അപരാജിതൻ 3 [Harshan] 7039

കിഴക്കോട്ടു നോക്കിയപ്പോ മലനിരകള്‍ക്കിടയിലൂടെ സൂര്യദേവ൯ ഉദിച്ചു വരികയാണ്, എത്ര മനോഹരമാണ് ആ കാഴ്ച, അതൊക്കെ കണ്ടില്ലെങ്കില്‍ പിന്നെ ജീവിതത്തിനു എന്തു മനോഹാരിത ആണ് ഉള്ളത്.
ഉദയസൂര്യനെ അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു , എനിക്ക് എളുപ്പം ഒന്ന് കാണിച്ചു തരുവോ ? ഒരുപാട് നാൾ ആയില്ലേ ഞാൻ ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുന്നെ… അവൾ കണ്ണൊക്കെ തുറന്നു.
അവളിങ്ങനെ ചുറ്റും നോക്കി ആരുമില്ല …
വെറുതെ അവൾ ടെറസിൽ നിന്നും താഴേക്ക് നോക്കി … അപ്പൊ ദോ അങ്ങ് ദൂരെ എളിയില്‍ കയ്യും കുത്തി പല്ലൊക്കെ ഭംഗി ആയി തേച്ചു വായിൽ വരുന്ന പത ഒക്കെ തുപ്പുന്ന അപ്പു ഔട്ട്ഹസ്സിനു പുറത്തു നിക്കുന്നു ,
തുപ്പിക്കഴിഞ്ഞു അവൻ വെറുതെ മേലോട്ട് നോക്കിയപ്പോ ദാണ്ടെ തന്നെ നോക്കി നിൽക്കുന്ന പാറു ….
അവനെ കണ്ടപ്പോള്‍ തന്നെ ആദ്യം അവളുടെ വായില്‍ നിന്നു അയ്യേ…. എന്നാണ് വന്നത്
,,പിന്നെ പഴേ പോലെ ദേഷ്യവും ആയി .
പക്ഷേ അപ്പുവിന് നാണം ആയി … വായിലേക്കു വെക്കാൻ പോയ ബ്രഷ് അവൻ പുറകിൽ ഒളിപ്പിച്ചു പക്ഷെ ചുണ്ടിനു സമീപം ഉള്ള പത അവിടെ തന്നെ ഉണ്ട് , അവൻ അവളെ നോക്കി ചിരിച്ചു ,,
അവൾ പോടാ പട്ടി ,,,എന്നും പറഞ്ഞു അവനെ എറിയാൻ കൈ ഓങ്ങി …ശേഷം ദേഷ്യത്തോടെ തിരിഞ്ഞു നടന്നു…പോകും വഴി സൂര്യനെ നോക്കി രണ്ടു ചീത്തയും വിളിച്ചു …
അപ്പുവിന് ഇനി വേറെ എന്ത് വേണം …പക്ഷെ അവനു സത്യത്തിൽ ഒന്നും ,,,,മനസിലായില്ല,,,,
അവൻ തന്നെ സ്വയം ചോദിച്ചു … സത്യത്തിൽ എന്താ നടന്നത് , പല്ലു തേച്ചു തുപ്പുന്നത് കണ്ടാ പോടാ പട്ടി എന്നൊക്കെ വിളിചു കല്ലെറിയാ൯ ഓങ്ങി പിന്നെ സൂര്യനെയും നോക്കണം,,
… ഇനി ഞാൻ അറിയാതെ അങ്ങനെ വല്ല ആചാരം ഒക്കെ ഉണ്ടോ ഈ തറവാട്ടില്‍ … ലക്ഷ്മി ‘അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലല്ലോ………..ആ പാറു ചെയ്തതു അല്ലെ ..അപ്പോ ശരി ആയിരിയ്ക്കും.
ചിലപ്പോ ഈ തറവാട്ടിൽ ഇങ്ങനുള്ള ആചാരങ്ങൾ ഉണ്ടാകുമായിരിക്കും..ആചാരങ്ങൾ പാലിക്ക തന്നെ വേണമല്ലോ,,,അപ്പൊ അവള് ചെയ്തത് ശരി ആണ്.
അങ്ങനെ ഒക്കെ ചിന്തിച്ചു അപ്പു നോക്കുമ്പോ ദാണ്ടെ വലിയ വയറും അതിനു മുകളിൽ ഒരു ടീ ഷർട്ടും ഒന്നേ ഒരു മുക്കാൽ പാന്റുമായി നമ്മുട ഈ പ്രതാപൻ തോട്ടത്തിൽ നിന്ന് പല്ലു തേച്ചു തുപ്പുന്നതു അപ്പു കണ്ടത്..
ഷൂ ………….ഷൂ…………………….അപ്പു അയാളെ നോക്കി ശു ശു ചൂളം വിളിച്ചു ..
ഇതെന്തൂട്ടാപ്പ പാമ്പാണോ ,,,എന്നും പറഞ്ഞു പ്രതാപൻ ഇടതും വലതും താഴത്തും ഒക്കെ നോക്കി.
ഷൂ…………………………………. അപ്പു കുറച്ചൂടെ ഉച്ചത്തിൽ വിളിചു.
അത് കേട്ട് പ്രതാപൻ നേരെ നോക്കിയപ്പോ ഒരു അമ്പതു അടി അകലെ ആയി അപ്പു …അയാൾക്ക് ഒരു ഭയം തോന്നി ,
അയാൾ അവനു നേരെ നോക്കി ………………
അപ്പു അയാളെ നോക്കി “പോടാ പട്ടി എന്നും പറഞ്ഞു .. കൈ ഓങ്ങി …
അയ്യോ ……… എന്നും നിലവിളിച്ചു പ്രതാപൻ പേടിച്ചു അവിടെ നിന്നും ഓടി…………….
വീണ്ടും അപ്പുവിന് സംശയം …
ഓ ഇങ്ങനെ ഒക്കെ ആണല്ലേ …ഓരോരോ ആചാരങ്ങളെ …. പോടാ പട്ടി എന്ന് വിളിച്ചു കൈ ഓങ്ങിയാൽ അയ്യോ എന്ന് പറഞ്ഞു ഓടിക്കോളണം ………ശോ
അപ്പു പിന്നെ സൂര്യനെ നോക്കി …എന്താല്ലേ ബ്രോ …എന്തൊക്കെ ആചാരങ്ങള്‍ ആല്ലേ.. അപ്പു സൂര്യനോട് പറഞ്ഞു.
..അതറിയില്ലായിരുന്നു… ഇനി പാറു ഞാൻ പല്ലുതേച്ചു തുപ്പുമ്പോ അതുകണ്ടു പോടാ പട്ടി എന്ന് പറഞ്ഞു കൈ ഓങ്ങിയാൽ ഞാൻ ഒരു അയ്യോ അല്ല …രണ്ടു അയ്യോ പറഞ്ഞു ഞാന്‍ ഈ വീട്ടിന് ചുറ്റും ഓടും,,,അല്ല പിന്നെ … ഈ അപ്പുവിനോടാണ് കളി ……………………
ആചാരങ്ങൾ അതൊക്കെ പാലിക്കപ്പെടേണ്ടത് ആണ്,,, ശോ എന്റെ പാറു… എന്ത് കരുതി കാണുമോ എന്തോ..പാവം….
അവൻ വായ് ഒക്കെ കഴുകി റെഡി ആകാൻ ആയി റൂമിലേക്ക് പോയി….
(((((((( O ))))))))ആദി രാവിലെ തന്നെ ഓഫീസില്‍ എത്തി.പുതിയ ഏമാന്‍ എത്തിയിട്ടില്ല. അപ്പോളേക്കും മായയും സിബിയും എല്ലാരും ഒക്കെ എത്തിചേര്‍ന്നു.
അന്ന് മായ ചുരിദാര്‍ ആണ് ഇട്ടിരുന്നത് , കുറച്ചു നാള്‍ ആയി ഡെയ്ലി സാരി ഉടുത്തു കൊണ്ടിരുന്ന കുട്ടി ആണ് ഇപ്പോ ചുരിദാറിലേക്ക് മാറി.
ആദിയുടെ സീറ്റിന് സമീപം അവനു മുന്നില്‍ ആയി മായ വന്നു നിന്നു.
എന്താണ് എങ്ങനെ ഉണ്ട് പനി ഒക്കെ മാറിയോ ? മായ ചോദിച്ചു.
ഓ മാറി മാറി.
എന്നാലും ചേട്ടായി ആ ഉപ്പുതറക്കാരും ഗുണ്ടകളും ഓഹ് ഓഹ് ………..ഓര്‍ക്കനെ പറ്റുന്നില്ല ,
അത് കേള്‍ക്കുമ്പോ സത്യത്തില്‍ ആദിക്ക് ഭയം ഉണ്ട്.
പൊന്നു സിബി നീയെ ഒന്നു നിര്‍ത്തിക്കേ നീയും നിന്റെ ഒരു ഉപ്പുതറയും … വന്നു കയറിയില്ല അപ്പോളേക്കും നീ തുടങ്ങിയോ ചിരിച്ചു കൊണ്ട് ആദി ഒന്നു ശാസിച്ചു.
അപ്പോള്‍ ആണ് മായ ആദിയുടെ മുന്നില്‍ നിക്കുന്നത് സിബി ശ്രദ്ധിച്ചത്.
ആഹാ ..ഞാന്‍ കണ്ടില്ല , നിങ്ങള് കൊഞ്ചിക്കോ ,,,,,,,,,,,,,ഒക്കെ കഴിഞ്ഞിട്ട് ഞാന്‍ പറയാം.. സിബി ചിരിച്ചു കൊണ്ട് പറഞ്ഞു.
മായ സിബിയെ നോക്കി കണ്ണുരുട്ടി.
ആ മാറി മായേ , എന്താണെന്ന് അറിഞൂടാ ഇന്നലെ തലകറങ്ങുന്ന പോലെ തോന്നി , പിന്നെ അങ്ങ് കിടന്നു ഇച്ചിരി പനിയും വന്നു. ആദി പറഞ്ഞു.
എന്നിട്ട് ഡോക്റ്റൊരെ കാണിച്ചായിരുന്നോ ? മായ ചോദിച്ചു.
എന്തിന് , ഞാന്‍ ഒരു പനിയുടെ ഗുളിക കഴിച്ചു , എന്തായാലും മാറി.
അല്ല ഇതെന്താ പുതിയ വേഷം ഒക്കെ ആണല്ലോ , സാധാരണ സാരി അല്ലേ … ആദി സംശയം ചോദിച്ചു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.