അപരാജിതൻ 3 [Harshan] 7039

ലക്ഷ്മി ‘അമ്മ പറഞ്ഞത് സത്യമാണോ ശരീരം കൊണ്ട് മാത്രമേ ലക്ഷ്മി അമ്മ തന്നെ ഇട്ടേച്ചു പോയിട്ടുള്ളൂ പക്ഷെ ആത്മാവും മനസ്സും ഒക്കെ അപ്പുന്റെ ഒപ്പം തന്നെ ഉണ്ട് എന്ന് …………..
സത്യമാവണെ …….
>>>>>>>>>>>>>>ശ്രീയ ഒരുപാട് ദേഷ്യത്തില്‍ തന്നെ ആണ് , അമ്മയുടെ പെരുമാറ്റവും ദേഷ്യവും അവളെ ഒരുപാട് നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്.
ശ്രിയ തന്റെ റൂമില്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുക ആണ്, തന്റെ മുഖത്തോടു ചേർത്ത്
തലയിണ വെച്ചിട്ടുണ്ട് .കണ്ണൊക്കെ നിറഞ്ഞു തുളുമ്പുന്നുമുണ്ട്.
രണ്ടു ദിവസം ആയി മാലിനി അവളോട് മര്യാദക്കു ഒന്ന് മിണ്ടിയിട്ട് , മുൻപൊക്കെ താ൯ ബഹളം വച്ചിരുന്നാൽ ഇങ്ങോട്ടു വന്നു മിണ്ടുന്ന ‘അമ്മ ആണ് , ആ സ്നേഹം പോയി എന്ന് തോന്നുന്നു.
മാലിനി ശ്രിയയുടെ മുറിയിലേക്ക് വന്നു, രണ്ടു ദിവസം ആയി മാലിനി നല്ല ഗൗരവത്തിൽ ആയിരുന്നല്ലോ.
അവർക്കും വിഷമ൦ ഉണ്ട് അവളെ അടിച്ചതിലും നോവിച്ചതിലും ഒക്കെ ,പക്ഷെ ഇച്ചിരി ബലപ്പെടുത്തിയില്ലെങ്കിൽ തന്റെ മോൾക്ക് തന്നെ ആണല്ലോ പ്രശ്നം ഉണ്ടാകുക എന്ന് കരുതി ആണ് പരമാവധി ഗൗരവം കാണിക്കുന്നതും.
മാലിനി വന്നു കട്ടിലിൽ ഇരുന്നു.പൊന്നൂ …………..മാലിനി വിളിച്ചു .
ശ്രിയ കേൾക്കാത്ത പോലെ തന്ന അങ്ങനെ കിടന്നു.
മാലിനി അപ്പൊ ശ്രിയയുടെ തുടയിൽ കൈ വെച്ച് , അപ്പോളേക്കും അവൾ ആ കൈ തട്ടി നീക്കി , പിണക്കമായി ഭാവിച്ചു കിടന്നു.
അവൾ ഒരുപാട് വിഷമിച്ചിട്ടുണ്ട് , മുഖം പൊത്തി വിങ്ങി പൊട്ടുന്നുമുണ്ട്.
അമ്മേടെ മുത്തല്ലേ ..പൊന്നു ഇവിടെ നോക്ക് … മാലിനി പറഞ്ഞു.
ഞാൻ ആരുടേം മുത്തും പൊന്നും ഒന്നും അല്ല,, അവൾ കെറുവിച്ചു പറഞ്ഞു.
എന്താ പൊന്നു ഇങ്ങനെ , എന്റെ പൊന്നുവേ അല്ലാതെ വേറെ ആരെയാ ‘അമ്മ ചീത്തപറയുകയും അടിക്കുകയും ഒക്കെ ചെയ്യുക ? മാലിനി ചോദിച്ചു.
ശ്രിയ വലിയ ഭാവം നടിക്കാതെ കിടന്നു.
‘അമ്മ ഒരുപാട് മാറി പോയി, ഇങ്ങനെ ഒന്നും അല്ലായിരുന്നു , എന്നെ അടിച്ചു ഒരുപാട് വഴക്കു പറഞ്ഞു, രണ്ടു ദിവസം ആയി എന്നോട് മര്യാദക്ക് മിണ്ടിയിട്ട് ..അത്രേം എന്നെ കണ്ടൂടാതെ ആയോ അമ്മക്ക് ,,,
അവൾ വിങ്ങി പൊട്ടി തുടങ്ങി.
അത് കേട്ടപ്പോ മാലിനിക്ക് ഒരുപാട് സങ്കടം ..
അമ്മേടെ ചക്കര അങ്ങനെ ഒക്കെ പറയല്ലേ ..അമ്മക്ക് ഒരുപാട് വിഷമം ആകൂല്ലേ ,,,
ശ്രിയ ഒന്നും മിണ്ടീല.
രണ്ടു ദിവസം ആയി , എന്റെ കാര്യങ്ങള്‍ ‘അമ്മ നോക്കുന്നില്ല, ഞാൻ ഭക്ഷണം കഴിച്ചോ എന്നുപോലും നോക്കീട്ടില്ല , ചോറ് വായില് വെച്ച് തന്നിട്ടില്ല, എന്നെ എന്തിനാ ‘അമ്മ ഇങ്ങനെ വെറുക്കണെ ,,, അമ്മ ഇങ്ങനെ ആണേ ഞാൻ ഇവിടെ നിന്ന് ഇറങ്ങി പൊക്കോളാ…………അല്ലാതെ എന്ത് ചെയ്യാൻ ആണ്
അമ്മക്കിപ്പോ എല്ലാം അപ്പു ആണ് , ആ തെണ്ടി , എനിക്കും ഏട്ടനും കിട്ടേണ്ട സ്നേഹം ‘അമ്മ എന്തിനാ അവനു പകുത്തു കൊടുക്കുന്നത് , അതെനിക്ക് ഒട്ടും സഹിക്കുന്നില്ല,
ഇത്രയും നാൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, ഇപ്പൊ ആണ് ഇങ്ങനെ , എനിക്ക് അവനെ ഇഷ്ടം അല്ല , ഒട്ടും ഇഷ്ടം അല്ല ..എന്നിട്ടും ‘അമ്മ ക്കു അവനെ ആണ് കാര്യം.
ശ്രിയ തന്റെ പരാതി പെട്ടി തുറന്നു.
ആരാ എന്ത് പൊന്നിനോട് ഇങ്ങനെ ഒക്കെ പറഞ്ഞത്.
എനിക്ക് നിങ്ങൾ രണ്ടുപേരും മാത്രം ആണ് വലുത് , മറ്റെന്തും നിങ്ങളെ കഴിഞ്ഞേ ഉള്ളൂ,
അവിടെ ഒരു അപ്പുവും ഇല്ല.
പിന്നെ മോൾ എന്തിനാ ഒരുപാട് ദേഷ്യപ്പെട്ടു പറയാൻ പാടില്ലാത്തതു ഒക്കെ പറഞ്ഞത്, അപ്പൊ ദേഷ്യം വന്നപ്പോ അല്ലെ ‘അമ്മ അടിച്ചത് .
അത് വിട്ടുകള , ഇല്ലേ ‘അമ്മ മോളുടെ കാലു പിടിച്ചു സോറി പറയാം …. എന്ന് പറഞ്ഞു മാലിനി ശ്രിയയുടെ പതുപതുത്ത കാലുകൾ കൈ കൊണ്ട് പിടിച്ചു .
അപ്പോളേക്കും ശ്രിയ കാലു മാറ്റി ചാടി എണീറ്റിരുന്നു അമ്മയെ കെട്ടിപിടിച്ചു , ‘അമ്മ കാലു പിടിക്കല്ലേ അങ്ങനെ ചെയ്യരുത് … അവൾ കരയാൻ തുടങ്ങി..
എന്റെ പൊന്നു ആരാ ,, രാജകുമാരി അല്ലെ ,,,, ഞങ്ങടെ പൊന്നിങ്കുടം അല്ലെ , ഈ വീട്ടിന്റെ ലക്ഷ്മി ആരാ , ഈ വീട്ടിന്റ വിളക്ക് ആരാ ..ഒക്കെ പൊന്നു ആണ് , ഇവിടെ നിന്നും ഇനി മറ്റൊരു വീട്ടിലേക് കെട്ടി പോകേണ്ടത് അല്ലെ , അപ്പൊ ഇതുപോലെ ഒക്കെ അവിടെയും പെരുമറിയാലോ , ആർക്കാ മോശം അച്ഛനും അമ്മയും വഷളാക്കി എന്നല്ലേ പറയു … മാലിനി ഓരോന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
‘അമ്മ ആ തെണ്ടിയോടു അടുക്കണ്ട , അവൾ കെട്ടിപിടിചു പറഞ്ഞു.
പൊന്നു എനിക്ക് അടുപ്പം ഒക്കെ എന്റെ പൊന്നനോട് മാത്രേ ഉള്ളൂ.
പിന്നെ അപ്പു , അവൻ ഒന്നിനും ഇല്ലല്ലോ , എന്തേലും ഒരു ആവശ്യം പറഞ്ഞാൽ എല്ലാം ചെയ്തു തരുന്നുമില്ലേ , നമ്മൾ അവരെ ഒക്കെ കൂടെ നിർത്തണ്ടേ പൊന്നു…..
ഇനി ബിസിനസ് ഒക്കെ പഠിക്കാൻ ഉള്ളതല്ലേ പൊന്നൂണ് പിന്നെ നമ്മുടെ ഓഫീസ് ഒക്കെ നോക്കി നടത്തണം അപ്പൊ പല ജോലിക്കാരും ഉണ്ടാകും അവിടെ പലരും പലതരക്കാർ ആയിരിന്നിക്കും, എന്ന് വെച്ച നമ്മുടെ ആവശ്യം കാര്യങ്ങൾ സ്മൂത്ത് ആയി മുന്നോട്ടു കൊണ്ടുപോകണം എന്നല്ലേ എല്ലാരേം വെച്ച് ,
ഒരു ജോലിക്കാരൻ , അയാളെ നമുക്ക് ഇഷ്ടം അല്ല , പക്ഷെ അയാൾ അയാളുടെ ജോലിയിൽ മിടുക്കൻ ആണ് , അപ്പൊ നമ്മൾ അയാളോടുള്ള ഇഷ്ടം ആണോ നോക്കേണ്ടത് , അതോ അയാളെ കൊണ്ടുള്ള ഉപയോഗം ആണോ നോക്കേണ്ടത്..പൊന്നു മറുപടി പറ. മാലിനി ചോദിച്ചു,
ശ്രിയ ആലോചിച്ചു ഇരുന്നു .
രണ്ടാമത് പറഞ്ഞത് അല്ലെ അമ്മെ ശരി , നമ്മടെ ഗുണം മാത്രം നോക്കിയാൽ പോരെ
അത് തന്നെ അല്ലെ അമ്മയും ചെയ്യുന്നതു, അപ്പു ഇവിട ഉണ്ടെകിൽ പല ഗുണങ്ങൾ ഉണ്ട് , ഒന്ന് പപ്പാ എപ്പോളും ബിസിനസ് കാര്യങ്ങൾ ആയി പോകും , പ്രതാപൻ മാമൻ ഉള്ളതും

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.