അപരാജിതൻ 3 [Harshan] 7038

എന്നിട്ടു അവനെ കൊണ്ടുവന്നു ആ റൂമിന്റെ തന്നെ ഗ്രൗണ്ടില് മുറ്റത്തു തന്നെ ഇരുത്തി.
അവൻ കുറച്ചു നേരം വെയിൽ കൊണ്ട്.
ഇന്ന് പുലർച്ചെ നീ എവിടെ പോയി വന്നതാ ? ……………മാലിനി അവനോടു ചോദിച്ചു.
അപ്പു ഞെട്ടി പോയി , …………….ഞാനോ … എവിടെ പോയി ? അവൻ ചോദിച്ചു.
ആ നീ തന്നെ , രാവിലെ ഒരു നാലര ആയപ്പോ ഗേറ്റ് കടന്നു വരുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു അതുകൊണ്ടു ചോദിച്ചതാണ്, മാലിനി മറുപടി പറഞ്ഞു .
അവനു വീണ്ടും ടെൻഷൻ ആയി …
ഓ അതോ ,, അതൊരു കൂട്ടുകാരൻ വിളിച്ചിരുന്നു പുലർച്ചെ കവലയിൽ എത്തിയപ്പോ വണ്ടി ഒന്നും ഉണ്ടായില്ല അവനെ ഒന്ന് വീട്ടിൽ ആക്കാൻ പോയതാണ് ,, അപ്പു കള്ളം പറഞ്ഞു.
ആ പോയി തണുപ്പ് ഒക്കെ കൊണ്ടതിന്റ ആയിരിക്കും. നീ കുറച്ചു നേരം ഇരിക്ക് , എന്നിട്ടു മതിയാകുമ്പോ ഉള്ളിൽ പോയി കിടന്നോ , ഞാൻ ഇടയ്ക്കു വന്നു നോക്കിക്കോലാം ..ഇതാണ് പറഞ്ഞു മാലിനി എഴുനേറ്റു പോയിഅപ്പു അത് തന്നെ ഭീതിയോടെ ചിന്തിക്കുക ആയിരുന്നു.
തനിക് എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട്.
ഒന്ന് പണ്ടൊക്കെ സ്വപ്നത്തിൽ ലക്ഷ്മി അമ്മയെ കാണൽ ഒക്കെ വളരെ കുറവ് ആയിരുന്നു , ഒരിക്കൽ ഒരു ദുസ്വപ്നം ആയി ലക്ഷ്മി അമ്മയെ കണ്ടത് ആണ് , ഇപ്പൊ ലക്ഷ്മി ‘അമ്മ സ്ഥിരമായി സ്വപ്നത്തിൽ വരുന്നു ,തന്നോട് സംസാരിക്കുന്നു , തന്നെ സ്നേഹിക്കുന്നു,
അതുപോലെ തന്നെ പണ്ട് കൊച്ചുകുട്ടികളെ ഉപദ്രവിച്ച ഗുണ്ടാ മാർക്കോ തന്നെ മർദിച്ച സമയത്തു ഇതുപോലെ തന്നെ ഒരു അവസ്ഥ ആയിരുന്നു അന്ന് സ്വപ്നം ഒന്നും കണ്ടില്ല പക്ഷെ തന്നെ ആരോ എഴുന്നേൽപ്പിച്ചു മുഖംമൂടി ഒക്കെ എടുത്തുകൊണ്ടു പോയി അതൊക്കെ ധരിച്ചാണ് അവരെ താ൯ അടിച്ചു ഒതുക്കിയത്.
പക്ഷെ അന്ന് തനിക്കു അപ്പോളും സ്വബോധം ഉണ്ടായിരുന്നു,താന്‍ തന്നെ ആണ് അത് ചെയ്യുന്നത് എന്ന ഉത്തമ ബോധം , മറ്റൊരു ശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു എങ്കില്‍ പോലും. അതുകൊണ്ടു തന്നെ ആണ് നജീബ് താ൯ തന്നെ ആണ് അവരെ ഇടിച്ചു ഇട്ടത് എന്നു പറഞ്ഞപ്പോള പോലും അത് ചിരിച്ചുകൊണ്ടു സമ്മതിച്ചത്.
പക്ഷേ ഇവിടെ തനിക്ക് ഒന്നും മനസിലാകുന്നില്ല, തന്റെ ബോധ്യത്തിലോ ഓര്‍മ്മയിലോ തനിക്ക് അറിവുള്ള കാര്യം അല്ല.
തന്റെ അറിവിൽ വണ്ടി എടുത്തിട്ടില്ല , പക്ഷെ കൊച്ചമ്മ താ൯ വണ്ടി കൊണ്ട്
വരുന്നതിന്റെ ശബ്ദം കേട്ട് എന്ന് പറയുമ്പോ അതിനർത്ഥം താന്‍ സ്വപ്നം കണ്ടത്
സത്യത്തില്‍ തന്റെ കണ്ണുകൾ കണ്ട കാഴ്ച ആയിരിക്കണം.
അതാണല്ലോ സ്വപ്നത്തിൽ ഇടയ്ക്കിടെ വണ്ടികളുടെ ശബ്ദം കേട്ടത്.
പക്ഷെ അതും എങ്ങനെ സാധിക്കും.
ഉറക്കം എഴുന്നേൽക്കുമ്പോൾ താൻ വീട്ടിൽ തന്നെ ആണ് , സ്വപ്നത്തിൽ താൻ ലക്ഷ്മി അമ്മയോട് സംസാരിക്കുകയും ചെയ്തു.
പക്ഷെ ഈ ഒരു സാധ്യതയും തള്ളി കളയാൻ പറ്റില്ല, കാരണം ഉറക്കത്തിൽ ആരാലോ നിയന്ത്രിക്കപെട്ട് താ൯ എഴുന്നേൽക്കുന്നു, കറുത്ത വസ്ത്രം ധരിക്കുന്നു, പോർച്ചിൽ പോയി അവിടെ ഉണ്ടായിരുന്ന ശ്യാം സാറിന്റെ ബൂട്ട് ധരിക്കുന്നു , അവിടെ പൂജ സാധങ്ങളുടെ കവറിൽ ഉണ്ടായിരുന്ന സിന്ദൂരം എടുക്കുന്നു ,അതായിരിക്കണം അല്ലോ കെട്ടുഅഴിക്കുന്ന പട്ടിയും പൂച്ചയും ഇവിട ഉണ്ടാകുമോ എന്ന് അവർ ചോദിച്ചത്.
അങ്ങനെ അവിടെ നിന്നും സൂപ്പർ സ്പീഡിൽ വണ്ടി ഓടിച്ചു അവിടെ എത്തുന്നു. പിന്നെ തന്നെ നിയന്ത്രിക്കുന്ന ആ സംഭവം തന്നെ തന്റെ ശരീരത്തെ ഉപയോഗിച്ച് അവിടെ അവരെ മർദിക്കുന്നു, എല്ലാം കഴിഞ്ഞു വേഗം തന്നെ വണ്ടി എടുത്തു ഇങ്ങോട്ടു വരുന്നു , കൊണ്ടുപോയ കുംകുമം ഒരുപക്ഷെ മുഖത്ത് ഇടാൻ ഉപയോഗിച്ചു കാണണം, വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോ ഹാന്‍ഡില്‍ കുംകുമം പറ്റി പിടിച്ചത് ആയിരിക്കണം രാവിലെ തന്റെ ഉള്ളം കയ്യിൽ കണ്ട ചുവപ്പു നിറം , ശേഷം വേഗം വന്നു അഴുക്കു പുരണ്ട വസ്ത്രങ്ങൾ കഴുകി അത് ആഴ്ചയിൽ ഉണക്കാൻ ഇട്ടു കുളിച്ചു വൃത്തി ആയി ശരീരത്തിലൂള്ള നിറവും ചോരയും ഒക്കെ കളഞ്ഞു താന്‍ കിടന്നിടത്തു തന്നെ വന്നു കിടന്നു.
ഇത് ഒരു സാധ്യത ആകാം , അല്ലാതെ മറ്റാരും ഇവിടെ നിന്ന് പോകാൻ ഇല്ല,
അപ്പുവിന് സത്യത്തിൽ ഭയം ആയി ,
അല്ല ഇനി മറ്റൊരു കാര്യം ഉണ്ട് ആദ്യം കവറിൽ നിന്ന് എന്തേലും നഷ്ടമായോ എന്നറിയേണ്ടത് അല്ലെ ?
അവൻ അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് സരസു ചേച്ചി അങ്ങോട്ട് വന്നത്.വിവരങ്ങൾ തിരക്കാൻതഞ്ചത്തിൽ അവരോടു കാര്യമാണ് തിരക്കിയപ്പോൾ ഒരു കവ൪ നല്ല ചുവന്ന കുംകുമം ഉണ്ടായിരുന്നു അത് കണ്ടില്ല എന്നവർ പറഞ്ഞു.
അതുകേട്ടപ്പോൾ തന്നെ അവന്റെ നെഞ്ചു ഒന്ന് കാളി.
എങ്കിൽ തന്റെ സംശയം ശരി ആണ് ,
അപ്പൊ രാവിലെ തൻ കണ്ട രൂപമാറ്റം , അതിനി തന്റെ തോന്നൽ ആകുമോ ?
അപ്പു ആകെ വിഷണ്ണൻ ആയി.
ഇനി ഒരാൾക്ക് മാത്രമേ തന്നെ സഹായിക്കാൻ കഴിയു റോയ്ക്കു , അവൻ ഒരു സൈക്ക്യാട്രിസ്റ്റ് അല്ലെ അവനു ചിലപ്പോ തന്നെ സഹായിക്കാൻ സാധിക്കും , അവനെ എന്തായാലും കാണണം.,,,,അപ്പു തീരുമാനിച്ചു.
അവനെ അലട്ടിയ ആശങ്ക മറ്റൊന്നാണ് , ആ രൂപം തന്നെ ഉപദ്രവിക്കുമോ എന്ന്
പക്ഷെ സ്വപ്നത്തിൽ ലക്ഷ്മി ‘അമ്മ പറഞ്ഞില്ലേ അപ്പുനെ ഒന്നും ചെയ്യില്ല എന്ന് ..അപ്പുവാവ പേടിക്കണ്ട എന്ന്..
ആകെ പ്രശ്നങ്ങൾ ആയല്ലോ ലക്ഷ്മി അമ്മെ …………….അപ്പൂന് ആകെ പേടി ആകുവാണല്ലോ..
പെട്ടെന്നാണ് ഒരു ഇളം കാറ്റ് വീശിയത്, ആ കാറ്റ് തന്നെ തഴുകുന്നു , മൂക്കിലേക്ക് പരിചിതമായ ഒരു ഗന്ധം അനുഭവപ്പെടുന്നു, ലക്ഷ്മി അമ്മയുടെ … അതെ ലക്ഷ്മി അമ്മയുടെ ഗന്ധം ആണല്ലോ,,, അപ്പു കുറച്ചു നേരം കണ്ണടച്ച് ആ ഗന്ധം ശ്വസിച്ചിരുന്നു, അവനു മനസിന് ഒരുപാട് ശാന്തിയും കുളിരും കിട്ടുന്ന പോലെ ,,,
ഒരു തര൦ ഭയവും ടെൻഷനും ഒന്നും തന്നെ ഇല്ലാത്തത്‌ പോലെ , ഒരു കാത്ത് ഇളകി പാറുന്ന ഒരു അപ്പൂപ്പൻ താടിയെ പോലെ അനുഭവപ്പെടുന്നു……………കുറെ നേരം ആ ഒരു മായികമായ അവസ്ഥയിൽ അവൻ ഇരുന്നു..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.