അപരാജിതൻ 3 [Harshan] 7078

ആ സണ്ണികുട്ടി ഇല്ലേ തെമ്മാടി അവനാണ് ഏറ്റവും പറ്റിയത്..അവന്റെ പല്ലോക്കെ അടിച്ചു കളഞ്ഞു ചുണ്ട് നെടുകെ കീറി തുന്നി കൂട്ടി വെച്ചേക്കുവാ..കൂടെ കവിളിൽ കുത്തി കീറി ഈ ജിമ്മിൽ കൈക്കൊക്കെ മസിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഡംബെല്സ ഉണ്ടാലോ അത് കുത്തി കയറ്റി ലോക്ക് ആക്കി വെച്ചിരിക്കുവാ , അവന്റെ കയ്യും കാലും ഒകെ ഓടിച്ചു നുറുക്കി …
അപ്പു ഭയന്ന് പോർച്ചിനടുത്തുള്ള തിണ്ണയിൽ ഇരുന്നു .
എന്നാലും ചേട്ടായി മനുഷ്യർ ആയാൽ ഇത്രയും വയലൻസ് ഉണ്ടാകുമോ ,,,എങ്ങനെ സാധിക്കുന്നുവോ എന്തോ …..
അത് മാത്രവുമല്ല .ഇയാള് കുരുവിള മുതലാളിയെ മൂന്നാം നിലയിലേക്ക് ചാടിപ്പിച്ചു അയാള് നട്ടെല്ല് ഒടിഞ്ഞു കിടക്കുവാ ……..ഇപ്പൊ ഉപ്പുതറ ,,, വെറും ഉപ്പുചാക്ക് പോലെ ആയി ……….
എന്നാലും ഒരാളെ കൊണ്ട് ഒറ്റയ്ക്ക് ഇങ്ങനെ ഒക്കെ പറ്റുവോ ചേട്ടായി …………
………………………….ഒരുപാട് ഭയന്നിരുന്നു ഇവരെ ………..ഇനി ഭയമേ ഇല്ല .ഈ നാട്ടുകാർക്ക് …സിബി ആശ്വാസത്തോടെ പറഞ്ഞു.
ഇനി ഈ വീട്ടിൽ ധൈര്യമായി കിടന്നുറങ്ങാം ഞങ്ങൾക്ക് .എന്റെ സിനിമോൾക് ധൈര്യമായി പഠിക്കാൻ പോകാം ..അവളെ ഇനി നേഴ്സിങ്ങിനും അയക്കാം ,,,,,,,,,,,,,,എന്നാലും സണ്ണിക്കുട്ടി ,,അവന്റെ പല്ലും അടിച്ചു പൊട്ടിച്ചൂത്രേ ,,,ചുണ്ടൊക്കെ തുന്നികൂടി വെച്ചേക്കണ കണ്ടാൽ തലകറങ്ങി വീഴുമെന്നാണ് കണ്ടവർ പറഞ്ഞത് …………………
എന്റെ സിനിമോള് ഒരുപാട് ഹാപ്പി ആണ് …
ഏതോ പിശാശു പോലൊരു ഭീകരന്‍ ആണെന്നാ പറഞ്ഞത് ,
ചേട്ടായി ഞാൻ ഇന്ന് മുതല് ജോലിക്കു വരുവാണെ ……………….
ദൈവം ഉണ്ട് ചേട്ടായി ,,,,,,,ദൈവം ഉണ്ട് …………….അത് പക്ഷെ ആരുടെ രൂപത്തിൽ ആണ് വരാൻ പറ്റുന്നത് എന്ന് അറിയാൻ കഴിയില്ല ,,,,,,,,,,,,,,,സിബി അതിയായ ആഹ്ലാദത്തോടെ പറഞ്ഞു.
അപ്പു തലയ്ക്കു കൈകൊടുത്തു ഇരുന്നു , താന്‍ ഇന്നലെ കണ്ടത് തന്നെ ആണ് അവിടെ സംഭവിച്ചത് . അവൻ വേഗം വീട്ടിനു പുറകിൽ പോയി കിണറിൽ നിന്നും വെള്ളം കോരി കുടിച്ചു.
അവനു ആകെ ഭയം , ഓഫീസിലും പോണം അല്ലോ….
അവൻ തിരിച്ചു ബുള്ളറ്റിനടുത്തു ചെന്നു , എന്നാലും താ൯ ഇവിടെ ഉള്ളപ്പോൾ,,,,,,,,,,, അവിടെ ആരാണ്,
അവൻ വണ്ടിയിൽ കയറി വണ്ടി പുറകിലേക്ക് എടുത്തു താക്കോൽ ഇട്ടു ,
പെട്ടെന്നാണ് അപ്പു അത് ശ്രധിച്ചതു , അവൻ തന്റെ കൈകൾ തിരിച്ചു നോക്കി , ബുല്ലെറ്റ്ന്റെ ഹാൻഡിൽ പിടിച്ച ഉള്ള കൈ ചുവന്നു ഇരിക്കുന്നു . രണ്ടു ഉള്ളം കൈകളും ,,, അവനാകെ ഭയന്ന് ഞെട്ടി വിറച്ചു……………അവനു ശ്വാസം മുട്ടുന്നപോലെ ആയി …
അവൻ കാർപോർച്ചിനു അടുത്ത് നോക്കിയപ്പോൾ ഒരു ബൂട്ട് ഇരിക്കുന്നു , അത് ശ്യാം സാറിന്റെ ആണ് ഇതേ ബൂട് തന്നെ ആണല്ലോ താൻ സ്വപ്നത്തിൽ ആ ഭീകരന്റെ കാലിൽ കണ്ടത്… തലയോട്ടിയുടെ ചിത്ര൦ പ്രിന്റ് ചെയ്തത്,,
അപ്പു ബുള്ളറ്റ് ന്റ്റെ മീറ്ററില്‍ നോക്കിയപ്പോള്‍ ഇന്നലെ താ൯ കൊണ്ട് വെച്ചപ്പോള്‍ ഉള്ള റീഡിങ്നേക്കാളും നൂറ്റി അന്‍പത് കിലോമീറ്റര്‍ കൂടുതല്‍…
അപ്പു ആകെ ഭയന്ന് വിറച്ചു.
അപ്പു വേഗം തന്നെ വണ്ടിയിൽ നിന്നും എഴുന്നേറ്റു ബാഗ് അവിടെ ഇട്ടു തന്റെ റൂമിലേക്ക് ഓടിപോയി , അവന്റെ ഹൃദയമിടിപ്പു ഒരുപാട് വേഗത്തിൽ ആയി , അവൻ ഒരു കണക്കിന് റൂം തുറന്നു, അവൻ വീട്ടിനു പുറകിലെ വാതിൽ തുറന്നു ആ വശത്തെ അയയില്‍ നോക്കി ,ഒരു കറുത്ത ഡെനിം ഷർട്ടും കറുത്ത ജീൻസും ഒക്കെ കഴുകി അഴയിൽ വിരിച്ചിട്ടിരിക്കുന്നു…
എങ്കിൽ താ൯ ഇന്നലെ കിടന്നുറങ്ങിയപ്പോ ആരാണ് ഇതൊക്കെ ചെയ്തത് ???
തന്റ്റെ ലക്ഷ്മി ‘അമ്മ തന്നെ സ്വപ്നം കാണിച്ചത് എന്തിനാണ് ……..
അവൻ ഓടി ചെന്ന് വിയർത്ത മുഖം കഴുകി ഒരുപാട് വെള്ളം മുഖത്തേക്ക് ഒഴിച്ച്
അവൻ കണ്ണാടിയിൽ നോക്കി ,
അവന്റെ പ്രതിബിംബ൦ അങ്ങനെ തന്നെ നിക്കുന്നു ..
അല്ല താൻ അല്ല …ഒരിക്കലും അല്ല ഇത് മറ്റാരോ ആണ് .തനിക് ഒരുക്കലും ഇങ്ങനെ സാധിക്കില്ല..,,,
അവന്‍ തന്റെ പ്രതിബിംബത്തോടു ആയി പറഞ്ഞു …………..
<>
<>
നിമിഷങ്ങൾക്കുള്ളിൽ അപ്പുവിന്റെ പ്രതിബിംബത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി ..
ആ കണ്ണുകൾ ചുവന്നു തുടുക്കുന്നു,,,,
മുഖത്ത് വല്ലാതെ ഒരു ക്രൗര്യഭാവം ,,,, കവിളുകൾ ഒക്കെ ചുവന്നു …
അ ,,,,,,,,,,,,,,,,,,,,, ഒരു മുരളുന്ന ശബ്ദം ……………..ഒരു വന്യജീവി മുരളുന്ന പോലെ ……………
ഹ ഹ ഹ ഹ ഹ………………പൊട്ടിച്ചിരി …………………..വായ തുറന്നു ഭീകരമായി ചിരിക്കുന്നു..
വീണ്ടും മുരളുന്നു ……………………………………….
ഹ൦…………… ഷം………………….. നം………….. ഗം……………….. കം……………. സം………..…. ഖം……………
ആ മുരൾച്ചയോടെ തന്നെ അവ്യക്തമായ ഭാഷയിൽ ശബ്ദത്തിൽ ആ ഭീകര രൂപം ഉരുവിടാൻ തുടങ്ങി ..
തല ഒക്കെ ഇടത്തേക്കും വലത്തേക്കും ഒക്കെ ചെരിച്ചു ……….., ….അതേ ഇന്നലെ താ൯ സ്വപ്നത്തില്‍ കണ്ട ഭീകര൯ അവ്യക്തമായ രീതിയില്‍ പറഞ്ഞ വാക്കുകല്‍…
അപ്പുവിന്റെ തൊണ്ട വരണ്ടു, തലയില്‍ നിന്നും വിയര്‍പ്പ് ഒളിച്ചിറങ്ങി, വെള്ളം കുടിക്കാന്‍ ദാഹിക്കുന്ന പോലെ , ഹൃദയമിടിപ്പ് കൂടി, വയറ്റിനുള്ളില്‍ എന്തൊക്കെയോ ഇഴയുന്ന പോലെ, നെഞ്ചില്‍ ഒരു ഭാരം കയറ്റി വെച്ച പോലെ, ശ്വാസം കിട്ടുന്നില്ല, അവന് തല കറങ്ങുന്നു, ഭയത്തിന്റെ, പേടിയുടെ ഉന്നതമായ അവസ്ഥ, കാലുകളും കൈകളും വിറച്ചു തുടങ്ങി….. കാലുകള്‍ കൈകള്‍ ഒക്കെ തളരുന്നു,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.