അപരാജിതൻ 3 [Harshan] 7039

അതൊന്നും പുതിയ സാറിനു ദഹിച്ചിട്ടില്ല , അയാള് വന്നപോലെ തന്നെ ഒക്കെ അങ്ങു മലർത്തി അടിക്കാൻ ഉള്ള തയാർ എടുപ്പ് ആണെന്ന് തോന്നുന്നു.
വെറുതെ അല്ല ഇയാളെ വാണപ്പൻ എന്ന് വിളിക്കുന്നത്.
നാളെ മുതൽ ഫുൾ ഫീൽഡ് തന്നെ ചെയ്യാൻ ആണ് സിബിയോട് പറഞ്ഞത്.
അയാൾ മായയെ വിളിച്ചു , മായ ക്യാബിനിലേക്ക് ചെന്ന്.
മായയെ കണ്ടു അയാൾ ഒരു വളിച്ച ചിരി ചിരിച്ചു , മനസിലായി മനസിലായി ഒലിപ്പീരു കക്ഷി ആണ് ,
അത് കണ്ട സിബി ഉള്ളിൽ പറഞ്ഞു.
മായ ഞാൻ ഇനി പലകാര്യങ്ങളും മായേ അങ്ങ് ഏൽപ്പിക്കുകയാണ് , എനിക്ക് നേടാതെ ഇൻഫർമേഷൻ കിട്ടിയിരുന്നു ഇവിറെ ഒന്നും അത്ര സിസ്റ്റം അല്ല എന്ന് , ഞാൻ ഈ വക കാര്യങ്ങളിൽ ഒക്കെ വളരെ സ്ട്രിക്ടു ആണ്, അയാൾ മായയോട് പറഞ്ഞു.
മായ അത് കേട്ട് ചിരിച്ചു.
അതുപോട്ടെ മായയുടെ വീട് എവിടെ ആണ് , വീട്ടിൽ ആരൊക്കെ ഉണ്ട് ? കക്ഷി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി , കൂടെ ഒരു മൂരി ശൃംഗാര ചിരിയും ..
ചെറ്റ ..മായ മനസിൽ പറഞ്ഞു.
എന്നാലും ചിരിച്ചു കൊണ്ട് തന്നെ അവൾ മറുപടികൾ പറഞ്ഞു.
മായ്ക്ക് ഈ സാരി നന്നായി ചേരുന്നുണ്ട് കേട്ടോ , വെളുത്ത നിറം അല്ലേ ഏതു നിറവും ചേരും..
അയാൾ ഒന്ന് പഞ്ചാരയടി തുടങ്ങി.
അപ്പൊ ശരി സർ, എനിക്ക് കുറച്ചു പണികൾ ഉണ്ട്. മായ എഴുനേറ്റു.
ആയിക്കോട്ടെ , ഡു യുവർ വർക് , വർക് ഷുഡ് കം ഫസ്റ് … ഐ ലൈക് യുവർ ആറ്റിട്യൂട് … അയാൾ വീണ്ടും വളിച്ച ഒരു ചിരി ചിരിച്ചു ..
ഇടയ്ക്കു ഞാൻ വിളിക്കുവേ ,.,,
മായ എഴുന്നേറ്റു നടന്നു , നടന്നു പോയ മായയെ നോക്കി ഒരു ചിരി ചിരിച്ചു കക്ഷി.
..
മായ സീറ്റിൽ ചെന്ന് , മുഖം കൊണ്ട് സിബിക്ക് ആംഗ്യം കാണിച്ചു ആള് വെറും കത്തിയും പഞ്ചാരയും ആണെന്ന്..
അങ്ങനെ ഓരോരോ കാര്യങ്ങൾ ഒക്കെ ആയി അന്നത്തെ ദിവസം കഴിഞ്ഞു ഓഫീസിൽ>>>
പതിവ് പോലെ വൈകീട്ടും മാലിനി വന്നു അപ്പുവിന്റെ വിവരങ്ങൾ ഒക്കെ തിരക്കി, അപ്പുവിന് ഇപ്പൊ പനി ഒന്നും ഇല്ല , ഒരിച്ചിരി ക്ഷീണം മാത്രം, വൈകീട്ടും അവനു കഞ്ഞി ഒക്കെ കൊണ്ട് കൊടുത്തു. അന്നത്തെ ദിവസം യാതൊരു പ്രശ്നവും കൂടാതെ സുഖമായി അപ്പു കിടന്നുറങ്ങി.
>>>>
ആ നാട്ടിൽ ഒരു അഞ്ചു കിലോമീറ്റർ കഴിഞ്ഞാൽ സത്യഗിരി വനമേഖല തുടങ്ങുന്ന ഭാഗം ആണ് , പിന്നെ ഒരു നീണ്ട മൂന്നു കിലോമീറ്റർ ഇടതൂർന്ന അക്കേഷ്യ മരങ്ങളും കാട്ടുവള്ളികളും പാറക്കെട്ടും ഒക്കെ ആയി ഉള്ള സ്ഥലം ആണ് ,രാത്രി ആണ് , ഒരു ഒരുമണി ഒക്കെ കഴിഞ്ഞു കാണും. കണ്മഷി പോലെ ഉള്ള ഇരുട്ട്, ചീവീടുകളുടെ ഘോരമായ ശബ്ദം , ആരും ഇല്ലാത്ത വിജനമായ അവസ്ഥ, അതുവഴി ഒരു കാർ വരുന്നുണ്ട്. കാറിനെന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു , കാറ് സ്പീഡ് കുറഞ്ഞു കുറഞ്ഞു വന്നു നിന്ന് , ഡ്രൈവർ പലതവണ സ്റ്റാർട്ട് ചെയ്യാൻ നോക്കുന്നുണ്ട്. പക്ഷെ സ്റ്റാർട്ട് ആകുന്നില്ല. ഒരു പത്തു മുപ്പതു വയസു കാണും , അയാൾ കാറിനു പുറത്തിറങ്ങി. ബോണറ്റ് ഉയർത്തി നോക്കി ആകെ പുകയുന്നുണ്ട് , ഉള്ളിൽ കത്തി കഴിഞ്ഞ മണം , ഇനി ഇപ്പൊ എന്ത് ചെയ്യും, ഇത്രയും വിജനമായ പ്രദേശം , ഒരാള് പോലും സഹായത്തിനില്ല, അയാൾ കുറച്ചു നേരം കാറിനു സമീപം നിന്ന് , ഏതെങ്കിലും വണ്ടികൾ വരുന്നുണ്ടോ എന്ന് നോക്കി ഒന്നും തന്നെ വരുന്നുമില്ല.
കുറച്ചൂടെ നേരം കഴിഞ്ഞു , ഇരുട്ടിൽ ചില അപശബ്ദങ്ങൾ ഒക്കെ അയാൾക്ക്‌ അനുഭവപ്പെടുന്നു , ചീവീടുകൾ ഉച്ചത്തിൽ രാത്രി പക്ഷികളുടെ കലപില ശബ്ദം, പുറകിൽ നിന്ന് സീൽക്കാരശബ്ദങ്ങൾ ഒക്കെ ആയി കേൾക്കുന്നു, അയാൾക്ക് എന്തോ ഭയം ആയതു പോലെ. അയാൾ പേടിച്ചിട്ടു അർജുനൻ ഫൽഗുണൻ പാർത്ഥൻ എന്ന് തുടങ്ങി അർജുനപത്തു ചൊല്ലുന്നുണ്,
പെട്ടെന്ന് സൈഡിലുള്ള ചെടികൾക്കിടയിലൂടെ ചവിട്ടി മെതിക്കുന്ന ശബ്ദം… അയാൾ പിന്നിലേക്ക് നോക്കി.
തിളങ്ങുന്ന കണ്ണുകളോടെ ഒരു ഭീമാകാരൻ ആയ ചെന്നായ , അയാൾക്കു നേരെ നോക്കി നാവു പുറത്തേക്കു ഇടയ്ക്കിടെ ഇട്ടു ക്രൗര്യമായ ഭാവത്തോടെ നിൽക്കുന്നു.
അയാൾ അതുകണ്ടു ഞെട്ടി തെറിച്ചു, തന്നെ ഇപ്പോൾ ചാടി കടന്നു പിടിക്കാൻ വെമ്പി നിൽക്കുന്ന ചെന്നായ,
അയാൾ പെട്ടെന്ന് സർവശക്തിയും എടുത്തു മുന്നോട്ടു ഓടി , അയാൾക്ക്‌ പുറകെ ചെന്നായയും, ഒരാൾ ഭക്ഷണത്തിനായു ഒരാൾ ജീവന് വേണ്ടിയും ഓടുന്ന ഓട്ടം , റോഡിനു നേരെ കൂടെ ഓടി ഓടി അയാൾ തളർന്നു, ആ ചെന്നായ അയാളുടെ പുറകെ ഉണ്ട് , ജീവൻ രക്ഷിക്കാൻ ആയി അയാൾ കാട്ടിലേക്ക് കയറി , ശ്വാസംപോലും എടുക്കാൻ കഴിയാതെ അയാൾ നിർത്താതെ ഓടുകയാണ് സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി, മരങ്ങൾക്കിടയിലൂടെ , താഴെ ഉള്ള ചെടികളെ ഒക്കെ ചവിട്ടി ഓടുന്ന ശബ്ദം ഉയർന്ന ആവൃതിയിൽ തന്നെ കേൾക്കാം , ചെന്നായയും അയാളുടെ പുറകെ തന്നെ ആണ് , പെട്ടെന്നാണ് നീണ്ട് വളർന്ന ഒരു വേരിൽ തട്ടി അയാൾ നില തെറ്റി വീണത്.
സാമാന്യം ശക്തി ആയ രീതിയിൽ തന്നെ അയാൾ വീണു,
അയാൾ ഭയന്ന് വിറച്ചു തിരിഞ്ഞു നോക്കി തന്നെ പിടിക്കാൻ ആയി തന്നെ ഭക്ഷിക്കാൻ ആയി ആ വലിയ ചെന്നായ തന്നെ തന്നെ നോക്കി നിൽക്കുന്നു.
ആ ചെന്നായ മുന്കാലുകൾ ഒരുമിച്ചു വെച്ച് മുകളിലേക്ക് നോക്ക് ഭീകരമായ ശബ്ദത്തിൽ ഓരിയിടാൻ തുടങ്ങി..
ഹൂ ………………..ആ ………………………………………ഹൂ ……………………………

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.