അപരാജിതൻ 3 [Harshan] 7078

അപ്പൊ മനു നമ്മളെവിടെ ആണ് പറഞ്ഞു നിർത്തിയത് ,,,,,,,,,ഞാൻ മറന്നു പോയി ..ബാലു പറഞ്ഞു.
ബാലുച്ചേട്ട …..കണ്ണാടിയിൽ രൂപം കണ്ടു ആദി തലകറങ്ങി വീണില്ല ,,,അവിടെ വരെ
ആ …..പിടികിട്ടി പിടികിട്ടി,,, ബാലു പറഞ്ഞു.
ബാലു ആ പാറക്കെട്ടിൽ ഒന്ന് കിടന്നു , ഒരു കൈ മടക്കി കയ്യിൽ വെച്ച് ഒരു കൈകൊണ്ടു സിഗരറ്റു വലിച്ചു കൊണ്ട് രാജകുമാരന്റെ കഥയിലേക്ക്
കടന്നു……………..<<<<<<<<<<<<<<<<>>>>>അപ്പു ………………………….അപ്പൂ ………………….
അപ്പുവിന്റെ മുഖത്ത് തട്ടുന്നു… വെള്ളം ഒക്കെ തളിക്കുന്നു …
ഹാ .,……….. അപ്പു പെട്ടെന്ന് കണ്ണ് തുറന്നു . മാലിനി കൊച്ചമ്മയുടെ മടിയിൽ തലവെച്ചു കിടക്കുക ആണ് , സരസു ചേച്ചിയും ഉണ്ട്..
അപ്പു പെട്ടെന്ന് എഴുന്നേൽക്കാൻ നോക്കി , അപ്പോളേക്കും മാലിനി അവനെ പതുക്കെ പിടിച്ചു എഴുന്നേൽപ്പിച്ചു ബെഡിൽ കിടത്തി.
അപ്പു എന്താ പറ്റിയത് നിനക്? ,,,,,,,,,,,മാലിനി ചോദിച്ചു.
അപ്പുനു ഒന്നും മനസിലാകുന്നില്ല ,,,
എനിക്കെന്താ പറ്റിയത്..????
നിന്റെ ബാഗു ബൈക്കിന്റെ അടുക്കൽ വീണു കിടക്കുന്നതു കണ്ടാണ് ഞാൻ ഇങ്ങോട്ടു വന്നത് , വന്നപ്പോ നീ ബോധം ഇല്ലാതെ കിടക്കുന്നു…
അവനു കുടിക്കാൻ ആയി ഗ്ലാസിൽ വെള്ളം കൊടുത്തു , മാലിനി അവനെ താങ്ങി അവനെ കൊണ്ട് വെള്ളം കുടിപ്പിച്ചു.
അപ്പുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
അപ്പു നമുക്ക് ഹോസ്പിറ്റലിൽ പോകാം. മാലിനി അവനോട് ചോദിച്ചു.
അയ്യോ വേണ്ട കൊച്ചമ്മേ ,,, എനിക്ക് കുഴപ്പം ഒന്നും ഇല്ല , കുറച്ചു നേരം കിടന്നാൽ ശരി ആകും.അവൻ മറുപടി പറഞ്ഞു.
വേണ്ട അപ്പു റിസ്ക് എടുക്കണ്ട , നമുക് പോകാം , അവൾ അവനെ നിർബന്ധിച്ചു.
സാരമില്ല കൊച്ചമ്മേ , പെട്ടെന്ന് ഒരു വല്ലായ്മ വന്നുപോയതാ,
സരസു നീ പോയി ആ ബിപി മീറ്റർ വേഗം എടുത്തു കൊണ്ട് വാ , അവർ സരസുവിനോട് പറഞ്ഞു.
സരസു അത് കേട്ട് അവിടെ നിന്നും ഇറങ്ങി വീട്ടിൽപോയി ഇലക്ട്രോണിക് ബി പി മീറ്റർ എടുത്തുകൊണ്ടു വന്നു.
മാലിനി അവന്റെ ഇടത്തെ കയ്യിൽ അത് ഫിറ്റ് ചെയ്തു പ്രെഷർ പരിശോദിച്ചു, 120 / 80 തന്നെ ആണ് നോർമൽ ആണല്ലോ.,
പ്രെഷർ കൂടി പോയത് ആണോ എന്ന് മാലിനിക്കും സംശയം ഉണ്ടായിരുന്നു.
ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കാത്തതിനാൽ പിന്നെ ഒരുപാട് നിര്ബന്ധിച്ചില്ല, അവർ ഫാൻ ഒക്കെ ഇട്ടു കൊടുത്തു വീട്ടിലെ ജനാലയും ഒക്കെ തുറന്നിട്ട് കാറ്റും വെളിച്ചവും ഒക്കെ കയറാൻ ആയി.
അവർ കുറച്ചു നേരം അവനു അരികിൽ തന്നെ ഇരുന്നു.
എന്തോ ഒരു തോന്നൽ പോലെ അവന്റെ തലയിൽ അവർ കൈ കൊണ്ട് തലോടി. അപ്പു വഗം തന്നെ ഉറങ്ങി പോയി.
പാവം …………..അപ്പുവിന്റെ ഉറക്കം കണ്ടു മാലിനി സ്വയം പറഞ്ഞു.
അവർ എഴുന്നേറ്റു പോയി. ഒന്ന് രണ്ടു മണിക്കൂർ കഴിന്നപ്പോ മാലിനി തന്നെ കുറച്ചു പൊട്യരി കഞ്ഞി ഒക്കെ ഉണ്ടാക്കി അവന്റെ റൂമിലേക്ക് കൊണ്ട് വന്നു ,
ശ്രീയക്കു അത് കാണുമ്പോ ആകെ കലി ഇളകുന്നുണ്ട് , എവിടെ നിന്നോ വന്ന ഒരു തെണ്ടിക്ക് വേണ്ടി സ്വന്തം ‘അമ്മ ഇതുപോലെ സ്നേഹവും വാത്സല്യവും ഒക്കെ കൊടുക്കുന്നത് കാണുമ്പോ , മാത്രവും അല്ല അമ്മക്ക് ഇപ്പൊ പഴേപോലെ ആ പരിഗണന തനിക്ക് തരുന്നുമില്ല, അതെല്ലാം അവളെയും ഒരുപാട് അലട്ടുന്നുണ്ട്, ഇവൻ തനിക്കു പണി ആകും എന്നൊരു ആശങ്ക അവളിൽ ഇല്ലാതില്ല.
മാലിനി അവിടെ ചെന്നപ്പോൾ അപ്പുവിന് കുറച്ചു പനിക്ക്ന്നുണ്ടായിരുന്നു. അവർ അവന്റെ നെറ്റിയിൽ കൈ വെചു നോക്കി , ഒരുപാട് ഇല്ല ,
അപ്പു ………….അവർ അവനെ വിളിച്ചു, അവൻ പതുക്കെ എഴുന്നേറ്റു, പതുക്കെ ഒരു സൈഡിൽ അവൻ ഇരുന്നു , കുളിരുന്ന കൊണ്ട് പുതപ്പിട്ടു പുതച്ചു ഇരുന്നു.
ഇതാ ഇത് കുടിക്ക്, എന്നിട്ടു ഞാൻ പനിയുടെ ടാബ്ലറ്റ് തരാം, കുറഞ്ഞില്ലേ നമുക്ക് ഹോസ്പിറ്റലിൽ പോകാം മാലിനി പറഞ്ഞു.
ഞാൻ കുറച്ചു കഴിഞു കുടിച്ചോളാ൦ കൊച്ചമ്മേ , അവൻ ഒഴികഴിവു പറഞ്ഞു.
നല്ല ചൂടോടെ കുടിക്കണം, എന്നാല്‍ മാത്രേ ഉള്ളിൽ ഉള്ള പനി പോകൂ,,
അവർ സ്പൂണിൽ കഞ്ഞി കോരി അവനു മുഖത്തിന് നേരെ നീട്ടി,
അങ്ങനെ ഒരു കാഴ്ച കണ്ടപ്പോ അവനു നിരസിക്കാൻ കഴിഞ്ഞില്ല, അന്നേരം അവൻ വാ തുറന്നു അവർ കഞ്ഞി അവനു വായിൽ വെച്ച് കൊടുത്തു,
എന്തോ അവന്റെ കണ്ണ് നിറഞ്ഞു , മറ്റൊന്നും അല്ല ,.,,,,, എത്ര ഒക്കെ ആരോഗ്യം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല ഒരു വയ്യായ്ക വന്നു കിടന്നാൽ ഇതുപോലെ ഒക്കെ കഞ്ഞി ഒക്കെ കോരി തരൻ ഭാര്യ ,അല്ലെങ്കിൽ അമ്മ , അതില്ലാത്തവർക്കേ അതിന്റെ കുറവ് വേദനയും മനസിലാകൂ,,
എന്തിനാ അപ്പു കണ്ണ് നിറക്കുന്നത് , അവർ ചോദിച്ചു.
ഒന്നും ഇല്ല കൊച്ചമ്മേ ,, എന്തോ എന്റെ ലക്ഷ്മി അമ്മയെ ഓർമ്മ വന്നു.
മാലിനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല, അവൾ ഒന്നും മിണ്ടാതെ തന്നെ അവനെ കഞ്ഞി ഒക്കെ ചമ്മതി ഒക്കെ കൂട്ടി കുടിപ്പിച്ചു.
അപ്പോളേക്കും സരസു ഗുളികയും കൊണ്ട് വന്നു .
മാലിനി അവനെ ടാബ്ലറ്റ് കൂടെ കഴിപ്പിച്ചു.
എന്നിട്ടു അവനോട് കുറച്ചു നേരം ഒന്ന് വെയിൽ കായൻ ആയി പറഞ്ഞു , ശരീരവും ഒന്ന് ചൂടാകുമല്ലോ.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.