അപരാജിതൻ 3 [Harshan] 7078

നീ ഏതാടാ……. അയാൾ തിരക്കി..
ആ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ പോലും അവനു സാധിച്ചില്ല,
ഒരു പരിച്ചയകാരനെ കാണാ൯ വന്നതാണ് മുതലാളി…അവൻ എങ്ങനെ ഒക്കെയോ പറഞ്ഞു.
ഹ്മ്….. അയാൾ ഒന്ന് മൂളി.
അയാൾ സോഡാ കുടിച്ചു തീര്ത്തു ഒരു അഞ്ചു രൂപ കടക്കാരൻ കൊടുത്തു തിരികെ നടന്നു..വണ്ടിയിൽ കയറി.
അയാൾ പോയിക്കഴിഞ്ഞിട്ടും ആദിയുടെ ഭയം ഇല്ലാതായില്ല .
ഇതാണ് സാറേ , ഉപ്പുതറയിലെ വലിയ മുതലാളി, ദുഷ്ടത്തരത്തിനു കൈയും കാലും വെച്ചവർ ആണ്.ഈ നാട് അപ്പാടെ ഇവർ വിഴുങ്ങി കൊണ്ടിരിക്കുവാ..കടക്കാരൻ ആദിയോട് പറഞ്ഞു.
ആദി അവിടെ ഇരുന്നു.
നമ്മുടെ സേവിച്ചന്റെ വീട്ടിന്റെ ആധാരം പണയപ്പെടുത്തി ആണ് അയാളുടെ ചികിത്സക്ക് ഒക്കെ പണം കണ്ടെത്തിയത്. ഇവര് ചോദിച്ചതും അതിനു മേലെ യും അവർ കൊടുത്തു. എന്നിട്ടും ഇതുവരെ ആധാരം തിരികെ കൊടുത്തിട്ടില്ല , ആധാരം കിട്ടിയിട്ടു വേണ൦ സേവിച്ചന്റെ ഇളയ മോൾക്ക് നഴ്സിംഗ് പഠിക്കാൻ പൊകാൻ ലോൺ എടുക്കാൻ , ഈ നാശങ്ങൾ അത് തിരികെ കൊടുത്തില്ല. ആകെ പ്രശ്നമായി, ഈ സേവിച്ചന്റെ പുരയിടം ഇരിക്കുന്ന സ്ഥലത്തിനു പുറകിലേക്ക് ഉപ്പുതറ കാർക്ക് വലിയ ഒരു പാടം ഉണ്ട്, അവാര്ഡ് ഈ പുരയിടം ഇരിക്കുന്ന ഭാഗം കിട്ടിയാൽ അങ്ങോട്ടേക്ക് വലിയ ഒരു വഴിയും കിട്ടും , അതുകൊണ്ടു തന്നെ അവർ അത് കൊടുക്കാനും പോണില്ല,ആധാരം കിട്ടാതെ ആയപ്പോ സേവിചന്റെ മകൻ പോലീസിൽ പരാതി കൊടുത്തു, അവരതു ഉപ്പുതറക്കാരെ അറിയിച്ചു അവരും വന്നു വീട് കേറി അവരെ ആക്രമിച്ചു. ആര് ചോദിയ്ക്കാൻ ആരോട് പറയാൻ ആണ്…കടക്കാരന്‍ നാരായണന്‍ വിവരങള്‍ പങ്കുവെച്ചു.
കാര്യങ്ങൾ ഒരുപാട് സീരിയസ് ആണ് , ആദി ചായ കുടിച്ചു എഴുന്നേറ്റു അയാൾ ചോദിച്ച പൈസ ഒക്കെ കൊടുത്തു അവൻ സാധനങ്ങളും എടുത്തു അവിടെ നിന്നും ഇറങ്ങി .
പോകും മുൻപ് വീട്ടിലേക്കുള്ള വഴി ഒക്കെ ഒന്ന് വിശധമായി ചോദിച്ചു.
..ആദി ബൈക്കും കൊണ്ട് മുന്നോട്ടു പോയി.ഒടുവിൽ സിബിയുടെ വീട് കണ്ടെത്തി.
ഒരു സാധാരണ ഓടിട്ട വീട് , പറമ്പുണ്ട് ഒരു പത്തു പതിഞ്ഞു സെന്റ് കാണുമായിരിക്കും. അവൻ വീട്ടിലേക്ക് വണ്ടി കയറ്റി.
വണ്ടിയുടെ ശംബ്ദം കേട്ട് ഒരു പെൺകുട്ടി , ഒരു പത്തു പതിനെട്ടു വയസു തോന്നിക്കും മുന്നിലേക്ക് വന്നു. ഒരു പരിചയത്തെ ഇല്ലാത്ത ആൾ ആണല്ലോ. ഇച്ചായാ…………. അവൾ സിബിയെ വിളിച്ചു. ഓ സിബിയുടെ അനിയത്തി ആയിരുന്നു.സിബി പെട്ടെന്ന് പുറത്തേക്ക് വന്നു.
അവൻ അതിശയം ആയി… ചേട്ടായി എന്താണ് ഇവിടെ..?ആദിയെ കണ്ടു അവൻ ചോദിച്ചു.
അവണ് വേഗം ആദിയുടെ അടുത്തേക്ക് ചെന്ന് അവനെ വീട്ടിനുളളിലേക്ക് വിളിച്ചു.
സിനി… നിനക്ക് മനസിലായില്ലേ,,, സിബി ചോദിച്ചു ആ …ആദി ചേട്ടായി ആല്ലേ … ഇച്ചായൻ എന്നും പറയാറുണ്ട്..
അവൾ ചിരിച്ചു.ആദിയും ചിരിച്ചു.
അപ്പോൾ ആണ് ആദി അവളുടെ ചുണ്ടിലേക്ക് നോക്കിയത് , ചുണ്ടൊക്കെ മുറിച്ചു നീര് വന്നു ഇരിക്കുവാനു .
എന്താ ഈ ചുണ്ടത് പറ്റിയത് ?? അവൻ ചോദിച്ചു.
അതുകേട്ടതും സിനി യുടെ മുഖം ആകെ വല്ലാതായി , അവൾ ഒന്നും മിണ്ടാതെ ഞാൻ ചായ എടുക്കാം എന്നും പറഞ്ഞു വീട്ടിനുള്ളിലേക്ക് കയറി പോയി.
ചോദിച്ചത് തെറ്റായോ എന്ന അവസ്ഥയിൽ ആദി സിബിയെ നോക്കി.
അവന്റെ മുഖവും ആകെ വിഷമത്തിൽ ആയിരുന്നു , പെട്ടെന്നവൻ ചിരിച്ചു കൊണ്ട് ആദിയെ കസേരയിൽ ഇരുത്തി.
അപ്പോളേക്കും സിബിയുടെ അമ്മച്ചിയും അങ്ങോട്ട് വന്നു.
ആദി അമ്മച്ചിയെ കണ്ടു എഴുന്നേറ്റു തൊഴുത്, അവർ ചിരിച്ചു ഇരിക്ക് മോനെ എന്ന് പറഞ്ഞു. ആദി കൊണ്ടുവന്ന പഴങ്ങളും പലഹാരങ്ങളും സിബിയെ ഏൽപ്പിച്ചു. എന്തിനാണ് ഇതൊക്കെകൊണ്ടുവന്നത്… അവൻ തിരക്കി… നീ സുഖം ഇല്ലാതെ ഇരികല്ലേ എന്നോർത്ത്…
ഇവിടെ വന്നപ്പോൾ അല്ലെ അസുഖത്തെ കുറിച്ചൊക്കെ അറിഞ്ഞത്..
ടാ …നീ ഇതൊക്കെ എന്താണ് നേരത്തെ പറയാഞ്ഞത്… പോലീസിൽ അറിയിച്ചില്ല ? ആദി ചോദിച്ചു.
പറഞ്ഞിട്ടും അറിഞ്ഞിട്ടും എന്തു ചെയ്യാൻ ആണ് .. ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല…സിബി ആകെ വിഷണ്ണൻ ആയി പറഞ്ഞു.
ഒരുരൂപ പോലും കൊടുക്കാൻ ഇല്ല എന്നിട്ടു കൂടി ഇനിയും രണ്ട് ലക്ഷം കൂടി ബാക്കി ഉണ്ടെന്നാണ് പറയുന്നത്..അവൻ വിഷമിച്ചു പറഞ്ഞു.
അപ്പോളേക്കും സിബിയുടെ അപ്പനും അങ്ങോട്ടേക്ക് വന്നു, ഒരു മെലിഞ്ഞു സാധു ആയ മനുഷ്യൻ.
ആദിയെ കണ്ടു ചിരിച്ചു , ആദി എഴുന്നേറ്റു ആദേഹം അങ്ങോട്ട് ചെന്ന് തിണ്ണയിൽ ഇരുന്നു ..സിബി അപ്പനെ പരിചയപ്പെടുത്തി. ഒരു ബനിയൻ ആണ് ഇട്ടിരിക്കുന്നത് , ദേഹത്തു ഒക്കെ പാടുകൾ ഉണ്ട്.
ഒരു വയ്യാത്ത മനുഷ്യൻ ആണ് ചേട്ടായി , അപ്പനെ ആണ് അവർ തല്ലിയത് , എന്നേം തല്ലി , പോലീസിൽ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട്..
അപ്പോളേക്കും സിനി ചായും ആയി വന്നു വീട്ടിൽ ഉണ്ടാക്കിയ അച്ചപ്പവും ഉണ്ട് ,
അവൻ ചായ എടുത്തു. അവൾ വീട്ടിലേക് പോയി ,
അപ്പനും കുറച്ചുനേരം കിടക്കട്ടെ എന്ന് പറഞ്ഞു റൂമിലേക്ക് പോയി.
മൂന്നു ദിവസം മുന്നേ ആ സണ്ണിക്കുട്ടി ഗുണ്ടകളെ കൂടി ഇവിടെ വന്നു,
അന്ന് ഞങ്ങളെ ഒക്കെ തല്ലി , സിനിയെ കയറി പിടിച്ച് ചുണ്ടില്‍ ആ ദുഷ്ട൯,,ഉമ്മ വെച്ചു ചുണ്ട് പല്ലുകൊണ്ടു കടിച്ചു പൊട്ടിച്ചതാ ..
സിബി ആകെ കരയുന്ന മട്ടില്‍ ആയി
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് എല്ലാര്ക്കും ഇവരെ പേടി ആണ് ,, പോലീസും കോടതിയും ഒന്നും സഹായിക്കാൻ ഇല്ല…പോലീസ്കാരൊക്കെ അവരുടെ സൈഡ് ആണ് , ഭയം ആണ്
അവള് നേഴ്സിങ്നു പോകാൻ ഇരുന്നതാ ,,,ആ ആധാരം കിട്ടിയൽ ബാങ്കിൽ പണയപ്പെടുത്തി പഠിപ്പിക്കാം എന്ന് വിചാരിച്ചതാ അതും ഒന്നും ആയില്ല ,,, പേടി ആണ് ഈ വയ്യാത്ത അച്ഛനും അമ്മയും പിന്നെ പെങ്ങളും ,, ഒരു മനസമാധാനവും ഇല്ല ചേട്ടായി ……………

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.