അപരാജിതൻ 3 [Harshan] 7063

ആ ശബ്ദം കേൾക്കുമ്പോൾ തന്നെ ഭയന്നു വിറക്കും,,,,അയാൾക്ക് ഒരുപാട് പേടി ആയി , തന്റെ മരണം അടുത്ത് എന്ന തോന്നൽ .
മൂനാലുവട്ടം ചെന്നായ് ഓരിയിടൽ തുടങ്ങിയപ്പോൾ ..ദൂരെ നിന്നും മറ്റു ചെന്നായ്ക്കളുടെ ഓരിയിടൽ ഒക്കെ അയാൾ കേൾക്കാൻ തുടങ്ങി………
കുറച്ചു സമയം കഴിഞ്ഞില്ല, വലിയ മരങ്ങളിലൂടെ ഏതോ ഒരു ജീവി ചാടി ചാടി വരുന്നു, ഓരോ മരങ്ങളും ഒരുപാട് കുലുങ്ങുന്നുണ്ട്, അയാൾക് മുകളിലേക്ക് നോക്ക് അയാൾക്ക്‌ ചുറ്റും ഉള്ള മരങ്ങളിൽ ശക്തി ആയി എന്തോ വന്നു വീണു കുലുങ്ങുന്നതു പോലെ ,,,, ഒടുവിൽ തന്റെ തലകക്കു നേരെ ഉള്ള വലിയ മരത്തിൽ ആ ചാട്ടം അവസാനിച്ചു,
അയാൾ മുകളിലേക്കു നോക്കി , ഒരു ഭീമാകര൯ ആയ എന്തോ ഒന്ന് മുകളിൽ നിന്നും താഴേക്കു തന്നെ നോക്കികൊണ്ട്‌ ഇറങ്ങി വരുന്നു.
അയാളുടെ മുടിയും രോമവും എല്ലാം ഭയം കൊണ്ടു എഴുനേറ്റു, കൈകാലുകൾ
വിറക്കുന്നു , തളര്‍ന്ന് പോകന്ന പോലെ , ആ ജീവി താഴേക്ക് നോക്കി താനെ ആണ് ഇറങ്ങുന്നത് , അത് താഴേക്ക് വീഴുന്നുപോലും ഇല്ല,
താഴേക്ക് ഇറങ്ങിയിറങ്ങി ഒടുവിൽ അയാളുടെ മുന്നേ ഇറങ്ങി നിന്ന് …………
അതെ ആ മനുഷ്യൻ.,,,,,,,,,,,,,,,,, കരിമ്പടം പുതച്ചു കൂനി കൂടി ഇരുന്നവൻ ,,,,,,,,,,,അതെ
അവൻ തന്നെ വികടാ൦ഗ ഭൈരവൻ ,,,അയാളുടെ മുഖം വ്യക്തം അല്ല ,,,, അത് കൂടെ കണ്ടതോടെ ആ ചെറുപ്പകാരൻ അലറി വിളിച്ചു..
അയാൾ തന്റെ വൃത്തികെട്ട രോമങ്ങൾ നിറഞ്ഞ നീണ്ട നഖം ഉള്ള കൈ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നീട്ടി ,കയ്യില്‍ ഇരുന്ന കല്ല് കൊണ്ട് ആ ചെറുപ്പകാരന്റെ തലയില്‍ ആഞ്ഞടിച്ചു, അയാള്‍ ബോധം അറ്റ് വീണു. തന്റെ വെറും ഒരേ ഒരു കൈ കൊണ്ട് അയാളുടെ ബെൽറ്റിൽ പിടിച്ചു ആ ഭീകരൻ ആയ വികടാ൦ഗ ഭൈരവൻ ആ ശരീരത്തെ പൊക്കി കയ്യിൽ തൂകി എടുത്തു അയാൽ കൂനി കൂടി തന്നെ ആ വലിയ കാട്ടിലേക്ക് കയറി പുറകെ ആ ചെന്നായയും………………..
*******
പിറ്റെന്നു രാവിലെ അടുത്ത ദിവസം രാവിലെ നമ്മുടെ ശ്രിയകുട്ടി കട്ടിലിൽ ഒരു തലയിണയും കെട്ടിപിടിച്ചു കിടന്നുറങ്ങുക ആണ്. എ സി ഒക്കെ ഇട്ടു പുതച്ചു മൂടി ആണുകിടക്കുന്നതു. ആ ഉറങ്ങുമ്പോൾ മുഖത്തുള്ള പിഞ്ചുകുഞ്ഞിന്റെ നൈർമല്യവും സൗന്ദര്യവും ഒക്കെ ആ ഉറക്കം വെറുതെ കണ്ടിരിക്കുന്നവർക് പോലും അവളിൽ അഗാധമായ പ്രണയം ജനിപ്പിക്കും, അത്രയേറെ അപ്സരസുന്ദരി ആണ് അപ്പുവിന്റെ പാറു.
ഉറങ്ങുമ്പോൾ പോലും ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്, ഇവളിനി കണ്ണന്റെ രാധയുടെ പുനരവതാരം ആണോ എന്ന് ചിലപ്പോ തോന്നിപ്പോകാറുണ്ടു,
കണ്ണൊക്കെ ഇടയ്ക്കു ചലിക്കുന്നുണ്ട്, അവൾ സ്വപ്നം കാണുകയാണ്. ആ പുഞ്ചിരി സ്വപ്നത്തിന്റേതു തന്നെ.വേനലാണ്, ശരീരത്തെ പൊള്ളിക്കുന്ന ചൂട് ആണ് പക്ഷെ താൻ ഒരു എവിടെയോ തിരിച്ചറിയാൻ വയ്യാത്ത ഒരു ദ്വീപിൽ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു സപ്രമഞ്ചത്തിൽ കിടക്കുക ആണ് ആരെയോ അവള്‍ കാത്തിരിക്കുന്നു, രാത്രിയുടെ ദേവനായ പൂര്ണചന്ദ്രൻ തന്റെ കുളിരേകുന്ന നിലാവ് ഒരുപാട് വാർഷിക്കുന്നുണ്ട് , നക്ഷത്രങ്ങൾ എല്ലാവരും അവളെ മാത്രം നോക്കുന്നു, കട്ടിലിനു സമീപമുള്ള ആകാശമുല്ല പൂത്തു അതിന്റെ പരിമളം അവളെ ഒരുപാട് എന്തിനൊക്കെയോ മോഹിപ്പിക്കുന്നു,
അവള്‍ക്ക് സമീപം മയിലുകൾ പീലി നിവർത്തി ആടുന്നുണ്ട്, അവളെ തണുപ്പിക്കാൻ ഉള്ള മഴയെ പ്രതീക്ഷിച്ചു ആകുമോ മയിലുകൾ ആനന്ദനൃത്തം ആടുന്നത്.
ഒരു സുവർണ്ണ വർണ്ണമുള്ള ഒരു ദാവണി ആണ് , മൈലാഞ്ചികൊണ്ടു ചിത്രം വരഞ്ഞ കാലുകളിൽ കൊലുസു ഭംഗി കൂട്ടുന്നു , കാലുകൾ ഇടയ്ക്കു ചലിപ്പിക്കുമ്പോൾ കൊലുസിന്റെ മണിനാദം ആ പ്രണയാന്തരീക്ഷത്തിനു ശബ്ദം കൊണ്ട് കുളിരേകുന്നു, അവളുടെ അരയിൽ സ്വർണ്ണത്തിന്റെ അരമണികൾ ധരിച്ചിരിക്കുന്നു, അവയിൽ പതിപ്പിച്ച നവരത്നങ്ങളുടെ പ്രകാശം തന്റെ വയറിന്റെ സൗന്ദര്യത്തെ ഒരുപാട് മിഴിവാർന്നതാക്കുന്നു, ദേഹം ആസകലം അവള്‍ ആലേപനം ചെയ്ത ചന്ദനലേപം അവളുടെ ശരീരം ആകെ കുളിർപ്പിക്കുന്നു, താമരമൊട്ടുകൾ നിറഞ്ഞ മാല ആണ് കഴുത്തിൽ ധരിച്ചിരിക്കുന്നത്, നീലയും വെള്ളയും ചുവപ്പും ഒക്കെ കലർന്ന താമരമൊട്ടുകൾ, അവളുടെ മാറിടത്തിൽ ചേർന്നുകിടക്കുന്ന ആ താമരമൊട്ടുകൾ ഒരുപാട് അവള്‍ക്കു കുളിരു പകരുന്നു,
നീലാഞ്ജനം കൊണ്ട് എഴുതിയ അവളുടെ കണ്ണുകൾ ആരെയോ തേടുകയാണ് , കണ്ണിൽ വിഷാദത്തിന്റെ ഛവി ആണ് ഉള്ളത്, അവള്‍ തേടുന്നവൻ ഇതുവരെ തന്നിലേക്ക് വരാത്തതിന്റെ പിണക്കം ആണെന്ന് തോന്നുന്നു. നിലാവിന് ഒരുപാട് കുളിരു കൂടുന്നത് പോലെ , അതാ അവള്‍ ഏറെനാൾ ആയി കാത്തിരുന്നവൻ , അവളുടെ പ്രിയതമൻ ചുണ്ടിൽ ഒരു കള്ള പുഞ്ചിരി തൂകി
വരികയാണ്, അവന്റെ മുഖം ദൂരെനിന്നു കാണുമ്പോൾ അവള്‍ക്ക് തോന്നുന്ന ശീതളിമ പ്രകൃതിയിൽ യാതൊന്നിനും അവള്‍ക്ക് നൽകുവാൻ സാധിക്കില്ല, സർവ്വാഭരണ
വിഭൂഷിതനായി അവളുടെ ഗന്ധർവ്വൻ… അവള്‍ കിടക്കുന്ന സപ്രമഞ്ചകട്ടിലിൽ വന്നിരിക്കുകയാണ്, അവൻ കരങ്ങള്‍ കൊണ്ട് അവളുടെ മർദ്ദവമേറിയ കാല്പാദങ്ങളിൽ സ്പർശിക്കുന്നു, കൈകളിൽ വാരി എടുത്തു തന്റെ ചുണ്ടോടു ചേർത്ത് ചുംബനം കൊണ്ട് മൂടുന്നു, പതുക്കെ പാദങ്ങൾ അവിടെ വെച്ച് അവളുടെ അരമണികൾക്കു സമീപം വന്നു ആ മണികൾ കൈകൾ കൊണ്ട് താളത്തിൽ കുലുക്കുന്നു ,, അവയിൽ നിന്നും അതിമനോഹരമായ ധ്വനികൾ ആണ് ഒഴുകുന്നത്. രി… മ…. പ … മ ,,,,
സപ്തസ്വരങ്ങളിൽ ആ മണിനാദം പ്രകൃതിയിൽ ലയിക്കുന്നു, അവളുടെ ചെഞ്ചോര നിറമുള്ള ചുണ്ടുകൊണ്ട് അവൻ തന്റെ ആലില പോലുള്ള വയറിൽ മുത്തം തരുന്നു…ഇക്കിളി എടുത്തിട്ടാണോ പാറു ചിരി തുടങ്ങി…..
പെട്ടെന്നാണ് അവൾ കണ്ണ് തുറന്നതു ,,,, അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു, സ്വപ്നം ആയിരുന്നു , സ്വപ്നത്തിൽ ഇത്രയും ഫീൽ എങ്കിൽ യാഥാർഥ്യത്തിൽ എത്ര ഫീൽ ഉണ്ടാകും ,,ആ സ്വപനത്തിന്റെ കുളിർമ അവളിൽ നിന്നും മായുന്നില്ല. അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു.,,,,
ആ കൈ നോക്കുന്ന അമ്മൂമ്മ പറ്റിച്ച പണി ആണ്. വെറുതെ ഗന്ധർവ്വൻ രാജകുമാരൻ എന്നൊക്കെ പറഞ്ഞു മോഹം ഉണ്ടാക്കി , ഇപ്പൊ അതൊക്കെ മനസ്സിൽ പതിഞ്ഞു ,,ശോ ………..എനിക്ക് നാണം വരുന്നു….
അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു , എല്ലാം കിനാവു ആയിരുന്നു, അവൾ ഹാൾ ലേക്ക് വന്നു നേരെ ഗോവണി കയറി ടെറസിലേക്ക് കയറി , സൂര്യൻ ഏതാണ്ടൊക്കെ ഉദിച്ചു, രാവിലെ കണ്ട സ്വപ്നം ഉദിച്ച സൂര്യനോട് പറഞ്ഞാൽ എളുപ്പം ഫലിക്കുമെന്ന് അച്ഛമ്മ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.