അപരാജിതൻ 3 [Harshan] 7063

ഇപ്പൊ കഥ കഴിയാൻ പോണ സാറിനെന്തിനാ സാറേ ബാക്കി കഥ….. അതൊരു കടംകഥ ആയി അവിടെ കിടന്നോട്ടെ.
ബാലു അതും പറഞ്ഞു കൈ കാണിച്ചു ഒരു ബൈ കൊടുത്തു അവിടെ നിന്നും തിരിഞ്ഞു നടന്നു.((((((((())))))))))))))
ട്രെയിൻ വരുന്നുണ്ട് , മനുവിന് ചാകണം എന്നും ഉണ്ട് , പക്ഷെ ആ കഥ എന്തായി എന്നു അറിയാനുള്ള ആഗ്രഹം ,,, ബാലുച്ചേട്ടൻ പോകുകയും ചെയ്തു, ട്രെയിൻ ഇടിച്ചു ചതഞ്ഞരഞ്ഞു തന്റെ ഇറച്ചി ഒക്കെ പട്ടിയും കാക്കയും ഒക്കെ തിന്നുമോ., അയ്യോ ,,,,
മനു അവിടെ ഇരിക്കുക ആണ് , മനുവിന്റെ ദേഹത്തൂടെ പുഴുക്കൾ ഞൊളച്ചു പോകുന്നതുപോലെ ഒരു തോന്നൽ. …….അവൻ എഴുന്നേറ്റു , ആകപ്പാടെ ഒരു ഭയം , കണ്ണാടിയിൽ അപ്പു പ്രേതത്തെ കണ്ട പോലെ ,, എന്തൊക്കെയോ ഒഴുകി നടക്കുന്ന പോലെയൊരു തോന്നൽ , ഒരുപക്ഷെ അവിടെ ട്രെയിൻ കയറി മരിച്ച ആത്മാക്കളായിരിക്കുമോ,,,
ആരൊക്കെയോ ചിരിക്കുന്ന പോലെ
ചിലർ കരയുന്ന പോലെ ……………..
അയ്യോ ………….. മനു ആകെ ഭയന്ന് . അവൻ വേഗത്തിൽ തന്റെ ബാഗും എടുത്തു ഓടി………
അതുപോലെ അവൻ ജീവിതത്തിൽ ഓടിയിട്ടില്ല, ഓടി അണച്ചു.
അതാ ബാലുച്ചേട്ടൻ കാർ സ്റ്റാർട്ട് ആക്കി റിവേഴ്‌സ് എടുക്കുക ആണ് ……………..
അവൻ ഒരു നൂറ്റിഅൻപത് മീറ്റർ അകലെ ആണ്.
അവൻ കൈ പൊക്കി ബാലു ചേട്ടാ പോല്ലേ …………………………എന്നെയും കൊണ്ടോവോ……….
അവൻ വണ്ടിയുടെ നേരെ ഓടുകയാണ് ,,
ബാലു വണ്ടി മുന്നോട്ടു എടുത്തു . മനു ഓടി എത്തിയപ്പോളേക്കും വണ്ടി മുന്നോട്ടു പോയി,
മനു ആകെ അണച്ച് കൊണ്ടിരിക്കുക ആയിരുന്നു.
അവൻ കാറിനെ നോക്കി.
കാർ അവിടെ നിർത്തി ഇരിക്കുന്നു. പിറകിലെ ലൈറ്റ് ഒന്ന് മിന്നിച്ചു, ബാക് സൈഡിൽ വലതു വശത്തെ ഡോർ തുറന്നിരിക്കുന്നു.
അത് കണ്ടപ്പോ മനുവിനു സന്തോഷവും അത്ഭുതവും ഒക്കെ കൂടി വന്നു.
അവൻ ബാഗും എടുത്തു ഓടി കാറിനടുത്തു എത്തി. കാറിൽ കയറി.
ബാലു ഒന്നും മിണ്ടാതെ കാർ മുന്നോട്ടു എടുത്തു.
നേരെ ഹോട്ടലിലേക് ആണോ പോകേണ്ടത്. ബാലു ചോദിച്ചു.ആ അങ്ങോട്ട് തന്നെ വിട്ടോ ബാലുച്ചേട്ട …………….മനു പറഞ്ഞു.
മരിച്ചില്ലല്ലേ ,,ബാലു ചിരിച്ചു കൊണ്ട് ചോദിച്ചു.
പേടിച്ചു പോയി.. മനു ആശ്വാസത്തോടെ പറഞ്ഞു.
അപ്പൊ മരിക്കണ്ട എന്ന് വെച്ചോ??, ,,ബാലു ചോദിച്ചു.
അയ്യോ എനിക്ക് മരിക്കണ്ടായെ……… മനു കൈകൂപ്പി കൊണ്ട് പറഞ്ഞു.
കാർ അങ്ങനെ മൂവ് ചെയ്യുകയാണ്.
ബാലുച്ചേട്ട നമ്മുടെ കഥ പിന്നെ എന്തായി…മനു ചോദിച്ചു.
ഏതു കഥ ? ബാലു അവനോട് ചോദിച്ചു.
ചേട്ടാ കളിക്കല്ലേ , ആദിയുടെ കഥ , നമ്മുടെ രാജകുമാരന്റെ കഥ…മനു അവനോട് പറഞ്ഞു.
ഓ …….. ആ കഥ അത്രയേ ഉള്ളു , കഥ കഴിഞ്ഞു, ബാലു അവനോട് പറഞ്ഞു.
അയ്യോ അങ്ങനെ പറയല്ലേ …ബാലുച്ചേട്ട ,,,, ഞാൻ ഒരുപാട് ത്രിൽ ആയി പോയിരുന്നു , അപ്പുവിന് പിന്നെ എന്ത് സംഭവിച്ചു.
മനു ചോദിച്ചു.
ബാലു ഒന്നും മിണ്ടിയില്ല , നേരെ നോക്കി വണ്ടി ഓടിക്കുക ആണ്.
കേട്ടു കേട്ട് അപ്പുവും പാറുവും ഉള്ളിൽ ഇങ്ങനെ തള്ളി കിടക്കുവാ ….മനു പറഞ്ഞു.മനു എനിക്ക് നന്നായി തന്നെ തൊണ്ടവേദന എടുക്കുന്നുണ്ട്, ഇത് എഴുതിയത് അല്ലല്ലോ വായ കൊണ്ട് പറയുന്നതല്ലേ..
എന്തായാലും ഞാൻ ഇപ്പൊ മനുവിനെ ഡ്രോപ്പ് ചെയ്യാം ഹോട്ടലിൽ.
നല്ല ക്ഷീണവും ഉണ്ട്. ഡ്രോപ്പ് ചെയ്തിട്ട് വേണം എനിക്ക് ഒന്ന് പോയി കിടക്കുവാൻ ആയി , ഇനി കാണുമ്പോൾ പറഞ്ഞു തരാം.
ബാലു അത് പറഞ്ഞത് കേട്ടപ്പോൾ മനുവിന് നി൪ബന്ധിക്കുവാനും തോന്നിയില്ല. പക്ഷേ അപ്പുവിന്റെ ബാക്കി കഥ അറിയാത്തത് ഒരു നോവായി മനുവിന് തോന്നി.
അവർ അതെ ഹോട്ടലിൽ തന്നെ തിരികെ എത്തി , മനു ഒരു ദിവസവും കൂടെ ഹോട്ടലിൽ റൂം എടുത്തു. മനുവിനെ കൊണ്ട് ചെന്നാക്കി ബാലു പോകുകയും ചെയ്തു.
മനുവിന് അറിയില്ലായിരുന്നു സത്യത്തിൽ തനിക്കെന്താണ് സംഭവിച്ചത് എന്ന് ഒരു നാടോടി കഥപോലെ , സ്വയം മരിക്കാൻ പോകുക, അവിടെ ബാലുച്ചേട്ടൻ പിടിച്ചു മാറ്റുക , പേടി ഇല്ലാതെ മരിക്കാൻ ധീരനായി മരിക്കാ൯ പറയുക,
പിന്നെ വെറുതെ ഒരു കഥ പറയുക , ഉള്ളു കിടന്നു അങ്ങ് പുകയുകയാണ് പിന്നീട് എന്തായി എന്നറിയാനായി.അങ്ങനെ ഒക്കെ ഓർത്തു ഓർത്തു അവൻ കിടന്നുറങ്ങി.()()()()()()()()()))))()()()രാവിലെ കുറച്ചു വൈകി ആണ് അവൻ എഴുന്നേറ്റത്‌ ,വീട്ടിൽ നിന്നും ‘അമ്മ വിളിച്ച മിസ്ഡ് കൊള്‍ കണ്ടു അവൻ അമ്മയെ വിളിച്ചു , ‘അമ്മ ആകെ ഭയത്തിൽ ആയിരുന്നു മനു എവിടെ പോയി എന്നറിയാതെ , അവൻ കുഴപ്പം ഒന്നും ഇല്ല , വീട്ടിലേക്ക് വന്നോളാ൦ എന്ന് ഉറപ്പും കൊടുത്തു.
അന്ന് മുഴുവനും മനു ബാലുവിനെ വെയിറ്റ് ചെയ്തു പക്ഷെ ബാലു വന്നില്ല,
അവൻ റിസപ്‌ഷനിൽ നീന്നും ബാലുവിന്റെ നമ്പർ ചോദിച്ചു വാങ്ങി ബാലുവിനെ വിളിച്ചു ആൾ സ്വിച്ചഡ് ഓഫ് ആണ്. മനു പിന്നെ ബാലു വണ്ടി ഒക്കെ ഓടിക്കുന്ന ടാക്സി സ്റ്റാൻഡിൽ പോയി ഒക്കെ അന്വേഷിച്ചു അന്നത്തെ ദിവസം ബാലു വന്നിട്ടില്ല എന്നാണ് പറഞ്ഞത്.
അന്നും മനു ഹോട്ടലിൽ സ്റ്റേ ചെയ്തു, അവനു ഉറക്കം കിട്ടുന്നില്ല , പിന്നെ എന്ത് സംഭവിച്ചു എന്നറിയുവാൻ ആയി.
പിറ്റേ ദിവസം മനു രാവിലെ തന്നെ ടാക്സി സ്റ്റാൻഡിൽ ചെന്നിരുന്നു ബാലുവിനെ വെയിറ്റ് ചെയ്യുവാൻ തുടങ്ങി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.