അപരാജിതൻ 3 [Harshan] 7072

ഇല്ലാത്തതും കണക്കാണ് , നമ്മൾ ഇവിടെ ഈ മൂന്ന് പെണ്ണുങ്ങളും പിന്നെ രാജിയുടെ മക്കളും അല്ലെ ഉള്ളത് , ഒരു ആവശ്യം ഒകെ വന്നാൽ ഓടിവരാ൯ ഈ അപ്പു ഇവിടെ ഇല്ലേ , എന്ത് പണിയും ചെയ്തോളും , ഓഫീസിലും കാര്യങ്ങൾ നന്നായി നോക്കുന്നുണ്ട്, അവൻ ചെയ്യുന്ന പണിക്കു കൊടുക്കുന്നത് ചെറിയ ശമ്പളവും. ഇടക്കൊന്നു മോട്ടിവേറ്റ് ചെയ്തു കൊടുത്താൽ മതി , അവൻ വെറും പൊട്ടൻ ആണ്, മാലിനി ചിരിച്ചു.
അതുകേട്ടപ്പോ അവള്‍ക്കും കാര്യങ്ങൾ ശരി ആണെന് തോന്നി.
എന്ന അമ്മ അങ്ങനെ ഒക്കെ പെരുമാറിക്കോ എനിക്ക് കുഴപ്പം ഇല്ല … അവൾക്കു ഒരുപാട് സന്തോഷം ആയി.
എന്തായാലും എനിക്ക് അവനോടു കൊല്ലാനുള്ള ദേഷ്യം ഉണ്ട് , എന്താന്ന് അറിഞ്ഞൂടാ ,അതുകൊണ്ടു ഞാൻ ഇങ്ങനെ ഒക്കെ മാത്രേ പെരുമാറൂ ,,, വേറെ എല്ലാരോടും ഞാൻ നന്നായി അല്ലെ ‘അമ്മ പെരുമാറുന്നത് , ഈ തെണ്ടിയെ എനിക്ക് ഇഷ്ടം അല്ല അതുകൊണ്ടാണ്. അക്കാര്യത്തിൽ മാത്രം ശ്രിയ ഒരുപാട് വാശി ഉള്ളവൾ ആയിരുന്നു ,
അവളെ തിരുത്താൻ പറ്റില്ല എന്ന് മാലിനിക്ക് മനസിലായി.
അതൊക്കെ മോളുടെ ഇഷ്ടം എന്നാലും ഒരുപാട് ഉപദ്രവം കാണിക്കണ്ട പൊന്നു ,,അത്രേ ‘അമ്മ പറയുന്നുള്ളൂ …
ശ്രിയ മാലിനിയെ കെട്ടിപിടിച്ചു രണ്ടു കവിളിലും ഉമ്മ ഒക്കെ കൊടുത്തു എന്തായാലും ശ്രിയ മാലിനി പ്രശനം പൂർണമായും സോൾവ് ആയി.
എങ്കിലും മാലിനി ശ്രീയയെ സമാധാനിപ്പിക്കാന്‍ കുറെ കള്ളം പറഞ്ഞു എങ്കിലും അപ്പുവിനോടു മാലിനി കാണിക്കുന്ന സ്നേഹം ആത്മാര്‍ഥത നിറഞ്ഞത് തന്നെ ആയിരുന്നു
>>>>>>>>>>>>>>>>>
അപ്പു റൂമിൽ റസ്റ്റ് എടുക്കുക ആയിരുന്നു , മൊബൈൽ നോക്കിയിരുന്നില്ല, അവൻ നോക്കിയപ്പോ ചാർജ് ഇല്ലാതെ ഓഫ് ആയിരുന്നു. അവൻ ചാർജിൽ കുത്തി വെച്ച് ഒരു അഞ്ചു മിനിറ്റു കഴിഞ്ഞു ഓൺ ചെയ്തു.ഓഫീസിൽ നിന്നും വിളിച്ചിട്ടുണ്ട് , മായയും സിബിയും ഒക്കെ.
അവൻ മായയെ വിളിച്ചു.
അപ്പുവിനെ കാണാതെ ആയതു കൊണ്ട് വിവരം തിരക്കാ൯ ആയി വിളിച്ചത് ആണ്.
സുഖമില്ലാതെ ആയതു കൊണ്ടാണ് എന്ന് അവൻ അവളോട് പറഞ്ഞു. സിബിയും അവനോട് സംസാരിച്ചു. സിബി ആകെ ത്രിൽ അടിച്ചു ഇരിക്കുക ആണ്. അതുമാതിരി സംഭവങ്ങൾ ആണല്ലോ അവന്റെ നാട്ടിൽ നടന്നത്. ഇപ്പോൾ രസം അതല്ല , അവിടത്തെ ബ്ലേഡ് മാഫിയകൾ ഒക്കെ നല്ല രീതിയിൽ ഭയന്ന് ഇരിക്കുകയാണ് , ഉപ്പുതറക്കു കിട്ടിയതു മാതിരി പണി അല്ലെ കിട്ടിയത്. പോലീസ് വന്നു അന്വേഷിച്ചിട്ടു പോലും ഒരു തുമ്പും കിട്ടിയില്ല.
ആരും മരിച്ചിട്ടൊന്നുമില്ല, പക്ഷെ കാലുകൾ കൈകൾ ഒക്കെ മൾട്ടിപ്പിൾ ഒടിവുകൾ ആണ് , അതൊക്കെ നേരെ ആകാൻ പലർക്കും ഒന്ന് രണ്ട് കൊല്ലം എങ്കിലും എടുക്കും, കുരുവിള മുതലാളി ഇപ്പൊ വെറും ശൂ….. ആയി , നടു ഒക്കെ ഒടിഞ്ഞു,,, ഇപ്പൊ അയാളും മക്കളും എല്ലാം കിടന്ന ഇടതു തന്നെ ആണത്രേ എല്ലാം.
സണ്ണികുട്ടിക്കാണ് ഒരുപാട് പറ്റിയത് , ആശുപത്രികാർ ഒരുപാട് കഷ്ടപ്പെട്ട് , കയ്യും ഒടിഞ്ഞു കാലും ഒടിഞ്ഞു മുഖത്ത് ചുണ്ടൊക്കെ തുന്നിക്കൂട്ടി പല്ലും അടിച്ചു പൊളിച്ചു വായിൽ ഡംബെല്ലും തിരുകി വെച്ച് കവിളും കീറി വലിഞ്ഞു, പോലീസുകാരും ഭയത്തിൽ ആണ് ഈ ഉപ്പുതറ ക്കാരുടെ ഒപ്പം നിന്ന് പന്നത്തരങ്ങൾ കാണിച്ച പോലീസുകാർ ഒക്കെ ഭയത്തിൽ ആണ് , തങ്ങൾക്കും ഇങ്ങനെ ഒകെ വരുമോ എന്നറിയാൻ….
എന്തായാലും സംഭവം, കലക്കി…
അന്ന് ഉച്ചക്കു പുതിയ ഓഫീസ൪ രാമൻ പിള്ള ചാർജ് എടുക്കാൻ വരും എന്നാണു പറഞ്ഞത്. അയാളെ കുറിച്ച് അത്ര നല്ല അഭിപ്രായം ഒന്നും അല്ല, എന്ന് കൂടെ പറഞ്ഞു.അങ്ങനെ വിശേഷങ്ങൾ ഒകെ പറഞ്ഞു അവരും ഫോൺ വെച്ചു.
**
ഓഫീസില്‍ ഉച്ചക്ക്.
മായയും സിബിയും ഉണ്ട്, പീലിചെട്ടനും അവര്‍ അങ്ങനെ ഓരോരോ തമാശകള്‍ ഒക്കെ പറഞ്ഞു ചിരിച്ചു ഇരിക്കുക ആയിരുന്നു.
അപ്പോള്‍ അതാ വരുന്നു , നമ്മുടെ പുതിയ മാനേജ൪ രാമ൯ പിള്ള.
ഉള്ളിലേക്ക് വന്നു.
കുറച്ചു വണ്ണവും വയറും പിന്ന കഷണ്ടിയും ഒരു കട്ട മീശയും ചെവിയില്‍ കുറച്ചു പൂടയും ഒക്കെ ആയി ഒരു പ്രത്യേക നിര്‍മ്മിതി.
ഒരു അന്‍പത് വയസ്സു പ്രായം ഉണ്ടാകും. ചിരിയോ അങ്ങനെ ഉള്ള സന്തോഷം ഒന്നും ഇല്ല
മുഖത്ത് ഒരു ഗൗരവഭാവം ഒക്കെ ഉണ്ട്. അങ്ങേരെ കണ്ടു എല്ലാവരും സൈലന്റ് ആയി. എല്ലാവരും എഴുന്നേറ്റു.അയാളെ വിഷ് ചെയ്തു. അയാൾ തിരികെ വിഷ് ഒന്നും ചെയ്തില്ല , എല്ലാരോടും ഇരിക്കാൻ ആയി അയാള്‍ പറഞ്ഞു ,
ഞാൻ റാം പിള്ളൈ ( രാമൻ പിള്ള എന്നുള്ള പേര് ഒരൽപം മോഡിഫൈ ചെയ്തതാണോ എന്നറിയില്ല ).
ഇനി മുതൽ ഞാൻ ആണ് ഇവിടെ മാനേജ് ചെയ്യുന്നത്.
മായ, സിബി അല്ലെ നിങ്ങൾ ? പീലിയെ നോക്കി രാമൻപിള്ള ചോദിച്ചു.
സാറേ പീലി , പീലിപ്പോസ് പീലിച്ചേട്ടൻ മറുപടി പറഞ്ഞു.
ഹ്മ്മ് ,,,, ഇവിടത്തെ ഇൻ ചാർജ എവിടെ ? രാമൻ പിള്ള ചോദിച്ചു.
ആളിന്നു ലീവ് ആണ് , സുഖം ഇല്ലത്രെ …
ഹ്മ്മ് …….അയാൾ ഒന്ന് മൂളി.
അയാൾ മുൻപത്തെ മാനേജർ ഇരുന്ന സീറ്റിൽ ചെന്ന് ഇരുന്നു.
മായ സിബി പീലി ഒക്കെ പരസ്പരം നോക്കി. ഇത് കക്ഷി ഒരു നടക്കു പോകില്ല,
രാമൻ പിള്ള അവിടത്തെ മെയിൻ ഫയലുകൽ ഒക്കെ ചോദിച്ചു. എല്ലാം ഒന്ന് റെഫർ ചെയ്യാൻ വേണ്ടി.
ഫയലുകൾ ഒകെ അപ്ടുഡേറ്റ ആണ് അക്കാര്യങ്ങളിൽ ഒകെ ആദി ഒരുപാട് ശ്രദിച്ചിരുന്നു.
അയ്യാൾ സിബിയെ വിളിച്ചു, സിബി സെയിൽസ് ഡിവിഷനിൽ ആയിരുന്നല്ലോ , ആദി ആണ് അവനെ ഓഫീസിലെ കാര്യങ്ങള്‍ നോക്കാനായി ഓഫീസില് ഇരുത്തിയതും ,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.