അപരാജിതൻ 3 [Harshan] 7078

ഇവിടന്നു മാറാം എന്ന് വിചാരിക്കുവാ … ഇല്ലേ ഈ കൊച്ചിനെ ഇവന്മാര് വന്നു പിച്ചി ചീന്തി കളയും ….. അത്രേം പേടിയാ ,,,പെങ്ങടെ ചാരിത്ര്യം സൂക്ഷിക്കാൻ ആങ്ങള ഇപ്പൊ കാവൽ ഇരിക്കേണ്ട അവസ്ഥ യാണ് എനിക്ക്…. അത് പറഞ്ഞപ്പോളേക്കും സിബി പൊട്ടി കരഞ്ഞു..
നീ കരയല്ലേ……….. ആദി എഴുന്നേറ്റു അവനു സമീപം വന്നിരുന്നു ,, സിബി ആദിയെ കെട്ടിപിടിച്ചു കരഞ്ഞു..
പേടി ആണ് …ഒരുപാട് പേടി ………………..ആരും ഇല്ല ……സിബി കരഞ്ഞു കൊണ്ട് പറഞ്ഞു…
എല്ലാം ശരി ആകും ,,,,എല്ലാം ശരി ആകും ………..ആദി അത് മാത്രമേ പറഞ്ഞുള്ളു ..
ആദി ഭക്ഷണം കഴിക്കാൻ നിന്നില്ല .. അവർ ഒരുപാട് നിർബന്ധിച്ചു..പിന്നീട് വരാം എന്ന ഉറപ്പിൽ അവൻ അവിടെ നിന്നും ഇറങ്ങി.അവൻ ബുള്ളറ്റും കൊണ്ട് ഉപ്പുതറ സ്ഥാപനങ്ങളുടെ സമീപത്തു കൂടെ പോയി ,
ഉപ്പുതറ ഫിനാന്സിയേര്‍സ്..ആ ഓഫീസിന്റെ മുന്നിൽ തന്ന മൂന്നാല്‌ ഘടാഘടിയൻമാർ കാവൽ നിൽക്കുന്നു, ഒരു പാവത്തിനെ ഇട്ടു നല്ല തല്ലു കൊടുക്കുന്നുണ്ടു,
പലിശ കൊടുക്കാഞ്ഞിട്ടു ആണെന്ന് തോന്നുന്നു അതിനു അടുത്ത തന്നെ
ആണ് ഉപ്പുതറ ഹെൽത്ത് വേൾഡ് ,,
വലിയ ഒരു ഗോഡൗൺ പോലെ ഉള്ള സ്ഥലം അതിന്റെ ഉള്ളിൽ ആണ് ജിം, മൂന്നു നാലു ജീപ്പുകൾ ഒക്കെ കിടക്കുന്നുണ്ട്, രണ്ടു മൂന്നു ജിമ്മന്മാർ നില്കുന്നു ,
സിഗരറ്റു വലിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോളേക്കും ഒരു പത്തു പതിനഞ്ഞു ഭീകരൻമാരായ മസിൽ മാൻ മാർ പുറത്തേക്ക് ഇറങ്ങി,
ജീപ്പിലേക്ക് കയറുന്നുണ്ട് , ഹോക്കി സ്റ്റിക്കറും ഇരുമ്പു വടികളും ഒക്കെ ഉണ്ട് അവരുടെ കൈകളിൽ , മുൻപിൽ ഒരു വെള്ള ഷർട്ടും നീല ജീൻസും ഇട്ട വേറൊരു തടിമാടൻ കാറിലേക്ക് കയറുന്നു ,
കണ്ടിട്ട് അവനാണ് സണ്ണിക്കുട്ടി എന്ന് തോന്നണു..
ഇമ്മാതിരി സാധനങ്ങൾ ആണോ ഈ നാട് ഭരിക്കുന്നത് , വെറുതെ അല്ല പോലീസ് പോലും പേടിക്കുന്നത്, ഒന്നോ രണ്ടുപേർ ആയിരുന്നു എങ്കിൽ ഒരു കൈ നോക്കാം ആയിരുന്നു ,,
തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല… പാവം സിബി …..തനിക് തന്നെ ഇതൊക്കെ കണ്ടിട്ട് ഒരുപാട് ഭയം ആകുന്നു അപ്പൊ അവൻ എന്തോരം ഭയക്കുന്നുണ്ടാകും ..അവന്റെ പെങ്ങളുടെ കാര്യം ഓർത്തിട്ടാണ് ഭയം … ഈ പിഴകൾ ഒരു പെണ്കുട്ടിയോടാണ് ഇങ്ങനെ ഒക്കെ കാട്ടിയതു…. ഇങ്ങനേം ദുഷ്ടൻ മാർ ഉണ്ടാകുമോ ?..സിബി ഭയന്നിട്ടു എന്തേലും കടുംകൈ ചെയ്യുമോ എന്തോ ?
ആദിക്ക് ആകെ ഭയം ആയി,
ആദിക്ക് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടീല്ല …എന്തേലും ഒരു വഴി തെളിഞ്ഞാല്‍ മതി ആയിരുന്നു , അവന്റെ മന്‍സ് ആകെ അസ്വസ്ഥം ആയിരുന്നു.
തനിക്ക് ഈ ദുഷ്ടന്മാരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല,
അവന്‍ വണ്ടി തിരിച്ചു, തിരികെ പാലിയത്തേക്ക്
<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഒരു ആറരയോടെ അപ്പു വീട്ടിൽ എത്തി. അവൻ വണ്ടി ഒതുക്കി പാർക്ക് ചെയ്തു .
ദീപം ….ദീപം ….ദീപം ………………മധുരമാർന്ന ശബ്ദം ,,,
അയ്യോ ……………….എന്ത്………. ഇതെന്താണ് ഈ കാണുന്നത് പാറു ….തന്റെ കാന്താരി..വിളക്കും കൊണ്ട് വരുവാ…തുളസി തറയിലേക്ക്…
അവൻ അവിടെ തന്നെ നിന്ന് ആ കാഴ്ച കണ്ടു കൊണ്ട്.
പാറു മെല്ലെ മെല്ലെ വന്നു , അവളുടെ മെല്ലെയുള്ള നടത്തം പോലെ തന്നെ അന്തരീക്ഷത്തിൽ മന്ദമാരുതൻ ലോലമായി വീശുന്നുമുണ്ട്, അവൾ തന്റെ കരകമലങ്ങൾ കൊണ്ടു ദീപം അണയാതെ ഇളംകാറ്റിനെ തടഞ്ഞു നിർത്തി, ആ കാറ്റുപോലും അവളുടെ കരങ്ങളെ തഴുകി പോകുമ്പോ അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുവാണല്ലോ ,,,കണ്ടോടാ നിന്റെ പെണ്ണിനെ ഞാൻ തഴുകുന്നത് എന്ന് പറഞ്ഞു,,,,അപ്പുവിന് ആ എരണം കേട്ട കാറ്റിനോട് പോലും അസൂയ തോന്നി….
അവൾ വന്നു തുളസി തറയിൽ ആ നിലവിളക്കു വെച്ച് , തൊഴുതു തുളസിയെ പ്രദക്ഷിണം ചെയ്തു മൂന്ന് വട്ടം.അവള്‍ തൊഴുത്തു കണ്ണടച്ചു പ്രാര്‍ഥിക്കുവാണു.
ആ ദീപത്തിന്റെ നറു വെളിച്ചത്തിൽ അവളുടെ മുഖത്തിന്റെ സൗന്ദര്യ൦ ഉജ്ജ്വലിച്ചു പോലെ അപ്പുവിന് തോന്നി.ആ വെളിച്ചത്തിൽ അവളുടെ കുഞ്ഞു മൂക്കുകുത്തിയിലെ വജ്രത്തിൽ നിന്നുള്ള തിളക്കം ആയിരം കുതിരകളെ പൂട്ടിയ രഥത്തിൽ വരുന്ന സൂര്യദേവന്റെ മായികമായ തിളക്കം പോലെ അവനു അനുഭവപ്പെട്ടു..
താന്‍ ഇത് എവിടെ ആണ് സ്വർഗ്ഗത്തിലോ ആകാശത്തിലോ .അതോ പാതാളത്തിലോ ………….
അപ്പു ആകെ പരവേശം കൊണ്ട് കുത്തി മറിഞ്ഞു.
പാറു തൊഴുതു നിൽക്കുവാ …
ഇവൾ ഇങ്ങനെ ദേവി ആയി നില്കുമ്പോ തനിക്കെന്തിന് മറ്റൊരു ദേവനും ദേവതയും ,,അവന്റെ മനസിൽ തോന്നി..അവൻ പോലും അറിയാതെ അപ്പു തന്റെ കൈകൾ കൂപ്പി നിന്നു, ആ തുളസിയെയെയോ , അതിലെ ദീപത്തെയോ ഒന്നും അല്ല ,
അവളെ ,,,അപ്പുവിന്റെ പാറുവിനെ,, …. …അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ നിറഞ്ഞ ഭക്തി രാമരസം എന്ന പോലെ പാറു എന്ന നാമമാകുന്ന അമൃതിനെ അവന്റെ നാവു പാനം ചെയ്യുന്ന ദിവ്യമായ മുഹൂർത്തം …
തന്റെ ദേവി ………….. തന്റെ ദേവത ……………………….അവൻ കണ്ണുകൾ അടച്ചു…ഡാ ……………. ശ്രിയ പൊട്ടി തെറിച്ചു.അവൻ പെട്ടെന്ന് ഞെട്ടി കണ്ണുകൾ തുറന്നു.
ആ ശ്രീദേവി …. മൂദേവി ആയി …………അവന്റെ മനസു ആത്മഗതം പോലെ പറഞ്ഞു.
എന്താടാ നീ അവിടെ വായും പൊളിച്ചു നിൽക്കുന്നെ…ശ്രിയ ചോദിച്ചു.
ഒന്നൂലാ …ഞാൻ നോക്കുവാരുന്നു …അവൻ മറുപടി പറഞ്ഞു.
നീ ഒരുപാട് നോക്കണ്ടടാ പട്ടി …………നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ,,, അവൾ ദേഷ്യം കൊണ്ട് ചീറി.
അപ്പു ആ പൊട്ടലും ചീറ്റലും ഒക്കെ ആസ്വദിച്ചു.
നീ കാരണം ആണ് എന്റെ ‘അമ്മ ഇന്ന് എന്നെ അടിച്ചതും ദേഷ്യപ്പെട്ടതും വഴക്കു പറഞ്ഞതും ഒകെ ..നീ അങ്ങനെ ജയിച്ചു എന്ന് കരുതണ്ടാ ,,,നിനക്കു ഞാൻ വെച്ചിട്ടുണ്ട് ,,, നിനക്കുള്ളത് ഞാൻ തന്നോളാ൦ ,,നീ ഇവിടെ ഒരുപാട് നാൾ സുഖിക്കുന്നതു എനിക്ക് ഒന്ന് കാണണം അല്ലോ ….

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.