത്രിച്ചു.
<<<<>>>
ശ്രിയ ഇന്ന് സാമാന്യം നല്ല മൂഡ് ഓഫിൽ ആയിരുന്നു , അതിമനോഹരമായ ഒരു സ്വപ്നം കണ്ടതാണ് എന്നെകിലും ഒരുനാൾ താൻ കാണാൻ ആയി ആഗ്രഹിക്കുന്ന തൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന തന്നെ ഒരുപാട് സ്നേഹിക്കാൻ പോകുന്ന തന്റെ ഗന്ധർവനെ, ആ സുന്ദരമായ മുഖം ഓർമ്മിക്കാൻ സാധിക്കുന്നില്ല , എങ്കിൽപ്പോലും ആ ഒരു സാന്നിധ്യം തന്നെ എത്രമാത്രം ദിവ്യമായ ഒരു ആനന്ദത്തിൽ ആറാടിച്ചു.
വയ്യ അത് പറയാൻ പോലും സാധിക്കുന്നില്ല, അത്രയും സ്വർഗീയമായ മനോനിർവൃതിയിൽ ഉദയസൂര്യന്റെ കൂടി തൊഴുതു പ്രാർത്ഥിച്ചു കഴിഞ്ഞു നോക്കിയപ്പോ ആ നായയുടെ മുഖം ആണ് കണ്ടത്. തനറെ എല്ലാ സന്തോഷവും അനുഭൂതിയിയും ഒക്കെ ആ നായ നശിപ്പിച്ചു , തെണ്ടി

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.