അപരാജിതൻ 3 [Harshan] 7038

അങ്ങനെ കാറ്റുകടവ് പള്ളിയുടെ അടുത്തു എത്തി.
ആ പള്ളിയുടെ എതിര്‍ ഉള്ള വഴി പോണം എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.
അവൻ വണ്ടി തിരിച്ചു.
കുറച്ചു മുന്നോട്ടു പോയപ്പോൾ അവിടെ ഒരു ചായക്കട കണ്ടു. അവൻ അവിടെ ഇറങ്ങി , ഒരു ചായ പറഞ്ഞു. കുറച്ചു നേരം അവിടെ ഇരുന്നു. ചായക്കടകൾ ഒരു നാടിൻറെ സംസ്കാരവും കല്പനികതയും ഒക്കെ ഒരുപാട് വിളിച്ചോതും.
അതു കൂടാതെ തന്നെ ചായക്കടകൾ ഒക്കെ തന്നെ ആണല്ലോ..ഒരു നാടിന്റെ വാർത്തഏജൻസിയും അതേതു വാർത്തയും ആകട്ടെ…ഒളിച്ചോട്ടം അവിഹിതം കുടുംബപ്രശ്നങ്ങൾ മുതൽ കല്യാണം മുടക്കൽ കല്യാണം നടത്തൽ അങ്ങനെ നിരവധി വൈവിധ്യങ്ങളിൽ..
ബാബുരാജ് മാഷിന്റെ ചലച്ചിത്ര ഗാനങ്ങൾ ഒക്കെ റേഡിയോ യിൽ കേൾക്കുന്നുണ്ട്. അതും ആകാശവാണി. ആകാശവാണി കേൾക്കുമ്പോ കിട്ടുന്ന സുഖം അത് വേറെ തന്നെ ആണ്..അതൊന്നും ഇപ്പോളത്തെ എഫ് എം കൾക്ക് ഒരിക്കലും തരാനും സാധിക്കില്ല…
ഇവിടെ കണ്ടിട്ടില്ലല്ലോ…ചായ കടയുടെ ഉടമസ്ഥൻ ആണെന്ന് തോന്നുന്നു.
ആ ചേട്ടാ…ഇവിടെ ആദ്യമായി ആണ് വരുന്നത്..കുറച്ചു കിഴക്ക് നിന്നാണ്..
നമ്മുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ ഉണ്ട്.. അവനെ ഒന്ന് കാണാം എന്ന് വിചാരിച്ചു ഇറങ്ങിയതാണ്…ആദി മറുപടി പറഞ്ഞു
ആഹാ….അങ്ങനെ പറ… എനിക്കും തോന്നി. .എന്റെ തോന്നലുകൾ അങ്ങനെ തെറ്റാറില്ല…കടക്കാരൻ പറഞ്ഞു..
സാറെ കഴിക്കാൻ എന്താ വേണ്ടത്…
പരിപ്പുവട ഉണ്ടെങ്കിൽ പരിപ്പുവട എടുത്തോ …ആദി പറഞ്ഞു..
ദാ ഇപ്പൊ തരാം…
ചേട്ടാ ഒരു കാര്യം ചെയ്യൂ… ഒരു രണ്ടു കിലോ നേന്ത്രപഴവും രണ്ടുമൂന്നു പാക്കറ്റ് ബിസ്കറ്റും പിന്നെ ആ ബണ്ണും ബ്രെഡ് ഒക്കെ എടുത്തോ….
ആദി പറഞ്ഞു..
അതുകേട്ടപ്പോ കടക്കാരനു സന്തോഷം ആയി…
കച്ചവടംകിട്ടിയല്ലോ…
അയാൾ എല്ലാം പൊതിഞ്ഞു കവറിൽ ആക്കി.
അപ്പു സാവധാനം ചായ കുടിച്ചു തുടങ്ങി.
ആ പയ്യന്റെ പേരെന്നതാ.. അയാള്‍ ചോദിച്ചു.
സിബി എന്നാണ്..ആദി മറുപടി പറഞ്ഞു.
സിബി…അപ്പന്റെ പേര് അറിയുമോ..അയാൾ ചോദിച്ചു.
സേവ്യർ എന്നോ മറ്റോ ആണ്..ആദി പറഞ്ഞു…
വീടും ഇതുവഴി തന്നെ ആണ്…
സേവ്യർ….അയാൾ മനസ്സിൽ ഓർത്ത്…
ആഹാ …നമ്മുടെ അടക്ക സേവി….
അടക്ക സേവിചൻ…
..മനസിലായി മനസിലായി..
പക്ഷെ എനിക്ക് മനസ്സിലായില്ല ചേട്ടാ…അടക്കയോ..ആദി ചോദിച്ചു
ആ സേവിച്ചൻ മുൻപ് അടക്കയുടെ കച്ചവടം ആയിരുന്നു.. ഒരിക്കൽ അടക്കമരത്തിൽ കയറി വീണു..നട്ടെലു പൊട്ടി ചികിത്സയിൽ ആയിരുന്നു..ഇപ്പൊ പഴേ പോലെ ആരോഗ്യം ഒന്നുമില്ല…ആ മകൻ ചെറുക്കൻ ആണ് ഇപ്പൊ വീട് ഒക്കെ നോക്കുന്നത്…കിട്ടുനതു മൊത്തം മരുന്നിനെ തികയു..അയാൾ മറുപടി പറഞ്ഞു .
ആ ചെറുക്കനു നല്ല വീക്ക് കിട്ടി ഇരിക്കുവാല്ലേ…ആദിക്കു സംശയമായി..
വീക്കോ…എന്ത് വീക്ക്..ആദി ചോദിച്ചു..
എന്റെ പൊന്നു സാറേ…വെറും കച്ചറകൾ ആണ് ആ ഉപ്പുതറകാര്…അയാൾ പറഞ്ഞു..
ചെട്ടാ ..ഒന്നും മനസിലാകുന്നില്ല ..വ്യക്തമായി പറ…
സാറേ…
ഈ നാട്ടിലെ വെറും അലവലാതികൾ ഉപ്പ്തറകാര്, അവിടത്തെ വലിയ മുതലാളി കുരുവിള, മൂന്നു മക്കൾ തൊമ്മിക്കുട്ടി,പോളച്ചൻ, ഇളയവൻ സണ്ണികുട്ടി, ഇത്രേം വലിയ പൊക്കിരികൾ വേറെ ഇല്ല…കള്ളു കച്ചവടം, ബ്ലേഡ്,കരിങ്കല്ല് കൊറി, റിയൽ എസ്റ്റേറ്റ് പെണ്ണ് പിടിത്തം, പിന്നെ നല്ല കൊട്ടേഷൻ, ഇതൊക്കെ തന്നെ…ഇല്ലാത്തതായി ഒന്നും ഇല്ല,
അപ്പൻ കാർന്നൊർ ഇപ്പ വലിയ ഇടപെടൽ ഒന്നും ഇല്ല എന്നാലും ആ ചുരുചുരുക്കിനു ഒരു കുറവും ഇല്ല, മൂത്തവൻ ആണ് ബ്ലേഡ് സ്ഥലകച്ചവടം ഒക്കെ നോക്കുന്നത്, രണ്ടാമത വൻ ആണ് കള്ളു വാറ്റു ഒക്കെ , എളായവൻ അവനാണ് വില്ലാളി ജിമ്മന് ആണ് സ്വന്തമായി ജിമ്മും അത് വെച്ച് തന്നെ കോട്ടേഷനും ഒക്കെ ഉണ്ട്, അവന്റെ കൂടെ ഉള്ളവന്മാർ ഉണ്ടല്ലോ…ഒക്കെ ജഗജലികൾ ആണ് ഒരു പത്തിരുപത് പേര് ഉണ്ടാകും ആനപോലെ ആണ് മസിലും പെരുപ്പിച്ചു സണ്ണികുട്ടി ഭൂലോക പെണ്ണ് പിടിയൻ ആണ്.. അയാള്‍ അത് പറഞ്ഞു തീര്‍ന്നില്ല.ദൂരെ നിന്നും ഒരു ജിപ്സി നല്ല വേഗത്തിൽ പൊടി പറത്തി കടയുടെ മുന്നിൽ വന്നു നിന്നു…
അയ്യോ സാറേ ഇതാ വലിയ മുതലാളിയാ കുരുവിള ..വന്നാൽ ഒന്ന് ബഹുമാനം കാണിച്ചേക്കു…കടക്കാരൻ പേടിച്ചു പറഞ്ഞു.
അപ്പോളേക്കും വണ്ടിയിൽ നിന്ന് അയാൾ ഇറങ്ങി.
ഒരു ആറര അടിപൊക്കം, നരച്ച തലമുടി, ചെവിയിൽ കട്ട പൂട , നീണ്ട മീശ . മുഖത്ത് തന്നെ ക്രൗര്യം ഉണ്ട്.
അയാൾ തന്റെ മുണ്ട് ഇന്ന് വലിച്ചു ഉടുത്തു.
അയാൾ കടക്കു നേരെ വരികയാണ്.
ആദിക്കു അയാളെ കണ്ടപ്പോൾ തന്നെ മുട്ട് കൂടി ഇടിച്ചു. അവൻ അവിടെ നിന്നും എഴുനേറ്റു നിന്നു.കടക്കാരൻ തലക്കെട്ടു അഴിച്ചു തോലത് ഇട്ടു, മുണ്ടിന്റെ മടക്കി കുത്തൊക്കെ അഴിച്ചു ഇട്ടു.
ടോ നാരായണ …ഒരു ഗോലി സോഡാ താടാ…കടക്കാരൻ വേഗം തന്നെ ഒരു ഗോളി സോഡാ എടുത്തു പൊട്ടിച്ചു കയ്യിൽ കൊടുത്തു..അയാൾ അത് വാങ്ങി കുടിച്ചു.
അയാൾ അപ്പൊ ആദിയെ നോക്കി.
ആദി ഒരല്പം ബഹുമാനം കാണിച്ചു തൊഴുത് കാണിച്ചു.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.