അപരാജിതൻ 3 [Harshan] 7063

പൂർണമായും തളർന്നുപോയ അവസ്ഥ ,,, തന്റെ ശരീരം അനങ്ങുന്നില്ല ,,സിബിയെ അവര് കൊല്ലും , ആ പെങ്കൊച്ചിനെ അവര് പിച്ചിച്ചീന്തും , അവൻ ഉറക്കെ അലറുന്നുണ്ട് കൊച്ചിനെ തൊടല്ലേടാ എന്ന് പറയുന്നുണ്ട് ശബ്ദം പുറത്തേക്കു വരുന്നില്ല , അവരെ തടയാൻ നോക്കുന്നുണ്ട് അതും സാധിക്കുന്നില്ല ,,, അവരുടെ അവസ്ഥ കണ്ടു അപ്പു പൊട്ടി കരഞ്ഞു …………..അപ്പൂ അതുപോലെ അലറി വിളിച്ചു കരഞ്ഞു ….
ഇല്ല ഇന്നവർ കുടുംബത്തെയോടെ ഇല്ലാതെ ആകും , ആ ദുഷ്ടന്മാർ അവരെ എല്ലാവരെയും വക വരുത്തും , അപ്പു പൊട്ടിക്കരഞ്ഞു ആരും അവരെ രക്ഷിക്കാൻ ഇല്ലാലോ ,,,, അമ്മെ ,,,,,,, അവൻ കരയുകയാണ് ,,,,
പെട്ടെന്ന് അവന്റെ തലയിൽ ഒരു കുളിരോടെ ഉള്ള തലോടൽ ,,, അവനു കാണുകയാണ് തനറെ ലക്ഷ്മി ‘അമ്മ … അമ്മെ ,,,,, എന്ത് ലക്ഷ്മി അമ്മെ ആ ദുഷ്ടന്മാർ അവരെ കൊല്ലും ,,, അവൻ പൊട്ടിക്കരയാൻ തുടങ്ങി… ലക്ഷ്മി അമ്മെ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ……………………അവൻ അലറി കരഞ്ഞു ……………..
ഇച്ചായാ എന്ന് വിളിച്ചു സിനി മോള് നിലവിളിക്കുക ആണ് ….
അമ്മെ ,….. അമ്മെ ,,,,,,,,,,,,,,,,,,,,,,, അപ്പു അലമുറ ഇടുന്നു ……………………
പെട്ടെന്ന് ലക്ഷ്മി ‘അമ്മ അവന്റെ ചെവിക്കു സമീപം ചുണ്ടു കൊണ്ടുവന്നു പതുകെ
അമ്മേടെ അപ്പുക്കുട്ടാ ………………………………
എന്ന് വിളിച്ചു .
അപ്പു എന്തിനാ കരയുന്നതു ………………………
ലക്ഷ്മി അമ്മെ ..ആ കൊച്ചിനെ അവരോകെ കൂടി കൊല്ലും ,,,,,,,,,,,,,,,,,,,,,,,എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ..
ഹ ഹ ഹ ഹ …………………ലക്ഷ്മി ‘അമ്മ ചിരിച്ചു …
അമ്മക്ക് അറിയാം അമ്മേടെ ആദി കുട്ടന് അവരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് …ലക്ഷ്മി അമ്മക്ക് അത് നന്നായി അറിയാം ……………………ഹ ഹ ഹ …………………..
അപ്പു പൊട്ടി കരഞ്ഞു ………………..
അമ്മേടെ പൊന്നുമോൻ എന്തിനാ കരയുന്നത് ,,,,,,,,,,,,,,,,,,,,,അവർക്കു ഒന്നും പറ്റില്ല അവൻ അവരെ രക്ഷിചോളും …
ആര് …. ആര് ????????? ……………..അപ്പു ലക്ഷ്മി അമ്മയോട് ചോദിച്ചു ………………….
ലക്ഷ്മി ‘അമ്മ കാണിച്ചു തരാം ……………….അപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ തന്നെ കിടക്കുക ആണ് ……….
അവന്റെ ചെവിയിലേക്ക് വാഹങ്ങൾ ഒക്കെ ഓടുന്നതിന്റെ കർണ്ണകട്ടോരമായ ശബ്ദം ,.ആ ശബ്ദം കൂടി കൂടി വരുന്നു , അവന്റെ ചെവി പൊട്ടി തെറിക്കുന്ന പോലെ ,,അവൻ എങ്ങനെയോ ചെവി പൊതി ,,,, പിന്നെ അവനു തോന്നുന്നത് അവൻ സ്വയം പറന്നു നടക്കുന്നത് പോലെ കൂടെ ലക്ഷ്മി അമ്മയും ഉണ്ട് ,, ആ ഒരു അവസ്ഥ എത്ര നേരത്തേക്ക് ഉണ്ടായി എന്ന് അവനു പറയാൻ സാധിക്കുന്നില്ല ,,,,,,,,,,,,,
അപ്പു അങ്ങോട്ട് നോക്കിക്കേ ,,,അവൻ ,,,,,,,,,,,,,,അവൻ ഇനി നോക്കിക്കോളും എല്ലാം ,,,,,,,,,,,,,,,,,,
അപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് തന്നെ നോക്കി ,,,, ആകെ കറുത്ത വസ്ത്രം ധരിച്ച ഒരു രൂപം , മുഖം വ്യക്തം ആകുന്നില്ല , പക്ഷെ മുഖത്തു മൊത്തം ചോര പോലെ എന്തോ പുരണ്ടിരിക്കുന്നു, കൈകൾക്കും അതെ നിറം ,,,,,,,,,,,,,,,,പൂർണമായും രക്തവര്‍ണ്ണം പക്ഷെ മുഖം വ്യക്തം അല്ല ……..
പിന്നെ കാണുന്നത് ഉപ്പുതറ ജിംനേഷ്യം ആണ് , അപ്പുവിനു അവിടത്തെ ആളുകളെ കണ്ടപ്പോൾ ഒക്കെ ഭയം ആയി ഒരു പത്തു ഇരുപതു പേര് ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മടിയിൽ കിടന്നു ആ കാഴ്ച കാണുക ആണ് ,,,
ജിമ്മിന്റെ തുറന്നു കിടന്ന വാതിലിലൂടെ അയാൾ ഉള്ളിലേക്ക് കയറി ,
എല്ലാവരും പെട്ടെന്ന് അത് കാണുന്നു,
ചിലർ എഴുന്നേറ്റു …
ആരാടാ നീ …………………..ഒരാൾ ചോദിച്ചു.
പെട്ടെന്നാണ് കരണ്ടു പോയത് ,,,,,,,,,,,,കുറച്ച സമയം അതിനുള്ളിൽ തന്നെ ഒരുപാട് നിലവിളിയും ബഹളങ്ങളും കേൾക്കുന്നു, ഒരു പതിനന്ചു മിനിട്ടു കറന്റ് വന്നു.
നോക്കുമ്പോള്‍ ആ ഗുണ്ടകളില്‍ പകുതി മുക്കാലും നിലത്തു വീണു കിടക്കുക ആണ് ,,രക്തം ഒലിച്ചു…
ആ കറുത്ത വസ്ത്രം ധരിച്ചു മുഖം മൊത്തം രക്ഷാവർണമായ മനുഷ്യൻ ഒരു ബാർബെൽ അതിന്റെ ഒരു അറ്റത്തു 50 കിലോ വരുന്ന ഭാരം വെച്ച് അനായാസം ഇട്ടു വട്ടം ചുറ്റുന്നു. അത് വെച്ചുള്ള ഇടിയിൽ ആണ് സകലരും നിലം പരിശായതു , അതുകൊണ്ട് മറ്റ് മസിൽമാൻ ഗുണ്ടകള്‍ അയാളുടെ നേരെ വരുന്നു ,
അയാൾ ആ ബാർ ബെൽ ഒറ്റ ഏറു , അതിൽ ഒരുത്തന്റെ നെഞ്ചിൽ ഇടിച്ചു ആയാൽ തെറിച്ചു വീണു.
അപ്പോളേക്കും മറ്റുള്ളവർ വട്ടം ആയി ആ മനുഷ്യനെ വീഴ്ത്താൻ ആയി നിലയുറപ്പിച്ചു ,, അയാൾ മുകളിലേക്ക് ഉയർന്നു വട്ടം കറങ്ങി തന്റെ ബൂട്ടുകൊണ്ട് എല്ലാവരെയും തലയ്ക്കു തൊഴിക്കുന്നു അയാൾ തെറിച്ചു ചാടി മുപ്പതു കിലോ വരുന്ന ഡംബെൽസ് എടുത്തു എല്ലാത്തിന്റെയും തട്ടി നോക്കി ഭീകരമായി മർദിക്കുന്നു.
അപ്പോളേക്കും ഉപ്പുതറയിലെ മൂത്തവനും നടുവിൽ ഉള്ളവനും ഇളയവൻ സണ്ണിക്കുട്ടിയു ഒക്കെ ജീപ്പിലും കാറിലും ഒക്കെ ആയി കുറച്ചധികം ആളുകളെ കൂടി വരുന്നു.
ആ മനുഷ്യൻ ഒരു സൈഡിൽ നിക്കുന്നു ഇവർ മറ്റൊരു സൈഡിലും ,,
നീ ആരാടാ ,,, മൂത്തവൻ തൊമ്മിക്കുട്ടി ആണ് ചോദിക്കുന്നത്,
ആ രൂപം ഒന്നും സംസാരിക്കുന്നില്ല,
അപ്പോളേക്കും രണ്ടുപേർ അയാളെ തല്ലാൻ ആയി ഓടി അടുത്തു.
വായുവിൽ ഉയർന്നു മലക്കം മറിഞ്ഞു രണ്ടു കാലുകൾ കൊണ്ട് രണ്ടു പേർക്കും അയാൾ ആഞ്ഞു ചവിട്ടി , ആ രണ്ടുപേരും തെറിച്ചു പോയി പിടിയിൽ പോയി ഇടിച്ചു വീണു ,
അപ്പോളെക്കും അടുത്ത മൂന്ന് പേര് ഓടി വന്നു , ഒറ്റ ഇടിയിൽ ഒരാളുടെ ബോധം പോയി അതിൽ ഒരുത്തനെ കാലിൽ പിടിച്ചു പൊക്കി നിലത്തടിച്ചു , അയാൾ ബോധം കേട്ട് വീണു ,
രണ്ടാമൻ അത് കണ്ടുപേടിച്ചു നിലത്തു വീണു.
അയാൾ വീണും പോയി നൂറു കിലോയുടെ ബാര്ബെല്സ് എടുത്തു , അതുവെച്ചു ബാക്കി ഉള്ള ജിമ്മന്മാരെ ഒക്കെ പൊതിരെ മർദിക്കുന്ന കാഴ്ച ആണ് അപ്പു കാണുന്നത് , പലർക്കും സാരമായ പരിക്കും പലരുടെയും തുടകൾ കാലുകൾ കൈകൾ ഒക്കെ തകർന്നിട്ടുണ്ട് ,
ആ പേടിച്ചു കരഞ്ഞവനോട് ആ മനുഷ്യൻ പറഞ്ഞു ,

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.