അപരാജിതൻ 3 [Harshan] 7078

അവൾ ദേഷ്യം കൊണ്ട് വിറച്ചു ..അപ്പൊ മുഖവും മൂക്കും ഒക്കെ അങ്ങോട്ട് ചുവന്നു വന്നു..
ശോ ……..അതൊക്കെ കാണുമ്പോ അപ്പുവിന് ആകെ ഒരു നാണം ഒരു കുളിരു …
അവൻ ഒന്നും മിണ്ടിയില്ല ,,,അവള് എന്ത് വേണേൽ പറഞ്ഞോട്ടെ…
അവൻ തന്റെ റൂമിലേക്ക് പോകാൻ തുടങ്ങി
അവൻ ഒന്നും മിണ്ടാതെ പോകുന്നത് ദേഷ്യത്തോടെ അവൾ നോക്കി നിന്ന് …………..
ഹമ്….. പട്ടി …………….അവൾ പല്ലു കടിച്ചു പറഞ്ഞു… ദേഷ്യം കൊണ്ട്…
അവൻ ഇടയ്ക്കു ഒന്ന് തലതിരിച്ചു ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചു കൊണ്ട് മുന്നോട്ടു പോയി …
അത് കണ്ടു അവളുടെ ദേഷ്യം പിന്നെയും പിന്നെയും ഇരട്ടിച്ചു..
അവൾ അവിടെ കിടന്ന അവളുടെ പഴയ ചെരുപ്പ് എടുത്തു .. അപ്പുവിനെ നോക്കി ശക്തി ആയി ഒരേറു വെച്ച് കൊടുത്തു..അത് നല്ല ടൈമിംഗോടെ തന്നെ അപ്പുവിന്റെ തോളത്തു തന്നെ കൊണ്ട് ..
അയ്യോ …………. അവൻ ഒരല്പം വേദന എടുത്തു അലറി …………..
അവൻ നോക്കി അവളുടെ ഒരു ചെരുപ്പ് …അവൻ അതും കയ്യിൽ എടുത്തു അവളെ നോക്കി തോൾ ഭാഗം തടവി..വേദനിച്ചിട്ടു
ഹി ഹി ഹി ……….അവൾ പൊട്ടിച്ചിരിച്ചു …. അവൾക്കു ഒരുപാട് സന്തോഷം ആയി ,,,,ആ ദേഷ്യം സന്തോഷത്തിലേക്ക് ,, അമ്മാതിരി എറിയൽ അല്ലെ അവനു കിട്ടിയത് ..അവൾ അവന്റെ മുഖത്തുനോക്കി ഒരുപാട് ചിരിച്ചു.
അവളുടെ മുഖത്തെ ആ സന്തോഷവും ചിരിയും കണ്ടപ്പോൾ വീണ്ടും അവനു മനസു ഒരു കുളിര് മഴ ആയി ദിവ്യമായ ഒരു ആനന്ദം അവന്റെ ഉള്ളിൽ പെയ്തിറങ്ങി , മരുഭൂമിയിൽ മഴ പെയ്യുന്നതു പോലെ …
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി വീട്ടിലേക്ക് കയറി പോയി.
“എന്താ പാറു നീ എനിക്ക് തരുന്ന വേദനകൾ ഒക്കെ എനിക്ക് വേദനകൾ ആയി തോന്നുന്നേ ഇല്ല …അത് നീ എനിക്ക് തരുമ്പോ നീ എന്തോരും സന്തോഷിക്കുന്നുണ്ടോ അത്രേം ഞാനും സന്തോഷിക്കുന്നു… എനിക്കെന്താണ് പറ്റുന്നത്, എന്നെ നൊവിക്കുമ്പോ നിനക്കു എന്താ ഇത്രയും സന്തോഷം കിട്ടുന്നെ.. ആ സന്തോഷം കാണുമ്പോ ഞാൻ എന്താ ആ നോവുകൾ ഒക്കെ മറക്കുന്നതു ,,,, നീ എനിക്ക് ആരാണ്……….. ഞാൻ നിനക്ക് ആരാ ….ഒന്നും മനസിലാകുന്നില്ലല്ലോ ..എന്താ ഇത് എന്റ്റെ ലക്ഷ്മി അമ്മെ ………………….”
അവന്‍ സ്വയം പറഞ്ഞു.
അവൻ ആ ചെരുപ്പു കയ്യിൽ എടുത്തു, നല്ല ഭാരം ഉണ്ട്.
അവന്‍ അ ചെരുപ്പ് നോക്കി …ചെരുപ്പിനെ ചിരിച്ചുകാണിച്ചു.
എന്റെ ദേവിയുടെ പാദങ്ങളെ ചുമന്ന എന്റെ അമൂല്യമായ പുഷ്പപാദുകമേ ………… നിന്നെ ഞാന്‍ ഒന്നു ഉമ്മ വെച്ചോട്ടെ….എന്നും പറഞ്ഞു ഒരു വികാരജീവിയെ പോലെ നമ്മുടെ കഥാനായക൯ ആ ചെറുപ്പിനെ വരെ വെറുതെ വിടാതെ മുത്തം കൊടുത്തു…
എന്തു ചെയ്യാനാ ,,, പ്രേമങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇതുമാതിരി ഒരു മ്യാരകമായ വേര്‍ഷ൯ ആദ്യമാ ,,, പ്രണയിനി കൊടുത്ത അച്ചാ൪ മാത്രം കൂടി ഊണുകഴിക്കുക, പ്രണയിനി എടുത്തെറിഞ്ഞ ചെറുപ്പിനെ ഉമ്മ വെക്കുക, പണ്ടുകാലത്തെ ചെരുപ്പിനേ നെഞ്ചോട് ചേര്‍ത്ത് കിടന്നുറങ്ങുക, കൈവിരല്‍ പതിഞ്ഞ പെനയെ വെറുതെ വെറുതെ ഉമ്മകൊടുത്തു കൊണ്ടിരിക്കുക… ഇതൊക്കെ ആണ് ഇവന്റെ സ്ഥിരം പരിപാടികള്‍
ഒരു വശത്തു ശ്രിയ അവനു മാനസികമായി സന്തോഷം കൊടുത്തു എങ്കിലും മറുവശത്തു സിബിയെ കുറിച്ചുള്ള അവന്റെ ആദി അവന്റെ ഉള്ളിൽ കത്തി നിന്നു.
<<<<<<<<<<<<<>>>>>>>>>>>>>>>>>>
അപ്പു വീടൊക്കെ തുറന്നു ഉള്ളിൽ കയറി.
ഒരു കുളി ഒക്കെ കഴിച്ചു , ഇത്രയും ദൂരം വണ്ടി ഓടിച്ചതല്ലേ , നല്ല ക്ഷീണം ഉണ്ട്.
അവൻ ഒരു ഇളം റോസ് കുർത്തയും ട്രാക്ക് പാന്റ്സ്യും എടുത്തിട്ടു,
എന്നാലും സിബിയുടെ കാര്യം ഓർക്കുമ്പോ ഭയവും ആശങ്കയും ഒക്കെ ഉണ്ട്. അവനു വേണ്ടി തനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന കുറ്റബോധവും…
അവൻ കുറച്ചു നേരം പുറത്തെ വരാന്തയിൽ ഇരിക്കുവായിരുന്നു. അപ്പോൾ ആണ് മാലിനി കൊച്ചമ്മ അങ്ങോട്ട് വരുന്നത്.
എന്താണ് ,,, ഇന്ന് നേരത്തെ വന്നത് ? മാലിനി അപ്പുവിനോട് ചോദിച്ചു.
അപ്പു ഇന്ന് നടന്ന കാര്യങ്ങളും സിബിയുടെ വീട്ടിൽ പോയതും അവിടെ കണ്ട കാര്യങ്ങളും ഒക്കെ മാലിനിയോട് പറഞ്ഞു.
മാലിനിക്കും അതൊക്കെ കേട്ടപ്പോൾ വല്ലാതായി.
ആങ്ങള പെങ്ങൾക്ക് കാവൽ കിടക്കുന്ന അവസ്ഥ ഒക്കെ വിവരിച്ചപ്പോൾ ഒക്കെ അവരും അവരുടെ ആശങ്കകൾ പങ്കു വെച്ചു. എന്ത് ചെയ്യാൻ ആണ് , നമുക് സാധിക്കുന്നത് ഒന്നുമല്ലലോ എന്നും അവരും അവനോട് പറഞ്ഞു.
അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ,,, രാവിലത്തെ സംഭവങ്ങൾ ഒക്കെ സംസാരത്തിൽ വന്നത്..
എന്നാലും കൊച്ചമ്മ ആ കൊച്ചിനെ എന്തിനാണ് വെറുതെ അടിച്ചത് ? അത്രേം ഒന്നും വേണ്ടായിരുന്നു .. അപ്പു മാലിനിയോട് ചോദിച്ചു.
അതിനിപ്പോ എന്താ കിട്ടേണ്ടത് കിട്ടിയപ്പോ ഇപ്പൊ ഒരു കുഴപ്പവും ഇല്ല ..അത് ഒക്കെ മുൻപേ ചെയ്യേണ്ടത് ആയിരുന്നു.
രാവിലെ ആ കൊച്ചിന്റെ പേടിയും ഞെട്ടലും അതൊന്നും മനസ്സിൽ നിന്നും പോയിട്ടില്ല .. ഒന്നാമത്തെ അത് ഒരു പാവം ആണ് , ഇച്ചിരി മുൻകോപം ഉണ്ടെന്നേ ഉള്ളൂ,, അതിനെ ഒക്കെ അടിക്കുക എന്ന് വെച്ചാൽ ,,അതും കവിളത്തു അതൊക്കെ വിഷമ൦ തന്നെ ആണ്.. അപ്പു ഇത് കൂടി മലിനിയോട് പറഞ്ഞു.
ആർക്കു വിഷമം ? മാലിനി ഒരു മറുചോദ്യം അപ്പുവിനോട് ചോദിച്ചു.
അല്ല ഒന്നുമില്ലേലും പാവം കൊച്ചല്ലേ , ഇങ്ങനെ ഒക്കെ തല്ലണ മായിരുന്നു വോ ..എന്ന അർത്ഥത്തിൽ ചോദിച്ചത് ആണ് കൊച്ചമ്മേ. അവൻ മറുപടി പറഞ്ഞു.
ആഹാ അങ്ങനെ ആയിരുന്നോ,, അത് നിനക്കു അവളെ കുറിച്ചുള്ള അഭിപ്രായം എന്നാലേ അവൾക്കു നേരെ തിരിച്ചാണ്… അവൾക്കു നിന്നെ കണ്ടൂടാ.. മാലിനി പറഞ്ഞു.
അതിപ്പോ പലർക്കും പല അഭിപ്രായങ്ങൾ അല്ലെ ,,അതിൽ നമുക് എന്ത് ചെയ്യാൻ സാധിക്കും , അപ്പു മാലിനിയോട് മറുപടി പറഞ്ഞു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.