അപരാജിതൻ 3 [Harshan] 7063

അത് തന്നെ തന്റെ അതിന്റെ കൊമ്പുകൾ കുത്താൻ ആയി വന്നപ്പോൾ എവിടെ നിന്നൊ ഒരു വലിയ അമ്പു വന്നു അതിന്റെ നെറ്റിയിൽ തുളഞ്ഞു കയറി ആ കാള കൂറ്റ൯ മറിഞ്ഞു വീഴുന്നു…
എവിടെ നിന്നാണ് അമ്പു വന്നതെന്ന് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല ,
പക്ഷെ അവിടെ ഒരു പ്രകാശം ,,, മനസിന്‌ ആശ്വാസം ആകുന്ന സ്വയം ലയിച്ചു പോകുന്ന ഒരു മനോഹരമായ പ്രകാശം ,,
ആ പ്രകാശം ഇങ്ങനെ അങ്ങു വളർന്നു വരികയാണ്.. താൻ ആ പ്രകാശത്തിൽ നിറഞ്ഞു നീക്കുക ആണ്…
മനസിന് ഒരുപാട് ശാന്തിയും സൗഖ്യവും ഒക്കെ നൽകുന്ന ആ പ്രകാശം തന്നെ ചേർത്ത് നിൽക്കുന്നു,,
എങ്ങനെയാ അതിനെ വിശദീകരിക്കുക … ഒന്നും പറയ്യാൻ വയ്യ … വാക്കുകൾ കിട്ടുന്നില്ലല്ലോ തനിക്ക്…
അവൾ ചെന്ന് മുഖം ഒകെ കഴുകി , എന്തോ എത്ര നല്ല ഫീൽ ആണ് ഭഗവാനെ തോന്നുന്നത് … എന്താ തനിക്കു ഇങ്ങനെ .,.. അവൾ തനറെ മുറിക്കുള്ളിൽ തംബുരു വെച്ചിടത്തു പോയി ഇരുന്നു …തംബുരു തന്റെ മാറോടു ചേർത്ത് അതിൽ തന്റെ കൈകൾ കൊണ്ട് ശ്രുതി വായിച്ചു ………..
മധുരമായ നിർമലമായ മൃദുലമായ സ്വർഗീയമായ അവളുടെ അവളുടെ ശബ്ദം പുറത്തേക്കു ഒഴുകി…..
പിബരേ രാമരസം രസനേ പിബരേ രാമ രസം
പിബരേ രാമരസം രസനേ പിബരേ രാമ രസം……
സദാശിവ ബ്രഹ്മേന്ദർ രചിച്ച അതി മനോഹരമായ ഒരു സംസ്കൃത കീർത്തനം. അഹിർ ഭൈരവ്‌ രാഗത്തിൽ
….മസ്മരികമായ അവളുടെ ശബ്ദം പുറത്തു കാർ കഴുകി കൊണ്ടിരുന്ന അപ്പുവിന്റെ കാതുകളിൽ എത്തി,,
അമ്മെ ….ഇനി എന്താ പറയുവാ … ഉള്ളിൽ സന്തോഷം ആണോ തൃപ്തി ആണോ അതൊന്നും അറിയുന്നില്ലല്ലോ …ഉള്ളിൽ നിറഞ്ഞു വരുകയാ ……………ഒരു ദിവ്യമായ വികാരം…കുറച്ച് നേരത്തേക്ക് അവൻ കണ്ണുകൾ അടച്ചു ..
ദൂരീകൃതപാതകസംസർഗം
പൂരിതനാനാവിധഫലവർഗം
ജനനമരണഭയശോകവിദൂരം
സകലശാസ്ത്രനിഗമാഗമസാരം
പരിപാലിത സരസിജ ഗർഭാണ്ഡം
പരമപവിത്രീകൃതപാഷാണ്ഡം
ശുദ്ധപരമഹംസാശ്രിതഗീതം
ശുകശൌനകകൌശികമുഖപീതം
പിബരേ രാമരസം രസനേ പിബരേ രാമ രസം
പിബരേ രാമരസം രസനേ പിബരേ രാമ രസം
https://www.youtube.com/watch?v=kq1DIZDu1Pcഭക്തൻ അത്യുന്നതമായ ഭക്തിയാൽ തന്റെ നാവിനോട് പറയുകയാണ് നീ രാമരസ൦ എന്ന അമൃതിനെ രുചിക്കുക രാമനാമം എന്ന അമൃതിനെ,,, അത് മാത്രം മതി നിന്നെ സകല പാപ സംസർഗങ്ങളിൽ നിന്നും ദൂരെ അകറ്റുവാനും നാനാ വിധ ഫലങ്ങളാൽ നിന്നെ പൂർണ്ണൻ ആക്കുവാനും ജനനവും മരണവും ആയുള്ള സകല ഭീതികളിൽ നിന്നും നിന്നെ മോചിപ്പിക്കുവാനും അത് മാത്രം സകലവേദ ശാസ്ത്രങ്ങളുടെയും സാരവും ആ രസാമൃതമായ സംശുദമായ നാമം ആണ് സകല ഋഷികളുടെ മുഖങ്ങളിൽ നിന്നും കേൾക്കപ്പെടുന്നതും അതുകൊണ്ടു പ്രിയപ്പെട്ട നാവേ രാമനാമം എന്ന രസാമൃതത്തെ നീ രുചിക്കുക എന്ന് ..
നമ്മുടെ അപ്പുവിനു അർഥം ഒന്നും അറിഞ്ഞില്ലെങ്കിലും അവനു ആരോടും പറയാൻ സാധിക്കാത്ത ഒരു വികാരം അത് പ്രണയം ആണോ ഭക്തി ആണോ സന്തോഷം ആണോ എന്ന് മാത്രം അറിയുന്നില്ല ഈശ്വരനോടുള്ള ഭക്തി പ്രേമം ആയി മാറുമ്പോൾ ഒരു പക്ഷെ അവനിൽ നിറയുന്നത് പ്രണയം ആണോ എന്ന് പോലും അറിയാൻ വയ്യാത്ത അവസ്ഥ …ഒരു മായികമായ അവസ്ഥ …കണ്ണൊന്നും നിറയുന്നില്ല ..പക്ഷെ മനസങ്ങു നിറയുക ആണ്
ഒരു സ്വർഗ്ഗത്തിൽ എത്തിയോ എന്നൊരു സംശയം ……………എന്താ പറയുക എന്താ പറയുവാതിരിക്കുക …
അവൻ കണ്ണ് തുറന്നു വേഗം സമയം പോകുക യാണ് അവൻ വേഗം തന്നെ കാറുകൾ ഒക്കെ കഴുകി ..പക്ഷെ ഉള്ളു പൂര്ണമായും നിറഞ്ഞ സന്തോഷത്താൽ ആയിരുന്നു..
ഇന്നത്തെ ദിവസം പൂർണമായി… എന്തൊരു ഉത്സാഹം ആണ് തോന്നുന്നതു .. വല്ലാത്ത എനർജി…
ആഹാ……
ഈ പെണ്ണ് പലർക്കും വേണ്ടി പാടുന്നുണ്ട് ,സ്വന്തമായും പാടുന്നുണ്ട് , എന്നെങ്കിലും ഒരു നാൾ , ഒരേ ഒരു നാൾ തനിക്കായി മാത്രം എങ്കിലും ഒരു വരി മൂളുമോ എന്തോ …. അങ്ങനേ ഒരിക്കൽ എങ്കിലും സംഭവിച്ചിരുന്നെങ്കിൽ …പിന്നെ മരിച്ചാലും വേണ്ടില്ല ……………..ഓ …. അവൻ അങ്ങനെ ഒക്കെ ആലോചിച്ചു നിന്നു പോയി.
<<<<<>>>>>>
പണികൾ ഒക്കെ കഴിഞ്ഞു അപ്പു ഓഫീസിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു.
ബാഗും കൊണ്ടവൻ വരും വഴി പൂമുഖത്തേക്ക് നോക്കി,
ആഹാ അവിടെ ഇരിപ്പുണ്ട് ഒരു ഹെഡ്ഫോണും ചെവിയിൽ വെച്ച് അവന്റെ പാറു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി , ഒറ്റ നോട്ടത്തിൽ അവളും അവനെ കണ്ടു. അവൻ ചിരിച്ചു.
അവളുടെ ആ പൊൻവദനത്തിൽ നിന്ന് ചിരിയുടെ മുത്തുമണികൾ പൊഴിയുമോ എന്ന് പ്രതീക്ഷിച്ചു അവൻ ഒരല്പനേരം നോക്കി.
പക്ഷെ അവന്റെ പാറു ചുണ്ടിലെ കിറി കോടി കൊണ്ട് അവന്റെ മുഖത്ത് നോക്കി ഇഷ്ടക്കേടിന്റെ അടയാളം ആണ് കാണിച്ചത്.
ആഹാ ,,കുഴപ്പം ഇല്ല …ഇഷ്ടം ഇല്ലെങ്കിലും ഇഷ്ടക്കേട് ഉണ്ടല്ലോ .
വീണ്ടും ഒരു ചിരി വെച്ച് കൊടുത്തു എന്നിട്ടു കാർ പോർച്ചിൽ വന്നു ബുള്ളറ് സ്റ്റാർട്ട് ചെയ്തു, പതുക്കെ അത് ഓടിച്ചു മുന്നോട്ടു പോയി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.