അപരാജിതൻ 3 [Harshan] 7063

പക്ഷെ ബാലു അന്നും വന്നില്ല , മൊബൈൽ സ്വിച്ചഡ് ഓഫും.
മനുവിനെ ആകെ സങ്കടവും നിരാശയും ഒക്കെ ആയി. അന്നും മനു ഹോട്ടൽഇൽ തങ്ങി.
ഉള്ളിൽ ആകെ ഒരു കനം തോന്നുകയാണ് ,, ആ രാജകുമാരന്റെ കഥ അവനു അസ്ഥിയിൽ പിടിക്കുന്ന പോലെ ആയി.
ഈ കഥ ബാലുവിന് മാത്രം അല്ലെ അറിയൂ ,,അയാളെ ഇനി കണ്ടില്ലെങ്കിൽ ഒരിക്കലൂം തനിക്ക് കഥയുടെ യാത്ര മനസിലാകില്ലല്ലോ.
പിറ്റേന്നും മനു രാവിലെ തന്നെ ടാക്സി സ്റ്റാൻഡിൽ പോയി ഇരുപ്പായി.
അന്ന് ഒരു പതിനൊന്നു മണി ആയപ്പോൾ ബാലു വണ്ടിയും ആയി എത്തി.
അപ്പോളേക്കും മനു അവനെ കണ്ടു ബാലുവിന്റെ അടുത്ത് വന്നു.ചേട്ടൻ എന്തുപണിയ കാണിച്ചത് രണ്ടു ദിവസം ആയി ഞാൻ ഇത്രേം വെയ്റ്റിംഗ് ആയിരുന്നു ആ കഥ ഒന്ന് മുഴുവനും പറഞ്ഞു താ ചേട്ടാ …………..മനു അപേക്ഷിച്ചു.
ഹ ഹ ഹ ഹ എ.ബാലു ചിരിച്ചു.
അതൊന്നും വിട്ടുകളഞ്ഞില്ലേ ,,,,,,,,,,,,,അതവിടെ കഴിഞ്ഞു , എന്നങ്ങു മനസിൽ കരുതിയാൽ മതി.
അങ്ങനെ പറയെല്ലേ ബാലുച്ചേട്ടാ ……….അപ്പു പാറു ഒക്കെ ഉള്ളിൽ ഇങ്ങനെ ഇരിക്കുവാ ആരെയോ പോലെ ..
മനു ആകെ വിഷണ്ണൻ ആയി.
അപ്പോളേക്കും ബാലുവിന് ഒരു കാൾ വന്നു, ഹോട്ടലിൽ നിന്നാണ് ഒരു ഓട്ടം ഉണ്ടത്രേ ..
മനു കൂടെ വരികയാണെങ്കിൽ ഞാൻ ഹോട്ടലിൽ ആക്കം , അവിടെ നിന്നും ഒരു ട്രിപ്പ് കിട്ടിയിട്ടുണ്ട്.
ഞാൻ വരാം … ചേട്ടാ മൂന്ന് ദിവസം ആയി ഞാൻ അവിടെ താമസിക്കുവാ ചേട്ടനെ കണ്ടു ആ കഥ ഒന്ന് കേൾക്കുവാൻ ആയി.
ഇന്നെങ്കിലും ഒന്ന് പറഞ്ഞു തരാമോ ? അവനു കേണപേക്ഷിക്കുന്ന പോലെ ആയി.
മനു എനിക്ക് കഥ പറയൽ അല്ല പണി , ഞാൻ ഒരു ഡ്രൈവർ ആണ് , ഇതെന്റെ ചോറാണ് . എനിക്കും എന്റേതായ ആവശ്യങ്ങൾ ഇല്ലേ ഞാൻ ആദ്യം അതൊക്കെ കാണട്ടെ , വൈകുന്നേരം വന്നു സമയം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം.അതും സമയം ഉണ്ടെങ്കിൽ മാത്രം. ബാലു അവനോട് പറഞ്ഞു.
മനുവിന് അത് കേട്ടപ്പോ വല്ലാത്ത ഒരു വിഷമം വന്നു.
ബാലുച്ചേട്ട ഒരു കാര്യം ചെയ്യൂ .. ഇപ്പൊ തന്നെ ഇ ട്രിപ്പ് കാൻസൽ ചെയ്യുക അല്ലെങ്കിൽ വേറെ ആരെന്കിലേം അയക്കുക , ഈ കഥ തീരുന്നതു വരെ അതിപ്പോ എത്ര ദിവസം ആണെകിലും കുഴപ്പം ഇല്ല , ഞാൻ ചേട്ടന്റെ ട്രിപ്പ് ബുക്ക് ചെയ്തിരിക്കുന്നു. ചേട്ടൻ വണ്ടി എടുക്കുക ഇഷ്ടം ഉള്ള എവിടെ ആണെങ്കിലും പോയിക്കൊള്ളുക , ഒരു ലോൺലി ആയ സ്ഥലമാണെങ്കിൽ ഏറ്റവും ബെസ്റ് . എനിക്ക് കഥ പറഞ്ഞു തരിക.
ഒരുദിവസം ഒരു അയ്യായിരം രൂപ വെച്ച് ഞാൻ തരാം .. സമ്മതം ആണോ..മനു ബാലുവിനോട് സീരിയസ് ആയി ചോദിച്ചു.
മനുവിന് എന്താ വട്ടായോ. ബാലു തിരക്കി .
വട്ടായി ..ഇപ്പൊ അപ്പുവും പാറുവും ആണ് എന്റെ വട്ടു ..
എനിക്കൊന്നു പറഞ്ഞു താ ചേട്ടാ ………………ഇതിൽ കൂടുതൽ എങ്ങനെ പറയാൻ ആണ്..
ബാലു കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..
മനുവിന് കഥകേൾക്കണം എന്ന് നിർബന്ധം ആണോ,
അതെ മനു മറുപടി പറഞ്ഞു.
അയ്യായിരം രൂപ വെച്ചു ഞാൻ തരാം , കുറവാണെങ്കിൽ ചോദിച്ചോളൂ.
ബാലു കുറച്ചു നേരം ആലോചിച്ചു.
ശരി ,,,,ഞാൻ പറയാം ………..അയ്യായിരം ഒന്നും എനിക്ക് വേണ്ട ഒരു ആയിരം രൂപ വെച്ച് തരാൻ പറ്റുമോ?
അതുമതി ..ബാലു അവനോട് ചോദിച്ചു.
ബാലു പോക്കറ്റിൽ നിന്നും ആയിരത്തിന്റെ മൂന്ന് നോട്ടുകൾ എടുത്തു ബാലുവിന്റെ കൈകളിൽ വെച്ച് കൊടുത്തു. ഇത് മൂന്ന് ദിവസത്തെ അഡ്വാൻസ്.
എന്ന വണ്ടി എടുക്കാം ,,,മനു ബാലുവിനോട് ചോദിച്ചു.
ശരി …………എങ്ങോട്ടാണ് പോകേണ്ടത് ? ബാലു തിരക്കി
ബാലുച്ചേട്ടന് എവിടെ ആണോ ഇഷ്ടം , ഈ അപ്പുവിന്റെയും പാറുവിന്റെയും കഥ പറയാൻ പറ്റിയ സ്ഥലം അവിടേക്കു വണ്ടി എടുത്തു കൊള്ളുക…
എനിക്ക് അറിയണം ,,,,,,,,,,,,,,,,എനിക്ക് അറിഞ്ഞേ പറ്റൂ……………….അപ്പുവിനെ പാറുവിനെ ……….അവരുടെ ലൈഫിൽ എന്ത് സംഭവിച്ചു എന്ന്..
അങ്ങനെ രണ്ടുപേരും കാറിൽ കയറി, കാർ നേരെ മുന്നോട്ടു പോയി ഒരു ഇരുപതു കിലോമീറ്റർ ദൂരം മുന്നോട്ടു പോയി,
ഒരു ചെറിയ കാടുപോലെ ഒരു സ്ഥലം, അരുവിയും പൂക്കളും ഒക്കെ ഉള്ള ഒരു സ്ഥല൦,, ഒരുപാട് തിരക്കുകൾ ഒന്നും ഇല്ല, പക്ഷെ മനസിന്‌ ശാന്തിയും സമാധാനവും ഒക്കെ കിട്ടുന്നു.
ബാലുവും അപ്പുവും ഒരു പാറക്കെട്ടിനു സമീപം ഇരുന്നു,
ബാലു കുറച്ചു നേരം ആ കാറ്റൊക്കെ ഒന്ന് ശ്വസിച്ചു. വലിയ വണ്ണം ഒന്നുമില്ല ബാലുവിന്,കാണുവാനും സ്മാർട്ട് ആണ്, കുറച്ചധികം തടി ഒക്കെ ഉണ്ട് , മുപ്പതു വയസ് ഉള്ളുവെങ്കിലും താടിയും തലമുടിയും ഒക്കെ അവിടെ ഇവിടെ ആയി നരച്ചിട്ടുമുണ്ട്.
ബാലു അങ്ങനെ ഇരുന്നു.
ബാലു ചേട്ടാ , വീട്ടിൽ ആരൊക്കെ ഉണ്ട് ..മനു ചോദിച്ചു.
എല്ലാരും ഉണ്ട് മനു ..അച്ഛൻ ‘അമ്മ പിന്നെ ഒരു അനിയൻ ബാലു മറുപടി പറഞ്ഞു.
അപ്പൊ കല്യാണം ? മനു ചോദിച്ചു.
കല്യാണം കഴിച്ചിട്ടില്ല, ഓരോരോ കാര്യങ്ങള്‍ ആയി ജീവിതം മുന്നോട്ടു പോയപ്പോ കല്യാണം കഴിക്കാൻ വിട്ടുപോയി.
അത് സാരമില്ല മുപ്പതിൽ നടപ്പല്ലേ …. കഴിക്കുന്ന പ്രായം ഒക്കെ ആണ് ………………..
ബാലു ഒന്ന് ചിരിച്ചു.
അവൻ ഒരു സിഗരറ്റു എടുത്തു , കത്തിച്ചു.
ബാലു ചേട്ടൻ സിഗരറ്റു ഒരുപാട് വലിക്കുന്നുണ്ട്ട്ടോ ………..മനു പറഞ്ഞു.
ഒരു ശീലം ആയിപോയതാണ്,,,, ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു.
കുഴപ്പം ഇല്ല …………….മനു പറഞ്ഞു ..

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.