അപരാജിതൻ 3 [Harshan] 7063

അവൾ പുറത്തേക്കു വന്നു.
എന്താ ?…………….. ഇഷ്ടക്കേടൊടെ അവൾ തിരക്കി .
ഇത് തിരിച്ചു തരാൻ വന്നതാണ് അവൻ മറുപടി പറഞ്ഞു.
അവിടെ വെച്ചട്ടു പോടാ പട്ടി …………..ശ്രിയ ദേഷ്യത്തോടെ ശബ്ദം ഉയർത്തി,
അപ്പോളേക്കും പുറകിൽ മാലിനി വന്നിരുന്നു.
വാങ്ങിക്കെടീ അവന്റെ കയ്യിൽ നിന്ന് എല്ലാ പാത്രങ്ങളും .. മാലിനി വീണ്ടും അലറി
അയ്യോ .,…. അവൾ ഓടി ചെന്ന് അവന്റെ കയ്യിൽ നിന്നും പത്രങ്ങൾ വാങ്ങി.
ആഹാ കൊച്ചമ്മ ഭയങ്കര ചൂടിൽ ആണല്ലോ അപ്പു ശ്രിയ യോട് തിരക്കി,
അവൾ പേടിച്ചു വിറക്കുക ആണ് , അപ്പോളാണ് ശ്രിയയുടെ സുന്ദരമായ മുഖം അടികൊണ്ടു തിണർത്തു കിടക്കുന്നതു അവൻ കണ്ടത്,
കൊച്ചമ്മ അടിച്ചതാണോ ഇത് …. അവൻ ചോദിച്ചു , അവളുട കണ്ണുകൾ ഒക്കെ നിറയുന്നുണ്ട്.
ഹ്മ്മ് …അവൾ മൂളി ..
അവൻ അവന്റെ കവിള് കാണിച്ചു കൊടുത്ത്, കൊച്ചമ്മക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്, കണ്ടോ ഇന്നലെ കൊച്ചിനെ അടിച്ചേക്കലും ശക്തിയിൽ എനിക്കും കിട്ടി കൊച്ചമ്മയുടെ കയ്യിൽ നിന്നും, അവൻ അവന്റെ മുഖത്തെ ചെറിയ പാട് കാണിച്ചു കൊടുത്തു , താടി ഉള്ളത് കൊണ്ട് ഭാഗ്യം ആയി ,
അത് കണ്ടും അപ്പു പറഞ്ഞത് കെട്ടും ശ്രിയ വീണ്ടും ഞെട്ടി…
കൊച്ചെ … വേഗം പോയി ഞാൻ അന്ന് കാണിച്ചു തന്നില്ലേ , ഐസ്
കൊണ്ട് മുഖം തടവിക്കൊ എന്നിട്ടു ഒരുമണിക്കൂർ കഴിഞ്ഞു ഒരൽപം ച്ചുടു വെള്ളത്തിൽ;പ്പു ഇട്ടു മുഖം നന്നായി കഴുകിക്കോ ,,ഇല്ലെങ്കിൽ നീര് വന്നു പഴുപ്പു കയറി ചെവി കണ്ണ് മൂക്ക് ഒക്കെ പഴുപ്പ് നിറയും ,,വേഗം ആയിക്കോട്ടെ …അവൻ പറഞ്ഞ ഭാവം ഒക്കെ കണ്ടപ്പോ ശ്രിയ ആകെ ഭയന്നു,
കൊച്ചുണ്ടല്ലോ …ഒരുപാട് സുന്ദരിയാ,,, കൊച്ചിന്റെ കവിൾ താമര പൂ പോലെ സോഫ്റ്റ് ആണ് ,അതുകൊണ്ടുപറഞ്ഞതാ വേഗം പോയി അപ്പു പറഞ്ഞതക്കെ ചെയ്തോ ,,,‘ വേഗം
അവൻ വിശ്വസനീയമായ രീതിയിൽ അവളോട് പറഞ്ഞു , അവൾ ചെയ്തോളാ എന്ന് തല ആട്ടി .
ശരി വേഗം പൊക്കോ …
അവൻ പാത്രവും കൊടുത്ത്.. അവൾ അതും വാങ്ങി മാലിനിയുടെ സൈഡിലൂടെ വേഗം ഓടി പോയി.
അപ്പു അവളുറെ ഓട്ടം കണ്ടു താടിക്കു കൈ കൊടുത്തു മാലിനിയെ നോക്കി
..;
മാലിനി …ചുമ്മാ എന്നുള്ള ആംഗ്യത്തിൽ രണ്ടു കണ്ണും ഇറുക്കി കാണിച്ചു..
ഡീ പൊന്നു … ആ ടി വി യുടെ സൈഡിൽ ബുള്ളറ്റിന്റെ താക്കോൽ ഉണ്ട് …..വേഗം പോയി അപ്പുവിന് കൊണ്ട് കൊടുക്കൂ ,,,,
ശ്രിയ അത് കേൾക്കേണ്ട താമസ൦ ഓടിച്ചെന്നു താക്കോൽ എടുത്തു അപ്പുവിന് സമീപം വന്നു,
അവള്‍ താക്കോല്‍ അപ്പുവിന്റെ കയ്യില്‍ കൊടുത്തപ്പോള്‍ അവളുടെ പനിനീര്‍പൂ പോലെ മധുരമാര്‍ന്ന വിരലുകള്‍ അവന്റെ കൈകളില്‍ ഉരസി..
കവിളത്തു പുകച്ചിൽ ഉണ്ടോ…. അവൻ ചോദിച്ചു,
ഹമ് …ഇഷ്ടകേടോടേ ആണെങ്കിലും അവൾ ഒന്ന് മൂളി.
എന്ന വേഗം പോയി ഐസ് കൊണ്ട് പ്രസ് ചെയ്തോ പെട്ടെന്നാവട്ടെ ഇല്ലെങ്കിൽ പഴുപ്പ് കയറും ..
കേൾക്കേണ്ട താമസം വീണ്ടും അവൾ വീട്ടിലേക്ക് കയറിപ്പോയി , ഐസ് ഇടാൻ ആണെന്ന് തോന്നണു..
അപ്പു ബുള്ളറ് സ്റ്റാർട്ട് ചെയ്തു ,,,അവൻ ഉള്ളിൽ ചിരിക്കുക ആണ് ഇത്രയും പൊട്ടിപ്പെണ് ആണോ തന്റെ പാറു.
അവൻ വണ്ടി മുന്നോട്ടു എടുത്തു ഓഫീസിലേക്ക് യാത്ര ആയി
<<<<<<<<<<<<<<>>>>>>>>>>>>>>>>
ആദി ഓഫീസില്‍ എത്തി.
ഓഫീസിൽ പഴയപോലെ ഒക്കെ തന്നെ കാര്യങ്ങൾ. ഒരോരോ തിരക്കുകൾ.
അന്ന് പീലി ആദിയെ കാണാൻ വന്നു.
ആദി സാറെ..ഒരു പ്രശ്നം ഉണ്ടല്ലോ പീലി ചേട്ടന്‍ പറഞ്ഞു.
എന്താ പീലിച്ചേട്ട…ആദി ചോദിച്ചു..
ആ സിബിൻചെറുക്കനു എന്തോ പ്രശനം വന്നിട്ടുണ്ട്.
എന്ത് പറ്റി അവനു..ഒരു ഞെട്ടലോടെ ആദി ചോദിച്ചു.
അവനു നല്ല കീറു ആരോ കൊടുത്തിട്ടുണ്ട്. അവൻ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു.എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ആദിക്കു നല്ല ഭയം ആയി. അതുകേട്ട് മായയും അങ്ങോട് വന്നു.
പീലി ചേട്ടൻ എങ്ങനെ ആണ്‌ അറിഞ്ഞത്..മായ ചോദിച്ചു.
അവൻ താമസിക്കുന്ന ഇടതു നിന്നും ഒരാളെ ബസിൽ പരിച്ചയപെട്ടിരുന്നു.
സ്ഥലം ചോദിച്ചപ്പോൾ സിബിയും അവിടെ നിന്നലെ വരുന്നത് അങ്ങനെ സംസാരിച്ച തുടങ്ങിയത് ആണ്. അപ്പോൾ ആണ് ഈ കാര്യങ്ങൾ അറിഞ്ഞത്.
അയാൾക്കും കൃത്യമായി കാര്യങ്ങൾ അറിയില്ല…പീലി മറുപടി പറഞ്ഞു.
ആദി ഒന്നവനെ വിളിച്ചു നോക്കിക്കേ…
മായ പറഞ്ഞു.
ആദി അവനെ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണ്.
മായ നീ അവന്റെ അഡ്ഡ്രസ് ഒന്ന് സിസ്റ്റം ത്തിൽ നിന്നും എടുത്തു താ..ഞാൻ ഒന്ന് അന്വേഷിച്ചു വരാം..
മായ ഉടൻ തന്നെ അവന്റെ അഡ്രസ്സ് കൊടുത്തു.
അവിടെ നിന്നും ഒരു ഇരുപത്തി അഞ്ചു കിലോമീറ്റർ ദൂരം ഉണ്ട്. കുറച്ചു ഉല്‍പ്രദേശം ആണ്.
ആദി അന്നത്തേക്ക് ലീവ് എടുത്തു.
അവൻ നേരെ പുറത്തു ഇറങ്ങി,
നേരെ തന്റെ ബുള്ളറ് ലക്ഷ്യമാക്കി നടന്നു.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു..
ശരി ആണ്.അവൻ ഫോണിൽ സംസാരിക്കുമ്പോൾ ഒക്കെ ഒരു വല്ലാത്ത ഭയം അവനുള്ളതായി തോന്നിയിരുന്നു.
ശേ…തനിക്കിത് നേരത്തെ തോന്നുമില്ലല്ലോ ..എന്നവൻ സ്വയം പഴിച്ചു.
വണ്ടി നല്ല സ്പീഡിൽ തന്നെ അവന്റെ വീട്ടിലേക്ക് തിരിച്ചു.
നല്ലൊരു പ്രദേശം ആണ്. വയലുകൾക് ഇടയിലൂടെ ഉള്ള റോഡ് ഓകെ ആയി ..അധികം ബസ് ഇല്ല എന്ന് തോന്നുന്നു. വണ്ടി കുറെ ഓടി .ഒടുവിൽ കാറ്റുകടവ് എന്ന സ്ഥലത്തു എത്തി.
അവിടെ ജംക്ഷനിൽ തന്നെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട് . അവൻ അവിടെ കയറി അഡ്രസ്സ് തിരക്കി. അവിടെ ഉണ്ടായിരുന്ന പോസ്റ്മാൻ കൃത്യം സ്ഥലം പറഞ്ഞു കൊടുത്തു.
അത് പ്രകാരം അവൻ മുന്നോട്ടു പോയി.

149 Comments

  1. പാട്ട് ലിങ്ക് മാത്രം ഉള്ളു അതിൽ വരുന്നില്ല ഇപ്പോൾ?രണ്ടാമത്തെ പേജിൽ ഉള്ള സോങ് അപ്ഡേറ്റ് ആയപ്പോൾ പോയി എന്നു തോന്നുന്നു ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤?

  3. രുദ്രദേവ്

    സെന്റി ഒരു രക്ഷയും ഇല്ല ബ്രോ… അന്യായ എഴുത്തു ?♥️

  4. *വിനോദ്കുമാർ G*❤

    ആദി കാവ്യം മൂന്നാം ഘട്ടം കഴിഞ്ഞു ഇതിൽ ഡോക്ടർ റോയിയുടെയും നേഹയുടെയും ഭാഗം എത്തുമ്പോൾ മനസ്സിൽ സങ്കടം നിറയും അതുപോലെ ആദിയും ഉപ്പ്‌തുറക്കരും തമ്മിൽ ഉള്ള സംഘട്ടനം മനസ്സിനെ ആകാംഷഭരിതം ആക്കും അതു കഴിഞ്ഞു പീലിയുടെയും പൊതുവാളിന്റെയും ഭാഗം വരുമ്പോൾ മനസ്സിനെ ചിരിയുടെ തിരമാലകൾ കൊണ്ട് നിറക്കും സൂപ്പർ ഹർഷൻ bro ♥❤

    1. അണ്ണാ….
      സ്നേഹം

  5. എന്താ നിങ്ങളോട് പറയാ…. കണ്ണോണ്ട് വായിക്കുമ്പോ മനസ്സോണ്ട് ആരംഗത്തിൽ അവർ അറിയാതെ ഞാൻ അവിടെ നിന്ന് കണ്ടയുവാ….. അത്ര ഫീൽ ആകുന്നു….

  6. Bro ith odukathe laag aahnallo

    1. അതേ ലാഗുണ്ട്
      ellavarkkum aa laag ishtamakilla bro
      pakshe oru katha poleyalla
      aadiyude abubhavamaayi aanu ezhuthunnath
      anubhavathe ezhuthumbo laag undaville bro

Comments are closed.